Tuesday 26 June 2012

സ്ത്രീ =ധനം

                                                സ്ത്രീ =ധനം 
"സ്ത്രീ തന്നെ  ആണല്ലോ ധനം അല്ലെ സുധാകരാ..."എന്ന് പറഞ്ഞു കൊണ്ട് ചെറുകന്റെ അച്ഛന്‍ വായില്‍ കിടന്ന മുറുക്കാന്‍ പുറത്തേക്കു തുപ്പി കളഞ്ഞു ...
നിങ്ങളുടെ കുട്ടിക്ക് എന്താണ് വച്ചാല്‍ കൊടുക്കുക അതിനു ഞങ്ങള്‍ കണക്കു പറയുനില്ല..ഇത്രയും പറഞ്ഞു കൊണ്ട് ഭാസ്കര മേനോന്‍ കസേരയില്‍ വന്നു ഞെളിഞ്ഞിരുന്നു .താന്‍ പറഞ്ഞു വച്ചത് ഒരു വലിയ കാരിയം ആണല്ലോ !.പെണ്ണിനും ചെറുക്കനും ഇഷ്ടപെട്ട സ്ഥിതിക്ക് ഇനി ബാകി ഉള്ള കാരിയങ്ങളിലേക്ക് കടക്കാം എന്ന് പറഞ്ഞു കൊണ്ട് ബ്രോകര്‍  നാരായണന്‍ ചേട്ടന്‍ കയറി ഇടപെട്ടു ..വാതിലിന്റെ മറവില്‍ ചാരി ഹാളില്‍ നടക്കുന്ന കാരിയങ്ങള്‍ എല്ലാം ശ്രധികുന്നുണ്ട്
സ്മിത..അവളെ ഇടകന്നിട്ടു നോക്കി ഇരിക്കുന്നു രമേശ്‌ .."ചെറുക്കന് മുടി അല്പം കുറവാ അല്ലെ ഉഷേടത്തി"നിര്‍മല ചിറ്റ സ്വന്തം സ്വഭാവം കാണിക്കാനായി ഒരു ഡയലോഗ് വിട്ടു ..സ്മിതക്കും അമ്മ ആയ ഉഷക്കും അത് അത്ര സുഖിച്ചില്ല .."മുടി ഒക്കെ ഇപ്പൊ ആര് നോക്കുന്നു .ഇപ്പൊ ഉള്ള പല ചെറുപ്പക്കാര്‍ക്കും  മുടിയും മീശയും ഒക്കെ കുറവാ  ..ഇപ്പൊ സിനിമയില്‍ ഉള്ള പുതിയ ആ നടനെ  കണ്ടിടില്ലേ നിര്‍മലെ നീ .സ്മിതയുടെ അമ്മ അതിനു അങ്ങനെ തട ഇട്ടു ..അപ്പോള്‍ എല്ലാം പറഞ്ഞ പോലെ
അടുത്ത മാസം ആദിയം നിശ്ചയം ..സുധാകരന്‍ പറഞ്ഞ പോലെ മൂന്ന് മാസം കഴിഞ്ഞു കല്യാണം ..എങ്കില്‍ പിന്നെ ഞങ്ങള്‍ അങ്ങ് ഇറങ്ങുവാ..ഇപ്പൊ ഇറങ്ങിയാലെ മഴയ്ക്ക് മുമ്പ് വീട്ടില്‍ എത്താന്‍ പറ്റു..വീടിന്റെ മുറ്റത്തേക്ക്   എല്ലാവരും ഇറങ്ങി വന്നു അവരെ യാത്ര ആക്കി   രമേശിന്റെ കണ്ണ് അപ്പോഴും സ്മിതയില്‍ തന്നെ ഉടക്കി നില്കുവായിരുന്നു ..

സന്ധ്യ മയങ്ങി തുടങ്ങിയപ്പോള്‍ നാരായണന്‍ വീണ്ടും വന്നു ."സുധാകരെട്ടോ ."
എന്താ നാരായണ ..വാ കയറി ഇരിക്ക് .കസേരയില്‍ ഇരുനിട്ടു നാരായണന്‍ പറഞ്ഞു തുടങ്ങി."ചേട്ടന്‍ എന്താ മനസ്സില്‍ കണ്ടിരികുന്നത്‌.നമുക്ക് എത്ര കൊടുക്കാന്‍ പറ്റും "
നാരായണാ ,നിനക്ക് അറിയാല്ലോ ,,"ഞാന്‍ സ്കൂളില്‍ നിന്ന് റിട്ടയേര്‍ഡ്‌ ആയപ്പോള്‍ കിട്ടിയ കുറച്ചു കാശ് ഉണ്ട് ബാങ്കില്‍ പിന്നെ കുറച്ചു സ്വര്‍ണവും .. ഇവള്‍ ഒന്ന് മാത്രം അല്ലല്ലോ എനിക്ക് ഉള്ളത് ഒരു പെണ്ണും ഒരു ആണും കൂടി ബാക്കി ഇല്ലേ" . അതൊക്കെ എനിക്കറിയാം ചേട്ടാ,അവര് വലിയ തറവാട്ടുകാരാ പോരാത്തതിനു ചെറുക്കന്  സെന്‍ട്രല്‍ ഗവണ്മെന്റ് ഉദ്യോഗവും!..ചെറുകന്റെ ചേട്ടന് കിട്ടിയത് എത്ര ആണെന്ന്
അറിയാമോ ? നൂറു  പവനും ഒരു കാറും ആണ് ..അത്രേ എങ്കിലും നമ്മള്‍ കൊടുകണം എന്നെ ഞാന്‍ പറഞ്ഞുള്ളൂ ..

ആ  നോക്കാം എന്ന് പറഞ്ഞു കൊണ്ട് സുധാകരേട്ടന്‍ ചാര് കസേരയിലേക്ക് ചെരിഞ്ഞു ..ചേച്ചിയെ ഞാന്‍ അങ്ങ് ഇറങ്ങുവാ നാരായണന്‍ ഉഷേടതിയോടു യാത്ര പറഞ്ഞു ഇറങ്ങി ..എത്രയാ അവര് പറയുന്നത് എന്ന് വല്ല സൂചനയും നാരായണന്‍ തന്നോ ?? ഉഷ അന്വേഷിച്ചു എത്തി . അവന്‍ പറയുന്നത് ഒരു നൂറെങ്കിലും കൊടുക്കേണ്ടി വരും എന്നാണ് ."എല്ലാം കൂടി നുള്ളി പറക്കിയാല്‍ ഒരു നൂറു ഒപ്പിക്കാം .പിന്നെയും കാശ് വേണം കല്യാണ ചെലവ്
ഡ്രസ്സ്‌ അങ്ങനെ പലതും .എനിക്ക് ഒരു എത്തും പിടിയും കിടുന്നില്ല ".ഇനി ആകെ കൂടി ഉള്ള ഒരു മുതല്‍ എന്ന് പറയുന്നത് ആ എയര്‍പോര്‍ട്ട് ഇന്  അടുത്ത് കിടക്കുന്ന 10  സെന്‍റ് സ്ഥലവും അതിലുള്ള 3  കടമുറിയും ആണ് .എല്ലാത്തിനും എന്തെങ്കിലും വഴി കാണും ..സമധാനം ആയിട്ട് വന്നു അത്താഴം കഴിക്കു ..ഉഷ സമാധാനിപിച്ചു .

കല്യാണ നിശ്ചയം കഴിഞ്ഞു ..സുധാകരനും ഉഷയും കണക്കു കൂട്ടലുകളില്‍ തന്നെ ..ഒന്നും ഒരിടത്തും എത്തുനില്ല.ഇനി ഇപ്പൊ ഒരു വഴിയെ ഉള്ളു .ആ 10  സെന്‍റ് സ്ഥലം പണയം വക്കാം.അല്ലാതെ വേറെ വഴി ഒന്നും ഞാന്‍ കാണുനില്ല എന്ന് പറഞ്ഞു സുധാകരന്‍ പുറത്തേക്കു നോക്കി ഇരുന്നു ..സ്മിതയുടെ മുറിയില്‍ നിന്ന്  അടക്കി പിടിച്ചുള്ള സംസാരം കേള്‍ക്കാം ."ഇപ്പൊ ഇവിടെ എല്ലാരും ഉണ്ട് ഇപ്പൊ പറ്റില്ല.പിന്നെ തരാം ".ഞാന്‍ വയ്ക്കുവാ.വീട്ടില്‍ ഉള്ള എല്ലാവരും അത് കേള്‍ക്കുന്നുടെങ്കിലും   ശ്രധികാത്ത മട്ടില്‍ ഇരുന്നു ..രാത്രി 10 മണി  കഴിഞ്ഞു .സ്മിതയുടെ മുറിയില്‍ ചെറിയ വെളിച്ചം .മൊബൈല്‍ റിംഗ് ചെയുന്നു . രമേശ്‌ ആണ് വിളികുന്നത് .."മോള് ഉറങ്ങിയോ "
"ഇല്ല ,ഞാന്‍ ഇങ്ങനെ ഓരോന്ന് ഓര്‍ത്തു കിടക്കുവായിരുന്നു "
"എന്ത് ഓര്‍ത്ത്? പറ മോളെ "
"ഒന്നും ഇല്ല,നാണത്തോടെ അവള്‍ ചിരിക്കുന്നു "

കുറച്ചു നേരത്തെ സ്നേഹ സംഭാഷണത്തിന്  ശേഷം രമേശ്‌,-"നിനക്ക് എത്ര പവന്‍ തരും എന്നാ അമ്മ പറയുന്നത് "
അങ്ങനെ  ഒന്നും ഇത് വരെ പറഞ്ഞില്ല .ഒന്നും വേണ്ടാ എന്നല്ലേ ചേട്ടന്റെ അച്ഛന്‍ പറഞ്ഞത് പിന്നെ എന്താ ഇപ്പൊ ഇങ്ങനെ ഒരു ചോടിയം ?
ചെറു ചിരിയോടെ രമേശ്‌ ,അതൊക്കെ ഒരു തറവാടിതത്തിനു അച്ഛന്‍ തട്ടി വിട്ടതല്ലേ അല്ലാതെ !
നീ വീട്ടില്‍ പറ  ഒരു 100 പവന്‍ എങ്കിലും വേണം എന്ന് ..
എന്താ ചേട്ടാ ഇപ്പൊ ഇങ്ങനെ ഒക്കെ ..പറയുന്നത് ..വീടിലെ കാരിയങ്ങള്‍ ഒക്കെ ചേട്ടന് അറിഞ്ഞു കൂടെ ?
എനിക്ക് സ്കൂളില്‍ ജോലി കിട്ടാന്‍ വേണ്ടി കുറെ കാശ് അച്ഛന് ചിലാവായി ..ഇനി ഇങ്ങനെ ഓരോ demand  കൂടി ഞാന്‍ പറയുന്നത് എങ്ങനയാ ? എന്റെ താഴെ രണ്ടു പേര് കൂടി ഇല്ലേ അവര്‍ക്കും വേണ്ടേ എന്തെങ്കിലും ഒക്കെ അവള്‍ അല്പം രോഷത്തോടെ സംസാരിച്ചു .എങ്കിലും എനിക്ക് തോന്നുനത് 100  പവന്‍ അച്ഛന്‍ തരും എന്നാണ് ..
മറു തലക്കല്‍ നിന്നും വലിയ സംസാരം ഒന്നും ഉണ്ടായില്ല അന്ന് പിന്നെ ...

പിറ്റേന്ന് വീണ്ടും രമേശ്‌ വിളിച്ചു ..എന്താ ഇന്നലെ ഒന്നും സംസാരിക്കാണ്ട് വച്ചത് സ്മിത പരിഭവം പറഞ്ഞു ..
ഒന്നും ഇല്ല രമേഷിന്റെ ശബ്ദത്തില്‍ ചെറിയ ദേഷ്യം ഉണ്ട് എന്ന് അവള്‍ക്കു മനസിലായി ..
രമേശ്‌ ,എയര്‍പോര്‍ട്ട്  ഇന്‍റെ അടുത്തുള്ള ആ സ്ഥലം എത്ര സെന്‍റ് ഉണ്ട് ?
രമേഷിന്റെ ഈ ചോദിയം അവള്‍ ഒട്ടും പ്രതീക്ഷിച്ചേ ഇല്ല ..ചേട്ടന്‍ എങ്ങനെ അറിഞ്ഞു ഞാള്‍ക്ക് അവിടെ സ്ഥലം ഉണ്ടെന്നു ?
അതൊക്കെ അറിഞ്ഞു .അത് നിന്റെ പേരില്‍ ആകി തരാന്‍ പറയണം കല്യാണത്തിന് മുമ്പ് ..കേട്ടോ ?
സ്മിതയ്ക്ക് അത് ഒട്ടും ഇഷ്ടം ആയില്ല ..ഞാന്‍ അങ്ങനെ ഒന്നും പറയില്ല ചേട്ടന്‍ ഇങ്ങനെ ഓരോന്ന് demand ചെയല്ലേ മോശം ആണ് ..
ചേട്ടനെ കുറിച്ച് ഞാന്‍ ഇങ്ങനെ ഒന്നും അല്ല കരുതിയത്‌ ..ഈ കാലത്ത് ആരെങ്കിലും ഇങ്ങനെ സ്ത്രീധനത്തിന് കണക്കു പറയുമോ ?
അവള്‍ അല്‍പ്പം ദേഷ്യത്തോടെ തന്നെ ആണ് ഇത് ചോദിച്ചത് ..
നീ പിന്നെ എന്താ  വിചാരിച്ചത് നിന്നെ ഒന്നും കിട്ടാതെ ഞാന്‍ എന്റെ വീടിലേക്ക്‌ കെട്ടി എടുക്കും എന്നാണോ ?
ഞങ്ങള്‍ പലതും മുന്നില്‍ കണ്ടു കൊണ്ട് തന്നെ ആണ് ഈ ആലോചനയും ആയി വന്നത് ..നീ വീട്ടില്‍ ആലോചിച്ചു മറുപടി പറ എന്ന് പറഞ്ഞു കൊണ്ട് രമേശ്‌ ഫോണ്‍ കട്ട്‌ ചെയ്തു ..സ്മിത എന്ത് ചെയ്യണം  എന്നറിയാതെ പകച്ചു പോയി ..

അത്താഴം കഴിക്കാന്‍ വിളിച്ചിട്ടും സ്മിത വരാതെ ആയപ്പോള്‍ സുധാകരന്‍ അവളുടെ മുറിയിലേക്ക് ചെന്നു."എന്താ മോളെ സുഖം ഇല്ലേ ?"വന്നപ്പോള്‍ മുതല്‍ നീ കിടകുവാനെന്നനല്ലോ അമ്മ പറഞ്ഞത് ."എന്തെന്കിലം പ്രോബ്ലം ഉണ്ടോ മോള് അച്ഛനോട് പറ ..
കുറച്ചു നേരത്തെ മൌനത്തിനു ശേഷം സ്മിത പറഞ്ഞു ."ഇന്ന് രമേശ്‌ ചേട്ടന്‍ വിളിച്ചിരുന്നു എന്നിട്ട് എന്നോട് പറഞ്ഞു നമ്മുടെ എയര്‍പോര്‍ട്ട് ഇന് അടുത്തുള്ള 10  സെന്‍റ് സ്ഥലം  എന്റെ പേരില്‍ എഴുതാന്‍ അച്ഛനോട് പറയാന്‍ "."അച്ഛാ ,അയാള്‍ക്ക്‌ വേണ്ടത് എന്നെ അല്ല നമ്മുടെ സ്ഥലവും സ്വര്‍ണവും ഒക്കയാ .."കരഞ്ഞു കൊണ്ടാണ് സ്മിത അത് പറഞ്ഞത് ..സുധാകരന്‍ ആകെ തളര്‍ന്നു പോയി .അയാള്‍ ഒരിക്കല്‍ പോലും അവരില്‍  നിന്ന് അത് പ്രതീക്ഷിചിരുനില്ല. മോള് ഇപ്പൊ വന്നു ഭക്ഷണം കഴിക്കു ..ഞാന്‍ ഒന്ന് തിരകട്ടെ എല്ലാം..

പിറ്റേന്ന് രാവിലെ തന്നെ നാരായണന്‍ വീട്ടില്‍ ഹാജര്‍ വച്ചു,,
എന്താ നാരായണ ഇതൊക്കെ ?ആദിയം ഒന്നും വേണ്ടാ പെണ്ണിനെ മാത്രം മതി എന്ന് പറഞ്ഞു .എന്നെ കൊണ്ട് കഴിഞ്ഞിട്ടല്ല  എങ്കിലും 100  പവന്‍ എങ്ങനെ എങ്കിലും നോക്കാം എന്ന് ഞാന്‍ പറഞ്ഞതല്ലേ ?ഇപ്പൊ അവര്‍ക്ക് പുതിയ demand !! സ്ഥലവും വേണം ..ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ ആണെന്ന് കരുതി ഇങ്ങനെ ഉപദ്രവിക്കാമോ ??
അവരെ കുറിച്ച് ഞാന്‍ കൂടുതല്‍ ഒന്നും ആലോചിച്ചില്ല അതാ എനിക്ക് പറ്റിയ തെറ്റ് ..നീ ഇങ്ങനെ ഒരു ബന്ധം കൊണ്ട് വരും എന്ന് ഞാന്‍ കരുതിയും ഇല്ല " ചേട്ടന്‍ എന്തുവാ ഈ പറയുന്നത് ഞാന്‍ അറിഞ്ഞു കൊണ്ട് ചെയ്തതാണോ ഇത് ?നാരായണന്‍ തുടര്‍ന്നു.ഇനിയിപ്പോ മുന്നോട്ടു നമുക്ക് എന്ത് ചെയ്യാന്‍ പറ്റും അത് ആലോചിക്ക് അതാണ് ബുദ്ധി .എന്ത് ആലോചിക്കാന്‍ ?ഒന്നും ആലോചിക്കാന്‍ ഇല്ല ആ സ്ഥലം ഒന്നും കൊടുക്കാന്‍ പറ്റില്ല .ഇനി അത് മാത്രമേ എന്റെ കയ്യില്‍ ഉള്ളു ..
ഇപ്പോള്‍ തന്നെ ഞാന്‍ ആ സ്ഥലം പണയം വച്ചിരികുവാ ഈ കല്യാണം നടത്താന്‍ വേണ്ടി.അത് നടകില്ല എന്ന് തന്നെ അവരോടു പറഞ്ഞേക്ക് ..

സുധാകരന്‍ ചാരു കസേരയില്‍ കിടന്നു മയങ്ങുന്നു ..ഉഷ വന്നു അയാളെ ഉറകത്തില്‍ നിന്ന് ഉണര്‍ത്തി "ഈ ചായ കുടിക്കു ".
മോള് പറയുന്നത് അച്ഛന്‍ ആ സ്ഥലം എഴുതി തരാന്‍ ഒന്നും നോകണ്ടാ..അങ്ങനെ ചെയ്തിട്ട് അവളുടെ കല്യാണം നടകണ്ടാ എന്നാണ് .."എന്‍റെ ഗുരുവായുരപ്പാ എന്തിനാ ഞങളെ ഇങ്ങനെ പരീക്ഷികുനത് "ഉഷ ദൈവത്തെ വിളിച്ചു ..അവര് ചായ കുടിച്ചു കൊണ്ടിരികുനതിനിടയില്‍ സ്മിത സ്കൂളില്‍ നിന്ന് വന്നു .. നാരായണന്‍  അല്ലെ വരുനത്‌ ഉഷ ചോദിച്ചു..അതെ നാരയണേട്ടന്‍ സ്മിത പറഞ്ഞു ..വാ മോളെ നമുക്ക് അകത്തേക്ക് പോകാം ഉഷ മകളെ കൂടികൊണ്ട് അകത്തേക്ക്
പോയി ..

വാ നാരായണാ കയറി ഇരിക്ക് ..എന്തായി അവരോടു കാരിയങ്ങള്‍ പറഞ്ഞോ ?അവര് എന്താ പറഞ്ഞത് .. ഞാന്‍ അവരോടു ഇവിടെന്നു പറഞ്ഞ പോലെ പറഞ്ഞു ..ചെറുക്കനും  ചെറുകന്റെ അച്ഛനും പറയുന്നത് അവര്‍ക്ക് ആ സ്ഥലം വേണം എന്നാണ് ..അവര് അവിടെ എന്തോ ബിസിനസ്‌ ഒക്കെ പ്ലാന്‍ ചെയുന്നുണ്ട് ..വേണേല്‍ സ്വര്‍ണം കുറച്ചു കുറഞ്ഞാലും കുഴപ്പം ഇല്ല പക്ഷെ സ്ഥലം വേണം എന്നാ നിലപാട് .. കൊള്ളാം..അയാള്‍ അന്ന് സ്ത്രീ ആണ് ധനം എന്ന് പറഞ്ഞത് ഇതൊക്കെ കണ്ടാണ്‌ എന്ന് അറിഞ്ഞില്ല ..നാരായണാ ഞാന്‍ ..
സുധാകരേട്ടാ ,കല്യാണം നടത്തുക എന്നത് ഇപ്പൊ നമ്മുടെ ആവശ്യം ആണ് .നിശ്ചയം കഴിഞ്ഞു കല്യാണത്തിന് ഇനി അധികം  സമയം ഇല്ല ..ഇതിന്റെ ഇടയില്‍ നമ്മള്‍ ഇങ്ങനെ വാശി പിടിച്ചു ഇരുന്നാല്‍ നമ്മുടെ കുട്ടിടെ ഭാവി ആണ് പോകുനത് ..അതോര്‍ക്കണം ..

എന്ത് പറയണം എന്നറിയാതെ തല കുമ്പിട്ടു ഇരിക്കുന സുധാകരന്‍ നായര്‍ ..ഇതെല്ലം കേട്ടുകൊണ്ട് സ്മിതയും അമ്മയും ..സ്മിത പുറത്തേക്കു വന്നിട്ട് നാരയനേട്ട,മോള് ഇവിടെ ഉണ്ടായിരുന്നോ ? എന്താ ,മോളെ .. ചേട്ടന്‍ അവരോടു പറഞ്ഞേക്ക് ആ സ്ഥലം കിട്ടിയിട്ട് എന്നെ കല്യാണം കഴികണ്ടാ എന്ന് ..ഇനിയിപ്പോ ആ സ്ഥലം തരാം എന്ന് അച്ഛന്‍ പറഞ്ഞാല്‍ കൂടി അയാളെ കെട്ടാന്‍ ഞാന്‍ ഇല്ല ..ഇന്ന് ഈ സ്ഥലം.. നാളെ വേറെ പലതും ..അതൊക്കെ കൊടുക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ എന്തായിരിക്കും ആ വീട്ടില്‍ എന്‍റെ അവസ്ഥാ .. അത് കൊണ്ട് നാരയണേട്ടന്‍ ഒരു പണി ചെയ്യ് അവര്‍ക്ക് എയര്‍പോര്‍ട്ട് ഇന് അടുത്ത് സ്ഥലം  ഉള്ള വേറെ ആരുടെയെങ്കിലും ആലോചന ശരി  ആകി കൊടുക്ക്‌.
അതാണ് നല്ലത് ..സുധാകരന്‍ നായര്‍ തല ഉയര്‍ത്തി കൊണ്ട് മകളെ നോക്കി ..അവള്  പറഞ്ഞ തീരുമാനം തന്നെ ആണ് എന്റെയും ..
മോളോട് സംസാരിച്ചിട്ടു തീരുമാനിക്കാം എന്ന് കരുതി ഇരികുവായിരുന്നു ഞാന്‍ ..ഇനിയിപ്പോ അതിന്റെ ആവശ്യം ഇല്ല ..ഇതാണ് ഞങ്ങളുടെ തീരുമാനം ചെന്നു പറഞ്ഞേക്ക് അവരോട്..ഇനി എന്നെ വിളികരുത് എന്ന് കൂടി പറഞ്ഞേക്ക് രമേശിനോട് സ്മിത പറഞ്ഞു നിര്‍ത്തി ..
സുധാകരന്‍ നായര്‍ ക്ക് സ്വന്തം മകളെ കുറിച്ച് അഭിമാനം തോന്നി .."സ്ത്രീധനം വേണ്ടാതാ ആരെങ്കിലും ഉണ്ടേല്‍ നമുക്ക് നോക്കാം നാരായണാ .. ".തന്‍റെകമ്മീഷന്‍ ഞാന്‍ തന്നേക്കാം ..പോരേ ..  എങ്കില്‍ നാരായണന്‍ ചെല്ല് എന്ന് പറഞ്ഞു കൊണ്ട് സുധാകരന്‍ മകളുടെ കൂടെ അകത്തേക്ക് പോയി ..

കുറെ മാസങ്ങള്‍ക്ക് ശേഷം നാരായണന്റെ  മാര്യേജ് ബ്യൂറോ ..മകന്റെ biodata കൊടുക്കാന്‍ വന്ന ഒരാള്‍ ..അവിടെ മേശ പുറത്തിരുന്ന  ആല്‍ബം മറിച്ചു നോകിയിട്ടു .. ഈ കുട്ടി കൊള്ളാം ..ഇതിന്റെ details  ഒന്ന് പറ ..നാരയണന്‍ ആല്‍ബം നോകിയിട്ടു. ഇത് നമ്മുടെ സുധാകരന്‍ സര്‍ ഇല്ലേ ...ആ സര്‍ ഇന്‍റെ മോളാ . ചേട്ടന്റെ പയ്യന് പറ്റില്ല .എന്താ കാരിയം അയാള്‍ ചോദിച്ചു .."ഒരു ബന്ധം കല്യാണ നിശ്ചയം കഴിഞ്ഞു മുടങ്ങി പോയതാ ...അത് മാത്രം  അല്ല സ്ത്രീധനം ഒന്നും തടയില്ല ചേട്ടാ .. ".അവര് ഭയങ്കര ആദര്‍ശം ഒക്കെ പറഞ്ഞു ഇരിക്കുവാ ..നമ്മുടെ നാട്ടില്‍ സ്ത്രീധനം കൊടുക്കാതെ ഏതെങ്കിലും ഒരു പെണ്‍കുട്ടിയെ കെട്ടിച്ചു വിടാന്‍ പറ്റുമോ?.അല്ലേല്‍ പിന്നെ പെണ്ണ് വേലി ചാടി പോകണം ..ഇപ്പൊ പിള്ളേര്‍ക്കും ബുദ്ധി വച്ചു..ചാടികുവാണേല്‍ കാശ് ഉള്ള വീടിലെ പിള്ളേരെ മാത്രമേ പയ്യന്മാര് ചാടിക്കു... ..ഇന്നത്തെ കാലത്ത് കാണാന്‍ ഭംഗി മാത്രം ഉണ്ടായിട്ടു എന്ത് കാരിയം അല്ലേ ചേട്ടാ !
"അപ്പോഴാ അവര് സ്ത്രീധനത്തെ എതിര്‍ത് കൊണ്ടിരിക്കുന്നത്..അത് കൊണ്ട് അവരുടെ കാരിയത്തില്‍ ഒരു തീരുമാനം ആയി .." ഇന്നും ആ പെണ്ണ് കെട്ടാ ചരകായിട്ടു അവിടെ ഇരിക്കുനുണ്ട് . ..അയാള്‍ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു നിര്‍ത്തി . "എങ്കില്‍ നമുക്ക് വേറെ നോക്കാം അല്ലേ നാരായണാ" ..പിന്നല്ലാതെ !!  ചേട്ടന്‍ ..ഇത് നോക്ക് !!

                                                                   
ദിനില്‍നായര്‍                                                                            

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. നീ വലിയവനാണ്‌ Dinil , നിന്നെ കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു !
    പിന്നെ നിന്റെ അച്ഛന്‍ ഇത് വായിച്ചിട്ടുണ്ടെന്നു വിശ്വസിക്കുന്നു

    ReplyDelete
    Replies
    1. അച്ഛന്‍ വായിച്ചിട്ടില്ല ..ഇതൊക്കെ നിങ്ങള്ക്ക് മനസിലാവാന്‍ വേണ്ടി മാത്രം ആണ് ...നിന്റെ കണ്മുന്നില്‍ ഈ തെറ്റ് നടക്കാന്‍ നീ സമ്മതിക്കരുത് !!!

      Delete