Monday, 24 December 2012

Review:-ടാ തടിയാ.

Review:-ടാ തടിയാ.
സാള്‍ട്ട് ന പെപ്പെര്‍ ,22FK തുടങ്ങിയ രണ്ടു ഹിറ്റ്‌ ചിത്രങ്ങള്‍ക്ക് ശേഷം അഷിഖ് അബു സംവിധാനം ചെയ്ത ചിത്രം ആണ് ഡാ തടിയാ .ആന്റോ ജോസഫ്‌ നിര്‍മാണം,കഥ തിരക്കഥ ദിലീഷ് നായര്‍ ,അഭിലാഷ് ,ശ്യാം പുഷ്കരന്‍ .ഡാ തടിയാ പേര് പോലെ തന്നെ ഒരു തടിയന്റെ കഥ ആണ് .ലൂക്ക്‌ ജോണ്‍ പ്രകാശിന്റെ (ശേഖര്‍ മേനോന്‍ ) കഥ .ശരീരം പോലെ തന്നെ വിശാലമായ ഒരു മനസിന്‌ ഉടമ ആണ് ലൂക്കാച്ചന്‍ .

കൊച്ചിയുടെ മേയര്‍ ആയിരുന്നു ലൂകച്ചന്റെ വല്യപ്പച്ചന്‍ .സ്വന്തമായി ഒരു പാര്‍ട്ടി  ഉണ്ട് .പ്രകാശ്‌ കോണ്‍ഗ്രസ്‌ .ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കുന്നത് മക്കളായ ജോണ്‍ പ്രകാശും (മണിയന്‍ പിള്ള രാജു ) ജോസ് പ്രകാശും (ഇടവേള ബാബു ) ആണ് .ലൂകച്ചന്റെ ആകെ ഉള്ള ഒരു സഹോദരന്‍ ആണ് ജോസ് പ്രക്ശിന്റെ മകനായ സണ്ണി (ശ്രീനാഥ് ഭാസി ).22FK യില്‍ കണ്ട വൈപ്പിന്‍  കരകാരന്‍ ബോണി അന്ന് നമ്മളെ ചിരിപ്പിചെങ്കില്‍ ഇതില്‍ ശ്രീനാഥ് ഭാസി നമ്മളെ ശരിക്കും ഞെട്ടിക്കും ..ലൂക്കച്ചന്റെ ബാല്യകാല സഖി ആയ ആന്‍ മേരി താടികാരന്‍(ആന്‍ അഗസ്റ്റിന്‍) വരവും ലൂക്കാച്ചന്റെ പ്രേമവും അതില്‍ നിന്ന് ലൂക്കാ പഠിച്ച പാഠങ്ങളും ആണ് ആണ് ഡാ തടിയാ ..

തടി പലരുടെയും ജീവിതത്തില്‍ പ്രശ്നങള്‍ ഉണ്ടാകിയിട്ടുണ്ട് ..അവിടെ ആണ് ഈ സിനിമയുടെ പ്രസക്തി .തടി ഉള്ളവരെ നമ്മള്‍ എന്നും തമാശയോടെ മാത്രമേ കണ്ടിട്ടുള്ളു .അവരുടെ മനസിന്‌ നേരെ പിടിച്ച ഒരു കണ്ണാടി ആണ് ഈ സിനിമ .ഒരു നിമിഷം പോലും നമ്മളെ ബോര്‍ അടിപ്പിക്കാതെ ഒരു തടിയന്റെയും അവന്റെ ജീവിതവും തമാശയോടെ അവതരിപ്പിച്ചു ആഷിഖ് അബു ..ഒരു റൊമാന്റിക്‌ കോമഡി സിനിമയില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്‌ .ആ അവസാന രംഗത്തില്‍  ലൂക്കാച്ചന്‍  നടന്നു പോകുന്ന രംഗം കുറെ നാള്‍ മനസ്സില്‍ കിടക്കും .ശേഖര്‍ മേനോന്‍ വളരെ നന്നായി തന്നെ ലൂക്കാച്ചന്‍  ആയി അഭിനയിച്ചിട്ടുണ്ട് ..നിവിന്‍ പോളി  കിട്ടിയ വില്ലന്‍ വേഷം  വലിയ തെറ്റ് ഇല്ലാതെ അഭിനയിച്ചു .ഇടവേള ബാബുവിന്റെ "അതും ശരി  ആണ് " ചിരി ഉണര്‍ത്തും .ലൂക്കാച്ചന്റെ  അമ്മുമ്മ ആയി വന്ന അരുന്ധതി നാഗ് നന്നായി .അഭിനയിച്ച ആരെയും മോശം പറയാന്‍ ഇല്ല ..

ബിജിബാലിന്റെ ബാക്ക് ഗ്രൌണ്ട് സ്കോറും ,ഷൈജു ഖാലിദിന്റെ ക്യാമറയും എല്ലാം ഈ ചെറിയ ചിത്രത്തെ കൂടുതല്‍ മിഴിവുള്ളതും പ്രകാശം പരത്തുകയും  ചെയ്തു .ലൂക്കാച്ചന്റെ  ബാല്യവും ,ലൂക്കാച്ചന്‍   കണ്ട മിക്കി മോസും രസം ആയിട്ടുണ്ട്‌ .സിനിമ കഴിയുമ്പോള്‍ അറിയാതെ ഈ തടിയനെ നമ്മള്‍ സ്നേഹിച്ചു പോകും .നമ്മള്‍ എന്താണോ അങ്ങനെ തന്നെ ആയിരിക്കുക എന്ന് ഈ സിനിമ നമുക്ക് പറഞ്ഞു തരുന്നുണ്ട് .ലൂക്കാച്ചന്റെ വില്ലനുമായുള്ള ഇടി അത് വേണമായിരുന്നോ ?ഒരു നെഗറ്റീവ് ആയി തോന്നിയത് അതാണ് .
.
ലൂക്കാച്ചന്റെ മേഘരൂപന്‍ എന്നെ വിട്ടു പോകുന്നില്ല.. ഇത് പോലെ തന്നെ ആയിരിക്കും ഈ സിനിമ കാന്നുന്ന എല്ലാവരിലും എന്ന് എനിക്ക് ഉറപ്പുണ്ട് .കൂടുകാരന്‍ തടിയന്‍ ആണോ ?എങ്കില്‍ ഒന്ന് കെട്ടി പിടിച്ചു നോക്കു.!!.ധൈര്യമായി പോയി കൊള്ളൂ  തടിയനെ കാണാന്‍ .."പ്രകാശം പരക്കും ".ജീവിതത്തിലും മനസിലും ..ഇപ്പോഴത്തെ ട്രെന്‍ഡ് എന്താണെന്ന് മനസിലായോ ?.ഇത് തന്നെ ."ടാ തടിയാ "..
.congrats : ആഷിഖ് അബു ആന്‍ഡ്‌ ടീം 

My  Rating : 4/5 

                                                                                                                       ദിനില്‍ നായര്‍


Saturday, 22 December 2012

Review:-കര്‍മയോദ്ധReview:-കര്‍മയോദ്ധ
 സംവിധാനത്തിന് പുറമേ ഇത്തവണ നിര്‍മാണത്തിലും കൈ വച്ചു മേജര്‍ രവി കര്‍മയോദ്ധ എന്ന ചിത്രത്തിലൂടെ.അത് മാത്രം ആണ് മേജര്‍ രവിക്ക് ഈ സിനിമ കൊണ്ട് ഉണ്ടാകുന്ന എക്സ്പീരിയന്‍സ് ..മുഴുവന്‍ കാശും കയില്‍ നിന്ന് കളഞ്ഞില്ല മേജര്‍ ..കഥയിലുള്ള വിശ്വാസം ആയിരിക്കും കാരണം !!ഒരു കൂട്ടാളി ഉണ്ട് ഹനീഫ് മുഹമ്മദ്‌ ..ക്രിസ്മസ് റിലീസ് ആയി  മേജര്‍ ഒരുക്കിയ മോഹന്‍ലാല്‍ ചിത്രം ആണ് കര്‍മയോദ്ധ .

 ഇന്ന് നമ്മുടെ  സമൂഹത്തില്‍ പ്രസക്തമായ ഒരു വിഷയം ആയ പെണ്‍കുട്ടികളുടെ തിരോധാനം അത് അന്വേഷിക്കാന്‍  ആയി എത്തുന്ന encounter  specialist  ആയ Mad  maddy  അഥവാ മാധവ മേനോന്‍ (മോഹന്‍ലാല്‍ ).ഇത്രയും ഒക്കെ കേള്‍ക്കുമ്പോള്‍ ഒരു സാധാരണ മലയാളി പ്രേക്ഷകനില്‍ ഉണ്ടാകുന്ന ആവേശം ആളി കത്തിക്കാന്‍ മേജര്‍ രവിക്കും കൂടുകാര്‍ക്കും കഴിഞ്ഞില്ല .. കഥയിലേക്ക്‌ കൂടുതല്‍ കടക്കുന്നില്ല ..കാരണം എടുത്തു പറയത്തക്ക ഒന്നും ഇതില്‍ ഇല്ല .ചില രംഗങ്ങള്‍ കണ്ടാല്‍ നമുക്ക് തോന്നും Mad Maddy  നേകാള്‍   ബുദ്ധി ബിനീഷ് കൊടിയേരിക്കും കൂടുകാര്‍ക്കും ഉണ്ടെന്ന് ..ജനാര്‍ദ്ദനന്‍ അവതരിപ്പിക്കുന മുത്തച്ഛന്‍ കഥാപാത്രം ഉപദേശം ആയി കൊച്ചു മോളോട് പറഞ്ഞ കാര്യങ്ങള്‍ ഒരു നാടക  ഡയലോഗ് ആയി പോയെങ്കിലും പറഞ്ഞതില്‍ കാര്യം ഉണ്ട് ..ആ ഒരു രംഗത്തിനു മേജര്‍ക്ക് ഒരു ക്ലാപ്പ് ..

ഈ സിനിമ ഒരു investigation ത്രില്ലെര്‍ ആണെന്ന് ഓര്മ പെടുത്തുന്നത് ഇതിലെ ബാക്ക് ഗ്രൌണ്ട് സ്കോര്‍ ആണ്.ക്ലാപ്സ് -ജെഫ്രി ജോനാഥാന്‍ ..ഡോണ്‍ മക്സ് നന്നയി എഡിറ്റ്‌ ചെയ്തു വിട്ടിട്ടുണ്ട് ..പ്രദീപ്‌ നായരുടെ ക്യാമറയും മോശമാക്കിയില്ല ..സഹ നടി നടന്മാര്‍  മോശം ആകിയില്ല .തട്ടി കൊണ്ട് പോയ ഏഴു പേരില്‍ രണ്ടു പേരെ മാത്രം ആണ് Maddy  രക്ഷ പെടുത്തിയത്.ബാകി ഉള്ളവര്‍ എവിടെ പോയി .!!ആരോടാ ഈ ചോദ്യങ്ങള്‍ ??.ചിലപ്പോള്‍ മറന്നു പോയതാവാം ..അല്ലെങ്കില്‍ ഇനിയും ഈ പണി തുടരും എന്നല്ലേ Maddy  പറഞ്ഞിരിക്കുനത് ..അപ്പൊ അന്വേഷിക്കാന്‍ ആയിരിക്കും !


ഈ സിനിമയുടെ നല്ല വശങ്ങള്‍:മോഹന്‍ലാല്‍ ,ബാക്ക് ഗ്രൌണ്ട് സ്കോര്‍ ,വില്ലന്‍ (പേര് അറിയില്ല ക്ഷെമിക്കുക ),റിയാസ് ഖാനെയും കൊണ്ട് കോളനിയുടെ പുറത്തേക്കു വരുന്ന രംഗം ..മുരുകന്‍ കാട്ടകടയുടെ കണ്ണട എന്ന കവിത വീണ്ടും കേള്‍ക്കാന്‍ പറ്റി.ഇതൊക്കെ ആണ് ആകെ ഉള്ള ചില ആശ്വാസങ്ങള്‍ ..

 മേജര്‍ രവിയുടെ കാണ്ഡഹാര്‍ കണ്ടവര്‍ക്ക് ഈ സിനിമ വലിയ ഒരു ആശ്വാസം ആയിരിക്കും ..അവര്‍ക്ക് മേജറിനെ ചീത്ത വിളിക്കാതെ ഇറങ്ങി പോകാം.മോഹന്‍ലാല്‍ ഫാന്‍സിനു കൈ അടിക്കാം ..
My  Rating :2.2/5.                                                                        ദിനില്‍ നായര്‍

Thursday, 18 October 2012

പറയാന്‍ മറന്നതല്ല

 പറയാന്‍ മറന്നതല്ല 
പറയാന്‍ മറന്നതല്ല എന്‍ പ്രണയം 
നിന്നോട്  പറയാന്‍ മറന്നതല്ല
വരയ്ക്കാന്‍ മറന്നതല്ല നിന്‍ ചിത്രം
വരയ്ക്കാന്‍ മറന്നതല്ല
നിന്നെ തഴുകി  എത്തുന്ന കാറ്റിനോട് 
പറയാന്‍ മറന്നതല്ല എന്‍ പരിഭവങ്ങള്‍ 
അറിയാതിരുന്നതൊന്നു മാത്രം
                        ആരാണ് ആ പ്രണയിനി എന്ന സത്യം മാത്രം 


                                                                       ദിനില്‍ നായര്‍

Monday, 24 September 2012

ഏകപക്ഷീയം ....

                                                                ഏകപക്ഷീയം    


സന്ദീപേ ...
മേശപുറത്ത്‌ കിടന്ന മെനു ബുക്ക്‌ മറിച്ചു നോക്കി കൊണ്ടിരുന്ന അവന്‍ മുഖം ഉയര്‍ത്തി .
രാധിക ..എന്തൊക്കെയോ ഭാവങ്ങള്‍ അവന്‍റെ മുഖത്തും മനസിലും ഓടി മറഞ്ഞു 
.ഹാന്‍ഡ്‌ ബാഗ്‌ മേശപുറത്ത്‌ വച്ച് അവള്‍ മുന്നില്‍ കിടന്ന കസേര വലിച്ചിട്ടിരിന്നു.
after  5  year..അതിനു ശേഷം ആണ് നമ്മള്‍ കാണുന്നത് അല്ലേ? 
നിനക്കെന്താടാ ഒരു excitement  പോലും ഇല്ലാത്തത്.
അവന്‍ ഒന്നും പറഞ്ഞില്ല ..
അല്ലെങ്കിലും എന്നും കൂടുതല്‍ സംസാരിച്ചു കൊണ്ടിരുന്നത് അവള്‍ ആയിരുന്നു .
നിനക്ക് വലിയ മാറ്റം ഒന്നും ഇല്ല .താടി പോയി ..ക്ലീന്‍ ഷേവ്  ആയി എന്നുള്ളതാണ് ഞാന്‍ ആകെ കാണുന്ന ഒരു മാറ്റം .
എനിക്ക് എന്തെങ്കിലും മാറ്റം ഉണ്ടോ ? തടിച്ചു അല്ലേ ?
അവള്‍  അത്  പറഞ്ഞു കൊണ്ട് പതുക്കെ ചിരിച്ചു .അവനും . 

എനിക്കറിയാം നിന്റെ മനസ്സില്‍ ഇപ്പോള്‍ എന്താണ് എന്ന്.

അതൊന്നും വീണ്ടും ഓര്‍മിപ്പിക്കാന്‍ വേണ്ടി അല്ല ഞാന്‍ ഇപ്പൊ വന്നത്.
പാസ്റ്റ് ഈസ്‌ പാസ്റ്റ്.
അതിനെ കുറിച്ച് ഓര്‍ത്തു വിഷമിച്ചിട്ടു എന്താ കാര്യം.
life  is  a  journey ...അത് മുന്നോട്ടു പോയികൊണ്ടേ ഇരിക്കും.
"പാസ്റ്റ് ഈസ്‌ പാസ്റ്റ് ..ഞാന്‍ സമ്മതിക്കുന്നു.
നിനക്ക് പണ്ട് മുതലേ ഉണ്ടല്ലോ ..എല്ലാത്തിനും ഓരോ ന്യായീകരനങ്ങള്‍.
അവസാനം അതാണ് ശരി എന്ന് സ്ഥാപിച്ചു എടുക്കും.
എല്ലാ സ്ത്രീകള്‍ക്കും ഉള്ളതാണ് അത്.
അതില്‍ കൂടുതല്‍ അവളോട്‌ പറയണം എന്ന് അവനു ഉണ്ടായിരുന്നു പക്ഷെ അവന്‍ ആ സംഭാഷണം മുഴുവന്‍ ആക്കാതെ നിര്‍ത്തി.
നിനക്ക് എന്നോട് ദേഷ്യം കാണും i  know  that ..
ഇല്ല എന്ന് വേണേല്‍ നീ പറഞ്ഞേക്കാം ..പക്ഷെ ആരായാലും വെറുത്തു പോകുന്ന  ഒന്നാണ് ഞാന്‍ അന്ന് ചെയ്തിട്ട് പോയത്.
കുറെ നാള്‍ സ്നേഹിച്ചിട്ടു ..കുറച്ചു കഴിഞ്ഞു ഇത് ശരി ആവില്ല..
 Leave me alone എന്നും പറഞ്ഞു വേറെ ഒരുത്തനെ കെട്ടി പോയവളെ ആരെങ്കിലും ആരാധിക്കുമോ? അല്ലേടാ. അവള്‍ ചോദിച്ചു


അവളുടെ മുഖത്ത് നിന്ന് അവന്‍ നോട്ടം പിന്‍വലിച്ചു.

എങ്ങനെ ഇപ്പൊ ഇവിടെ ? അവന്‍  ചോദിച്ചു
അതോ ..ഒരു ചെറിയ ഷോപ്പിംഗ്‌ ..ഹസും മോനും എല്ലാം ഉണ്ട്.
മുകളിലെ നിലയില്‍ വച്ചാ ..നിന്നെ കണ്ടത്.
ഒന്ന് സംസാരിക്കണം എന്ന് തോന്നി.
അത് കൊണ്ട് ഇങ്ങു പോന്നു അത്രേ ഉള്ളു.അവള്‍ പറഞ്ഞു .
 ഓക്കേ ..ഒരു ചായ പറയാം അല്ലേ ?അവന്‍  ചോദിച്ചു.
 നിന്റെ ഏറ്റു  പറചിലുക്കള്‍ കേള്‍ക്കണം എന്ന് എനിക്കില്ല.
അന്ന് എന്റെ മനസ് തകര്‍ത്തിട്ടു ഇന്ന് വന്നു അതിനു ക്ഷെമ പറയുന്നതില്‍ എന്ത് അര്‍ഥം ആണ് ഉള്ളത്.
ശരി ആണ് നീ പറയ്ന്നത്.I agree with that.
അന്നൊക്കെ എന്റെ മനസ്സില്‍ ഉണ്ടായിരുന്നത് ഒരിക്കലും നിന്നെ ഇനി  കാണരുതേ എന്നായിരുന്നു .
പക്ഷെ ഇപ്പോള്‍ കണ്ടത് നാന്നായി എന്ന് തോന്നുന്നു .അവള്‍ പറഞ്ഞു .നീ പറഞ്ഞു വരുന്നത് എന്താണ് എന്ന് എനിക്ക് മനസിലാവനുണ്ട് രാധിക .
ബട്ട്‌ ...ഇനി അതിനു എന്ത് പ്രസക്തി ..?
പ്രണയത്തിന്റെ കാര്യത്തില്‍ ആണ് എന്നും പെണ്ണിന്റെ അടിമ ആണ് ..അത് അവര്‍ എന്നും ചൂഷണം ചെയ്തിട്ടുണ്ട് .

ഞാന്‍ മനസ് കൊണ്ട് ആദ്യമായി സ്നേഹിച്ചത് നിന്നെ ആണ്.

ആ നീ ഇങ്ങനെ എന്നെ കുറ്റ പെടുത്തരുത്.അവള്‍ പറഞ്ഞു.
അവള്‍ക്കുള്ള മറുപടി ആയി അവന്‍ പറഞ്ഞു.
 ഗുഡ് ..അതിന്റെ റിസള്‍ട്ട്‌ എനിക്ക് കിട്ടിയല്ലോ !!
താങ്ക്സ് ഫോര്‍ ദാറ്റ്‌ .
എനിക്ക് ഒരിക്കലും നിന്നോട് ദേഷ്യം  തോന്നില്ലായിരുന്നു.
എല്ലാം നീ അന്ന് പറഞ്ഞിട്ടാണ് ..പിരിഞ്ഞതെങ്കില്‍ ...അന്ന് നീ പറഞ്ഞത് എന്താണ്?
 എനിക്ക് ജോലി കിട്ടിയിടില്ല ..അത് കൊണ്ട് വീട്ടില്‍ പറയാന്‍ പറ്റില്ല .ഇതൊക്കെ നമുക്ക് ഒരു കോളേജ് തമാശ  ആയി മറക്കാം എന്ന്  അല്ലേ ?

ഈ ശരീരം പോലും  ഞാന്‍ സ്വന്തം ആകിയതാണ് അതിന്‍റെ sentimence പോലും നിനക്ക് അന്ന് ഉണ്ടായിരുന്നോ ?
 അന്ന് ഞാന്‍ അനുഭവിച്ച വിഷമങ്ങള്‍ ഇന്ന് നിനക്ക് സന്തോഷങ്ങള്‍ ആയിട്ട് തിരിച്ചു തരാന്‍ പറ്റുമോ ? ഇല്ലല്ലോ?

എന്റെ അവസ്ഥ നിനക്ക് അന്ന് മനസിലാകാന്‍ കഴിഞ്ഞിരുന്നില്ലേ ?അവള്‍ ചോദിച്ചു.

  എന്ത് അവസ്ഥ ?

സ്നേഹിക്കുനത് ഒരുത്തനെ.വിവാഹം കഴിക്കുനത് വേറെ ഒരുത്തനെ.

ഇത് അവസ്ഥ ആണോ?നീ തന്നെ പറ. സന്ദീപ്‌ അവളോട്‌ ചോദിച്ചു .


എന്റെ പ്രോബ്ലെംസ് അറിഞ്ഞിട്ടില്ല
നീ ഈ സംസാരിക്കുനത്.

അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും നീ ഇങ്ങനെ പറയില്ലായിരുന്നു.
എന്ത് പ്രോബ്ലം ?
അവന്‍  ചോദിച്ചു.
 യാതസ്ഥിതികര്‍ ആയ വീട്ടുകാര്‍ ,..
 ഒരു പ്രണയ വിവാഹം ..വീട്ടില്‍ സമ്മതിക്കില്ല .
എനിക്ക് ജോലി ഇല്ല ..എങ്ങനെ നമ്മുടെ ജീവിതം മുന്നോട്ടു പോകും.

ഇതൊക്കെ ആയിര്ന്നല്ലോ നിന്റെ പ്രോബ്ലം അല്ലേ ?
ഇതൊക്കെ നിസാര പ്രോബ്ലെംസ് ആയിരുന്നോ ?
അവള്‍ ചോദിച്ചു  .
 
അവന്‍ ഒന്നും പറഞ്ഞില്ല .
അല്ല ..ബട്ട്‌ ഇതൊക്കെ നീ അവസാന സമയത്താണ് പറയുന്നത്.
 അല്ലേ?
അപ്പോഴാണ്‌  എനിക്ക് മനസിലായത് നീ ആ relation ഒരു കോളേജ് Love

 affair അതിന്‍റെ സുഖം അറിയാന്‍ വേണ്ടി മാത്രം ..തുടങ്ങിയതാണെന്ന്

അതാണ്‌ എന്നെ വേദനിപ്പിച്ചത്.
എന്‍റെ പ്രണയം തകര്‍ന്നതില്‍ അല്ല ഞാന്‍ സങ്കടപെട്ടത്‌.
ഞാന്‍ ഒരു വിഡ്ഢി ആയതില്‍ ആണ് .
   നിനക്ക് എന്നോട് ഉണ്ടായിരുന്നത് JUST An infactuation.
അത് ആ കോളേജ് ജീവിതം കഴിഞ്ഞതോടെ തീര്‍ന്നു അല്ലേ ??


കുറെ നാള്‍ ഒരാളെ പ്രണയിച്ചിട്ടു വീട്ടുകാര്‍ ഒരു നല്ല ആലോചന

  കൊണ്ട്‌ വരുമ്പോള്‍ അതാണ് നല്ലത് എന്ന് മനസിലാക്കി നിന്നെ വിശ്വസിച്ചവനോട് സലാം പറഞ്ഞു പോയിട്ട് 
കുറെ നാള്‍ കഴിഞ്ഞു എവിടെ എങ്കിലും വച്ച് അവനെ കണ്ടു മുട്ടുമ്പോള്‍ അന്നത്തെ എന്‍റെ അവസ്ഥ അതായിരുന്നു .
ആഗ്രഹിക്കുന്ന ഒരു ജീവിതം എല്ലാവര്ക്കും കിട്ടണം എന്നില്ല .
അത് പോലെ ആയിരുന്നു നമ്മുടെതും .
എന്നൊക്കെ പറയുന്നത് കൊണ്ട്‌ ...നിന്നെ പോലുള്ളവര്‍ക്ക്   എന്ത് കിട്ടും.അവന്‍  ചോദിച്ചു.
 ജീവിതം എന്ന് പറയുന്നത് ഒരു വലിയ നാടകം ആണ് .പക്ഷെ അതിലെ എല്ലാ രംഗത്തും അഭിനയിക്കരുത് .
അവള്‍ ഒന്നും പറയാതെ തല കുമ്പിട്ടു ഇരുന്നു .
ഹാന്‍ഡ്‌ ബാഗിനുള്ളില്‍ അവളുടെ ഫോണ്‍ റിംഗ് ചെയ്തു കൊണ്ടിരുന്നു ..


അവള്‍ ഫോണ്‍ എടുത്തു.

"ദാ വരുന്നു"
5 മിനിറ്റ് .ഞാന്‍ എത്തിയേക്കാം .
അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു .
ആരാ ?
husband ആയിരിക്കും അല്ലേ ?അവന്‍ ചോദിച്ചു .
അതെ അവള്‍ പറഞ്ഞു .
സമയം കളയണ്ട ..പോയിക്കോ .
കണ്ടു മുട്ടണ്ടായിരുന്നു എന്ന് തോന്നുനുണ്ടോ ഇപ്പോ?
പക്ഷെ എനിക്ക് അങ്ങനെ അല്ല .
കണ്ടത് നന്നായി എന്ന് തോന്നുന്നു .അവന്‍ പറഞ്ഞു.
 ഓക്കേ .
എനിക്ക് നിന്നോട് വെറുപ്പ്‌ ഒന്നും ഇല്ല .അവന്‍ പറഞ്ഞു

കൂടുതല്‍ ഒന്നും പറയാന്‍ കഴിയാതെ  അവള്‍ എഴുനേറ്റു 

 ബൈ .
അവള്‍ തിരിഞ്ഞു നടന്നു ..

ആരാടാ അത് ..

സുനില്‍ അത് ചോദിച്ചു  കൊണ്ടാണ് അങ്ങോടു വന്നത് ...
അതോ ..
പറയാം നീ ഇരിക്ക് .
ഒരു കാലത്തെ എന്‍റെ ആത്മാര്‍ഥത ..മനസ് ..അങ്ങനെ പലതും .
അതാണ് ആ പോയത് .
അതായത് ..നിന്നെ പറ്റിച്ചു കൊണ്ട്‌ വേറെ ഒരുത്തനെ കെട്ടി സുഖം ആയിട്ട് ജീവിക്കുന്ന ഒരുത്തി .
അല്ലേ ?
സുനില്‍ പറഞ്ഞു .
ഇത് കൊണ്ടാണ് ..ഞാന്‍ പറഞ്ഞത് ...എല്ലാം ..കള്ളികളാ ...ഒന്നിനോടും ആത്മാര്‍ഥത കാണിക്കരുത് എന്ന് പറയുന്നത്.
use  and throw !!!അതാണ് വേണ്ടത് ..
സാര്‍  ,ചായ ..

നീ കുടിക്കു ..അവന്‍ ആ ചായ സുനിലിന്‍റെ നേരെ  നീക്കി .
അവള്‍ക്കു ഓര്‍ഡര്‍ ചെയ്തതാ .

പ്രണയം എന്നാ വാക്കിന്‍റെ കാല്‍പനിക ഭാവം പോലും ഇന്നത്തെ generation  മനസിലാക്കുനില്ല..

ഒരു സ്ത്രീക്കും പുരുഷനും വിവാഹത്തിന് മുമ്പ് 
സ്വന്തം ശരീരത്തിന്‍റെ ആഗ്രഹങ്ങള്‍ പൂര്‍ത്തികരിക്കാന്‍ അവര്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗം ആണ് പ്രണയം എന്നാണ് എന്‍റെ അഭിപ്രായം .
അഭിപ്രായത്തോട്   നിങ്ങള്‍ യോജിക്കുനുണ്ടോ ?
സംവാദം പരിപാടിയുടെ അവതാരകന്‍ ചാടി ചാടി നിന്ന് കൊണ്ട്‌ ചോദിച്ചു .
അവളോട്‌ ഇത്രയെങ്കിലും സംസാരിക്കാന്‍ കഴിഞ്ഞ സന്തോഷത്തോടെ അവന്‍ cafeteria യിലെ tv  ലേക്ക് നോക്കി ഇരുന്നു..


                                                                                                  ദിനില്‍ നായര്‍
                       

Monday, 17 September 2012

ഒരു വൈകുന്നേരം ...

                                                    ഒരു വൈകുന്നേരം 
 അങ്ങ്  മരിച്ചാലോ??
 അല്ലാതെ വേറെ ഇനി എന്താ ചെയ്യുക.
ജീവിതത്തോട് തന്നെ ഭയങ്കരമായ  വെറുപ്പ്‌ ..
 എപ്പോഴും ഒരു  ഒറ്റപെടല്‍ ഫീല്‍ ചെയ്യുന്നു ..
അച്ഛന്‍ ,അമ്മ ,സഹോദരി എല്ലാവരും ഉണ്ട് പക്ഷെ ആരോടും ഇടപഴകാന്‍ കഴിയുന്നില്ല .
ഇപ്പോള്‍ തോന്നിയത് പോലെ ഇനി തോന്നതിരിക്കണേ ദൈവമേ!!
പ്രജിത്ത് എഴുതി കൊണ്ടിരുന്ന ഡയറി  മടക്കി.
കഥകളിലും സിനിമകളിലും ഇത് പോലെ ഒക്കെ ഉള്ള സാഹചര്യങ്ങളില്‍ ജനല്‍ തുറന്നാല്‍ മനോഹരമായ ഒരു കാറ്റ്  വീശാറുണ്ട് .
വീശും എന്ന പ്രതീക്ഷയോടെ അവന്‍ ജനല്‍ തുറന്നു .
കാറ്റിനു  പകരം അവന്‍റെ മൂക്കിലേക്ക് അടിച്ചു കയറിയത് അടുത്ത വീട്ടിലെ ചാള വറക്കുനതിന്റെ ഗന്ധം ആയിരുന്നു .
ഒരിടത്തും സന്തോഷം കണ്ടെത്താന്‍ കഴിയുന്നില്ല ..
എനിക്കെന്തോ  മാനസിക രോഗം ആണെന്നു ആണ് സുനിത പോലും പറയുന്നത് ..
ഇങ്ങനെ പോകുവാണേല്‍ അവള് വിട്ടിട്ടു  പോകും.

"സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ "ഈ താടി വച്ച് പാടേണ്ടി വരുമോ .?
കുറച്ചു നാളായി വളര്‍ത്തുന്ന താടിയില്‍ വെറുതെ തലോടി .
കുറച്ചു സമധാനം വേണം ഇപ്പൊ..എവിടെ പോകും ?
 സമാധാനം എന്ന വാക്കിനു  സമം മദ്യം!!.
അത് വേണ്ട ..
പിന്നെ ഉള്ളത് ബീച് ആണ് അവിടെ പോവാം ..
എഴുത്തുകാരൊക്കെ പറയുന്ന പോലെ ഏകാന്തതയുടെ മാറാപ്പും ചുമന്നു കൊണ്ട് അവന്‍ പുറത്തേക്കു ഇറങ്ങി .

ബീച്ചിലെ മണലില്‍ വെറുതെ അവന്‍ കൈകള്‍ ഓടിച്ചിരുന്നു ..

   
വൈകുനെരത്തെ വെടിവട്ടത്തിനു എത്തിയിടുള്ള പ്രായമായവര്‍ ,കുട്ടികളുമായി എത്തിയിരിക്കുന അച്ഛനമ്മമാര്‍ .
കൂടെ കൊണ്ട് നടക്കാന്‍ ആരുമില്ലാത്തവര്‍ ആണെന്ന് തോന്നുന്നു പട്ടികളുമായി അങ്ങോടും ഇങ്ങോടും നടക്കുന്നു .
പോവണോ ? വേണ്ടയോ ? എന്നാലോചിച്ചു കൊണ്ട് സൂര്യന്‍ പടിഞ്ഞാറ്  തന്നെ ഉണ്ട് .
 ഒറ്റപെടലില്‍ നിന്നുള്ള മോചനദ്രവ്യം ഇവിടെന്നു കിട്ടുമോ ?

"കപ്പലണ്ടി ,കപ്പലണ്ടി ".

മുന്നില്‍ കപ്പലണ്ടിയുമായി ഒരാള്‍ ..
മോനെ ..കപ്പലണ്ടി വേണോ ?
നല്ല ചൂടന്‍ ..ആണ് .
ഒരെണ്ണം വാങ്ങിയേക്കാം ..
ഒരു പ്രത്യേക  സുഖം ആണ് കപ്പലണ്ടിയും കൊറിച്ചു ഇങ്ങനെ വെറുതെ ഇരിക്കുനത് ..  
കപ്പല്ണ്ടിക്കാരനും ആ മണലില്‍ ഇരുന്നു .
ഒരെണ്ണം താ ചേട്ടാ ..പ്രജിത്ത് പറഞ്ഞു .
അയാള്‍ സഞ്ചിയില്‍ നിന്ന് ഒരെണ്ണം എടുത്തു കൊടുത്തു .
ഇന്ന് ഇത് കൊണ്ട് നിര്‍ത്താം ..അയാള്‍ പറഞ്ഞു .
എന്താ ചേട്ടാ ഇനി വില്‍ക്കുന്നില്ലേ?

ഇല്ല മോനെ ..നിര്‍ത്തുവാ .

വീട്ടില്‍ പോകണം ..
ഇന്ന് മോളുടെ പിറന്നാള്‍ ആണ് .
ആ കാണുന്ന കടയില്ലേ ..അയാള്‍ കുറച്ചു ദൂരേക്ക്‌ വിരല്‍ ചൂണ്ടി.
 അവിടത്തെ പൊറോട്ടയും ബീഫും മോള്‍ക്ക്‌ ഒരു പാട് ഇഷ്ടാ..
അവളോട്‌ പറഞ്ഞിട്ടില്ല ..വാങ്ങി കൊണ്ട് ചെല്ലുമ്പോള്‍ അവള്‍ക്കു ഒരു പാട് സന്തോഷം ആവും ..
ഇതൊക്കെ അല്ലെ മോനെ ജീവിതത്തില്‍ ഉള്ളു ..
എന്റെ  വീട്ടില്‍ ആകെ  മൂന്ന് പേരെ ഉള്ളു ..ഞാനും മോളും പിന്നെ എന്റെ ഭാര്യയും ..
എനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം എന്‍റെ മോളോടാ..  
ഞാന്‍ വെള്ളം ഒക്കെ അടിക്കുന്ന ഒരാളാ മോനെ..
പക്ഷെ ഇന്ന് കുടിക്കുനില്ല ..കൊച്ചു അവളുടെ തലയില്‍ കൈ വപ്പിച്ചു എന്നെ കൊണ്ട് സത്യം ചെയ്യിപ്പിച്ചതാ ..
ഇന്ന് കുടിക്കരുതെന്ന്.അവള് ഭയങ്കരിയാ ..അയാള്‍ ചിരിച്ചു .
അതെന്താ ചേട്ടാ?
അവന്‍ ചോദിച്ചു ..
അല്ല അവള്‍ ഒരു ദിവസം എന്നോട് ചോദിക്കുവാ ..
വെള്ളം അടിച്ചാല്‍ അച്ഛന്  എന്ത് കിട്ടും എന്ന് ?
എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല .
മോള് പറഞ്ഞു ചിലപ്പോ അച്ഛന് സന്തോഷം ഉണ്ടാവും .
പക്ഷെ അച്ഛന്  മാത്രം സന്തോഷം..
അമ്മയെയും എന്നെയും കുറിച്ച് അച്ഛന്‍ അപ്പൊ ഓര്‍ക്കാറുണ്ടോ ?
ഞങ്ങള്‍ക്ക് സങ്കടം അല്ലെ ഉണ്ടാവു ..
അതൊന്നു  അച്ഛന്‍ ഓര്‍ത്തിരുന്നെങ്കില്‍   ഇങ്ങനെ ചെയ്യുമോ ?
അച്ഛന് ഞങ്ങളെ ഇഷ്ടമല്ലേ ?
മോള് കൊള്ളാല്ലോ ..ചേട്ടാ ..പ്രജിത്ത് പറഞ്ഞു .
.അതെ ..അതെ അയാള്‍ പറഞ്ഞു ..
ഇപ്പൊ അത് കൊണ്ട് ഞാന്‍ അങ്ങനെ വെള്ളം അടി ഇല്ല മോനെ വല്ലപ്പോഴും .മാത്രം..
അതും അവള്‍ അറിയാതെ ..നാലാം ക്ലാസിലാ അവള്‍ ..

വീടുകാരുടെ സന്തോഷം ആണ് ഏറ്റവും വലിയ സന്തോഷം ..

അവരെ സങ്കടപെടുതിയിട്ടു നമ്മള്‍ എന്ത് നേടിയിട്ടും ഒരു കാര്യവും ഇല്ല .
ചെറുതാണെങ്കിലും അവരുടെ കൂടെ ചിലവിടുന്ന ആ സമയം ഉണ്ടല്ലോ 
അപ്പോഴാണ്‌ നമുക്ക് തോന്നുനത് .
നമ്മള്‍ ജീവിക്കുകയാണെന്ന്.. അല്ലെ ?
അതെ ചേട്ടാ ഇപ്പൊ പറഞ്ഞത് കാര്യം ..
അവന്‍ മനസ്സില്‍ ഓര്‍ത്തു..
എനിക്ക് എന്തിന്റെ കുറവുണ്ടായിട്ടാ ..ഇങ്ങനെ നടക്കുന്നത് ..
അച്ഛനും അമ്മയും എന്തിനെങ്കിലും വിളിച്ചാല്‍ പോലും ഞാന്‍ വീട്ടിലേക്കു പോകാറില്ല ..
അവരെ അന്വേഷിക്കാറില്ല ..ചേച്ചിയുടെ കുട്ടിയെ കണ്ടിട്ടില്ല .. അവരൊക്കെ എത്ര മാത്രം എന്നെ ആഗ്രഹിക്കുനുണ്ടാവും ..അല്ലെ ?
അവനു വല്ലാത്ത കുറ്റബോധം തോന്നി ..
"സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുമ്പോള്‍  അല്ല ..സ്വന്തം ജീവിതം കൊണ്ട് നമ്മളെ സ്നേഹിക്കുനവര്‍ക്ക് സന്തോഷം ഉണ്ടാവുമ്പോള്‍ ആണ് ജീവിതത്തിനു ഒരു അര്‍ഥം ഉണ്ടാവുന്നത് ".
കുറച്ചു മുമ്പ് വരെ താന്‍ കരുതിയിരുന്നത് എന്താണ് ..
"ജീവിതത്തില്‍ നാം ഏറ്റവും കൂടുതല്‍ ഒറ്റപെടുന്ന സമയം എന്ന് പറയുന്നത് ..കോളേജ് കഴിഞ്ഞതിനു ശേഷവും വിവാഹത്തിന് മുന്പും  ഉള്ള  കാലഘട്ടം ആണെന്നു ആണ് "!!..
ഈ തോന്നലുകള്‍ ഒക്കെ ഞാന്‍ തന്നെ ഉണ്ടാകിയതാണ് ..
ഇതൊക്കെ തെറ്റാണു എന്ന് തോന്നിക്കുവാന്‍ ഈ കപ്പലണ്ടിക്കാരന്‍ വേണ്ടി വന്നു ..
നമ്മുടെ മനസിലെ തോന്നലുകള്‍  മാറുന്നത് പുസ്തകം വായിച്ചിട്ടും സിനിമ കണ്ടിട്ടും ഒന്നും അല്ല ഇത് പോലുള്ള ജീവിത യാഥാര്‍ത്യങ്ങള്‍ അറിയുമ്പോഴാണ് ..
എന്താ മോനെ ആലോചിച്ചു ഇരിക്കുന്നത് ..അയാള്‍ തട്ടി വിളിച്ചു ഒന്നുമില്ല ചേട്ടാ ..
എങ്കില്‍ ഞാന്‍ പോണു ..അയാള്‍ എഴുനേറ്റു ..
ചേട്ടാ ..എന്താ? അയാള്‍ ചോദിച്ചു ..
അവന്‍ പോക്കറ്റില്‍ നിന്ന് നൂറു രൂപ എടുത്തു അയാളുടെ കൈയില്‍ കൊടുത്തു .
എന്തിനാ ഇത് ?അയാള്‍ ചോദിച്ചു ..
ഇത് ചേട്ടന്‍റെ മോള്ക്കാ.. ആ കാന്താരിക്ക്..
അവള്‍ക്കു ഇഷ്ടമുള്ള ചോക്ലേറ്റു വാങ്ങി കൊടുക്ക്‌ ..ഇതിന് ..
ഒരു ചേട്ടന്‍ തന്നതാ എന്ന് പറഞ്ഞാ മതി ...
അയാള്‍ അത് വാങ്ങി ചിരിച്ചു ..
ശരി ..പിന്നെ എപ്പോഴെങ്കിലും കാണാം
 ആ കുട്ടിയുടെ പേര് പോലും ചോദിക്കാന്‍ മറന്നു ..
അല്ലെങ്കിലും ഒരു പേരില്‍ എന്തിരിക്കുന്നു ..
തിരിച്ചറിവുകള്‍ അതാണ് വലുത് ..

കയ്യില്‍ ഇരുന്ന കപ്പലണ്ടി കടലാസ് അവന്‍ പല
കഷണങ്ങള്‍ ആയി കീറി  .

അവന്‍ എഴുനേറ്റു മുന്നോട്ട് നടന്നു ..
കയ്യില്‍ ഇരുന്ന കടലാസ് കഷണങ്ങള്‍ അവന്‍ മുകളിലേക്ക് എറിഞ്ഞു .

മഴ പെയുന്ന പോലെ ആ കടലാസ് കഷണങ്ങള്‍ മുകളില്‍ നിന്ന് അവന്‍റെ മേലേക്ക് വീണു .
ഒരു നൂറു ലൈക്‌ എങ്കിലും കിട്ടുമായിരുന്നു അത് ഒരു ഫോട്ടോ ആയിരുന്നെങ്കില്‍ !!!..
ഈ യഥാര്‍ത്ഥ ചിത്രത്തിന് ഒരു ലൈക്‌ എന്തായാലും കിട്ടിയിടുണ്ടാവും.
"ദൈവത്തിന്‍റെ".....

                                                                                                   ദിനില്‍ നായര്‍
                                                                                                         

Thursday, 6 September 2012

കളിപ്പാവ ...

                                                    കളിപ്പാവ 

ഇവളുടെ ഒരു കാര്യം !!.എന്ത് പറഞ്ഞാലും അനുസരിക്കില്ല .സുധീര്‍ ഓടി ചെന്ന് മാളുവിനെ പിടിച്ചു പൊക്കി ..ഒന്ന് വട്ടം കറങ്ങി .അവള്‍ മോണ കാട്ടി ചിരിച്ചു .നിന്‍റെ അമ്മ കാരണം എന്‍റെ ഓഫീസില്‍ പോക്ക് ഒക്കെ ഇന്ന് തെറ്റും ..നിന്നെ ഇനി പ്ലേ സ്കൂളില്‍ ആക്കിയിട്ടു വേണം എനിക്ക് പോകാന്‍ .അയാള്‍ പറഞ്ഞതൊന്നും അവള്‍ കേട്ടില്ല ..അയാളുടെ തോളില്‍ കിടന്നു അവള്‍  ചിരിച്ചു .മാളുവിന്‍റെ ബാഗും തന്‍റെ ലാപ്ടോപ്പും എടുത്തു അയാള്‍ കാറില്‍ കയറിയപ്പോഴാണ് ഓര്‍ത്തത്‌ ഇന്ന് ഗ്യാസ് വരും.അവള്‍ പ്രത്യേകം  പറഞ്ഞിട്ട് പോയതാണ് മറക്കാതെ ബുക്ക്‌ കൊടുക്കണം  സെക്യൂരിറ്റി സുകുമാരന്‍ ചേട്ടന്‍റെ കയ്യില്‍ എന്ന് .കാറ്റടിച്ചാല്‍ വീഴും എന്നാ മട്ടിലാണ് സുകുമാരന്‍ ചേട്ടന്‍ ..പണ്ട് മുതലേ ഈ ഫ്ലാറ്റിലെ സെക്യൂരിറ്റി ആണ് ..എല്ലാവരോടും വലിയ സ്നേഹവും അത് കൊണ്ടാണ് ഇപ്പോഴും ഇവിടെ നിര്‍ത്തുന്നത് ..പേരിനു ഒരു സെക്യൂരിറ്റി .."സാറേ ,ഞാന്‍ എടുത്തു വചോളാം.കാശും ബുക്കും വാങ്ങി പോക്കറ്റില്‍ ഇട്ടു കൊണ്ട് സുകുമാരന്‍ പറഞ്ഞു .മാളു എന്ത്യേ ? സാറേ "..രണ്ടു പേരും വലിയ കൂട്ടാണ്‌.വണ്ടിയില്‍ ഉണ്ട് ..സമയം വൈകി .ഞാന്‍ പോട്ടെ അവന്‍ വേഗം ചെന്ന് കാറില്‍ കയറി

മോഡേണ്‍ ജീവിതത്തിന്റെ സൃഷ്ടിയായ ഫ്ലാറ്റില്‍ നിന്ന് അയാളുടെ കാര്‍ മുന്നോട്ടു നീങ്ങി ..തിരക്കുള്ള റോഡ്‌ .
വാഹനങ്ങളുടെ എണ്ണത്തിന് ഒപ്പിച്ച് കുഴികളും .."അമ്മ എന്താ അച്ഛാ ഇന്ന് നേരത്തെ പോയത് ? എനിക്ക് അമ്മയുടെ ഒപ്പം പോകുന്നതാ ഇഷ്ടം ."ഊവാ ..അല്ലേലും ഇപ്പൊ മോള്‍ക്ക്‌ അമ്മയെ ആണ് കൂടുതല്‍ ഇഷ്ടം .എനിക്കറിയാം ..സുധീര്‍ സങ്കടം കാട്ടി ..എനിക്ക് അച്ഛനെയും ഇഷ്ടാ ..അവള്‍ അയാളുടെ കയ്യില്‍ ഒരു ഉമ്മ കൊടുത്തു ..കൈ കൊണ്ട് അയാള്‍ അവളുടെ മൂര്‍ദ്ധാവില്‍ തലോടി .

ഈ സിഗ്നല്‍ .ഇതും കഴിഞ്ഞു മോളെ സ്കൂളില്‍ ആകിയിട്ടു ഞാന്‍ എപ്പോ ഓഫീസില്‍ എത്താനാ..ഇന്നത്തെ കാര്യം  പോക്കാണ് അവന്‍ മനസ്സില്‍ പറഞ്ഞു ..റേഡിയോ
ശബ്ദം അയാള്‍ കുറച്ചു ഉയര്‍ത്തി .ഒരു പെണ്ണ് കിടന്നു എന്തൊക്കെയോ ചോദിക്കുനുണ്ട് അതിനു മറുപടി പറയാന്‍ പറ്റിയ കുറെ പേര് ഫോണും വിളിക്കുനുണ്ട് ..അവനു ദേഷ്യം വന്നു ..വിന്‍ഡോ ഗ്ലാസില്‍ മുട്ട് കേട്ടാണ് അയാള്‍ നോക്കിയത് .ഒരു തമിഴത്തി  .വാരി ചുറ്റിയിരിക്കുന്ന മുഷിഞ്ഞ സാരി .സാരിയിലെ പൂക്കളുടെ നിറം മങ്ങി പോയിരിക്കുന്നു .നന്നായി മുറുക്കുനത് കൊണ്ടാവാം ചുണ്ടുകള്‍ ചുവന്നിരിക്കുന്നു .ഒരു കൈയില്‍ കുറെ കളിപ്പാട്ടങ്ങള്‍ .ഇടതു കയ്യില്‍ ഒരു കൊച്ചു പെണ്‍കുട്ടി തൂങ്ങി  പിടിച്ചു നില്‍ക്കുന്നുണ്ട് .മൂന്നോ നാലോ വയസ് പ്രായം കാണും.ചെമ്പിച്ച മുടി ഈരി കെട്ടി സുന്ദരി ആയിടുണ്ട് അവള്‍.

കളിപ്പാവ
സാര്‍ ..കീ കൊടുത്താല്‍ പോതും കൈ  കൊട്ടും ....ചെല്ലകുട്ടി പാര് " തമിഴത്തി ആ പാവക്കുട്ടി  മാളുവിന്‍റെ നേര്‍ക്ക്‌ നീട്ടി .അത്ഭുതത്തോടെയും സന്തോഷത്തോടെയും മാളു അത് വാങ്ങാനായി കൈകള്‍ ഉയര്‍ത്തി ."വേണ്ടാ  ഇതൊന്നും വേണ്ടാ.സുധീര്‍ പറഞ്ഞു ."കൊളുന്ത ആശയാല്‍ ഇരുക്കുനത് പാരംഗ സാര്‍ അമ്പതു രൂപ  താന്താ പോതും "    തമിഴത്തി പരുപരുത്ത ശബ്ദത്തില്‍ പറഞ്ഞു ...വേണ്ടാ എന്ന് നിങ്ങളോട്  പറഞ്ഞതല്ലേ പൊകൂ ..സുധീര്‍ വിന്‍ഡോ ഗ്ലാസ്‌ ഉയര്‍ത്തി ..വാടിയ മുഖത്തോടെ മാളു പറഞ്ഞു ..ഇതാ ഞാന്‍ പറഞ്ഞത് എനിക്ക് അമ്മയുടെ കൂടെ പോണതാ ഇഷ്ടം എന്ന് ..അവള്‍ പിണങ്ങി  തിരിഞ്ഞിരുന്നു ..ഗ്ലാസ്സിനു പുറത്തു ആ കൊച്ചു പെണ്‍കുട്ടി മാളുവിനെ തന്നെ നോക്കി നിന്നു.കയിലിരുന്ന പാവകുട്ടിയെ തലോടി കൊണ്ട് ആ പെണ്‍കുട്ടിയും തമിഴത്തിയും റോഡ്‌ മുറിച്ചു കടന്നു പോയി .ഈ സിഗ്നല്‍ ഒന്ന് വീണിരുന്നെങ്കില്‍ പോകാമായിരുന്നു സുധീര്‍ സിഗ്നല്‍ നോക്കി ഇരുന്നു

മാളു വിന്‍ഡോ ഗ്ലാസ്‌  താഴ്ത്തുന്നത് കണ്ടാണ്‌ സുധീര്‍ അങ്ങോടു നോക്കിയത് ..ആ കൊച്ചു പെണ്‍കുട്ടി അവള്‍ വീണ്ടും വന്നിരിക്കുന്നു ..കയ്യില്‍ അവളുടെ കളിപാവയും .അവള്‍ അത് മാളുവിന്‍റെ നേര്‍ക്ക്‌ നീട്ടി ."സ്നേഹത്തിനു വലിപ്പ ചെറുപ്പങ്ങള്‍ ഇല്ല..വര്‍ഗ വര്‍ണ വിവേചനങ്ങള്‍  ഇല്ല എന്നൊക്കെ ആണല്ലോ നമ്മള്‍ ചെറുപ്പം മുതല്‍ പഠിച്ചു വന്നത് പക്ഷെ ഇപ്പൊ അങ്ങനെ ഒക്കെ നടക്കുനുണ്ട് എന്ന് സന്ദീപിന് തോന്നുനുണ്ടോ ?..റേഡിയോ  പെണ്ണ് പുലമ്പി കൊണ്ടിരുന്നു ..  ആ പാവ മാളുവിനു നല്‍കിയിട്ട് അവള്‍ മാളുവിന്‍റെ കൈകളില്‍ വെറുതെ തലോടി.. .
പുഞ്ചിരിക്കുന്ന  ആ കൊച്ചു പെണ്‍കുട്ടിയുടെ മുഖം സുധീറിന്റെ മനസിലേക്ക് ഇടിച്ചു കയറി ..ദൂരെ ഇതെല്ലം കണ്ടു കൊണ്ട് ആ തമിഴത്തി ."കണ്ണേ  വാ തമിഴത്തി ആ കൊച്ചു പെണ്‍കുട്ടിയെ കൈ കാട്ടി വിളിച്ചു ..

റോഡ്‌ മുറിച്ചു ഓടി പോയ ആ കൊച്ചു പെണ്‍കുട്ടിയെ ഏതോ ഒരു വാഹനത്തിന്‍റെ വേഗത കാര്‍ന്നെടുക്കുമ്പോള്‍ തെറിച്ച ചോര കാറിന്‍റെ ഗ്ലാസില്‍ പടം വരച്ചപ്പോള്‍ മാളു അറിയാതെ കരഞ്ഞു .

എന്താണ് നടക്കുനതു എന്നറിയാതെ പാവകളെ താഴെ ഇട്ടു മുന്നോട്ടു  ഓടി വരുന്ന തമിഴത്തിയും ആ കൊച്ചു പെണ്‍കുട്ടിയുടെ പുഞ്ചിരിക്കുന്ന മുഖവും മുന്നില്‍ തെളിഞ്ഞ പച്ച വെളിച്ചത്തെ അയാളുടെ കണ്ണുകളില്‍ നിന്നു മറച്ചു ....


                                                                                      ദിനില്‍ നായര്‍  

 

    
                                                                         

Sunday, 2 September 2012

ട്രെയിനിംഗ്...

                                                           ട്രെയിനിംഗ്


നേരം പുലര്‍ന്നു വരുന്നതേ ഉള്ളു ..പുറത്തു നല്ല മഞ്ഞ്.വഴിയോരത്തെ മരങ്ങള്‍ എല്ലാം ആ തണുപ്പില്‍ ലയിച്ചു നില്‍ക്കുന്നു ..വിനോദ് കൈകള്‍ കൂടി തിരുമി കവിളില്‍ വച്ച് പുറത്തേക്കു നോക്കി ഇരുന്നു ..ബസിന്‍റെ വേഗതക്കനുസരിച്ച് കാഴ്ചകള്‍ പുറകോട്ടു ഓടി കൊണ്ടിരുന്നു .എങ്ങനെ  തനിക്ക് അങ്ങനെ ഒക്കെ ചെയ്യാന്‍ തോന്നി ??.മനസ്സില്‍ ആഗ്രഹിക്കാത്ത ഒരു കാര്യത്തിലേക്ക് പോയി വീഴുക ആയിരുന്നു ..അതിനെ കുറിച്ച് ഓര്‍ക്കുന്തോറും വിനോദിന്‍റെ മനസ് കഴുത്ത് അറുത്ത കോഴിയെ പോലെ പിടഞ്ഞു .

ഇത് പോലുള്ള അവസരങ്ങള്‍ മുന്‍പും വന്നിടുണ്ട് ..അന്നൊക്കെ അതില്‍ നിന്ന് ഒഴിഞ്ഞു മാറിയതായിരുന്നു ..പക്ഷെ ഇന്നലെ ...ഒരു പുതു ജീവിതത്തിലേക്കുള്ള യാത്ര       അതിനു സുഹൃത്തുക്കളായ

ബഷീറിനെയും തോമസിനെയും ക്ഷണിക്കാനായി പോയതായിരുന്നു ടൌണിലേക്ക് .ടൌണിലെ അവരുടെ ഹോട്ടലില്‍ പലപ്പോഴും പോയി
പാര്‍ത്തിടുള്ളതാണ്..രണ്ടു പേരും വിവാഹം ഒക്കെ കഴിഞ്ഞതാനെകിലും ഇപ്പോഴും പഴയ എന്ജോയെമെന്റില്‍ തല്പരര്‍ ആണ് ."അപ്പൊ നീയും ആ സാഹസം ചെയ്യാന്‍ തീരുമാനിച്ചു അല്ലെ ..നന്നായി ..ഇനി ഇപ്പൊ നാളെ അല്ലെ മടക്കം ഉള്ളു ബഷീര്‍ ചോദിച്ചു ..അതെ ..അല്ലെങ്കില്‍ പിന്നെ ഞാന്‍ ഈ നേരത്ത് ഇവിടെ വരുമോ ..വിനോദ് പാന്‍റ് മാറി വെള്ള മുണ്ടുടുത്തു..കട്ടിലിലേക്ക് ചാഞ്ഞു ..മുറിയില്‍ മദ്യപിച്ചു കൊണ്ടിരിക്കുമ്പോള്‍ തോമസ്‌ ആണ് ആദ്യം വെടി പൊട്ടിച്ചത് ."ഇവന് നമ്മള്‍ ഒരു ട്രെയിനിംഗ് കൊടുക്കേണ്ടതല്ലേ ബഷീറേ..വേണം ..ഞാന്‍ അത് പറയാന്‍ തുടങ്ങുവായിരുന്നു .ഇന്ന് പൊട്ടിക്കണം ഇവന്റെ ബ്രഹ്മചര്യത്തിന്റെ പൂണ്‌ല്.അല്ലേല്‍ നമുക്കാണ് നാണക്കേട്‌ ."ബഷീര്‍ പാത്രത്തില്‍ ഇരുന്ന അച്ചാര്‍ എടുത്തു നാക്കില്‍  വച്ചു.

മേശപ്പുറത്തു  ഇരുന്ന ഫോണ്‍ എടുത്തു തോമസ്‌ ആരെയോക്കയോ വിളിച്ചു ..സന്തോഷത്തോടെ ബഷീറിനെയും വിനോദിനെയും നോക്കിയിട്ട് ..ഇവന്റെ സമയം ..ലത ഉണ്ട് ഇപ്പൊ ഇവിടെ ഞാന്‍ വരാന്‍  പറഞ്ഞിട്ടുണ്ട് .ബഷീര്‍ ഒന്ന് പുഞ്ചിരിച്ചു..അവള്‍ മതി ..ഇവനെ എല്ലാം പഠിപ്പിച്ചു കൊടുത്തോളും  .കയ്യിലിരുന്ന മദ്യം ഒറ്റ വലിക്കു അകത്താകി ബഷീര്‍ ഗ്ലാസ്‌ താഴെ വച്ചു .ഞാന്‍ ഇല്ല ഇതിനൊന്നും .വിനോദ് ഒഴിഞ്ഞു മാറാന്‍ നോക്കി ..നീ ഇത് കൂടി അങ്ങ് അടിച്ചേ എന്നിട്ട് ഒന്ന് ആലോചിച്ചേ ..തോമസ്‌ അവന്റെ ഗ്ലാസ്സിലേക്ക്‌ വീണ്ടും മദ്യം നിറച്ചു.ഇപ്പൊ താല്പര്യം ഇല്ലേ ?വിനോദ് ചിരിച്ചു .. ഉണ്ട് ..അവന്‍ ഉറക്കെ പറഞ്ഞു ..മൂന്ന് പേരുടെയും പൊട്ടി ചിരി മുറിയെ വിറപ്പിച്ചു .ക്ലോക്കിലെ സൂചികള്‍ എന്തോ തിരക്ക് ഉള്ളത് പോലെ ഓടികൊണ്ടിരുന്നു .


അവള് 202
- ല്‍ ഉണ്ട് ..ഫോണ്‍ കട്ട്‌ ചെയ്തു കൊണ്ട് ബഷീര്‍ പറഞ്ഞു .നീ അങ്ങ് ചെല്ല് എല്ലാം അവള്‍ പഠിപ്പിച്ചു തരും ...അല്ലെടാ തോമസേ ..പിന്നല്ല .ഞങ്ങളൊക്കെ എത്ര വട്ടം പോയിരിക്കുന്നു  ..പാതി മയങ്ങിയ കണ്ണുകള്‍ എങ്ങനയോ 202 ല്‍ എത്തി .മുറിയില്‍ ചെറിയ പ്രകാശം മാത്രം .മനസ്സില്‍ വിചാരിച്ചിരുന്ന ഒരു രൂപം അല്ല ലതക്ക് .. 

സുന്ദരി .നെറ്റിയിലെ വട്ട പൊട്ടിനു എന്തോ ഒരു ആകര്‍ഷണ ശക്തി ഉണ്ട് .സുമിത്രയെക്കള്‍ സുന്ദരി ആണ് ഇവള്‍ ..എന്തിനാണ് ഇവള്‍ ഈ പണിക്കു ഇറങ്ങിയത്‌ ? എന്തിനാണ് ഞാന്‍ ഇതൊക്കെ ആലോചിക്കുനത് .വിനോദ് സ്വയം ചോദിച്ചു .അവന്റെ കൈകള്‍ അവളുടെ കഴുത്തില്‍ മൃദുവായി തലോടി .അവളുടെ മുഖത്ത് യാതൊരു ഭാവ വിത്യാസവും ഉണ്ടായില്ല .

സാറിന്‍റെ കല്യാണം ആണല്ലേ ?ആ ചോദ്യം അവന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല .വിനോദ് കൈകള്‍ പിന്‍വലിച്ചു .ആര് പറഞ്ഞു ? അവന്‍ ചോദിച്ചു ..തോമസ്‌ സാര്‍ പറഞ്ഞു .ഇത് സാറിനു ഒരു ട്രെയിനിംഗ് ആണ് എന്ന് ..ഇത് പറയുമ്പോള്‍ അവളുടെ കണ്ണില്‍  കൂടി ഓടി മറഞ്ഞത് എന്താണ് ? മുറിയില്‍ തളം കെട്ടി നിന്നിരുന്ന മൗനം കീറി മുറിച്ചു കൊണ്ട് വീണ്ടും അവള്‍ സംസാരിക്കാന്‍ തുടങ്ങി .സാറിനൊക്കെ ഇത് കുറച്ചു നേരത്തെ സമയം പോക്കാണ് അല്ലെ ?എന്നെ പോലുള്ളവരുടെ
മാനസികാവസ്ഥയെ കുറിച്ച് നിങ്ങള്‍ എന്നെങ്കിലും ആലോചിച്ചിടുണ്ടോ?അവള്‍ ചോദിച്ചു. നീ പിന്നെ എന്തിനാ ഈ പണിക്കു വന്നത് .വന്നിട്ട് വേദാന്തം ഒന്നും പറയാന്‍ നില്ക്കണ്ടാ .അവന്‍ ദേഷ്യത്തോടെ തിരിച്ചു ചോദിച്ചു .അത് അവള്‍ക്കു കൊണ്ടു എന്ന് അവനു മനസിലായി ..ജഗില്‍ ഇരുന്ന വെള്ളം എടുത്തു കുടിച്ചു കൊണ്ടിരുന്നപ്പോള്‍ അവള്‍ പറഞ്ഞു പണം !!!.അതിനു മാത്രം ..അതില്ലാതെ ഈ ലോകത്ത് ആര്‍ക്കെങ്കിലും നില നില്‍പ്പുണ്ടോ ?..ഞാന്‍ ആഗ്രഹിച്ചത്‌ ഏത് ഒരു പെണ്‍കുട്ടിയെയും പോലെ ഒരു കുടുംബ ജീവിതം ആണ് ..വന്നെത്തിയത് ഇവിടെ ..!!അവളുടെ സംസാരം മുറിഞ്ഞു .എന്‍റെ വിശുദ്ധി പൊതിഞ്ഞു പിടിച്ചിരുന്നാല്‍ ജീവിതം മുന്നോട്ട് പോക്കില്ല എന്ന് മനസിലാകിയ ഒരു ചുറ്റുപാടില്‍ ആണ് ഞാന്‍ ഇതിലേക്ക് തിരിഞ്ഞത് .സ്നേഹിച്ച പുരുഷന്റെ കൂടെ ജീവിക്കാന്‍ വേണ്ടി വീടുകാരെ ഉപേക്ഷിച്ചു പോന്നവള്‍ ആണ്  ഞാന്‍ ..ഈ കിട്ടുന്ന കാശിന്‍റെ പകുതി അയാള്കുള്ളതാണ്.എന്റെ ഭര്‍ത്താവിന്.കുടിച്ച മദ്യത്തിന്റെ കെട്ട് വിട്ടു പോകുന്ന പോലെ തോന്നി വിനോദിന് .ഇത് പോലെയുള്ള പ്രവര്തികളിലേക്ക് എന്നെ പോലുള്ള് പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്ന പരീക്ഷ ആയിരുന്നു ആ പ്രണയം എന്ന് തിരിച്ചറിയാന്‍ ഞാന്‍ വൈകി  പോയി ..കരച്ചിലിന്റെ വക്കില്‍ എത്തിയ അവളോട്‌ എന്ത് പറയണം എന്നറിയാതെ അവന്‍ ഇരുന്നു ..

സാര്‍ ..അവന്‍ ഒന്നും പറഞ്ഞില്ല ..ഈ ജീവിതം തന്നെ എനിക്ക് മടുത്തു .ഒരു രക്ഷപെടല്‍ അതിനു വേണ്ടി ആണ് ഞാന്‍ ഇപ്പോള്‍ ശ്രമിക്കുനത് .കുറച്ചു കാശ് കൂടി ആയാല്‍ എല്ലാം ശരി ആകും ..സാര്‍ വിവാഹം ചെയ്യാന്‍
പോകുന്ന  കുട്ടി എന്തൊക്കെ സ്വപ്നങ്ങള്‍ കണ്ടിരിക്കുനുണ്ടാവും ഇപ്പോള്‍ ..അവളെ ചതികരുത് ..ഇപ്പൊ പറഞ്ഞതെല്ലാം ഞാന്‍ ഇത് വരെ ആരോടും പറഞ്ഞിട്ടില്ല ആരും കേള്‍ക്കാനും സമയം കളഞ്ഞിടില്ല.ഒരു വേശ്യക്ക്  എന്ത് സങ്കടം അല്ലെ സാറേ ?അവള്‍ ചിരിച്ചു .

എങ്ങനെ ഉണ്ടായിരുന്നു ? ബഷീറും തോമസും ഒരേ സ്വരത്തില്‍ ചോദിച്ചു ..വിനോദ് ഒന്നും പറഞ്ഞില്ല ..വല്ലാത്ത ക്ഷീണം ഞാന്‍ ഒന്ന് കിടക്കട്ടെ ..നിനക്കൊക്കെ എങ്ങനെ അവളോട്‌ ഒക്കെ ഇങ്ങനെ ചെയ്യാന്‍ തോന്നുന്നു ..അവളുടെ കഥ കേട്ടപ്പോള്‍ എന്‍റെ മനസ് തന്നെ തകര്‍ന്നു പോയി ..എന്ത് കഥ ?ബഷീര്‍ ചോദിച്ചു ..അവളെ ഈ പണിക്കു വിടുന്നത് തന്നെ അവളുടെ ഭര്‍ത്താവ് ആണെന്ന് ..നിങ്ങള്‍ എന്താ ചിരിക്കുനത് .വിനോദ് ചോദിച്ചു .എന്ത് ഭര്‍ത്താവ് നിനക്ക് വല്ല വട്ടുമുണ്ടോ അവള്‍ പറയുന്നത് കെട്ട് സങ്കട പെടാന്‍ ..അവള്‍ ഭയങ്കര fraud
  ആണ് ..ഞങ്ങള്‍ക്ക് അവളെ അറിയില്ലേ ഇങ്ങനെ ഒക്കെ പറഞ്ഞു അവള്‍ പലരുടെയും കയ്യില്‍  നിന്ന് കാശ് അടിച്ചിട്ടുണ്ട് ..നീ വല്ലതും കൊടുത്തോ ?എത്ര കാശ് കിട്ടിയാലും അവള്‍ക്കു ആര്‍ത്തി തീരില്ല .
ഇല്ല... ഞാന്‍ ഒന്നും കൊടുത്തില്ല വിനോദ് പറഞ്ഞു ..നന്നായി ..എന്തായാലും നീ കാര്യങ്ങള്‍ പഠിച്ചല്ലോ അതെങ്കിലും നടന്നല്ലോ ..ഞാന്‍ അവള്‍ക്കു കാശ് കൊടുത്തു വിടട്ടെ ..തോമസ്‌ പുറത്തേക്കു പോയി .

രാവിലെ പോകാന്‍ ആയി ഇറങ്ങിയപ്പോള്‍ ആണ് പേഴ്സ് തപ്പി നോക്കുനത് ..ഒരു നോട്ട് പോലും ഇല്ല .. കാശ് മുഴുവന്‍ അവളുടെ കയ്യില്‍ വച്ച് കൊടുക്കുമ്പോള്‍ മനസിലാകാന്‍ പറ്റിയില്ലല്ലോ ഞാന്‍ ചതിക്ക പെടുകയാണെന്ന്...ചേട്ടാ ..സ്റ്റോപ്പ്‌ എത്തി ഇറങ്ങുന്നില്ലേ ?കണ്ടക്ടര്‍ വാസുകുട്ടന്‍ വിനോദിനെ വിളിച്ചു എഴുനെല്പിച്ചു .മൂടല്‍ മഞ്ഞു പുതച്ചു കിടന്ന വഴിയിലൂടെ അവന്‍ വീട്ടിലേക്കു നടന്നു ..                                                                                       ദിനില്‍ നായര്‍

Wednesday, 29 August 2012

മരണം ....           മരണം


"എഴുതി തുടങ്ങിയത് മുഴുവനാക്കാതെ
മടക്കുന്നു ഞാന്‍ ഈ ജീവിത പുസ്തകം
ആദ്യമായി എന്നെ സ്നേഹിച്ച അമ്മ
തന്‍ കണ്ണീര്‍ കാണാതെ പോകുന്നു ഞാന്‍
മിഴി നീരാല്‍ തീര്‍ത്ത കടലില്‍ എന്‍ പാതി
ജീവനെ മുക്കി കൊന്ന പ്രണയിനി
സ്മരിക്കുന്നു നിന്നെ ഒരു വട്ടം കൂടി
ജീവിതത്തിന്‍ ഒഴുക്കില്‍ മുങ്ങിയ എന്‍
കൈകളില്‍ ഒരു മൃദു സ്പര്‍ശം പോലും
പൊഴിക്കാത്ത എന്‍ ദൈവമേ ..
വരുന്നു നിന്‍ അരികില്‍ മരണത്തിന്‍ മഞ്ചലില്‍.!!" 


                                         ദിനില്‍ നായര്‍

Thursday, 16 August 2012

ഏഴുതാത്ത കഥകള്‍

                                                       ഏഴുതാത്ത കഥകള്‍
സൂര്യാസ്തമയം കാണാന്‍ ഇന്ന് ഒരുപാട് പേരുണ്ട് ..നന്ദിനി കാര്‍ നിര്‍ത്തി പുറത്തേക്കു ഇറങ്ങി ..മണല്‍ പരപ്പിലൂടെ അവള്‍ മുന്നോട്ട് നീങ്ങി ..ഈ കടപ്പുറം അവളുടെ ജീവിതത്തെ ഒരുപാട് സ്വാധിനിച്ചിട്ടുണ്ട് ..കാറ്റില്‍ പറന്നു പോയ ബോള്‍ എടുക്കാനായി ഒരു പെണ്‍കുട്ടി അവളുടെ മുമ്പിലൂടെ ഓടി പോയി ..ബോള്‍ എടുത്തു അവള്‍ തിരിച്ചു അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക്  ഓടി ..അവളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി ..അങ്ങനെ ഒന്ന് ചിരിക്കാന്‍ കഴിഞ്ഞെങ്കില്‍ അവള്‍ വെറുതെ ഓര്‍ത്തു ..ആ മണലില്‍ കടലിനെ നോക്കി അവള്‍ വെറുതെ ഇരുന്നു .. "കടലമ്മ കള്ളി " തീരത്ത് എഴുതി വച്ച് അത് തിര വന്നു മാച്ചു കളയുന്നത് കണ്ടു കൈ കൊട്ടി ചിരിക്കുന്ന കുട്ടികള്‍ ...

ഓര്‍മ്മകള്‍ എന്നും നമ്മളെ
കരയിപ്പിക്കും ...തന്‍റെ ആത്മ കഥ തുടങ്ങിയത് ഈ വരികള്‍ എഴുതി കൊണ്ടാണ് ..ആ ആത്മ കഥക്ക് ആണ് ഞാന്‍ നാളെ അവാര്‍ഡ്‌ വാങ്ങാന്‍ പോകുന്നത് ..ജീവിതത്തിലെ വേദനകള്‍ വെള്ള കടലാസിലേക്ക് പകര്‍ത്തുമ്പോള്‍ ഒരികല്‍ പോലും ഇത് അവള്‍ പ്രതീക്ഷിചിരുനില്ല ..ഉള്ളില്‍ ഒളിപിച്ചിരുന്ന വേദനകള്‍ കുറച്ചെങ്കിലും പുറത്തു കളയണം ..അത്ര മാത്രം ..തന്‍റെ തന്നെ തിരഞ്ഞെടുപ്പാണോ ..വിധി ആണോ ??..ഇങ്ങനെ ഒരു ജീവിതം തനിക്ക് നീട്ടിയത് ..ഈ കഥ എഴുതികൊണ്ടിരുനപ്പോള്‍ അവള്‍ക്കു പലപ്പോഴും തോന്നി എഴുതുന്നത്‌ മുഴുവന്‍ എന്റെ കാഴ്ചപാടുകള്‍ മാത്രം അല്ലെ  എന്ന് ..ചെറുപ്പത്തില്‍ മുതല്‍ എഴുതാനും വായിക്കാനും അവള്‍ കൂടുതല്‍ താല്പര്യം കാട്ടി  ഇരുന്നു ..സ്കൂളില്‍ അതിനു പ്രോത്സാഹനം കിട്ടി എങ്കിലും വീട്ടില്‍ അച്ഛന്‍ അത് ഇഷ്ടപെട്ടിരുനില്ല ..നിന്‍റെ എഴുത്തും കുത്തും അധികം ആവുന്നുണ്ട്‌ ..നിര്‍ത്തിക്കോ ..നീ എഴുതി ഈ തറവാടിനു ഇനി സല്പേര് ഉണ്ടാകി തരണ്ടാ ....അച്ഛന്റെ കല്പനകള്‍ സ്നേഹത്തോടെ എന്നെ അനുസരിപ്പികുക അത് മാത്രം ആയിരുന്നു അമ്മ എന്നും ചെയ്തത് ..."അച്ഛനെ നിനക്കറിയാലോ ..ഇനി എഴുതാനും പിടിക്കാനും ഒന്നും നില്കണ്ടാ ..ഡിഗ്രി കൂടി കഴിഞ്ഞാല്‍ ആലോചികണം എന്ന് പറഞ്ഞിരിക്കുവാ  അച്ഛന്‍ .നമ്മുടെ തറവാടിനു ചേര്‍ന്ന ഒരു ആലോചന വന്നിട്ടുണ്ട് ..പയ്യന്  ടൌണില്‍ ആണ്  ജോലി .ഗവണ്മെന്റ് ജോലികാരന്‍ ..അമ്മ സന്തോഷത്തോടെ പറഞ്ഞു നിര്‍ത്തി ..

ഒരു തണുത്ത കൈ നന്ദിനിയെ തട്ടി വിളിച്ചു ..അമ്മാ..എന്തെങ്കിലും തന്നു സഹായിക്കു ..ഒരു തമിഴത്തി ..ഒക്കത്ത് ഒരു രണ്ടു വയസുകാരി പെണ്‍കുഞ്ഞും ..


ആ കുട്ടി കടപുറത്തു ഓടി നടക്കുന്ന കുട്ടികളെ നോക്കി ഇരിക്കുന്നു ..ബാഗില്‍ നിന്ന് നന്ദിനി നോട്ട് എടുത്തു കൊടുത്തു ..ഇതില്‍ നിന്ന് കുഞ്ഞിനു ഒരു ബോള്‍ വാങ്ങി കൊടുക്ക്‌ ..തമിഴത്തി തലയാട്ടി ..തമിഴത്തി ബോള്‍ വില്കുന്ന കടയിലേക്ക് നീങ്ങുനതും നോക്കി അവള്‍ ഇരുന്നു ..വിവാഹം ...തന്റെ ജീവിതത്തില്‍ സുഗന്ധം വീശും എന്ന് കരുതിയ ദിനങ്ങള്‍ ..എഴുതണം എന്നുള്ള ആഗ്രഹത്തിന് രമേശ്‌ ആദ്യം ഒന്നും പറഞ്ഞിരുന്നില്ല എങ്കിലും ..തന്റെ ഭാര്യ ഒരു അന്തര്‍മുഖി ആണോ എന്ന് അയാള്‍ സംശയിച്ചു ..ഭര്‍ത്താവിന്‍റെ ഇങ്കിതങ്ങള്‍ അനുസരിച്ച് പെരുമാറാന്‍ കഴിയാതെ വരുമ്പോള്‍ ജീവിതത്തില്‍ താളപിഴകള്‍ വരും എന്ന് മനസിലാകാന്‍ അവള്‍ക്കു അതികം സമയം വേണ്ടി വന്നില്ല ..അവളുടെ മനസു കാണാന്‍ ആരും ഉണ്ടായില്ല ..അച്ഛന്‍ ,അമ്മ,ഭര്‍ത്താവ് ..ആരും ....ജീവിതത്തില്‍ അവള്‍ വീണ്ടും തനിച്ചായി ...ജീവിതത്തിലെ ഒറ്റപെടലുകള്‍ അവളിലെ എഴുത്തുകാരിയെ വളര്‍ത്തി ..അവളുടെ കഥകള്‍ക്ക് വായനകാരായി  ..പ്രശസ്തിയിലേക്ക് ഉയരുമ്പോഴും മനസ് മരിക്കുനത് അവള്‍ അറിഞ്ഞു കൊണ്ടിരുന്നു ...ഇന്ന് തന്‍റെ സൃഷിടിക്കു സാഹിത്യ അക്കാദമി അവാര്‍ഡ്‌ ... ഇരുള്‍ മൂടി തുടങ്ങിയിരിക്കുന്നു ..ആളുകള്‍ പിരിഞ്ഞു തുടങ്ങി ..എഴുതാനുള്ള ഒരു വാസന ദൈവം തന്നു ..പക്ഷെ ജീവിതം എന്ന പുസ്തകത്തില്‍ അവള്‍ക്കു ഒന്നും എഴുതാന്‍ കഴിഞ്ഞില്ല .. മനസ് മരിച്ചു കഴിഞ്ഞാല്‍ പിന്നിടുള്ള ജീവിതം എന്ന് പറയുന്നത് ആര്‍ക്കോ വേണ്ടി ആടുന്ന ആട്ടകഥകള്‍ ആണ് ...

പിറ്റേന്ന് പ്രഭാതം ...reception
കൌണ്ടറിലേക്ക് കമ്മിറ്റികാര്‍ എത്തി ..മാടം റൂമില്‍ ഇല്ലേ?ഫോണ്‍ എടുകുന്നില്ല ..മുകളില്‍ റൂം അകത്തു നിന്ന് ലോക്ക് ചെയ്തിട്ടുണ്ട് ..റൂം തള്ളി തുറന്നു ..
കട്ടിലില്‍ കിടക്കുന്ന നന്ദിനി ...കയ്യില്‍ ഒരു ആല്‍ബം ...ജീവിതത്തിന്റെ ഓര്‍മപെടുത്തലുക്കള്‍ ആണ്  ഫോട്ടോസ് ..
"അതെ ..കുറച്ചു മുമ്പായിരുന്നു ഹാര്‍ട്ട്‌ അറ്റാക്ക്‌ ..വിവരം അറിഞ്ഞു ആളുകള്‍ എത്തി തുടങ്ങുന്നു ..എത്രയും പെട്ടന്ന് എത്താന്‍ നോക്ക് ..ഫോണ്‍ കട്ട്‌ ചെയ്തു കമ്മിറ്റി മെമ്പര്‍ സുധാകരന്‍ കൂടി നില്‍കുന്നവരുടെ അടുത്തേക്ക് നീങ്ങി .."അവരുടെ ആത്മ കഥയില്‍ പറഞ്ഞ പോലെ ജീവിതത്തിലെ കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞു..അന്തമായ ആകാശത്തിലേക്ക് അവളുടെ സ്വപങ്ങള്‍ക്ക് നിറവും വെളിച്ചവും നല്‍കുന്ന ആ ലോകത്തേക്ക് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു ..ഭൂമിയില്‍ എന്നെ സ്നേഹിച്ച് തോല്പിച്ച എല്ലാവരോടും മാപ്പ് ..
നന്ദിനി അവരുടെ ആത്മ കഥയില്‍  എഴുതി അവസനിപിച്ച ഈ വാക്കുകള്‍ പോലെ ആ ലോകത്ത് അവര്‍ക്ക് സന്തോഷം ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ..ഏഷ്യ വിഷന്‍ ന്യൂസ്‌ റിപ്പോര്‍ട്ടര്‍ സന്തോഷ്‌ ...


                                                                                             ദിനില്‍ നായര്‍

Thursday, 9 August 2012

പ്രണയത്തിന്‍റെ അര്‍ഥം ...


                                                      പ്രണയത്തിന്‍റെ അര്‍ഥം
ഇവിടത്തെ പ്രഭാതത്തിനു നാട്ടിലേക്കാളും തണുപ്പുണ്ട് ..സുധീര്‍ കൈകള്‍ കൂടി തിരുമി ..അങ്ങോടും ഇങ്ങോടും കൂകി കൊണ്ട് പായുന്ന തീവണ്ടികള്‍ ..വേഗം ഈ തിരക്കില്‍ നിന്ന് രക്ഷപെടണം .അവന്‍ പുറത്തേക്കു ഇറങ്ങി ..ചേച്ചിയുടെ വീട് കണ്ടു പിടിക്കാന്‍ അല്‍പ്പം കഷട്പെട്ടു ..ബാഗ്‌ തോളില്‍ നിന്ന് ഇറക്കി വെക്കുന്നതിനിടയില്‍ അവന്‍ പറഞ്ഞു .."നിന്നോട് ഞാന്‍ പറഞ്ഞതല്ലേ..ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ വരാം എന്ന് ..രമ്യ അവന്‍റെ ബാഗ്‌ എടുത്തു കൊണ്ട് അകത്തുള്ള മുറിയിലേക്ക് പോയി ..നീ ഒന്ന് കുളിച്ചു relax ചെയ്യ് ..ഫുഡ്‌ മേശപുറത്ത്‌ ഉണ്ട് ..എടുത്തു കഴിച്ചോള്..ലീവ് കിട്ടിയില്ല ..എനിക്ക് ഇന്ന് പോകണം..വൈകിട്ട് വരുമ്പോള്‍ ബാക്കി എല്ലാം പറയാം ..ചേച്ചിയുടെ കാര്‍ പുറത്തേക്കു പോകുന്ന ശബ്ദം കുളിക്കാന്‍ കയറുമ്പോള്‍ അവന്‍ കേട്ടു. 

ഒരു നാട്ടിന്‍ പുറത്തുകാരനെ അബരിപിക്കാന്‍ ഉള്ള കാഴ്ചകള്‍ ഈ banglore നഗരത്തില്‍  ഉണ്ട് .ഇതൊന്നും കാണാന്‍ വേണ്ടി അല്ല ഇവിടെ വന്നത് ..കുറച്ചു നാള്‍ ഒന്ന് മാറി നിന്നാല്‍ മോന്‍റെ എല്ലാ വിഷമവും മാറും എന്ന് പറഞ്ഞത് അമ്മ ആയിരുന്നു ..അച്ഛന്റെയും ആഗ്രഹം അത് തന്നെ ..ഒരു പ്രണയം തകര്‍ന്നു എന്ന് കരുതി നീ എന്തിനാ ഇങ്ങനെ സങ്കടപെടുന്നത് ..ഉണ്ണിയും മുകുന്ദനും എല്ലാം മാറി മാറി ചോദിച്ചെങ്കിലും അവരോടു പറയാന്‍ ഒരു മറുപടിയും ഉണ്ടായില്ല ..എല്ലാത്തില്‍ നിന്നും ഉള്ള ഒരു ഒളിച്ചോട്ടം ..വളരെ വില കുറഞ്ഞ ഒരു രക്ഷപെടല്‍ അതായിരുന്നു അവന്‍റെ ഈ യാത്ര ..എന്താണ് എന്റെ മനസ് ഇത്ര പൈങ്കിളി ആയി പോയി ..അല്ലെങ്കില്‍ ആരെങ്കിലും ഇന്നത്തെ കാലത്ത് പ്രണയ നൈരാശ്യം മൂലം ഇങ്ങനെ നാട് വിടുമോ ?കുറെ നാള്‍ ആയി തന്നോട് തന്നെ ചോദിക്കുന ആ ചോദ്യം കണ്ണാടിയില്‍ മുടി ചീകുമ്പോഴും പുറത്തേക്കു വന്നു ..പ്രണയം എന്ന വാക്കിനു എന്തെങ്കിലും അര്‍ഥം ഉണ്ടോ ?..താഴെ ഹാളില്‍ ഭക്ഷണം കഴിച്ചതിനു ശേഷം അവന്‍ ചുമ്മാ ഒന്ന് നടന്നു ..ചേച്ചിയുടെയും അളിയന്റെയും കല്യാണ ഫോട്ടോ ..പ്രണയം എന്ന വികാരം കല്യാണത്തില്‍ എത്തും എന്ന് വീട്ടുകാരെ ആദ്യം പഠിപ്പിച്ചത് ചേച്ചി ആയിരുന്നു.ഒരു ഹിന്ദി കാരന്‍ അമിത് ..ചേച്ചി ഇത് വീട്ടില്‍ പറയുമ്പോള്‍ എന്തായിരുന്നു കോലാഹലം ..ആരുടേയും സമ്മതം ഇല്ലഞ്ഞിട്ടും അവര്‍ വിവാഹം കഴിച്ചു ...അളിയനെ നേരില്‍ കാണുന്നത് കല്യാണം കഴിഞ്ഞു ഒരു വര്ഷം കഴിഞ്ഞാണ് ..ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ..വല്ലപ്പോഴും, ഒക്കെ ആയിരുന്നു നാടിലേക്ക് ഉള്ള വരവ് ചേച്ചിയുടെ അത് ക്രമേണ കുറഞ്ഞു കുറഞ്ഞു ഇപ്പൊ തീരെ ഇല്ലാണ്ടായിരിക്കുന്നു ..

വൈകിട്ട് ചേച്ചി വന്നത് അറിഞ്ഞില്ല ..
ഉറക്കം കഴിഞ്ഞു എഴുനെല്കുമ്പോള്‍ മുന്പില്‍  ചായ ..എടുത്തു കുടിച്ചു കൊണ്ട് പുറത്തേക്കു വന്നു ..tv കണ്ടു കൊണ്ടിരിക്കുന്നു  ചേച്ചി .."ഇന്ന് ഞാന്‍ കുറച്ചു നേരത്തെ പോന്നു ..നീ ഒറ്റക്കല്ലേ ..വന്ന അന്ന് തന്നെ നീ തിരിച്ചു പോയാലോ ?.അവന്‍ ചിരിച്ചു ..നിനക്ക് എന്താടാ പറ്റിയത് ..?സുധീര്‍ മറുപടി ഒന്നും പറഞ്ഞില്ല ..ഞാന്‍ ഒന്നും നിന്നോട് ചോദിച്ചു വിഷമിപികുന്നില്ല ..എങ്കിലും നീ അറിയണം .."പ്രണയം അല്ല ജീവിതം "..ഒരു പ്രണയത്തിന്‍റെ വിജയം എന്ന് പറയുന്നത് വിവാഹം കഴിക്കുന്നതില്‍ അല്ല ..ആ സ്നേഹം ജീവിത കാലം മുഴുവന്‍ നമുക്ക് അനുഭവപെടുംപോഴാണ്....ചിലപ്പോള്‍ അവള്‍ നിന്നോട് ബൈ പറഞ്ഞു പോയതാവാം അല്ലേല്‍ സാഹചര്യങ്ങള്‍  നിങ്ങളെ പിരിയാന്‍ പ്രേരിപിച്ചതാകം ..ഒരിക്കലും  നിന്‍റെ പ്രണയം നശിക്കുന്നില്ല  ..കാരണം ഏതു കാലത്തും നമ്മള്‍ പ്രണയിച്ചു കൊണ്ടിരികുകയാണ് ..ആ സ്നേഹം അനുഭവിക്കുന്നവര്‍ മാത്രമേ മാറുന്നുള്ളൂ ..സ്ത്രീകള്‍.. അവര്‍ പറയുന്ന വാക്കുകള്‍ക്കു ചില സമയങ്ങളില്‍ വലിയ അര്‍ഥങ്ങള്‍ ഉണ്ടാകും ..അവന്‍ ഓര്‍ത്തു .."ഇത്രയും കാലത്തെ നമ്മുടെ സ്നേഹത്തിനു ഇപ്പൊ ഒരു വിലയും ഇല്ലേ ..നീ എന്നോട് കാണിച്ച സ്നേഹം അതെല്ലാം കള്ളത്തരം ആയിരുന്നോ ?.."അല്ല ..എന്‍റെ സ്നേഹം അതില്‍ ഒരു കള്ളത്തരവും ഇല്ല ..പക്ഷെ ഇപ്പൊ ആ സ്നേഹം എനിക്ക് നിന്നോട് ഇല്ല  ..അതെ ..ചേച്ചി പറഞ്ഞത് പോലെ തന്നെ അവരുടെ സ്നേഹം മാറുന്നില്ല ആളുകള്‍ മാത്രമേ മാറുന്നുള്ളൂ "..

ദിവസങ്ങള്‍ കഴിഞ്ഞു പോയി ..ചേച്ചിയോട് ഒരു കാര്യം 
ചോദിക്കണം എന്ന് കരുതിയിട്ട്‌..അളിയന്‍ എവിടെ ?ഇവിടെ ഇല്ലേ ?..ചേച്ചി ഒന്നും മിണ്ടിയില്ല ...ഞാന്‍ ഇറങ്ങുന്നു ..നീ ആ സോഫയില്‍ കിടക്കുന്ന ലെറ്റര്‍ എടുത്തു വായിച്ചു നോക്ക് ...divorce  അനുവദിച്ചു കൊണ്ടുള്ള ഉത്തരവു ആയിരുന്നു അത് ..ചേച്ചിക്ക് എവിടുന്ന് കിട്ടി ഇത്രക്കും ധൈര്യം ?..ഈ സണ്‍‌ഡേ നമുക്ക് ഒരു മാര്യേജ് ഉണ്ട് നീയും വാ ..ചേച്ചി പറഞ്ഞു..അമ്മയും അച്ഛനും അറിഞ്ഞാല്‍ വിഷമിക്കും നീ ഇപ്പൊ ഇത് വീട്ടില്‍ പറയണ്ടാ ..ഞാന്‍ തന്നെ പറഞ്ഞോളാം .ശരി  സുധീര്‍ തലയാട്ടി .
ജീവിത വിജയം നേടില്ല എന്ന് തോന്നുന്ന ബന്ധങ്ങള്‍ പകുതി വഴിയില്‍ ഉപേക്ഷിക്കുന്നതാണ് നല്ലത് ..നൈരാശ്യം എന്ന വാക് ലോപിച്ച് ഇല്ലാണ്ടായിരിക്കുന്നു ..ഇപ്പോള്‍ മനസ്സില്‍ പ്രണയം മാത്രം ..
ഷേവ് ചെയാത്ത താടിക്കും വെട്ടി ഒതുക്കാത്ത മുടിക്കും വിട ..ഇപ്പൊ നീ സുന്ദരന്‍ ആയിടുണ്ടല്ലോ കാറില്‍ ഇരിക്കുമ്പോള്‍ ചേച്ചി പറഞ്ഞു ..അവന്‍ കാറിന്‍റെ കണ്ണാടിയില്‍ നോക്കി വെറുതെ ചിരിച്ചു .

സ്റ്റേജില്‍ 
നില്‍ക്കുന്ന ആളെ എനിക്കറിയാം ..അമിത് ..ചേച്ചിയുടെ ഭര്‍ത്താവ് ..അല്ല എക്സ് husband ..അവന്‍ ചേച്ചിയെ നോക്കി ..ജീവിതം എന്ന് പറയുന്നത് ഒരു ഒഴുക്കാണ് ..അതിനെ ഒരിക്കലും നമുക്ക് നമ്മുടെ ഇഷ്ടത്തിന് തട കെട്ടി നിര്‍ത്താന്‍ കഴിയില്ല ..ആ ഒഴുകിനൊപ്പം നീന്തുക അത്രേ നമുക്ക് ചെയാന്‍ ഉള്ളു ..നീ വാ നമുക്ക് അവരെ പോയി വിഷ് ചെയ്യാം ..എന്തായിരിക്കും യഥാര്‍ത്ഥ    
പ്രണയത്തിന്‍റെ നിറം ?..സുധീറും രമ്യയും മുന്നോട്ടു നടന്നു ...


                                                                                  ദിനില്‍ നായര്‍