Monday 30 July 2012

വികാര ജീവി ....

                                                          വികാര ജീവി 
ഈ കഥയില്‍ പറയുന്ന ആളുടെ പേര് വിജയ്‌ ..നല്ല മലയാളത്തില്‍ പറഞ്ഞാല്‍ വിജയന്‍ ..ഇവന്‍റെ കോളേജ് ജീവിതം ഏത് കാലഘട്ടത്തില്‍ ആയാലും വലിയ കുഴപ്പം ഇല്ല..
കാരണം ഇപ്പോള്‍ ഈ പറയുന്നതില്‍ കൂടുതല്‍ ഒന്നും സംഭവിക്കാന്‍ ഇല്ല ..വികാരങ്ങള്‍ വിരിയാത്ത ഒരു മുഖം കാണുന്നത് ഇവനെ കാണുമ്പോള്‍ ആണ് എന്ന് പലരും വിജയനോട് പറഞ്ഞു ..
അത് കേട്ടപോഴും വിജയന്‍റെ മുഖത്ത് ഒന്നും വന്നില്ല ..ഒരു ഈച്ച വന്നു പോയി എന്നതല്ലാതെ ...!!..അങ്ങനെ അവന്‍ കോളേജില്‍ പഠിക്കുന്നു ..വര്‍ഷം രണ്ടു കടന്നു പോയി ..അപ്പോഴാണ്‌ അവനു കൂടുതല്‍ മനസിലായത് എങ്ങനെ എങ്കിലും ഒരു വികാര ജീവി ആവണം..


ഒരു ദിവസം രാവിലെ ഉണര്‍ന്ന വിജയന്‍ ഉറക്കെ പറഞ്ഞു എന്നിലും വികാരങ്ങള്‍ ഉണ്ടെന്നു ഞാന്‍ തെളിയിക്കും ..ഭിത്തിയില്‍ തട്ടി അത് തിരിച്ചു വന്നില്ല ..ഭിത്തി നാണിച്ചു പോയി കാണും ..

കുറെ നേരത്തെ ആലോചനക്കു ശേഷം വിജയന്‍ തീരുമാനിച്ചു ..ഇപ്പോള്‍ തെളിയിക്കാന്‍ പറ്റിയ ഏറ്റവും നല്ല വികാരം പ്രണയം ആണ് .."പ്രണയം എന്നത് ഒരു വികാര കടല്‍ ആണ് ..അതിന്റെ മറുകര ആരും കണ്ടിട്ടില്ല ..കാരണം ചാടിയവന്‍ ഒക്കെ മുങ്ങി ചത്തിട്ടെ ഉള്ളു "...ഞാനും പ്രണയിക്കും.. പ്രണയം എന്ന വികാരം എന്റെ മനസ്സില്‍ ഉണ്ടെന്നു കൂടുകാരെങ്കിലും അറിയണം വിജയന്‍ മനസ്സില്‍ ഉറപ്പിച്ചു ..ഏറ്റവും നല്ല സഹായി സുഹൃത്തായ വല്ലഭന്‍ തന്നെ .."വല്ലഭനു പുല്ലും ആയുധം "..പലപ്പോഴായി പ്രണയ കടലില്‍  ചാടി  മുങ്ങിയിട്ട് കിട്ടിയ ബോട്ടിന് കര പിടിച്ചവന്‍ ആണ് വല്ലഭന്‍ .. വല്ലഭാ എനിക്ക്
പ്രണയിക്കണം ..ഇന്ന് മുതല്‍ ..വല്ലഭന്റെ കണ്ണ് നിറഞ്ഞു പോയി ..വികാര നിര്‍ഭരമായ രംഗം ..അവന്റെ ആഗ്രഹം കെട്ട് അടങ്ങുന്നതിനു മുമ്പേ പ്രണയിപ്പിക്കാം എന്ന് കരുതി അവര്‍ നേരെ പോയി കലാലയത്തിലേക്ക് ...

ആരെ പ്രണയിക്കും ..?വിജയന്‍റെ  മുഖത്ത് നോക്കിയിട്ട് ഒരു പെണ്‍കുട്ടിയെ ചൂണ്ടി കാണിക്കാന്‍ വല്ലഭനു കഴിഞ്ഞില്ല ..അവനെ ചതിച്ച പല  കാമുകിമാര്‍ അവിടെ ഉണ്ടെങ്കിലും വല്ലഭന്‍ അത് ചെയ്തില്ല  ..കാരണം ഇന്ന് വിജയന്‍ അവരോടു ആരോടെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞാല്‍ നാളെ അവള്‍ തിരിച്ചു വല്ലഭനെ പ്രണയിക്കും ...അവസാനം വിജയന്‍ ചൂണ്ടി കാണിച്ചു ജൂനിയര്‍ പെണ്‍കുട്ടി ..റാഗ് ചെയ്തു പ്രണയം പറയാം ..വിജയന്‍ തന്നെ എല്ലാം പ്ലാന്‍ ചെയ്തു ..അവന്‍ എന്ത് പറയും എന്ന് മാത്രം ആണ് വല്ലഭനു സംശയം ഉണ്ടായുള്ളൂ ..

കുട്ടി ഇവിടെ വരൂ !!..കുറച്ചു പേടിയോടെ പെണ്‍കുട്ടി അടുത്ത് വന്നു ...എന്താ പേര് ?..വിനീത ..എന്ത് പേരാണ്.. ഇത് വിജയന്‍ തേരട്ട പല്ല് കാട്ടി അവളെ ഭയപെടുത്തി ..കുട്ടി ഇപ്പൊ ഫ്രീ ആണോ ..?..എന്താ ചേട്ടാ ..ഒന്നുമില്ല..ഫ്രീ ആണേല്‍ നമുക്ക് കുറച്ചു പഞ്ചാര അടിക്കാം ..
അച്ഛന്‍ എന്ത് ചെയ്യുന്നു ?
പുറത്താണ് ..കുറെ നാള്‍ ആയി വന്നിട്ട് ...പെണ്‍കുട്ടി തിരിച്ചു പറഞ്ഞു ..
കുറെ നാള്‍ ആയെങ്കില്‍ പ്രവാസി ലോകത്തില്‍ ഒരു പരസ്യം കൊടുക്ക്‌ ..ചിലപ്പോള്‍ തിരിച്ചു വരും ..വീണ്ടും തേരട്ട പല്ല് പുറത്തു വന്നു ...
ആ പെണ്‍കുട്ടിയുടെ മുഖത്ത്  ഭയാനകം എന്ന ഒരു വികാരം കണ്ണും തള്ളി പുറത്തു വന്നു നിന്നത്  വല്ലഭന്‍ കണ്കുളിര്‍ക്കെ കണ്ടു ..

രണ്ടു ദിവസത്തിന് ശേഷം കാന്റീന്‍ ..വിനീത കൂടെ അവളുടെ ബോയ്‌ ഫ്രണ്ട് ...അല്ലേല്‍ ആ കുട്ടിക്ക് രക്ഷ ഇല്ല എന്ന് അവള്‍ക്കു മനസില്ലായി കാണും വല്ലഭന്‍ മനസ്സില്‍ പറഞ്ഞു ..
ഇവിടെ വരൂ ..അവര്‍ രണ്ടു പേരും വന്നു ..നീ പോയിക്കോളു ..വിനീത തിരിച്ചു പോയി ..രാഹുല്‍ നല്ല പേര് ..നീ രണ്ടു ചായ വാങ്ങി കൊണ്ട് വാ വല്ലഭന്‍ പറഞ്ഞു ..
എന്തിനാ ?അവന്‍ ചോദിച്ചില്ല എങ്കിലും അവന്റെ മുഖത്ത് ഉണ്ട് അത്!! ..വല്ലഭന്‍ അവന്റെ അടുത്തേക്ക് നീങ്ങി ..നിനക്ക് അവള്‍ ഇത്ര പെട്ടെന്ന് സെറ്റ് ആവാന്‍ കാരണം ഞങള്‍ ആണ് ..എങ്ങനെ എന്ന് നീ ചോദിയ്ക്കാന്‍ നില്കണ്ടാ ..പോയി ചായ വാങ്ങി കൊണ്ട് വാടാ ..
അവന്‍ വാങ്ങി കൊണ്ട് വന്ന ചായ കുടിച്ചു കൊണ്ടിരുന്നപ്പോള്‍ വല്ലഭന്‍ വിജയനോട് ചോദിച്ചു ..നിനക്ക് ഒരു സങ്കടം പോലും ഇല്ലേ ?..ഇതും ചീറ്റി പോയതില്‍ ?
ചായ മൊത്തി കുടിച്ചിട്ട് വിജയന്‍ പറഞ്ഞു .."ഇല്ല..കാരണം ഞാന്‍ നിര്‍വികാരന്‍ ആണല്ലോ ?..നിര്‍വികാര പര ബ്രഹ്മം ...".അവന്‍റെ തേരട്ട പല്ലുകള്‍ വീണ്ടും പുറത്തേക്കു വന്നു ..


                                                                                            ദിനില്‍ നായര്‍

Monday 23 July 2012

ഇന്‍ബോക്സ്‌ ...

                                                        ഇന്‍ബോക്സ്‌

കാമുകന്‍റെ ഫോണ്‍(മെസ്സേജ് ):- നീ എവിടെ  ആണ് ?ഇന്ന് ഒന്ന് വിളിക്കുക കൂടി ഉണ്ടായില്ലല്ലോ ??
കാമുകിയുടെ ഫോണ്‍
(മെസ്സേജ് ) :- ഇന്ന് കോളേജില്‍ ഭയങ്കര തിരക്കില്‍ ആയി പോയി ..പ്രൊജക്റ്റ്‌ സബ്മിറ്റ് ചെയ്യാനുണ്ട് .
കാമുകന്‍റെ ഫോണ്‍ :-ഓക്കേ ഡാ ,,ഞാന്‍ വെറുതെ ചോദിച്ചതാ ..എത്ര നാളായി തമ്മില്‍ കണ്ടിട്ട് !!കാണാന്‍ കൊതി ആവുന്നു !!
കാമുകിയുടെ ഫോണ്‍ :- അതെ ..എനിക്കും കാണണം എന്നുണ്ട് ..തിരക്കൊക്കെ ആയതു കൊണ്ടാണ് ..
കാമുകന്‍റെ ഫോണ്‍ :- നാളെ കാണാന്‍ പറ്റുമോ ?കോളേജില്‍ നിന്ന് നേരത്തെ ഇറങ്ങ്.ഞാന്‍ പുറത്തു വെയിറ്റ് ചെയ്യാം !
കാമുകിയുടെ ഫോണ്‍ :-പിണങ്ങരുത്  ..നാളെ പറ്റില്ല..സെമിനാര്‍ ഉണ്ട് മിസ്സ്‌ ആകാന്‍ പറ്റില്ല ..
കാമുകന്‍റെ ഫോണ്‍ :-ഓക്കേ ..പിണക്കം ഇല്ല ,,ഇപ്പൊ എന്നോട് നീ അധികം ഒന്നും മിണ്ടാറില്ല  എന്താ ?
കാമുകിയുടെ ഫോണ്‍ :-ഒന്നുമില്ല ..എനിക്ക് നല്ല തലവേദന ഞാന്‍ കിടക്കുവാ ..ഗുഡ് നൈറ്റ്‌ !!
കാമുകന്‍റെ ഫോണ്‍ :-ഗുഡ് നൈറ്റ്‌ ..ഉമ്മ ..!!
അല്‍പ്പ സമയത്തിന് ശേഷം ..വീണ്ടും ഒരു മെസ്സേജ് വന്നു കാമുകന്‍റെ ഫോണിലേക്ക് ....
"വീട്ടുകാരോട് സംസരിക്കുവായിരുന്നു അതാ മെസ്സേജ് ചെയ്യാന്‍ പറ്റാതിരുന്നത്‌ ..നാളെ രാവിലെ ഞാന്‍ കോളേജിന്റെ പുറത്തു വെയിറ്റ് ചെയ്യാം .ഉമ്മ ..ഇപ്പൊ ഇത്ര മാത്രം ..ബാക്കി നാളെ !!!
കാമുകന്‍റെ ഫോണ്‍ :- നീ ഇത് ആര്‍ക്ക് അയച്ച  മെസ്സേജ് ആണ്?
കാമുകിയുടെ ഫോണ്‍ :- ഏതു മെസ്സേജ്?
കാമുകന്‍റെ ഫോണ്‍ :-നീ നിന്‍റെ outbox  ചെക്ക്‌ ചെയ്യു..
മറുപടി ഇല്ല ..കാമുകന്‍ കാമുകിയെ വിളിക്കുന്നു ..No  Answer ..
വീണ്ടും വിളിക്കുന്നു ..മറുപടി :-നിങ്ങള്‍ വിളിക്കുന്ന subscriber  സ്വിച്ച് ഓഫ്‌ ചെയ്തിരിക്കുന്നു ..കുറച്ചു നേരത്തിനു ശേഷം വീണ്ടും ശ്രമിക്കുക...!!!

                                                                   
                                                                                            ദിനില്‍ നായര്‍

Friday 20 July 2012

ഒരു ദിവസം....

                                                          ഒരു ദിവസം
സമയം നാല് മണിയോട് അടുക്കുനതെ ഉള്ളു ..കട്ടപ്പന ബസ്‌ സ്റ്റാന്‍ഡില്‍ യാത്രകാരെകാള്‍ കൂടുതല്‍ പട്ടികള്‍ ആണ് ..പലതും  മയങ്ങാനായി കൂട്ടം പിരിഞ്ഞു  പലയിടത്തും കിടപ്പായി തുടങ്ങി ..
വഴി
വിളക്കുകള്‍   മഞ്ഞിന്‍റെ പുതപ്പിനുള്ളില്‍  ഉറങ്ങി  കഴിഞ്ഞു ...അരണ്ട വെളിച്ചത്തില്‍ അയാള്‍ ബസിന്റെ ബോര്‍ഡ്‌ വായിച്ചെടുത്തു ..എറണാകുളം ..മേരി ...ഇത് തന്നാ  ബസ് ...മാത്യൂസ്‌ അവളെ വിളിച്ചു..ബസിലെക്കുള്ള കാല്‍ വയിപ്പ് വലതു കാല്‍ വച്ച് തന്നെ ആയിരുന്നു ..ബസില്‍ ആരും ഉണ്ടായിരുന്നില്ല ..അവര്‍ കയറി സീറ്റ്‌ പിടിച്ചു ..കുറച്ചു നേരത്തെ ഇരിപ്പ് അയാളെ മടുപിച്ചു .
"ഞാന്‍ ഇപ്പൊ വരാം ഇത് എപ്പോ പോകും എന്ന് ചോദിക്കുകയും ചെയ്യാം ..മാത്യൂസ്‌ പുറത്തേക്കു ഇറങ്ങി ..അടുത്ത് കണ്ട കടയില്‍ കയറി അയാള്‍ ഉറക്കം  തൂങ്ങി ഇരുന്ന കടകാരനെ വിളിച്ചു  എഴുനെല്പിച്ചു ഒരു സിഗരട്ട്  വാങ്ങി ..അല്‍പ നേരത്തിനുള്ളില്‍  ബസില്‍ കുറച്ചു ആള് കൂടി വന്നു ...

"തണുത്തിരുന്ന engine ഉണരാന്‍ ആദ്യം ഒന്ന് മടിച്ചെങ്കിലും അവന്‍ ഉണര്‍ന്നു ..വണ്ടിയില്‍ ഇരുന്ന തുണി എടുത്തു ഡ്രൈവര്‍ ഗ്ലാസ്‌ തുടച്ചു ..കണ്ടക്ടര്‍ ബെല്‍ അടിച്ചു. നിര്‍ദേശം കിട്ടിയ കുതിരയെ പോലെ ബസ്‌ മുന്നോട്ടു നീങ്ങി  ..നല്ല തണുപ്പ് ..മേരി  അയാളോട് ചേര്‍ന്ന് ഇരുന്നു ..ഈ ഡോക്ടറെ പോയി കാണാന്‍ ജേക്കബ്‌  അച്ചന്‍ ആണ് പറഞ്ഞത് ..അച്ചന്‍റെ പരിചയകാരന്‍ ആണ് ഡോക്ടര്‍ ..
പലപ്പോഴും പള്ളിയില്‍  വനിടുണ്ട്.. അച്ചന്‍ നടത്തുന്ന കരുണയിലെ കുട്ടികളെ  നോക്കാന്‍ ഒക്കെ ആയി ..വിവാഹം കഴിഞ്ഞിട്ട് ഇപ്പൊ എഴ്  വര്‍ഷം കഴിഞ്ഞിരിക്കുന്നു .. കുട്ടികള്‍ ഇല്ലാത്തതിന്റെ ദുഃഖം മേരിയെ വല്ലാതെ സങ്കടപെടുത്തിയിരുന്നു അയാളെയും,..എത്ര വട്ടം അവള്‍ ഈ മാറില്‍  കിടന്നു  കരഞ്ഞിട്ടുണ്ട് ..."ദൈവം എന്തിനാ ഇങ്ങനെ നമ്മളെ പരീക്ഷികുന്നത്..അതിനും വലിയ തെറ്റൊന്നും നമ്മള്‍ ചെയ്തിടില്ലല്ലോ ഇച്ചായാ .."എന്നിട്ടും കര്‍ത്താവ്‌ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ലല്ലോ ??..അമ്മയാകാന്‍ കഴിയാത്തതിന്റെ ദുഃഖം വളരെ വലുതാണ്‌ ..അത് ഒരു പെണ്ണിനെ മനസിലാകു ..ഇച്ചായന് ഇത് ചിലപ്പോ സഹിക്കാന്‍ കഴിയും .എനിക്ക് പറ്റണില്ല ."പാതി മയങ്ങി തുടങ്ങിയ മേരിയുടെ നെറുകയില്‍ അയാള്‍ വെറുതെ തലോടി ...അവള്‍ ആ കൈകള്‍ എടുത്തു അവളുടെ കൈകളോട് ചേര്‍ത്ത് പിടിച്ചു ..ഈ ഡോക്ടറിനെ കണ്ടാല്‍ എല്ലാം ശരി  ആകും എന്ന് എന്‍റെ മനസ് പറയുന്നു .അവന്‍ പറഞ്ഞു  ..അവള്‍ ഒന്ന് മൂളുക മാത്രം ചെയ്തു ..

പലപ്പോഴും ആലോചിച്ചതാണ് കരുണയില്‍ നിന്ന് ഒരു കുട്ടിയെ ദത്ത് എടുത്താലോ എന്ന് ..മേരിക്ക് അത് സമ്മതം ആയിരുന്നില്ല ആദ്യം ..പിന്നെ പിന്നെ അവള്‍ സമ്മതിച്ചു പക്ഷെ വളരെ ചെറിയ ഒരു കുട്ടി ആവണം എന്ന് അവള്‍ വാശി പിടിച്ചു ..ആ പ്രായത്തില്‍ ഉള്ള കുട്ടി അവിടെ ഇല്ലാത്തതു കൊണ്ട് അത് അങ്ങനെ നടക്കാതെ പോയി .അപ്പോഴാണ്‌ അച്ചന്‍ ഈ ഡോക്ടറെ കുറിച്ച് പറഞ്ഞത് ..ഒന്ന് പോയി കണ്ടു നോക്ക് ...കര്‍ത്താവ്‌ അങ്ങനെ ആരെയും കൈ വിടില്ല .."..അച്ചന്‍ പറഞ്ഞത് ശരി  ആണ് "കര്‍ത്താവ്‌ ആരെയും കൈ വിടില്ല എല്ലാവരും കര്‍ത്താവിനെ ആണ് കൈ വിട്ടത് "...കുറുകെ ചാടിയ പട്ടിയെ  രക്ഷിക്കാന്‍ ഡ്രൈവര്‍ വണ്ടി ചവിട്ടി ..പലരുടെയും ഉറക്കത്തിനെ കീറി മുറിച്ചു കൊണ്ട് ബസ്‌ വീണ്ടും മുന്നോട്ടു നീങ്ങി ..അവന്‍ അവിടെ നില്കുന്നുണ്ട് എന്താണ് സംഭവിച്ചത് എന്ന് അറിയാതെ ..എല്ലും കൂട് പുറത്തു കാണാം ..പട്ടിണി പിടിച്ച ഒരു പട്ടി ..ആ പട്ടിണി ജീവിതം അവ്സാനിപിക്കാന്‍ വേണ്ടി ചാടിയതാണോ അവന്‍ ??

എറണാകുളത്തു എത്തി ..അച്ചന്‍ നേരത്തെ വിളിച്ചു പറഞ്ഞത് കൊണ്ട് ആദ്യത്തെ  ചീട്ടു തന്നെ കിട്ടി ..
"വരൂ ..ഇന്നലെ കൂടി അച്ചന്‍ വിളിച്ചിരുന്നു ..സമാധാനം ആയി ഇരിക്കു..നേരത്തെ നടത്തിയ checkup results  തരു ഡോക്ടര്‍ പറഞ്ഞു ..
മാത്യൂസ്‌  കൈയില്‍ കരുതിയ കവറില്‍ നിന്ന് അതെല്ലാം എടുത്തു കൊടുത്തു ..results  ഓരോന്നായി പഠിച്ചു കൊണ്ട് ഡോക്ടര്‍ കസേരയിലേക്ക് ചാഞ്ഞു ..
ഇതില്‍ പറഞ്ഞത് വച്ച് മേരിക്ക് ഒരു കുഴപ്പവും ഇല്ല ..പ്രശ്നം മുഴുവന്‍ മാത്യൂസ്‌നാണ് .. സ്വയം ചെറുതാകുന്നത് പോലെ അയാള്‍ക്ക്‌ തോന്നി .ഇത് ആദ്യം ആയി കേള്‍കുന്നത് അല്ലെങ്കിലും .അയാള്‍ മേരിയെ നോക്കിയേ ഇല്ല .."
ഓക്കേ ..നമുക്ക് നോക്കാം ഇപ്പോള്‍ ഞാന്‍ കുറച്ചു ഗുളികകള്‍  എഴുതാം ഇത് കഴിച്ചിട്ട് ഒരു രണ്ടു ആഴ്ച കഴിഞ്ഞു ഒന്ന് കൂടി വാ ..
ചിരിച്ച മുഖത്തോടെ ഡോക്ടര്‍ പറഞ്ഞു നിര്‍ത്തി ..അച്ഛനോട് ഞാന്‍ ഉടനെ അങ്ങോടു വരുനുന്ടെന്നു പറയണം ..
ശരി ..ഞങള്‍ ഇറങ്ങുവാ..അവര്‍ യാത്ര പറഞ്ഞു ഇറങ്ങാന്‍ തുടങ്ങിയപോള്‍ ഒരു നേഴ്സ് അങ്ങോടു കടന്നു വന്നു .."ഡോക്ടര്‍ ആ ഡെലിവറി കഴിഞ്ഞ പെണ്‍കുട്ടി ഇല്ലേ അവളെ ഇപ്പോള്‍ കാണുനില്ല ..കുഞ്ഞു അവിടെ ഉണ്ട് ..അവള്‍ സ്ഥലം വിട്ടു എന്നാ തോന്നുനത് .!!
ഗിരിജ എന്താ ഈ പറയുന്നത് ..ആ പെണ്‍കുട്ടി പോയെന്നോ ??അവള്‍ അവിടെ കാണും എവിടെ പോകാന്‍ ?ഒരു അമ്മയ്ക്കും കുഞ്ഞിനെ കളഞ്ഞിട്ടു  പോകാന്‍ കഴിയില്ല ..
ഡോക്ടര്‍,, അവള് പോയി ഞങ്ങള്‍ എല്ലായിടത്തും നോക്കിട്ടാ  ഈ വരുന്നത് ..ഞാന്‍ അപോഴേ പറഞ്ഞില്ലേ ഇത് വേണ്ടാ എന്ന് ..അവള്‍ ശരി അല്ല ഡോക്ടര്‍ ..പക്ഷെ ഡോക്ടര്‍ അല്ലെ അവളെ അഡ്മിറ്റ്‌ ചെയ്തത്..ഇനി എല്ലാത്തിനും ഡോക്ടര്‍ തന്നെ ആണ് ഉത്തരവാതി..ആ സിസ്റ്റര്‍ന്റെ കൂടെ ഡോക്ടര്‍ വാര്‍ഡിലേക്ക് ഓടി ..നമുക്ക് മരുന്ന് വാങ്ങാം മാത്യൂസ്‌ പറഞ്ഞു .. ഒന്ന് പോയി അത് എന്താണെന്നു ഒന്ന് നോക്ക് എന്നിട് നമുക്ക് മരുന്ന് വാങ്ങാം .എന്തിനാ മേരി നമ്മള്‍ അതൊക്കെ നോക്കാന്‍ പോകുനത് ആശുപത്രിയില്‍ ഇതൊക്കെ സാധാരണം ആണ് .. എന്നാലും ഇച്ചായ വാ ഒന്ന്
നോക്കിട്ടു പോകാം ..അവളുടെ നിര്‍ബന്ധത്തിനു അയാള്‍ വഴങ്ങി ..

ആളുകള്‍ കൂടി നില്കനുണ്ട് .. കരഞ്ഞു കൊണ്ട് ഒരു കുഞ്ഞ്.."കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ അംശം" . പൊക്കിള്‍ കൊടിയിലെ ചോര മാറിയിട്ടില്ല ..പലരും പലതും പറയുന്നുണ്ട് ആ സ്ത്രീയെ പറ്റി.. "ആ കുഞ്ഞിന്റെ വിധി .."ആറ്റുകാലമ്മേ " ..അവരുടെ അടുത്ത് നിന്ന പ്രായമുള്ള ഒരു സ്ത്രീ ദൈവത്തെ വിളിച്ചു ..."ആരെങ്കിലും കുറച്ചു പാല് കൊടുക്ക്‌ ആ കുഞ്ഞിനു ..അതിനു വേണ്ടിയ അത് കരയുന്നത് ..അവര് പറഞ്ഞു..അവളുടെ നെഞ്ച് തുടിക്കുനത് പോലെ മേരിക്ക്  തോന്നി ...അവള്‍ മാത്യൂസ്‌ ന്റെ  കൈകളില്‍ മുറുകെ പിടിച്ചു ..."നീ വന്നേ നമുക്ക് മരുന്ന് വാങ്ങി പോകാന്‍ നോക്കാം മാത്യൂസ്‌ അവളെ അവിടെ നിന്ന് കൂട്ടി കൊണ്ട് പോയി ..

തിരിച്ചുള്ള
യാത്രക്കിടയില്‍ മേരി ചോദിച്ചു ..ഇച്ചായാ .. ഒരു അമ്മക്ക് കുഞ്ഞിനെ  കളഞ്ഞിട്ടു പോകാന്‍ കഴിയുമോ?
അയാള്‍ ഒന്നും പറഞ്ഞില്ല ..ദൈവം ക്രൂരന്‍  തന്നെ ആണ്  അല്ലെങ്കില്‍ ആ കുഞ്ഞിനു ഈ ഗതി വരുത്തുമോ ?..അമ്മയും അച്ഛനും ആരാണ് എന്ന് പോലും അതിനു അറിഞ്ഞു കൂടാ ..
നമുക്ക് ആ കുഞ്ഞിനെ കിട്ടുമോ ഇച്ചായാ ..നമ്മുടെ മോളായിട്ടു വളര്‍ത്താം ..അവള്‍ അയാളെ നോക്കി ..ഈ ചികിത്സ കൊണ്ട് ഒന്നും ഗുണം ഉണ്ടാകും എന്ന് എനിക്ക് തോന്നില്ല ..
നമ്മുടെ ജീവിതത്തില്‍ ഇനി സന്തോഷം ഉണ്ടാകണം എങ്കില്‍ ഒരു കുഞ്ഞ് വേണം അത് ആ കുഞ്ഞ് മതി ഇച്ചായാ ..അവള്‍ അയാളെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു ..
"നീ സമാധാനം ആയിട് ഇരിക്കു എല്ലാത്തിനും നമുക്ക് വഴി കര്‍ത്താവ്‌ കാട്ടി  തരും .നാട്ടില്‍ എത്തട്ടെ ഞാന്‍ അച്ചനോട് പറയാം ..അച്ചന്‍ ഡോക്ടറെ വിളിച്ചു എല്ലാം ശരി ആകി തരും നീ ഇപ്പൊ
ഇങ്ങനെ വിഷമിക്കല്ലേ ...ബസ്‌ കയറ്റം ഉള്ള റോഡിലേക്ക് പ്രവേശിച്ചു ..മുക്കിയും മൂളിയും ബസ്‌ മുകളിലേക്ക് നീങ്ങി കൊണ്ടിരുന്നു ..

"ഹലോ ജേക്കബ്‌ അച്ചന്‍ അല്ലേ"
അതെ ,അച്ചാ ഇത് ഞാന്‍ ആണ് പണിക്കര്‍ ഡോക്ടര്‍ "
ഇവിടെ ഹോസ്പിറ്റലില്‍ ഒരു കുഞ്ഞ് ഉണ്ട്.പ്രസവ ശേഷം ഉപേക്ഷിച്ചു പോയതാണ് .. ആരും ഏറ്റെടുക്കാന്‍ ഇല്ല ..കരുണാലെയത്തിലേക്ക് കൊണ്ട് വരന്‍ കഴിയുമോ എന്നറിയാനാ വിളിച്ചത് ..
ആ കുഞ്ഞിനും ഇവിടെ ഇടം ഉണ്ട് ..ഞങ്ങള്‍ ഏറ്റെടുത്തോളംഅച്ചന്‍ പറഞ്ഞു ..
നന്ദി അച്ചാ ..ഞാന്‍ കുറച്ചു കഴിഞ്ഞു എല്ലാം detail  ആയി വിളിച്ചു പറയാം..ഫോണ്‍ കട്ട്‌ ആയി ..
ഒരു  കുഞ്ഞിന്റെ അമ്മയായുള്ള ജീവിതം സ്വപ്നം കണ്ടു കൊണ്ട് അയാളുടെ തോളില്‍ തല വച്ച് മേരി  ഉറങ്ങി ....



                                                                                                       ദിനില്‍ നായര്‍

Saturday 14 July 2012

ചിത ...

                                                       ചിത
കിഴക്കേ തൊടിയില്‍ ചിത കത്തികൊണ്ടിരുന്നു..
വീടിന്റെ മുറ്റത്തും അകത്തുമായി ബന്ധുകളും അയല്‍ക്കാരും നാട്ടുകാരും.
എല്ലാവരുടെയും മുഖത്തും വിഷാദം തളം കെട്ടി നിന്നിരുന്നു ..

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മരണം ആയിരുന്നു അമ്മയുടേത്.
."ഈ മഴക്കാറ് കണ്ടപ്പോള്‍ ഞാന്‍ കരുതിയത്‌ ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടാവും എന്നാണ് .."
തോളത്ത് കിടന്ന തുണി എടുത്തു വായുവില്‍ ചുഴറ്റി കാറ്റ് കൊണ്ടുകൊണ്ട്  ശേഖരന്‍ അമ്മാവന്‍ മുറ്റത്ത്‌ കിടന്ന കസേരയിലേക്ക് ഇരുന്നു ..
അവന്‍  പുതച്ചിരുന്ന തോര്‍ത്തില്‍ നിന്നും അപ്പോഴും വെള്ളം വാര്‍ന്നു പോകുണ്ടായിരുന്നു ..
"മോനെ അനന്താ..എന്തിനാ വെറുതെ നീ അങ്ങോടു തന്നെ നോക്കി നില്കുന്നത് നീ ഇങ്ങു വാ ..അമ്മിണി വലിയമ്മ വന്നു അവനോടു ചേര്‍ന്ന് നിന്നിട്ട് പറഞ്ഞു.

"അവര്‍ അവനെ അവിടെ നിന്ന് കൊണ്ടുപോകാനായി അവന്റെ കൈയില്‍ പിടിച്ചു .."ഞാന്‍ ഇപ്പൊ വരാം..വലിയമ്മ പോയിക്കോ ..
അനന്തന്‍ പറഞ്ഞു ..

അവര്‍ ഉടുത്തിരുന്ന സെറ്റില്‍ കണ്ണ് തുടച്ചിട്ടു തിരിഞ്ഞു നടന്നു ..
"ആ കിഴക്കേ തൊടി ..അമ്മക്ക് വളരെ ഇഷ്ടം ആയിരുന്നു അവിടം. ചെറുപ്പത്തില്‍ തന്നെയും അനിയത്തിയെയും എടുത്തു കൊണ്ട്  അമ്മ അവിടെ നില്കുമായിരുന്നു.
തൊടിയുടെ അറ്റത്ത്‌ ഒരു ചെറിയ തോട് ഒഴുകുന്നുണ്ട് .
അതിനപ്പുറം പാടം..അവന്‍ മനസ്സില്‍ ഓര്‍ത്തു ആ കാഴ്ച .
പലപ്പോഴും അമ്മ അവിടെ പോകുമായിരുന്നു .
കാലം മാറി മറിഞ്ഞപ്പോള്‍ അമ്മ അവിടെ പോയി നിന്നിരുന്നത് വീട്ടില്‍ ചെറിയ വഴക്കുകള്‍ ഉണ്ടാകുമ്പോള്‍ ആയിരുന്നു .മിക്കതിനും കാരണം ഞാനും. അമ്മ ഇപ്പോള്‍ ഒരു ഓര്‍മയായി എന്ന് അയാള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല
"അവിടെ ദൂരെ അമ്മ നില്കുന്നുണ്ടോ ?
 തന്നോട് വഴക്കിട്ട്.അവന്‍ കണ്ണുകള്‍ മുറുക്കി അടച്ചു .വീണ്ടും വലിയമ്മ വിളിച്ചപോഴാണ് അവന്‍ കണ്ണ് തുറന്നത്

നീ പോയി ആ മുണ്ടും തോര്‍ത്തും മാറ്റി വാ .വലിയമ്മ അവനോടു പറഞ്ഞു.

"നല്ല സ്നേഹം ഉള്ളവള്‍ ആയിരുന്നു  ജാനകി ..ഇങ്ങനെ ഒരു വിധി അവള്‍ക്കു ഉണ്ടാകും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതി ഇല്ല .
തൊടിയില്‍ ഒന്ന് തട്ടി വീണതെ ഉള്ളു .പിന്നെ അവള്‍ ആശുപത്രിയില്‍ ആണെന്ന ഞാന്‍ അറിഞ്ഞത് .
അല്ലേലും എല്ലാവരുടെയം അവസ്ഥ ഇത്രേ ഉള്ളു ".അയല്‍വക്കത്തുള്ള മറിയമ ചേടത്തിയും ഖദിജ ഇത്തയും തമ്മില്‍ പറഞ്ഞു .
നല്ല തലവേദന എടുക്കുന്നതായി അവനു തോന്നി .മുറിയില്‍ കയറി അവന്‍ മുണ്ടും തോര്‍ത്തും മാറ്റി അഴയില്‍ കിടന്ന മുണ്ടെടുത്ത് ഉടുത്തു.
അവന്‍ കട്ടിലില്‍ കിടന്നു .അവന്റെ മനസ്സില്‍ മുഴുവന്‍ അമ്മ ആയിരുന്നു.
എത്ര വലിയ വിഷമങ്ങള്‍ ജീവിതത്തില്‍ ഉണ്ടായാലും ആ വിഷമങ്ങള്‍ മറക്കാന്‍ അമ്മയുടെ അടുത്ത് ഇരുന്നാല്‍ മതിയായിരുന്നു .
അമ്മ നെറുകയില്‍ കൈയോടിച്ചു കൊണ്ട് വിഷമികണ്ട മോനെ എന്ന് ഒന്നു പറഞ്ഞിരുന്നെങ്കില്‍ !.

വര്‍ഷങ്ങള്‍ക്കു മുമ്പ് കളിച്ചു കൊണ്ടിരുന്നപ്പോള്‍ താന്‍ തള്ളിയിട്ടു അനിയത്തി സുജ വട്ടം കെട്ടിയിടില്ലാത്ത കിണറ്റില്‍ ചാടി പോയപ്പോള്‍ അച്ഛനും പണിക്കാരും എല്ലാം ചാടി അവളെ രക്ഷപെടുത്തി.
 എങ്കിലും എല്ലാവരുടെയും മുമ്പില്‍ താന്‍ ഒരു കുറ്റവാളി ആയതു പോലെ തോന്നി അവന്.
അച്ഛന്‍ വഴക്ക് പറഞ്ഞപ്പോള്‍ കരഞ്ഞു കൊണ്ട് അമ്മയുടെ അടുത്തേക്ക് ഓടണം എന്ന് തോന്നിയാതാണ് അമ്മ വഴക്ക് പറയുമോ എന്ന് ഓര്‍ത്തു പോയില്ല .
"നീ എന്തിനാ മോനെ സങ്കടപെടുന്നത് .സാരമില്ല നിനക്ക് അറിയാതെ പറ്റിയതല്ലേ .
എന്റെ മോന്‍ വിഷമിക്കാതെ വന്നു ഭക്ഷണം കഴിക്കു എന്ന് പറഞ്ഞു അമ്മ വന്നു അടുത്ത് ഇരുന്നു .
തന്നെ ചേര്‍ത്ത് പിടിച്ചു നെറ്റിയില്‍ ഒരു ഉമ്മ തന്നു .
അത്രയും നേരം ഉണ്ടായിരുന്ന ആ സങ്കടം എല്ലാം അപ്പോള്‍ മാറി .
ഓര്‍മ്മകള്‍ മനുഷ്യരെ വല്ലാതെ വേട്ടയാടും .
അനന്തന്‍ നെറ്റിയില്‍ വെറുതെ തലോടി ...

അവന്‍ മുറിയില്‍ നിന്ന് പുറത്തേക്കു ഇറങ്ങി .
ഹാളില്‍ കിടക്കുന്ന ചാര് കസേരയില്‍ ഒരു കല്‍ പ്രതിമയെ പോലെ അച്ഛന്‍

അമ്മ കിടന്ന മുറിയിലേക്ക് അവന്‍ പോയി .
അച്ഛന്‍ ഒന്നും പറയാതെ വെറുതെ കിടക്കുന്നു .
 ഇരുപത്തെട്ടു വര്‍ഷത്തെ കൂട്ടാണ് അച്ഛന് നഷ്ടമായത് .അച്ഛനോട് ഒന്നും പറയാന്‍ അവന് തോന്നിയില്ല .
അമ്മയുടെ മണം, ആ ശബ്ദം ,,എല്ലാം അവിടെ തന്നെ ഉണ്ട് ..
അതൊരു വല്ലാത്ത അവസ്ഥ തന്നെ ആയിരുന്നു .
ആദ്യമായി ശമ്പളം കിട്ടിയപ്പോള്‍ താന്‍ അമ്മക്ക് വാങ്ങി കൊടുത്ത സാരി .
എല്ലാം അവിടെ തന്നെ ഉണ്ട് .അതില്‍ വെറുതെ കൈയോടിച്ചു .
അത് ഉടുക്കുമ്പോള്‍ അമ്മ കൂടുതല്‍ സുന്ദരി ആയിരുന്നു .
ദൈവം ഇത്ര ക്രൂരനാണോ ?
അമ്മ എന്ന രണ്ടു അക്ഷരത്തിന്‍റെ ഉള്ളില്‍ ആണ് ഒരു വീടും അവിടത്തെ സന്തോഷവും കുടി കൊള്ളുന്നത്‌ ..

"എനിക്കൊന്നിനും  വയ്യാ ശേഖരാ ..
എല്ലാം നീ അനന്തനോട് ചോദിച്ചിട്ട് തീരുമാനിക്ക് "
അച്ഛന്റെ ശബ്ദം ആണല്ലോ അത് ..അവന്‍ ഓര്‍ത്തു ..
എങ്കില്‍ ചേട്ടന്‍  കിടന്നോള് ഞങ്ങള്‍ ചെയ്തോളാം.
മോനെ അനന്താ .അമ്മാവന്‍ വിളിച്ചു ..നീ എവിടാ ?
ഞാന്‍ ഇവിടെ ഉണ്ട് ..അവന്‍ മുറിയില്‍ നിന്ന് പുറത്തേക്കു വന്നു .
നീയും ഇങ്ങനെ സങ്കടപെട്ടു ഇരുന്നല്ലോ ..
നീ വേണ്ടേ എല്ലാം ചെയ്യാന്‍ "

"കര്‍മം ചെയണം സഞ്ചയനം അതിന്റെ സമയം നോക്കണം .
നീ ഇങ്ങു വാ ."
അമ്മാവന്‍ അവനെ വിളിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി .
സന്ധ്യ മയങ്ങി തുടങ്ങി .
ഇന്നലെ വരെ ഈ വീടിന്‍റെ വിളക്കായിരുന്ന അമ്മ .
ഇന്ന് ഇപ്പോള്‍ ഒരു പിടി ചാരം ....
ആ ചെറിയ ഇരുട്ട് പോലും അവനെ ഭയപെടുത്തി ..
മോനേ.....അവന്‍ തിരിഞ്ഞു നോക്കി ..
ചിത അപ്പോഴും കത്തുന്നുണ്ടായിരുന്നു......

                                                                                                          ദിനില്‍ നായര്‍



Thursday 12 July 2012

അവള്‍...

                                                                        അവള്‍
ലിഫ്റ്റിന്റെ ഡിസ്പ്ലേയില്‍ ഏഴു തെളിഞ്ഞു ..ലിഫ്റ്റില്‍ നിന്ന് പുറത്തേക്കു ഇറങ്ങിയ അരുണ്‍ ഫ്ലാറ്റ് നമ്പര്‍ 7B  ലക്‌ഷ്യം ആക്കി നടന്നു ..എതിരെ ഓടി വന്ന മാളുവിനെ നോക്കി അയാള്‍ കണ്ണിറുക്കി കാണിച്ചു ..അവള്‍ ചിരിച്ചു കൊണ്ട് മുന്നോട്ട് ഓടി പോയി ...ഡോര്‍ locked  ആണ് ..അവള്‍ വന്നിട്ടില്ല !!.അരുണ്‍ അടുത്തിരുന്ന ചെടിചെട്ടി പൊക്കി താക്കോല്‍ എടുത്തു വാതില്‍ തുറന്നു അകത്തു കയറി ..മുറിയില്‍ കിടന്ന മേശയിലേക്ക്‌ അയാള്‍ തോളില്‍ കിടന്ന ബാഗ്‌ വച്ചു..

മുഖം കഴുകി ..ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു ..ഇനി ഒരു ചായ ഉണ്ടാകി കളയാം എന്ന് കരുതി അരുണ്‍ നേരെ
കിചെനിലേക്ക് നടന്നു ..രണ്ടു പേര്‍ക്കുള്ള ചായ ഉണ്ടാക്കി .. തനിക്കുള്ളത്  ഗ്ലാസ്സിലേക്ക്‌ പകര്‍ന്നെടുതിട്ടു അരുണ്‍ തിരിഞ്ഞു നടന്നു ..മേശ  പുറത്തു ചായ ഗ്ലാസ്‌ വച്ചിട്ട് അവന്‍ സോഫയിലേക്ക് ചെരിഞ്ഞു ..ഏതോ ഓര്‍ത്തിട്ടു പെട്ടന് ലാപ്‌ തുറന്നു അവന്‍ facebook ലോഗിന്‍ ചെയ്തു ..
ചായ ഒന്ന് മൊത്തി കുടിച്ചിട്ട് facebook ലേക്ക് ഊളി ഇട്ടു ..updates ,shares ,likes  .."sumithra  accepted  savitha 's   friend  request " .."സവിത" ആ പേര് അയാളെ ഉണര്‍ത്തി ..സുമിത്രയുടെ facebook ല്‍ നിന്ന് സവിത യെ കണ്ടു പിടിച്ചു ..കൂടുതല്‍ വിവരങ്ങള്‍ ഒന്നും അതില്‍ ഇല്ല എല്ലാം restricted  ആണ്..

ഒരുപാട് നാളുകള്‍ക്കു ശേഷം വീണ്ടും സവിത ...കോളേജ് ലൈഫിന് ശേഷം അവളെ കുറിച്ച് പ്രതേകിച്ചു വിവരം ഒന്നും ഉണ്ടായിരുന്നില്ല ..ഇപ്പൊ എന്ത് ചെയ്യുന്നു ?കല്യാണം കഴിഞ്ഞോ ?

ഒരുപാട് ചോദിയങ്ങള്‍ക്ക്  അയാള്‍ ഉത്തരം തേടി ..ആ സോഫയില്‍ ചാരി കിടന്നു അവന്‍ അവളെ കുറിച്ച് ഓര്‍ത്തു ......ഒരുമിച്ചു ഒരേ ക്ലാസ്സില്‍ പഠിച്ചതാണെങ്കിലും സവിതയുമായി മാത്രം അല്ല പെണ്‍കുട്ടികളുമായി കൂടുതല്‍ അടുപ്പം അവനു ഉണ്ടായിരുനില്ല..കാരണം അവള്‍ അതിനു സമ്മതിച്ചിരുന്നില്ല ."അനുരാധ" .... തകര്‍പ്പന്‍ പ്രണയം ..അധികം ആരും അറിയാതെ മുന്നോട്ട് പോയി കൊണ്ടിരുന്ന പ്രണയം .. ഓര്‍മ്മകള്‍ എന്ന് പറയുന്നത് പലര്‍ക്കും പലതാണ് .."നമുക്ക് എത്ര പ്രിയമുള്ള ഓര്‍മ ആണെങ്കിലും അത് മറ്റൊരാളോട് പറയുമ്പോള്‍ അത് അയാള്‍ക്ക്‌ അത് പോലെ തന്നെ അനുഭവിക്കാന്‍ കഴിഞ്ഞു എന്ന് വരില്ല "..അവളില്‍ ഒരു പാട്
പ്രത്യേകതകള്‍ ഉണ്ടായിരുന്നു ..വളരെ പെട്ടന്ന് തന്നെ എല്ലാവരോടും ഒരു സൌഹൃദം സ്ഥാപിക്കാന്‍ അവള്‍ക്കു കഴിയുമായിരുന്നു ..ആ സ്വഭാവം പലര്‍ക്കും പല തെറ്റിദ്ധാരണകള്‍ ഉണ്ടാകിയിട്ടുണ്ട് .പലരും ഇതൊക്കെ പറഞ്ഞു അവളെ കളിയാകിയിട്ടുണ്ട് അതൊന്നും അവളെ ബാധിച്ചിരുന്നില്ല ..ഇതൊക്കെ ആയിരിക്കാം അവളോട്‌ ഒരു ബഹുമാനം തോന്നാന്‍ കാരണം ....

ഒരു ലാബ്‌ എക്സാം നടക്കുന്ന സമയം ...കിട്ടിയ question
  എങ്ങനെ ചെയ്തു ഔട്പുട്ട് എടുക്കും എന്നാലോചിച്ചു അരുണ്‍ ഇരിക്കുന്നു ..അവന്‍ ഇരുന്നതിനു കുറച്ചകലെ ടീച്ചര്‍ ഇന് ഔട്പുട്ട് കാട്ടി കൊടുകുവായിരുന്നു അവള്‍ ..അവന്‍റെ ആ ഇരിപ്പ് കണ്ടിട്ട് അവള്‍ സാര്‍ കാണാതെ ചോദിച്ചു എന്താ ?? "proceed  കിട്ടിയോ ?
ഇല്ല ,ഇത് എങ്ങനാ ചെയ്യുനത് എന്ന് അറിയാമോ ?അവന്‍ question  അവളുടെ അടുത്തേക്ക് നീക്കി  വച്ചു..അതിലേക്ക് ഒന്ന് നോക്കിയിട്ട് "ദൈവമേ ..ഇത് തന്നയാ ഞാന്‍ ഇപ്പൊ ഔട്പുട്ട് കാട്ടിയത്  ..ഒരു പണി ചെയ്യ് വേഗം proceed  വാങ്ങൂ  എന്നിട് വാങ്ങുന്ന മെറ്റീരിയല്‍ എനിക്ക് തന്നാല്‍ മതി ..എന്റെ circuit  ഞാന്‍ തരാം "..ഒരിക്കലും ഒരു പെണ്‍കുട്ടിയില്‍ നിന്ന് ഇത്രയും നല്ല ഒരു മറുപടി ആ
കാലഘട്ടത്തില്‍ കേട്ടിടുണ്ടാവില്ല ..!!!

ലാബ്‌ എക്സാം കഴിഞ്ഞു അവന്‍ നേരെ പോയത് ക്ലാസ്സിലേക്ക് ആയിരുന്നു ..പ്രതീക്ഷകള്‍ തെറ്റിയില്ല ..അവള്‍ അവിടെ
സുഹൃത്തുകളുടെ കൂടെ ഉണ്ടായിരുന്നു .."സവിതെ...എന്താടാ ?
അവള്‍ ചോദിച്ചു ..
ഒരു കാരിയം പറയാനുണ്ട് ,,നീ ഒന്ന് ഇങ്ങോട് ഇറങ്ങി വാ ...."
നിറഞ്ഞ മനസോടെ ഒരു ചെറിയ ചിരിയോടെ അവന്‍ പറഞ്ഞു "വളരെ ഉപകാരം ..ഔട്പുട്ട് കിട്ടി ..എന്തായാലും പാസ്‌ ആകും ..എല്ലാം നീ കാരണം ആണ് ..നന്ദി .."
ഓ..ഇത് പറയാനാണോ നീ വിളിച്ചത് നിനക്ക് ഒരു പണിയും ഇല്ലേ ഒന്ന് പോടാ ...അവന്‍റെ തോളത്ത് അവള്‍ തട്ടിയിട്ടു തിരിച്ചു നടന്നു പോയി ...
"ദൈവത്തിന്റെ കൈ ആണോ ഇപ്പോള്‍ എന്‍റെ മേല്‍
സ്പര്‍ശിച്ചത്..?അവനു ചെറിയ ഒരു സംശയം ..."
ഇതൊക്കെ ദൂരെ നിന്ന് രണ്ടു കണ്ണുകള്‍ കാണുനുണ്ടായിരുന്നു....അനുരാധ .....

അനുരാധയെ പറഞ്ഞു മനസിലാകി ..ഒരു മഴയുള്ള ദിവസം ....!!!

കോളേജ് കാന്റീനു വെളിയില്‍ മഴയും നോക്കി വെറുതെ നില്കുകയായിരുന്നു ..അവന്‍ ...
"പോരുന്നോ ??" അവന്‍ തിരിഞ്ഞു നോക്കി ...
"സവിത "...ഞാന്‍ ക്ലാസിലേക്ക് ആണ് വേണെമെങ്കില്‍ ഈ കുട ഷെയര്‍ ചെയ്യാം ...!!!
എന്താണ് അപ്പോള്‍ പറയേണ്ടത് ??പുറത്തേക്കു വന്നത് ഒരു വാക്ക് മാത്രം.."വരാം "..
ഒരു കുടകീഴില്‍ സവിതയും ഞാനും ...ആദിയം ആയിടാണ് ഒരു പെണ്‍കുട്ടിയുടെ ഒപ്പം ഇത്രയും അടുത്ത് ..ഒരുമിച്ചു ..."കുടയുടെ മുകളില്‍ പെയ്തിറങ്ങിയ മഴത്തുള്ളികള്‍ ..അവന്‍റെ മനസിനെ
കുളിരണിയിച്ചു ..."അന്നാണ് അവളെ ശ്രധിക്കുനത്...
"നീണ്ട താടി ..കട്ടിയുള്ള പുരികം ..താടിക്ക് ഒരു പ്രത്യേക  ഭംഗി ഉണ്ട് ..
അവളുടെ തുടുത്ത കവിളില്‍ ഒരു ചെറിയ നുണകുഴി തെളിയുകയും മറയുകയും ചെയ്തു കൊണ്ടിരുന്നു ...മഴ പകുതി നനഞു എങ്കിലും ..ആ നിമിഷത്തില്‍ അനുഭവിച്ച ഒരു അനുഭൂതി ...വര്നന്കള്‍ക്ക് അപ്പുറത്താണ് ....
സവിത ..അവള്‍ ജീവിതത്തില്‍ കടന്നു വന്നിടുള്ളത് രണ്ടു സന്ദര്‍ഭങ്ങളില്‍ മാത്രം ആണ് ...
രണ്ടിലും അവള്‍ക്കു രണ്ടു രൂപങ്ങള്‍ ആയിരുന്നു ...
ഒന്നില്‍ ദൈവിക പരിവേഷം ആയിരുനെങ്കില്‍ രണ്ടാമെത്തത് എന്തായിരുന്നു ..അറിയില്ല ..!!
ഫേസ് ബുക്ക്‌ ചാറ്റ് വിന്‍ഡോയില്‍ ഒരു മെസ്സേജ് "അനുരാധ അരുണ്‍ "-വീട്ടില്‍ എത്തിയോ ?
ഞാന്‍ എത്താന്‍ ഇത്തിരി വൈകും  ..
ഭക്ഷണം പുറത്തു നിന്ന് വാങ്ങാം .."
അതിനു reply  ചെയ്തു . അരുണ്‍..
എത്തി ..
ശരി ..വേഗം വരാന്‍ നോക്ക്...
ഫേസ് ബുക്ക്‌ ലോഗൌട്ട് ചെയ്തിട്ട് അവന്‍റെ മനസ് പോലെ തണുത്തു പോയ ചായയും എടുത്തു കൊണ്ട് അവന്‍ ബാല്‍ക്കണി ലകഷ്യമാക്കി നടന്നു ..


                                                                                              ദിനില്‍ നായര്‍

Monday 9 July 2012

അവന്‍റെ കഥ --അവളുടെയും !!

                                            അവന്‍റെ കഥ --അവളുടെയും !! 

അലമുറയിട്ടു കരഞ്ഞു കൊണ്ട് ട്രെയിനുകള്‍ സ്റ്റേഷനില്‍ കയറി ഇറങ്ങി പോയികൊണ്ടിരുന്നു..പല ദിക്കില്‍ നിന്നുള്ള ആളുകള്‍ ,പല തരക്കാര്‍ .പലരുടെയും സന്തോഷത്തിനും കണ്ണീരിനും സാകഷ്യം വഹിച്ചിട്ടുണ്ട്‌ ഈ സ്റ്റേഷന്‍ ..അവനും ...വലിയ തിരക്കില്ലാത്ത ഒരു സ്റ്റേഷന്‍ ആയിരുന്നു അത് ..കടകളും കുറവ് ..പലരും അവിടെ വന്നു പോയി കൊണ്ടിരുന്നത് ..വേറൊരു ലക്‌ഷ്യം വച്ചായിരുന്നു ..സുന്ദരികളായ വേശ്യകള്‍ ഉണ്ടായിരുന്നു അവിടെ ..അവരുടെ കേന്ദ്രവും ആ സ്റ്റേഷന്‍ ആയിരുന്നു ..ഇതിനു വേണ്ടി മാത്രം അവിടെ ഇറങ്ങുന്നവരും കുറവില്ലായിരുന്നു ..

സ്റ്റേഷന്‍ന്റെ വലതു ഭാഗത്തുള്ള tea  കടയില്‍  ആണ് അവന്‍ പണി എടുത്തിരുന്നത് ..എങ്ങനെ ഈ നാട്ടില്‍ എത്തി എന്നതിന് അവനു വലിയ പിടി ഇല്ല ..സ്വന്തം നാട് ഏതാണ് എന്ന് ചോദിച്ചാല്‍ അവന്‍ ഒരു ചിരി പാസ്‌ ആക്കും ..അവനു അറിയില്ല ഏതാണ് നാട് എന്ന് ..അച്ഛന്‍ ,അമ്മ തുടങ്ങിയ ചോദിയങ്ങള്‍ക്കും ഉത്തരം ചിരി തന്നെ ..പക്ഷെ അവനു ഒന്ന് അറിയാമായിരുന്നു ..അച്ഛനും അമ്മയും ഉണ്ടെന്നു .."അവരില്ലാതെ ഒരിക്കലും ഞാന്‍
ജനിക്കില്ലല്ലോ !!!.ഈ നാട്ടില്‍ അവനു ആദിയം പണി കുറച്ചു അകലെ ഉള്ള ഹോട്ടലില്‍ ആയിരുന്നു .ഇപ്പോള്‍ ഇവിടെ ..ഈ tea  കടയുടെ ഉടമ ടൌണില്‍ ആക്രി കച്ചവടം നടത്തുന്ന ഒരു തമിഴന്‍ ആയിരുന്നു ..അന്പ് ശെല്‍വം ..അന്പ് അയാളുടെ പേരില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ ..അവന്‍ ഒറ്റ ഒരാള്‍ മാത്രമേ അവിടെ ഉള്ളു ...24 മണിക്കൂറും അവന്‍ തന്നെ..ആ സ്റ്റേഷന്‍ വഴി പോകുന്ന എല്ലാ ട്രെയിനിന്റെ സമയവും അവിടത്തെ എല്ലാ "ചരക്കുകളെയും" അവനു കാണാപാഠം ആയിരുന്നു ..തമിഴും ഹിന്ദിയും ഒക്കെ കലര്‍ന്ന ഒരു മലയാളം ആയിരുന്നു അവന്‍ സംസാരിച്ചിരുന്നത് ...ഒരു ഭാഷയും വായിക്കാന്‍ അറിയില്ലെങ്കിലും എല്ലാ ഭാഷകളും അവന്‍ സംസാരിക്കുമായിരുന്നു . ..
രാത്രി സമയങ്ങളില്‍ ട്രെയിന്‍ വളരെ കുറവാണ് ആ സ്റ്റേഷന്‍ വഴി ..എങ്കിലും അവിടെ അപ്പോഴും തിരക്ക് തന്നെ ..ഇറച്ചിക്ക് വേണ്ടി കടി പിടിക്കാന്‍ ഒരു പാട് പേര്‍ എന്നും എത്തുമായിരുന്നു ..എല്ലാത്തിന്റെയും സാക്ഷി ആയിരുന്നു അവനും ആ tea 
കടയും ..മിക്കവാറും " പണി" കഴിഞ്ഞു പോകുമ്പോള്‍ അല്ലെങ്കില്‍ തുടങ്ങുനതിനു മുമ്പ് അവന്റെ കടയില്‍ വന്നു ചായ കുടിക്കും .
സന്തോഷത്തോടെ ഒരാണിന്റെയും കൂടെ ഒരു പെണ്ണ് പോലും പോകുനത് അവന്‍ കണ്ടിട്ടില്ല .."അല്ലെങ്കിലും സന്തോഷത്തോടെ ചെയ്യുനതാണോ അവര്‍ ഈ പണി "

"ഇല്ല സാര്‍,,ഇത്രയും കാശിനു അവളെ കിട്ടില്ല ..സംസാരശേഷി ഇല്ലെങ്കിലും അവളുടെ അത്ര ഭംഗി ഇപ്പോഴത്തെ സിനിമ നടികള്‍ക്ക് പോലും ഇല്ല..എന്‍റെ സ്ഥിരം കസ്റ്റമര്‍ ആയതു കൊണ്ട് മാത്രം
അല്ല ...സാറ് തൊട്ടാല്‍ നല്ല രാശി ആണ്.അത് കൊണ്ടാണ് സാറ് തന്നെ ഉപ്പു നോക്കട്ടെ എന്ന് കരുതിയത്‌ ..അത് പക്ഷെ സാറ് മുതല്‍ എടുക്കരുത് "വായില്‍ കിടന്ന മുറുക്കാന്‍
നീട്ടി തുപ്പിയിട്ട് സരോജം പറഞ്ഞു കൊണ്ടിരുന്നു ...ഇനി ഞാന്‍ തര്‍ക്കികുന്നില്ല ..ഇന്നാ  നീ പറഞ്ഞ കാശ് ..പാന്റിന്റെ പോക്കറ്റില്‍ നിന്ന് കാശ് എടുത്തു കൊടുത്തു സരോജത്തിന്റെ കൂടെ വന്ന മെലിഞ്ഞ ആ മനുഷ്യന്‍ ..കാശ് വാങ്ങി ആര്‍ത്തിയോടെ സരോജം അത് എണ്ണി നോക്കി ..

നൈറ്റ്‌ പട്രോള്ളിങ്ങിനു ഇറങ്ങിയ
പോലീസുകാര് ദൂരെ നിന്ന് വരുന്നത് കണ്ട സരോജം കാശ് എടുത്തു ബ്ലൌസിന് ഉള്ളിലേക്ക് കയറ്റി ..."എന്താടി ഇപ്പൊ ഞങ്ങളെ ഒന്നും നീ കണ്ട ഭാവം നടികുന്നില്ലല്ലോ ? അതിനു ഇപ്പൊ സാറന്മാര് വിളികുന്നില്ലല്ലോ ?നമ്മളെ ഒക്കെ വേണ്ടാതായോ ??അവള്‍ നാക്ക് ഒന്ന് ചുണ്ടില്‍ മുട്ടിച്ചു ..!!
ശരി ശരി ..അതികം കറങ്ങണ്ടാ വേഗം ബിസിനസ്‌ തീര്‍ത്തു പോകാന്‍ നോക്ക് ..അവര് പോയി കഴിഞ്ഞതോടെ  ആണ് മെലിഞ്ഞ  കാമദേവന് ശ്വാസം നേരെ വീണത്‌ !!
പെണ്ണെവിടെ??അയാള്‍ ആര്‍ത്തിയോടെ ചോദിച്ചു ..ഇരുട്ടില്‍ പതുങ്ങി നിന്ന ആ രൂപത്തെ സരോജം വലിച്ചു വെളിച്ചത്തേക്ക് കൊണ്ട് വന്നു
പതിനേഴു പതിനെട്ടു വയസു പ്രായം വരും ..സാരി ചുറ്റിയിരിക്കുന്ന രീതി കണ്ടാല്‍ അറിയാം അവള്‍ അത് ആദിയം ആയിട്ടാ ചുറ്റുന്നത്‌ എന്ന് ..അല്ലെങ്കിലും അത് ഭംഗിയില്‍ ചുറ്റിയിട്ട്  എന്ത് കാരിയം !?
ഇതാണ് സരോജം കാശ് കണക്കു പറഞ്ഞു വാങ്ങിയ സിനിമ നടി!! കൊള്ളാം...അവന്‍ സ്വയം പറഞ്ഞു !!

ഉറക്കം തൂങ്ങിയ അവന്‍റെ കണ്ണുകളിലേക്കു ഒരു വെള്ളി വെളിച്ചം ആയി അവള്‍ മുന്നില്‍ വന്നു നിന്നു.കൂടെ മെലിഞ്ഞ  മനുഷ്യനും !! രണ്ടു ചായ ..
അവന്‍റെ കണ്ണുകള്‍ അവളെ വലയം വച്ച് കൊണ്ടിരുന്നു ..അവള്‍ അത് മനസിലാക്കി ..അവനു അവളോട്‌ തോന്നിയത് സ്നേഹം എന്ന വികാരം ആണെങ്കില്‍ അവള്‍ അവന്‍റെ നോട്ടത്തില്‍
കണ്ടതു കാമം ആയിരുന്നു ..ഇന്ന് മുതല്‍ അവള്‍ വേശ്യ ആണ് ..കാശിനു ശരീരം വില്കുന്നവള്‍..!!ചായ കുടിച്ചു അവര്‍ പോയി ..അവളുടെ മുല്ല പൂവിന്റെ സുഗന്ധം അവനെ മത്തു പിടിപിച്ചു ..

അവള്‍ അവന്‍റെ ചായ കടയിലെ ഒരു നിത്യ സന്ദര്‍ശക ആയി ..ഓരോ ചായയിലും അവന്‍റെ പ്രണയം അവള്‍ അറിഞ്ഞു ..പകല്‍ സമയങ്ങളിലും അവള്‍ അവിടെ വന്നു പോയികൊണ്ടിരുന്നു ..
ഒരു ഭ്രാന്തന്‍ പ്രണയം !!"ഞാന്‍ നിന്നെ കെട്ടട്ടെ !!നിന്റെ ശരീരത്തില്‍ മാത്രം ആണ് എല്ലാവരും സ്പര്ശിചിട്ടുള്ളത്..മനസ്സില്‍ ആരും തോട്ടിടില്ല എന്ന്
എനിക്കറിയാം ..അത് കൊണ്ടാണ് ചോദിക്കുനത് ഞാന്‍ കെട്ടട്ടെ നിന്നെ !!!"
കൈ കൊണ്ട് അവള്‍ എന്തോ ആങ്ക്യം കാണിച്ചു അവനു ഒന്നും മനസിലായില്ല ..അവള്‍ എഴുനേറ്റു പോയി ..അവന്‍ അവളെ നോക്കി നിന്നു ..
"നീ പറഞ്ഞതാ ശരി ..പലരും പണി കഴിയുമ്പോള്‍ പറഞ്ഞ കാശ് തരില്ല ..അവനൊക്കെ അവന്‍റെ കഴിവ് നമ്മുടെ ദേഹത്ത് കാണിച്ചിട്ട് പോകും  നാറികള്‍ "കാശ് എങ്കിലും തന്നിട്ട് പോയി കൂടെ ..
നിന്റെ കൂടെ ഞാന്‍ മൂന്ന് പേരെ വിടാം കൂടെ ഉണ്ടായിരുന്ന ചെമ്പന്‍ മുടിക്കാരനോട് സരോജം പറഞ്ഞു .."നീ ഞാന്‍ പറഞ്ഞ കാശ് തരണം "
ഖബൂല്‍ ..ഇന്നാ ചേച്ചി പറഞ്ഞ കാശ് ..സരോജത്തിന്റെ കണ്ണുകള്‍ തിളങ്ങി ..

മഴ പെയ്തിട്ടു എത്ര നാളായി !! സഹിക്കാന്‍ പറ്റാത്ത ഉഷ്ണം ..അവന്‍ ഷര്‍ട്ട്‌ന്‍റെ  കോളര്‍ പിടിച്ചു പുറകോട്ടു വലിച്ചു അവള്‍ അവന്‍റെ കടയുടെ മുന്നില്‍ വന്നു നിന്നു .. അവളെ കണ്ടതും തോളത്തു കിടന്ന മുഷിഞ്ഞ തോര്‍ത്ത്‌ എടുത്തു അവന്‍ മുഖം തുടച്ചു ..കൈ കൊണ്ട് മുടി മാടി ഒതുക്കി .. ഒരു ചായ !!! അവള്‍ കൈ കൊണ്ട് ആങ്ക്യം കാണിച്ചു.. ഊതി ഊതി അവള്‍ ആ ചായ കുടിച്ചു ..പുതിയ സാരി ആണ് അവള്‍ ഉടുതിരിക്കുനത് ..പുതിയ ചെരുപ്പ് ..സരോജം വാങ്ങി കൊടുത്തതാവും അല്ലാതെ ഇവള്‍ എവിടുന്ന് വാങ്ങാന്‍ ??
ചായ ഗ്ലാസ്‌ അവനു കൊടുത്തിട്ട് ബ്ലൌസിന്‍റെ ഉള്ളില്‍ നിന്നു കാശ് എടുത്തു കൊടുത്തു ..കൂടെ ഒരു കുറിപ്പും ..അവന്‍ അത് തുറന്നു നോക്കി ..എന്തോ എഴുതി ഇരിക്കുന്നു അതില്‍.. അവനു ഒന്നും മനസിലായില്ല !!നടന്നു നീങ്ങുനതിനിടെ പല വട്ടം അവള്‍ അവനെ നോക്കി ..അവന്‍ ആ കുറുപ്പിലും അവളെയും മാറി മാറി നോക്കി ...

ആറ് മണി കഴിയുമ്പോഴേക്കും porter  കുമാരേട്ടന്‍ വരും ചായ കുടിക്കാന്‍ ..കുമാരേട്ടനെ കൊണ്ട് വായിപ്പിക്കാം  അവന്‍ മനസില്‍ ഉറപിച്ചു ..അഞ്ചു മണിയുടെ മുംബൈ എക്സ്പ്രസ്സ്‌ വന്നു നിന്നു ...പതിവിലും കൂടുതല്‍ തിരക്കാണ് ട്രെയിനില്‍ ..ആളുകള്‍ ട്രെയിനിലേക്ക്‌ ഇടിച്ചു കയറി കൊണ്ടിരിക്കുന്നു ..ഒരു മിന്നായം പോലെ അവള്‍ അതില്‍ കയറുന്നത് അവന്‍ കണ്ടു ..അവള്‍ ഇത് എങ്ങോട്ടാ പോകുന്നത് അവന്‍ മനസ്സില്‍  ചോദിച്ചു ..കരഞ്ഞു കൊണ്ട് ട്രെയിന്‍ സ്റ്റേഷന്‍ വിട്ടു പോയി ..ആറ് മണി
കഴിഞ്ഞപോഴേക്കും കുമാരേട്ടന്‍ എത്തി ..
തലയില്‍ കെട്ടിയ തോര്‍ത്ത്‌ എടുത്തു കുടഞ്ഞു കൊണ്ട് അയാള്‍ വിളിച്ചു ..ഡാ മോനെ ഒരു ചായ ...
ചേട്ടാ ഇതൊന്നു
വായിക്കാമോ ? അവന്‍ ആ കുറിപ്പ് കുമാരന്‍റെ നേരെ നീട്ടി ..
അയാള്‍ ആ പേപ്പര്‍  വാങ്ങി വായിച്ചു
"എന്നെ ഇന്ന് ബോംബക്ക് കൊണ്ട് പോകുകയാണ് ..എന്‍റെ മനസ് തൊട്ടതു നിങ്ങള്‍ മാത്രം ആണ് ..നിങ്ങള്‍ക്കും അങ്ങനെ ആണെങ്കില്‍ കൂടെ വരാന്‍ ഞാന്‍
തയ്യാറാണ് ..
ട്രെയിന്‍ വരുന്നത് വരെ ഞാന്‍ നിങ്ങളെ പ്രതീക്ഷിക്കും ..ഒരു രക്ഷപെടലിനു വേണ്ടി അല്ല ..ജീവിക്കാനുള്ള ഒരു ആഗ്രഹം കൊണ്ടാണ് !!."
"ആരാ നിനക്ക് ഇത് തന്നിട്ട് പോയത് ?? ആകാംഷയോടെ കുമാരന്‍ ചോദിച്ചു ..അതൊന്നും
കേള്‍ക്കാതെ അവന്‍ പുറത്തേക്കു ഇറങ്ങി ഓടി .."
നല്ല ഒരു മഴ റെയില്‍
പാളത്തിനെയും അവനെയും നനയിച്ചു കൊണ്ട് പെയ്തു തുടങ്ങി ..."

                                                                                                        ദിനില്‍ നായര്‍

Friday 6 July 2012

കീഴടങ്ങല്‍

                                                 
                                                                 കീഴടങ്ങല്‍  

 ജോസിന്‍റെ ഫോണില്‍  ബെല്‍  അടിച്ചു  കൊണ്ടേ ഇരുന്നു.കുളി മുറിയില്‍ നിന്ന് പാതി തോര്‍ത്തിയ തലയുമായി കിട്ടിയ മുണ്ട് എടുത്തു ഉടുത്തു കൊണ്ട് ജോസ് ഫോണ്‍ എടുത്തു.
"എന്താ മോനെ ഫോണ്‍ എടുക്കാതിരുന്നത്."

ഞാന്‍  കുളിക്കായിരുന്നു അമ്മേ അതാ.
എന്താ അമ്മ ഇപ്പൊ വിളിച്ചത് .രാവിലെ ഞാന്‍ വിളിച്ചു വച്ചതെ അല്ലെ ഉള്ളു.

ഒരു കാര്യം 
ഉണ്ടായിരുന്നു അതാ ഇപ്പൊ വിളിച്ചത് .നമ്മള്‍ കഴിഞ്ഞ ആഴ്ച പോയി കണ്ട പെണ്ണില്ലേ.
ഓ .എന്താ അവളുടെ പേര് .
"അനു" പേര് പറഞ്ഞത് ജോസ് ആയിരുന്നു .. 
ആഹാ അത് തന്നെ ..അവരുടെ വീട്ടില്‍ നിന്ന് വിളിച്ചിരുന്നു..അവര്‍ക്ക് താല്പര്യം ആണെന്ന് .അപ്പച്ചന്‍ നിന്നോട് ചോദിയ്ക്കാന്‍ പറഞ്ഞു ..ഇത് അങ്ങ് ഉറപ്പിച്ചാലോ എന്ന് .
അതാ വിളിച്ചത് ഇപ്പൊ.

"എന്താ നിന്റെ അഭിപ്രായം ?..നിനക്ക് ഇഷ്ടമായില്ലേ ?.."
എനിക്ക് ഇത് വരെ കണ്ടത് എല്ലാം ഇഷ്ടമായിരുന്നല്ലോ അവര്‍ക്കാണ് നമ്മളെ ഇഷ്ടമാവാത്തത് അത് പോലെ തന്നെ ആണ് ഇപ്പൊ അനുവിന്റെ കാര്യവും എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും.ആ തരകേടില്ല എനിക്ക് ഇഷ്ടകേടോന്നും ഇല്ല എന്ന് അവന്‍ മറുപടി പറഞ്ഞു .പുരുഷന്‍ എന്നാ വാക്കിന്റെ  വില കളയാന്‍ പാടില്ലല്ലോ.
അപ്പോള്‍ ഇത് ഉറപ്പിക്കാം അല്ലെ !..എങ്കില്‍ അവരോടു അടുത്ത ആഴ്ച നമ്മള്‍ ബന്ധുകളുമായി വരും എന്ന് പറയാം."
ആ അങ്ങനെ പറഞ്ഞോളു.."അപ്പൊ ശരി ..!!
ഫോണ്‍ കട്ട്‌ ചെയ്തു.

അങ്ങനെ ഞാനും വിവാഹിതന്‍ ആകാന്‍ പോകുന്നു.
ജോസ് ഉടുത്ത മുണ്ട് ഒന്ന് അഴിച്ച് ശരിക്കും ഉടുത്തു.കണ്ണാടിയില്‍ പോയി മുഖം നോക്കി.
"ഞാന്‍ ഒരു സുന്ദരന്‍ തന്നെ എനിക്ക് ചേരില്ലേ ആ പെണ്ണ് "വലിയ തെറ്റില്ല .."അവന്‍ സ്വയം പറഞ്ഞു.

രണ്ടു മൂന്ന്
ആഴ്ചകള്‍ക്കുള്ളില്‍ കല്യാണം വീട്ടുക്കാര്‍ തമ്മില്‍ പറഞ്ഞു ഉറപിച്ചു.ആ ഗാപിനിടയില്‍ ജോസ് അനുവിന്റെ ഫോണ്‍ നമ്പര്‍ മേടിചെടുത്തു.ആദ്യം  എല്ലാ പെണ്‍കുട്ടികളെയും പോലെ അവളും പറഞ്ഞു വേണ്ടാ.വേണ്ടാ വിളികണ്ട.
എന്ന്.അവസാനം ജോസ് അവനെ ഇറക്കി.
"പൂഴികടകന്‍".ശരി എങ്കില്‍ ഇനി ഞാന്‍ വിളികുന്നില്ല എന്തെങ്കിലും ഉണ്ടെങ്കില്‍ എന്നെ വിളിച്ചാല്‍ മതി.
"ഞാന്‍ വക്കുകയാണ്.എന്ന് പറഞ്ഞു അവന്‍ ഫോണ്‍ കട്ട്‌ ചെയ്തു അവനു ഉറപ്പായിരുന്നു അവള്‍ തിരിച്ചു വിളികുമെന്ന്.
പ്രതീക്ഷകള്‍ തെറ്റിയില്ല."പത്തു മിനിറ്റ് കഴിഞ്ഞപോഴേക്കും അവള്‍ തിരിച്ചു വിളിച്ചു.
"ചേട്ടന് എന്നോട് ദേഷ്യം ആയോ ?
എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്.
എനിക്ക് നാണം ആവുന്നുണ്ട്‌ അതാ വിളികണ്ടാ എന്ന് പറഞ്ഞത് അല്ലാതെ ഇഷ്ടം അല്ലഞ്ഞിട്ടോന്നും അല്ല ".
അപ്പച്ചനും അമ്മച്ചിക്കും ഒക്കെ അറിയാം നമ്മള്‍ വിളികുന്നുണ്ട് എന്ന് .
"പിന്നെന്ത നിനക്ക് എന്നോട് സംസാരിച്ചാല്‍.
ഇപ്പോഴേ സംസാരിച്ചു തുടങ്ങിയാലേ കല്യാണം ഒക്കെ ആകുമ്പോഴേക്കും നമ്മള്‍ തമ്മില്‍ ശരിക്കും ഒന്ന് അറിയാന്‍ പറ്റു.
മന്സിലാകുന്നുണ്ടോ നിനക്ക് ? 
ജോസ് പറഞ്ഞു .
ഹ്മം ..മനസിലാകുന്നുണ്ട് .ഇനി എന്നും സംസാരിക്കാം ഞാന്‍ വേണ്ടാ എന്ന് പറയില്ല ...

അങ്ങനെ അവര് സംസാരിച്ചു തുടങ്ങി.

"കല്യാണം ഉറപ്പിച്ച ഏതൊരുവനെയും പോലെ അവനും അവളും അവരുടെതായ ഒരു ലോകവും .." കാര്യങ്ങൾ സെക്കന്റ്‌ കൊണ്ട് നടത്തുന്ന മൊബൈല്‍ കമ്പനികാര് നമ്മുടെ നാട്ടില്‍ ഉള്ളത് കൊണ്ട് സംസാരം മിനിറ്റ്കളിലില്‍ നിന്ന് മണികൂറൂ കളിലേക്ക് മാറാന്‍ അധികം സമയം എടുത്തില്ല .."ഒരു "കന്യകന്‍ " ആയി വളര്‍ന്ന ജോസ് ആദ്യം  ആയി ആണ് ഒരു പെണ്ണിനോട് ഉള്ളു തുറക്കുന്നത് .ഓഫീസിലേക്ക്  പോകാന്‍ ഇറങ്ങുമ്പോഴും വരുമ്പോഴും എല്ലാം അവന്‍ ഫോണിൽ  തന്നെ.
" കുറച്ചു നാള്‍ മുമ്പ് വരെ വിശ്രമ ജീവിതം നയിച്ചിരുന്ന ജോസിന്‍റെ ഫോണ്‍ ഇപ്പോള്‍ അവനെ ശപിച്ചു  തുടങ്ങി.ഇങ്ങനെ പോയാല്‍ കല്യാണം വരെ ഞാന്‍ ഉണ്ടാവില്ല ഫോണ്‍ സ്വയം പറഞ്ഞു.

ഒരു ചെറിയ കാര്യം  പോലും വിടാതെ ആയിരുന്നു അവരുടെ സംസാരം.

"ഇതാണ് ജീവിതം എന്ന് പോലും അവന്‍ ചിന്തിച്ചു തുടങ്ങി "..ആദ്യം  "Love "..പിന്നെ "Life" പിന്നെ പിന്നെ
കുറച്ചു "എരിവും പുളിയും" അങ്ങനെ അവരുടെ സംസാരം മുന്നോട്ട് പോയികൊണ്ടിരുന്നു.

"എന്നോട് എല്ലാ കാര്യവും  പറയില്ലേ ..എന്നോട് പറയാതെ എന്തെങ്കിലും ചേട്ടന്‍ ഇനി ചെയ്യുമോ ?

"ഇല്ല ..നിന്നോട് പറയാതതായി ഒന്നും ഉണ്ടാവില്ല .."
"സത്യം ചെയ്തു
തരണോ ?വേണ്ടാ ..എനിക്ക് വിശാസം ആണ് !!"

അവരുടെ സംസാരം അങ്ങനെ തുടരുന്നു ...ഇത് പ്രണയകാലം ...

അങ്ങനെ കല്യാണം കഴിഞ്ഞു.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം.
ചേട്ടാ.. നമുക്ക് honeymoon ഇന് പോകണ്ടേ ?
ഫ്രണ്ട് ഒക്കെ പോയത് വിദേശ രാജ്യതാ ..
നമുക്കും പോയാലോ?

നീ എന്ത് വിചാരിച്ചു ഞാന്‍ അതിനുള്ള കാശ് ഒക്കെ റെഡി ആക്കി വച്ചിരികുവാണോ ?
അതോ നീ കൊണ്ട് വന്നിടുണ്ടോ ?ഇതിനുള്ള കാശ് വീട്ടില്‍ നിന്ന് .
ഇങ്ങനെ ഒക്കെ ചോദിക്കണം എന്ന് അവനു തോന്നി എങ്കിലും മനസിനെ നിയന്ത്രിച്ചു.
"മോളെ നമുക്ക് അവിടെ ഒന്നും ഇപ്പൊ പോകണ്ടാ ..കുറച്ചു കഴിഞ്ഞു പോകാം.
എല്ലാരും അങ്ങോടു പോയാല്‍ നമ്മുടെ നാട്ടില്‍ ഉള്ള കൊടൈകനാല്‍ ,ootty  ,മുന്നാര്‍ ഒക്കെ ആര് പോകും.
 നാടിനെ വിട്ടു ഒരു കളിക്കും ഞാന്‍ ഇല്ല. നമുക്ക് കൊടൈകനാല്‍ പോയാല്‍ മതി ..ഒരു വിധത്തില്‍ അവന്‍ അവളെ പറഞ്ഞു സമ്മതിപിച്ചു.

 അകലെ ഇരിക്കുന്ന ഏതൊരു വസ്തുവും സ്വന്തം ആകുന്ന വരെ നമ്മളെ മോഹിപിച്ചു കൊണ്ടിരിക്കും ..സ്വന്തം ആയി കഴിഞ്ഞാല്‍ അതിനോടുള്ള താല്പര്യം നമുക്ക് കുറയും  എന്നുള്ള ഒരു പ്രപഞ്ച സത്യം അവന്‍ പെട്ടന്ന് മനസിലാകി !
"വിവാഹം എന്നത് അവനവന്‍ കുഴിക്കുന്ന കുഴിയില്‍ അവനവന്‍ തന്നെ വീഴുന്ന എര്പാടാണ്   എന്ന് " മനസിലാകാന്‍ ജോസിനു അധികം  സമയം വേണ്ടി വന്നില്ല .ചാടണോ വേണ്ടയോ
എന്ന് ആലോചിച്ചു നില്‍കുന്നവനെ വീടുകാരും കൂടുകാരും ബന്ധുകളും എല്ലാം കൂടി തള്ളി ഇടുന്ന പരിപാടി ആണ് വിവാഹം എന്ന് ആരോ പറഞ്ഞത് അവന്‍ ഓര്‍ത്തു.


മാസങ്ങള്‍ കടന്നു പോയി ...മീറ്റിങ്ങിനായി ഒരു ദിവസം ജോസ് തിരുവനതപുരത്തിന് പുറപെട്ടു ..ബസില്‍ കയറി ഒന്ന് മയങ്ങാം എന്ന് കരുതുമ്പോള്‍ ആണ് അനു വിളികുന്നത് .

"ഹലോ ,എന്താ ?
അതെ അതെ ..ഇപ്പൊ വിളിച്ചാല്‍ ആദ്യം  ചോദിക്കുന്നത് ഇതാണ് "എന്താ ?

കല്യാണത്തിന് മുമ്പ് ഞാന്‍ വിളികുമ്പോള്‍ എന്തായിരുന്നു.
"എന്താ വിളിക്കാന്‍ വൈകിയത് ?എത്ര നേരമായി ഞാന്‍ കാത്തിരിക്കുന്നു.എന്നൊക്കെ ആയിരുന്നു.
ഇപ്പൊ ഇങ്ങനെ ...ഞാന്‍ എന്റെ വീട്ടില്‍ വന്നിട്ട് ഇപ്പൊ രണ്ടു ദിവസം ആയി ..വന്ന അന്ന് വിളിച്ചതല്ലാതെ പിന്നെ വിളിച്ചോ  ??

എന്താ ഇത്ര തിരക്ക് ? അനുവിന്റെ പരിഭവങ്ങള്‍ക്ക്
കണക്കില്ലയിരുന്നു ..

ദേഷ്യം വന്നെങ്കിലും സംസാരത്തില്‍ അത് കാണിക്കാതെ ജോസ്  പറഞ്ഞു ഞാന്‍ ഒരു
മീറ്റിങ്ങിനായി trivandrum  വരെ പോകുവാ ഇപ്പൊ ബസില്‍ ആണ് ..
"ഒന്നുമില്ല വെറുതെ വിളിച്ചതാ...ഇപ്പൊ എന്നോട് പഴയ സ്നേഹം ഒന്നും ഇല്ല.എനിക്ക് മനസിലാവനുണ്ട് .

അവള് വീണ്ടും തുടങ്ങി .

എന്ന് മനസില്‍ പറഞ്ഞു കൊണ്ട് .
"ഹലോ ...കേള്‍ക്കുന്നില്ല..ഹലോ .."
പതുക്കെ ഫോണ്‍ കട്ട്‌ ചെയ്തു .ഫോണ്‍ പോക്കറ്റില്‍ ഇട്ടു കൊണ്ട് അവന്‍ വെറുതെ അടുത്ത് ഇരിക്കുന്ന ആളെ നോക്കി ...അയാള്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരികുവാണ്.
"ബസില്‍ ആയതു കൊണ്ടാ കേള്‍ക്കാത്തത് ..ഞാന്‍ വീട്ടില്‍ ചെന്നിട്ടു വിളിക്കാം കുട്ടാ .."
അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തിട്ട് ജോസിനെ നോക്കുന്നു ..കല്യാണം ഉറപ്പിചിരിക്കുവാ.അവള്‍ക്കു ഇപ്പോഴും എന്നോട് സംസാരിക്കണം .എനിക്കും അങ്ങനെ തന്നെ.ജോസ് ഒരു ചെറു ചിരി പാസ്‌ ആകി കൊണ്ട് അവനു കയ്യ് ടുത്തു.എന്തിനാണെന്ന് അവനു മനസിലായില്ല.ഒന്നുമില്ല കല്യാണം അല്ലെ വരുന്നത് ഒരു congrats തന്നതാ ..
"സഹോദരാ നിനക്കും സ്വാഗതം ...".
വിവാഹ   ജീവിതം  ഒരു കീഴടങ്ങല്‍ ആണ് .. 
ഒരു വളവു വീശി എടുത്തു കൊണ്ട് ബസ്‌ മുന്നോട്ട് നീങ്ങി ..... 

                                                                                                          ദിനില്‍ നായര്‍

Tuesday 3 July 2012

ജപ്തി...

                                                                 ജപ്തി    

    കുട എടുത്തിട്ട് ഇറങ്ങിയത്‌ നന്നായി അയാള്‍ സ്വയം പറഞ്ഞു ..നല്ല മഴകുള്ള കോളുണ്ട്‌ ..ബാങ്കിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ നല്ല വെയില്‍ ആയിരുന്നു ..   അയാള്‍ മുന്നോട്ടു നടന്നു ..ഒരു അവധി കൂടി കിട്ടും എന്ന് കരുതി ആണ് പോയത് ..ഇനി അത് നടക്കില്ല എന്ന് മാനേജര്‍ തുറന്നു പറഞ്ഞു ..ഈ മാസം അവസാനത്തോട് കൂടി ആ മണ്ണും ,വീടും കൂടി എന്റെ അല്ലാതാവും ...അല്ലെങ്കിലും ആര്‍ക്കു വേണ്ടി ആണ് ഇനി അത് ഞാന്‍ കാത്തു വക്കേണ്ടത് ...ജീവിതത്തില്‍ കൂടെ ഉണ്ടായിരുന്നവള്‍ക്ക് വേണ്ടി ആണ് അത് പണയം വച്ചത് ...എന്ത് ഫലം ഉണ്ടായി ??.അവളെ അടക്കിയ മണ്ണ് ആയതു കൊണ്ട് മാത്രം ആണ് ജപ്തി ഒഴിവാകാന്‍ പറ്റുമോ എന്ന് നോക്കിയത്   ..


അവള് പോയി ..അല്ലേലും അവള്‍ക്കു കൂടുതല്‍ ഇഷ്ടം ദൈവത്തിനെ തന്നെ ആയിരുന്നു ..എന്ത് വിഷമം വന്നാലും സന്തോഷം വന്നാലും അവള്‍ വിളിച്ചിരുന്നത്‌ ദൈവത്തിനെ ആയിരുന്നു ..തന്നെ അല്ലല്ലോ ?? ...വഴിയിലൂടെ പോകുന്ന സൈക്ലിന്റെ ബെല്‍ അയാളെ ഓര്‍മകളില്‍ നിന്ന് ഇടയ്കിടെ ഉണര്‍ത്തി കൊണ്ടിരുന്നു ..ജീവിതത്തില്‍ ഒറ്റക്കായി പോകുന്നതിന്റെ വിഷമം അയാള്‍ ഇന്ന് നന്നായി അനുഭവികുന്നുണ്ട്‌ ....ഞാന്‍ നിന്നെ സ്നേഹിക്കാന്‍ ആയി വരുന്നുണ്ട് എന്ന് ഭൂമിയെ  അറിയിച്ചു കൊണ്ട് ചെറിയ ഒരു മഴ പെയ്തു തുടങ്ങി ..അയാള്‍ കുട  നിവര്‍ത്തി ...
വീടിനെ ലക്‌ഷ്യം ആക്കി  നടന്നു ..നടത്തത്തിനു വേഗത തീരെ ഇല്ല ..അവളുടെ മരണം മനസിനെ മാത്രം അല്ല ശരീരത്തെയും തളര്ത്തിയിരിക്കുന്നു എന്ന് അയാള്‍ മനസിലാക്കി  ..പണ്ട് അലക്കി തേച്ച മുണ്ടും ഷര്‍ട്ടും മാത്രം ആണ് ഞാന്‍ ധരിച്ചിരുന്നത് ..അത് അവള്‍ക്കു നിര്‍ബന്ധം ആയിരുന്നു ...അയാള്‍ തന്റെ ഷര്‍ട്ട്‌ലേക്കും
മുണ്ടിലെക്കും കണ്ണോടിച്ചു ...ആകെ ചുളിഞ്ഞു അഴുകായിരിക്കുന്നു ...അവള് പോയതില്‍ പിന്നെ ഒരു പാത്രം കഞ്ഞി പോലും മനസ് നിറഞ്ഞു കഴിച്ചിട്ടില്ല ...ഒരു പാട് സ്ഥലങ്ങള്‍ കാണാന്‍ അവള്‍ ആഗ്രഹിച്ചിരുന്നു ...കൂടുതലും അമ്പലങ്ങള്‍ ആയിരുന്നു ...ഒരു കാറ്റ്  അയാളെയും കുടയേയും തഴുകി കടന്നു പോയി ..കുടയ്ക്ക് അതിന്റെ കൂടെ പോകണം എന്നുണ്ടായിരുന്നു അയാള്‍ വിട്ടില്ല ..കുട അയാള്‍ മുറുക്കെ പിടിച്ചു ...  


ഗേറ്റ് തുറന്നു അയാള്‍ വീടിലേക്ക്‌ പ്രവേശിച്ചു ..ഗേറ്റ്  ഒന്ന് കരഞ്ഞെങ്കിലും മഴയുടെ താളത്തില്‍ അലിഞ്ഞു പോയി ...മുറ്റത്ത്‌ കൂടി കരിയിലകള്‍ ഒഴുകി  നടന്നു ..സമയം അഞ്ചു മണി കഴിഞ്ഞിട്ടേ ഉള്ളു എങ്കിലും ഒരു രാത്രിയുടെ പ്രദീതി ..കുട മടക്കി വരാന്തയില്‍ വച്ച് അയാള്‍ താക്കോല്‍ എടുത്തു വാതില്‍ തുറന്നു .."അയാളുടെ  മനസ് പോലെ തന്നെ അകത്തും വലിയ ഇരുട്ട് ...".അയാള്‍ അകത്തു കയറി ലൈറ്റ് ഇട്ടു ..മുറിയില്‍ പ്രകാശം പരന്നു...മുറിയില്‍  തൂകിയിരിക്കുന അവളുടെ
ഫോട്ടോയിലേക്ക്‌ നോക്കി അയാള്‍  കുറെ നേരം നിന്നു...തോളത്ത് കിടന്നിരുന്ന തുണി സഞ്ചിയില്‍ നിന്നു കുറെ പേപ്പര്‍ എടുത്തു അയാള്‍ പുറത്തു വച്ചു..അലമാരയില്‍ നിന്നു രണ്ടു ജോഡി തുണി എടുത്തു അയാള്‍ സഞ്ചിയില്‍ ഇട്ടു ..കുറെ നേരത്തെ ആലോചനക്കു ശേഷം അയാള്‍ ഫോണ്‍ എടുത്തു ഏതോ ഒരു നമ്പര്‍ dail  ചെയ്തു

"ഹലോ സര്‍...ഇത് ഞാന്‍ ആണ് പ്രഭാകരന്‍ നായര്‍ ..ഞാന്‍ വിളിച്ചത് ഒരു കാരിയം അറിയിക്കാന്‍ ആണ് ..
ഞാന്‍ ഒരു യാത്ര പോകാന്‍  പോകുകയാണ് ...ജപ്തി നടപടികളുമായി നിങ്ങള്‍ വരുമ്പോള്‍ എന്നെ ഇവിടെ കാണില്ല .നിങ്ങള്ക്ക് ഒരു തടസം ആവണ്ട എന്ന് കരുതി ആണ് ഞാന്‍ പറഞ്ഞിട്ട് പോകാം  എന്ന് കരുതിയത്‌ "


അല്ല ,അത് കൊണ്ട് ഒന്നും അല്ല ഞാന്‍ പോകുന്നത് ...ഇപ്പോള്‍ എനിക്ക് തോന്നുന്നു അതിനുള്ള സമയം ആയെന്ന് ...ഒരു തീര്‍ത്ഥാടനം .."

അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു ..വാതില്‍ പൂട്ടി അയാള്‍ പുറത്തേക്കു ഇറങ്ങി ..മഴ മാറിയിരിക്കുന്നു ..ആകാശം ചെറുതായിട്ട് ചിരിക്കുനുണ്ട് ...

"അവള്‍ ജപ്തി ചെയ്തു കൊണ്ട് പോയ
മനസുമായി
അയാള്‍ മുന്നോട്ടു നടന്നു ...."


                                                                                                               ദിനില്‍ നായര്‍