Sunday 24 June 2012

അമ്മ..

                                                        അമ്മ
മൊബൈല്‍ ഫോണ്‍ കിടന്നു ചിലക്കുന്ന ശബ്ദം കേട്ടാണ് ശിവരാമന്‍   ഉണര്‍ന്നത് ...ഫോണിലെ അലാറം കട്ട്‌ ചെയ്തു കൊണ്ട് അയാള്‍ സമയം നോക്കി ...
6:00മണി..എഴുനേറ്റു വാതില്‍ തുറന്നു പുറത്തേക്കു നോക്കി ...നല്ല തണുപ്പുള്ള പ്രഭാതം.....വഴിയില്‍ പ്രഭാത  സാവരിക്ക് ഇറങ്ങിയവരുടെ ചെറിയ തിരക്ക് ...
ഭൂമിയുടെ ഭംഗി കൂടുതലായി ആസ്വദിക്കാന്‍ കഴിയുന്നത്‌ പ്രഭാദത്തില്‍ ആണെന്ന് അയാള്‍ക്ക്‌ തോന്നി .....ഒരു ഇളം തെന്നല്‍ അയാളെ  തഴുകി കടന്നു പോയി ...
"ഇന്നെന്താ നീ ഇത്ര നേരത്തെ !!!!"പത്രം എടുക്കാനായി ഗേറ്റ് ഇന്റെ അടുത്ത് നില്‍ക്കുന പ്രഭാകരന്‍ ചേട്ടന്റെ ശബ്ദം ആയിരുന്നു അത് .....ഇങ്ങനെ പോകുവാണേല്‍
ഞാന്‍ നല്ല ഒരു fielder  ആവും ..ചാടി പറന്നു വേണം പേപ്പര്‍ പിടിക്കാന്‍ അല്ലേല്‍ അത് പറന്നു വന്നു ഈ നനഞു കിടക്കുന്ന തറയില്‍ തന്നെ വീഴും ..എത്ര
പറഞ്ഞാലും അവന്‍ പേപ്പര്‍ ഈ ബോക്സില്‍ വക്കില്ല...പ്രഭാകരന്‍ ചേട്ടന്‍ പരാതിയും പറഞ്ഞു അവിടെ നില്‍ക്കുനുണ്ട് ....

ഡ്രസ്സ്‌ ചെയ്തു പുറത്തിറങ്ങി ..വാതില്‍ പൂട്ടി... താഴെ താമസിക്കുന്ന പ്രഭാകരന്‍ ചേട്ടന്‍ പ്രതീക്ഷിച്ച പോലെ തന്നെ പേപ്പറും വായിച്ചു കൊണ്ട് സിറ്റ് ഔട്ടില്‍
ഇരികുന്നുണ്ടായിരുന്നു ..താക്കോല്‍ കൊടുത്തിട്ട് ശിവരാമന്‍  പറഞ്ഞു "ഞാന്‍ ഇന്ന് എത്താന്‍ കുറച്ചു വൈകും..വീട് ക്ലീന്‍ ചെയ്യാന്‍ ആ പയ്യന്‍ വരും ...
താക്കോല്‍ ഇവിടെ കൊടുത്തേക്കാം എന്നാ പറഞ്ഞത് "താക്കോല്‍ വാങ്ങി കയ്യില്‍ വച്ചിട്ട് പ്രഭാകരേട്ടന്‍ "എവിടേക്ക ഇന്ന് നീ "
ഒന്ന് എറണാകുളം വരെ പോകണം "അയാള്‍ യാത്ര പറഞ്ഞു പുറതെകിറങ്ങി..

ഈ watch ലെ    സെക്കന്റ്‌ സൂചിയെക്കളും വേഗത്തില്‍ ആണോ മനുഷ്യരുടെ ജീവിതം മുന്നോട്ടു പോകുന്നത് ...അയാള്‍ സമയം നോക്കി ...
എന്താ എല്ലാവരുടെയും തിരക്ക് ....എല്ലാവരുടെയും തിരക്കുകള്‍ക്ക് കുറച്ചെങ്കിലും കുറവുണ്ടാകുനത് ബാറിലും ദേവാലയത്തിലും എത്തുമ്പോഴാണ് ...
എന്ത് കൊണ്ടാണാവോ അങ്ങനെ ???..തൃശൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന് എറണാകുളതെക്കുള്ള ഒരു K .S .R  .T .C ബസില്‍ കയറി ശിവരാമന്‍  ..
മുന്നോ നാലോ പേര്‍ അവിടവിടെ ആയി ഇരിക്കുന്നു ...ബസ്‌ മുന്നോട്ടെടുത്തു...ശിവരാമന്‍  സ്റ്റാന്‍ഡില്‍ വച്ച് വാങ്ങിയ ന്യൂസ്‌ പേപ്പര്‍ എടുത്തു നിവര്‍ത്തി ...
കണ്ണുകള്‍ പത്രത്തിലെ  ആ തലകെട്ടില്‍ ഉടക്കി ..."ഇന്ന് ലോക മാതൃദിനം "...കൂടെ ഒരു ഫോട്ടോയും ..."കുഞ്ഞിനെ നെഞ്ചോടു  ചേര്‍ത്ത് കെട്ടിയിട്ടു കൊണ്ട് 
മണ്ണ് ചുമന്നു കൊണ്ട് പോകുന്ന ഒരു സ്ത്രീ "പത്രം മടക്കി അയാള്‍ സീറ്റില്‍ ചാരി ഇരുന്നു പുറത്തേക്കു നോക്കി ....വഴിയരികത്തു ഒരു വലിയ flex  ബോര്‍ഡ്‌ ..
സുരേഷ് ഗോപി ചിരിച്ചു കൊണ്ട് നില്കുന്നു .."ഒരു ചോദിയം മതി ജീവിതം മാറാന്‍ "ശരി  ആണ് ...ഒരു ചോദിയം അല്ല ...ഒരു നിമിഷം മതി ജീവിതം മാറാന്‍ ...

കുറെ മാസങ്ങള്‍ക്ക് മുമ്പ് അവിചാരിതമായി പ്യുണ്‍ ചന്ദ്രേട്ടന്‍ എന്റെ മേശപുറത്ത്‌ കൊണ്ട് വന്നു ഒരു കത്ത് വച്ചിട്ട് പറഞ്ഞു "സര്‍ ഇന് ഒരു കത്തുണ്ട്"
എനിക്ക് കത്തോ ?വരാനുള്ള ഒരു സാധ്യതയും ഇല്ല ..കത്തെടുത്തു മറിച്ചു നോക്കി ..കത്ത് എനിക്ക് തന്നെ ആണ് ..
സരസ്വതി  അമ്മ
ശരണാലയം
കൊച്ചി
ഈ മേല്‍വിലാസം ഉള്ള ആരെയും എനിക്ക് പരിചയം ഇല്ലല്ലോ എന്ന് ഓര്‍ത്തു കൊണ്ട് കത്ത് പൊട്ടിച്ചു ...

മോനേ.....അങ്ങനെ വിളിക്കാമോ എന്ന് അറിയില്ല എങ്കിലും ഒരു അമ്മയുടെ സ്വാതന്ത്രിയത്തോടെ ഞാന്‍ അങ്ങനെ വിളികുവാണ്...
എന്റെ പേര് സരസ്വതിഅമ്മ ...കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് മലയാളം വാരികയില്‍ മോന്‍ എഴുതിയ ഒരു കഥ ഞാന്‍ വായിക്കുനത്
മകന്‍ ഉപേക്ഷിച്ചു പോയ ഒരു അമ്മ .അവരുടെ മനസിലൂടെ ആ മകനെ കുറിച്ച് ഓര്‍ക്കുന്ന ഒരു അമ്മയുടെ കഥ ...അത് ഒരു കഥ അല്ല ഒരു സത്യം ആണ്
എന്നെ പോലുള്ള ഒരു പാട് അമ്മമാരുടെ ജീവിതം ആണ് ...വളരെ ഹൃദയ സ്പര്‍ശി ആയി അത് മോന്‍ എഴുതിയിട്ടുണ്ട് ....എഴുത്തിനെ പ്രശംസിച്ചു
ഒരു പാട് ആ അമ്മ എഴുതി എങ്കിലും ആ കത്തിലെ വരികളില്‍ കൂടി എനിക്ക് കാണാന്‍ കഴിഞ്ഞു എല്ലാം ഉള്ളില്‍ ഒതുക്കി കഴിയുന്ന ഒരു അമ്മയെ ...
മോനെ പോലെ ഒരു മകനെ പ്രസവിച്ച ആ അമ്മയ്ക്കും നല്ലത് നേര്‍ന്നു കൊണ്ട് നിര്ത്തുന്നു ..എന്ന് സരസ്വതി അമ്മ ....

ആ കത്തിന് മറുപടി എഴുതാതിരിക്കാന്‍ അയാള്‍ക് കഴിയുമായിരുന്നില്ല ....അന്ന് തന്നെ അതിനുള്ള മറുപടിയും അയാള്‍ എഴുതി ..

പ്രിയപ്പെട്ട അമ്മക്ക് ,

കത്ത് കിട്ടി ...എന്റെ ജീവിതത്തില്‍ ഇത്ര സന്തോഷത്തോടെ ഒരു കത്ത് ഇത് വരെ ഞാന്‍ വായിചിടില്ല ...കാരണം ഉണ്ട് അതിന്..എന്തെന്നാല്‍
ഇത്ര സ്നേഹത്തോടെ എന്നെ ആരും മോനെ എന്ന് വിളിചിടില്ല ..ജീവിതത്തില്‍ ഒറ്റപെടുന്നവന് മാത്രമേ അമ്മയുടെയും ,അച്ഛന്റെയും വില അറിയുള്ളു ...
അത് നല്ല പോലെ മനസിലാകിയിയ്ടുള്ളവനാണ് ഞാന്‍ ...ആരാണ് പറഞ്ഞത് അമ്മ ഒറ്റകാനെന്നു???ഒരു അമ്മയുടെ വാത്സല്യം ഒരു കത്തിലൂടെ എന്നെ
അനുഭവിപിക്കാന്‍ കഴിഞ്ഞ ഈ അമ്മയെ നഷ്ടപെടുത്തിയ ആ മകനാണ് ജീവിതത്തില്‍ ഒറ്റപെട്ടത്‌ .....ആര്‍ക്കും ആരുടേയും പകരകാരന്‍ ആവാന്‍
കഴിയില്ല ..എങ്കിലും ..ഒരു അമ്മയുടെ വാത്സല്യത്തോടെ എന്നെ സ്നേഹിക്കുവാന്‍ അമ്മക്ക് കഴിയുമോ ?...കൂടുതല്‍ എന്തൊകെയോ പറയണം എന്നുണ്ട് ..കഴിയുന്നില്ല ...
അത് കൊണ്ട് നിര്‍ത്തുന്നു...
                                                എന്ന് സ്വന്തം
                                                     മകന്‍ -ശിവരാമന്‍
ഇന്നലെ ഓഫീസില്‍ വീണ്ടും കത്ത് വന്നു ...ആകാംഷയോടെ തുറന്നു നോക്കി ...

മോനെ കാണാന്‍ ഒരു പാട് ആഗ്രഹം ഉണ്ട്..ഇവിടെ വരെ ഒന്ന് വരാമോ ??
                                                                  എന്ന് അമ്മ.....
കത്ത് മടക്കി മേശപുറത്ത്‌ വച്ച് കസേരയില്‍ ചാരി ഇരുന്നു അയാള്‍  ആലോചിച്ചു ..രക്ത ബന്ധങ്ങളെക്കള്‍ വലുതായിരിക്കും ചിലപ്പോള്‍ കര്‍മ ബന്ധങ്ങള്‍ ....

ബസ്‌ എറണാകുളം സ്റ്റാന്‍ഡില്‍ എത്തി ..ചിന്തകള്‍ക്ക് വിട നല്‍ക്കി കൊണ്ട് അയാള്‍ ഉണര്‍ന്നു ..ഒരു നിശ്വാസം പുറപെടുവിച്ചു കൊണ്ട് ബസ്‌ നിന്നു..ബസില്‍ നിന്നു ഇറങ്ങിയ ശിവരാമന്‍  സമയം നോക്കി ..11:30..എന്തൊരു ചൂട് ...സൂര്യന്‍ തന്നെ തന്നെയാണോ ആക്രമിക്കുനത് എന്ന് അയാള്‍ക്ക്‌ തോന്നി ..വിയര്‍പ്പ് തുടച്ചു കൊണ്ട്
അയാള്‍ മുനോട്ടു നടന്നു ..

കുറച്ചു ബുദ്ധി  മുട്ടിയെങ്കിലും അയാള്‍ ശരണാലയം കണ്ടു പിടിച്ചു ...അങ്ങോടു നടകുമ്പോള്‍ ഹൃദയത്തിന്റെ മിടിപ്പ് കൂടുനത് പോലെ തോന്നി..ആദിയം ആയി കാണാന്‍
പോകുകയാണ് അമ്മയെ ...ഒരു വീട് ..അല്ലാതെ  ഒരു സ്ഥാപനം ആണെന് തോന്നില്ല ശരണാലയം കണ്ടാല്‍ ...ശാന്തമായ അന്തരീക്ഷം ...ശരണാലയം നടത്തുന്നത് ലക്ഷ്മി ടീച്ചര്‍ ആണ് ..ഓഫീസിലേക്ക് കടന്നു ചെന്നു..."ഇരിക്ക് ടീച്ചര്‍ നിറഞ്ഞ മനസോടെ പറഞ്ഞു ".. എന്‍റെ പേര് ശിവരാമന്‍  ...ടീച്ചര്‍ ഇന്റെ മുഖത്ത് കണ്ട സന്തോഷത്തില്‍
നിന്നു മനസിലായി ..എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു ..."welcome to  our  home ".ഇത്ര പെട്ടന്ന് കണ്ടുമുട്ടാന്‍ കഴിയും എന്ന് കരുതിയില്ല .."ഞാനാണ് സരസ്വതി അമ്മക്ക്
അഡ്രസ്‌ കൊടുത്തത് .."..ശരിക്കും പറഞ്ഞാല്‍ എങ്ങനെ ജീവികണ്ട  സ്ത്രീ ആണ് അവര് ..ഇപ്പൊ ഇവിടെ ഇങ്ങനെ ..!! ഒന്ന് നിര്‍ത്തിയിട്ടു ടീച്ചര്‍ തുടര്‍ന്നു..
മകന്‍ ഉണ്ടായി കുറച്ചു കഴിഞ്ഞപോഴേക്കും ഭര്‍ത്താവ് ഒരു accident ല്‍ മരിച്ചു പോയി ..പിന്നെ അവര് ജീവിച്ചത് മുഴുവന്‍ മകന് വേണ്ടി ആയിരുന്നു ..ജോലി ഒക്കെ കിട്ടി വിദേശത്തേക്ക് പോയ മകന്‍ അവിടെന്നു തന്നെ കല്യാണം ഒക്കെ കഴിച്ചു അവിടെ settled  ആയി ..പിന്നെ അവനു ഈ അമ്മ ഒരു ശല്യം ആയി തുടങ്ങി അങ്ങനെ ആണ് അവര് ഇവിടെ എത്തിയത് ..ഇവിടെ ഉള്ള ബാകി ഉള്ളവരുടെയും കഥയും ഇതൊക്കെ തന്നെ ആണ് ...കുറെ  പണം അവരുടെ പേരില്‍ നിക്ഷേപിച്ചിട്ട് അവരെ ഇവിടെ ആകിയിട്ടു പോകും ..ഒരമ്മയും മക്കളില്‍ നിന്നു പണം അല്ല തിരിച്ചു പ്രതീക്ഷികുനത് ..ഒരായുസ് മുഴുവന്‍ മക്കള്കായി മാറ്റി  വച്ച് ജീവിച്ച അവരുടെ മനസ് കാണാതെ പോക്കുന്ന ഇവര്‍ എന്ത് നേടാന്‍ ആണ് ..??നേടിയാല്‍ തന്നെ അത് ആര്‍ക്കാണ്??..അവര്‍ ഒരിക്കല്‍ പോലും ഓര്‍കുന്നില്ല ഒരു നാള്‍ തന്റെയും അവസ്ഥ
ഇതായിരിക്കും എന്ന് ....ഞാന്‍ പോയി സരസ്വതി അമ്മയെ കൂടി കൊണ്ടുവരാം ..ശിവരാമന്‍  ആ visitors  റൂമിലേക്ക്‌ ഇരുന്നോളു...

visitors റൂമില്‍ കിടന്ന മാതൃവാണി എടുത്തു അയാള്‍ വെറുതെ മറിച്ചു നോക്കി..."അമ്മ എന്നാ സത്യത്തെ തിരിച്ചു അറിയുമ്പോഴാണ് മകന്‍ അല്ലെങ്കില്‍ മകള്‍
എന്നവാകിനു പൂര്‍ണത ഉണ്ടാകുന്നത് "!!....തണുത്ത വിരലുകള്‍ തന്റെ മൂര്‍ത്ധാവില്‍ തലോടുനതായി അയാള്‍ക്ക് തോന്നി ..അയാള്‍ തിരിഞ്ഞു നോക്കി ..
അക്ഷരങ്ങളിലൂടെ മാത്രം ഞാന്‍ കണ്ട അമ്മ .....സ്വന്തം മകനെ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ തിളങ്ങുന്നുണ്ട് ആ കണ്ണുകള്‍ ...അമ്മ മകനെ കെട്ടി പിടിച്ചു
കൊണ്ട് ആശ്ലേഷിച്ചു ...ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രക്ഷാവലയത്തില്‍ ആണ് ഞാന്‍ നില്കുന്നത് എന്ന് അയാള്‍ തിരിച്ചു അറിഞ്ഞു ....
കുട്ടികാലത്ത് ഒരു പാട് ആഗ്രഹിച്ച ആ മാതൃവാത്സല്യം ഇരട്ടി ആയി അനുഭവിക്കുക ആയിരുന്നു ആ അമ്മയോടൊപ്പം ചിലവിട്ട നിമിഷങ്ങളിലൂടെ അയാള്‍ ...

ആ അമ്മയുടെ കൂടെ ഇരുന്നു ഊണ് കഴിച്ചപോഴും ,അവരുടെ മടിയില്‍ തലവച്ചു കിടന്നു വര്‍ത്തമാനം പറയുമ്പോഴും ആ അമ്മയുടെ മുഖത്ത്  കണ്ട
സന്തോഷം കണ്ടപ്പോള്‍ അയാള്‍ക്ക്‌ തോന്നി .."ദൈവങ്ങള്‍ ഭൂമിയില്‍ ജീവികുന്നത് അമ്മമാരിലൂടെ ആണെന്ന് "...ആ സന്തോഷത്തിനു നമ്മള്‍ കാരണകാരകുമ്പോള്‍
ആണ് നമ്മളൊക്കെ മനുഷ്യത്വം ഉള്ളവര്കുന്നതെന്ന് ...."അവന്റെ തല മുടിയില്‍ തലോടി കൊണ്ട് ഇരിക്കുന അവരോടു അവന്‍ ചോദിച്ചു ...
"എന്‍റെ അമ്മയായി ഇനിയുള്ള കാലം എന്‍റെ കൂടെ വരാമോ എന്ന് "...കുറച്ചു നേരത്തെ മൌനത്തിനു ശേഷം അമ്മ പറഞ്ഞു .."ഈ വാക്കുകള്‍ ഞാന്‍
കേള്‍കാന്‍ ആഗ്രഹിച്ചത്‌ തന്നെ ആണ് ..പക്ഷെ വേണ്ടാ ...കൂടെ വരുനില്ല ...മോന്റെ അമ്മയായി ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും ..ഇനിയുള്ള ജീവിതം
ഇവിടെ തന്നെ എന്ന് ഞാന്‍ ഉറപിച്ചതാണ് ...കുറെ നാള്‍ മുമ്പ് വരെ ഞാന്‍ എല്ലാ ദൈവങ്ങളെയും ശപിചിടുണ്ട് ..പക്ഷെ ഇന്ന് ഞാന്‍ അവരോടൊക്കെ നന്ദി
പറയുകയാണ്‌ ഇത് പോലെ ഒരു മകനെ എനിക്ക് തന്നതിനു ...ഇത് പോലെ ഉള്ള കുറെ നിമിഷങ്ങള്‍ മാത്രം മതി ഇനി ഈ അമ്മക്ക് ...അയാളുടെ നെറ്റിയില്‍
ചുംബിച്ചു കൊണ്ട് അമ്മ അത് പറയുമ്പോള്‍ ആ മനസ് ഒന്ന് പിടഞ്ഞോ ???

വെയില്‍ പതുക്കെ പിന്മാറി തുടങ്ങി ..അന്ന് ശരണാലയത്തില്‍ നിന്നു ഇറങ്ങുമ്പോള്‍ അയാള്‍ക് തോന്നി ഞാന്‍ അനാഥന്‍ അല്ല എന്ന് ...തന്നെ കാത്തിരിക്കുന്ന ഒരു അമ്മ
ഇവിടെ ഉണ്ട് ..തന്നെ മാത്രം കാത്തിരിക്കുന്ന ഒരു അമ്മ ...തന്‍റെ മാത്രം അമ്മ !..ഒരു കാര്‍ മുന്നില്‍ വന്നു നിര്‍ത്തി ."Excuse me ..ചേട്ടാ ...ശരണാലയത്തിന്‍റെ administrative  office ഏത് ഭാഗത്താണെന്ന്
പറയാമോ ?".  നേരെ ചെന്നിട്ടു വലത്തോട്ട്  പോയാല്‍ മതി.അയാള്‍ക്ക്‌  വഴി പറഞ്ഞു കൊടുത്തു കൊണ്ട് ശിവരാമന്‍   മുന്നോട്ടു നടന്നു.."കാറില്‍ വന്ന ആള്‍ വണ്ടി നിര്‍ത്തി പുറത്തേക്കു ഇറങ്ങി .."അമ്മേ ഇറങ്ങു ഇതാണ് സ്ഥലം ..."


                                                                                    ദിനില്‍ നായര്‍

1 comment:

  1. കൊള്ളാം...നന്നാവുന്നുണ്ട്.ദയവായി അക്ഷരങ്ങള്‍ കൂടെ ശ്രദ്ധിക്കൂ... keep posting...

    ReplyDelete