Monday 9 July 2012

അവന്‍റെ കഥ --അവളുടെയും !!

                                            അവന്‍റെ കഥ --അവളുടെയും !! 

അലമുറയിട്ടു കരഞ്ഞു കൊണ്ട് ട്രെയിനുകള്‍ സ്റ്റേഷനില്‍ കയറി ഇറങ്ങി പോയികൊണ്ടിരുന്നു..പല ദിക്കില്‍ നിന്നുള്ള ആളുകള്‍ ,പല തരക്കാര്‍ .പലരുടെയും സന്തോഷത്തിനും കണ്ണീരിനും സാകഷ്യം വഹിച്ചിട്ടുണ്ട്‌ ഈ സ്റ്റേഷന്‍ ..അവനും ...വലിയ തിരക്കില്ലാത്ത ഒരു സ്റ്റേഷന്‍ ആയിരുന്നു അത് ..കടകളും കുറവ് ..പലരും അവിടെ വന്നു പോയി കൊണ്ടിരുന്നത് ..വേറൊരു ലക്‌ഷ്യം വച്ചായിരുന്നു ..സുന്ദരികളായ വേശ്യകള്‍ ഉണ്ടായിരുന്നു അവിടെ ..അവരുടെ കേന്ദ്രവും ആ സ്റ്റേഷന്‍ ആയിരുന്നു ..ഇതിനു വേണ്ടി മാത്രം അവിടെ ഇറങ്ങുന്നവരും കുറവില്ലായിരുന്നു ..

സ്റ്റേഷന്‍ന്റെ വലതു ഭാഗത്തുള്ള tea  കടയില്‍  ആണ് അവന്‍ പണി എടുത്തിരുന്നത് ..എങ്ങനെ ഈ നാട്ടില്‍ എത്തി എന്നതിന് അവനു വലിയ പിടി ഇല്ല ..സ്വന്തം നാട് ഏതാണ് എന്ന് ചോദിച്ചാല്‍ അവന്‍ ഒരു ചിരി പാസ്‌ ആക്കും ..അവനു അറിയില്ല ഏതാണ് നാട് എന്ന് ..അച്ഛന്‍ ,അമ്മ തുടങ്ങിയ ചോദിയങ്ങള്‍ക്കും ഉത്തരം ചിരി തന്നെ ..പക്ഷെ അവനു ഒന്ന് അറിയാമായിരുന്നു ..അച്ഛനും അമ്മയും ഉണ്ടെന്നു .."അവരില്ലാതെ ഒരിക്കലും ഞാന്‍
ജനിക്കില്ലല്ലോ !!!.ഈ നാട്ടില്‍ അവനു ആദിയം പണി കുറച്ചു അകലെ ഉള്ള ഹോട്ടലില്‍ ആയിരുന്നു .ഇപ്പോള്‍ ഇവിടെ ..ഈ tea  കടയുടെ ഉടമ ടൌണില്‍ ആക്രി കച്ചവടം നടത്തുന്ന ഒരു തമിഴന്‍ ആയിരുന്നു ..അന്പ് ശെല്‍വം ..അന്പ് അയാളുടെ പേരില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ ..അവന്‍ ഒറ്റ ഒരാള്‍ മാത്രമേ അവിടെ ഉള്ളു ...24 മണിക്കൂറും അവന്‍ തന്നെ..ആ സ്റ്റേഷന്‍ വഴി പോകുന്ന എല്ലാ ട്രെയിനിന്റെ സമയവും അവിടത്തെ എല്ലാ "ചരക്കുകളെയും" അവനു കാണാപാഠം ആയിരുന്നു ..തമിഴും ഹിന്ദിയും ഒക്കെ കലര്‍ന്ന ഒരു മലയാളം ആയിരുന്നു അവന്‍ സംസാരിച്ചിരുന്നത് ...ഒരു ഭാഷയും വായിക്കാന്‍ അറിയില്ലെങ്കിലും എല്ലാ ഭാഷകളും അവന്‍ സംസാരിക്കുമായിരുന്നു . ..
രാത്രി സമയങ്ങളില്‍ ട്രെയിന്‍ വളരെ കുറവാണ് ആ സ്റ്റേഷന്‍ വഴി ..എങ്കിലും അവിടെ അപ്പോഴും തിരക്ക് തന്നെ ..ഇറച്ചിക്ക് വേണ്ടി കടി പിടിക്കാന്‍ ഒരു പാട് പേര്‍ എന്നും എത്തുമായിരുന്നു ..എല്ലാത്തിന്റെയും സാക്ഷി ആയിരുന്നു അവനും ആ tea 
കടയും ..മിക്കവാറും " പണി" കഴിഞ്ഞു പോകുമ്പോള്‍ അല്ലെങ്കില്‍ തുടങ്ങുനതിനു മുമ്പ് അവന്റെ കടയില്‍ വന്നു ചായ കുടിക്കും .
സന്തോഷത്തോടെ ഒരാണിന്റെയും കൂടെ ഒരു പെണ്ണ് പോലും പോകുനത് അവന്‍ കണ്ടിട്ടില്ല .."അല്ലെങ്കിലും സന്തോഷത്തോടെ ചെയ്യുനതാണോ അവര്‍ ഈ പണി "

"ഇല്ല സാര്‍,,ഇത്രയും കാശിനു അവളെ കിട്ടില്ല ..സംസാരശേഷി ഇല്ലെങ്കിലും അവളുടെ അത്ര ഭംഗി ഇപ്പോഴത്തെ സിനിമ നടികള്‍ക്ക് പോലും ഇല്ല..എന്‍റെ സ്ഥിരം കസ്റ്റമര്‍ ആയതു കൊണ്ട് മാത്രം
അല്ല ...സാറ് തൊട്ടാല്‍ നല്ല രാശി ആണ്.അത് കൊണ്ടാണ് സാറ് തന്നെ ഉപ്പു നോക്കട്ടെ എന്ന് കരുതിയത്‌ ..അത് പക്ഷെ സാറ് മുതല്‍ എടുക്കരുത് "വായില്‍ കിടന്ന മുറുക്കാന്‍
നീട്ടി തുപ്പിയിട്ട് സരോജം പറഞ്ഞു കൊണ്ടിരുന്നു ...ഇനി ഞാന്‍ തര്‍ക്കികുന്നില്ല ..ഇന്നാ  നീ പറഞ്ഞ കാശ് ..പാന്റിന്റെ പോക്കറ്റില്‍ നിന്ന് കാശ് എടുത്തു കൊടുത്തു സരോജത്തിന്റെ കൂടെ വന്ന മെലിഞ്ഞ ആ മനുഷ്യന്‍ ..കാശ് വാങ്ങി ആര്‍ത്തിയോടെ സരോജം അത് എണ്ണി നോക്കി ..

നൈറ്റ്‌ പട്രോള്ളിങ്ങിനു ഇറങ്ങിയ
പോലീസുകാര് ദൂരെ നിന്ന് വരുന്നത് കണ്ട സരോജം കാശ് എടുത്തു ബ്ലൌസിന് ഉള്ളിലേക്ക് കയറ്റി ..."എന്താടി ഇപ്പൊ ഞങ്ങളെ ഒന്നും നീ കണ്ട ഭാവം നടികുന്നില്ലല്ലോ ? അതിനു ഇപ്പൊ സാറന്മാര് വിളികുന്നില്ലല്ലോ ?നമ്മളെ ഒക്കെ വേണ്ടാതായോ ??അവള്‍ നാക്ക് ഒന്ന് ചുണ്ടില്‍ മുട്ടിച്ചു ..!!
ശരി ശരി ..അതികം കറങ്ങണ്ടാ വേഗം ബിസിനസ്‌ തീര്‍ത്തു പോകാന്‍ നോക്ക് ..അവര് പോയി കഴിഞ്ഞതോടെ  ആണ് മെലിഞ്ഞ  കാമദേവന് ശ്വാസം നേരെ വീണത്‌ !!
പെണ്ണെവിടെ??അയാള്‍ ആര്‍ത്തിയോടെ ചോദിച്ചു ..ഇരുട്ടില്‍ പതുങ്ങി നിന്ന ആ രൂപത്തെ സരോജം വലിച്ചു വെളിച്ചത്തേക്ക് കൊണ്ട് വന്നു
പതിനേഴു പതിനെട്ടു വയസു പ്രായം വരും ..സാരി ചുറ്റിയിരിക്കുന്ന രീതി കണ്ടാല്‍ അറിയാം അവള്‍ അത് ആദിയം ആയിട്ടാ ചുറ്റുന്നത്‌ എന്ന് ..അല്ലെങ്കിലും അത് ഭംഗിയില്‍ ചുറ്റിയിട്ട്  എന്ത് കാരിയം !?
ഇതാണ് സരോജം കാശ് കണക്കു പറഞ്ഞു വാങ്ങിയ സിനിമ നടി!! കൊള്ളാം...അവന്‍ സ്വയം പറഞ്ഞു !!

ഉറക്കം തൂങ്ങിയ അവന്‍റെ കണ്ണുകളിലേക്കു ഒരു വെള്ളി വെളിച്ചം ആയി അവള്‍ മുന്നില്‍ വന്നു നിന്നു.കൂടെ മെലിഞ്ഞ  മനുഷ്യനും !! രണ്ടു ചായ ..
അവന്‍റെ കണ്ണുകള്‍ അവളെ വലയം വച്ച് കൊണ്ടിരുന്നു ..അവള്‍ അത് മനസിലാക്കി ..അവനു അവളോട്‌ തോന്നിയത് സ്നേഹം എന്ന വികാരം ആണെങ്കില്‍ അവള്‍ അവന്‍റെ നോട്ടത്തില്‍
കണ്ടതു കാമം ആയിരുന്നു ..ഇന്ന് മുതല്‍ അവള്‍ വേശ്യ ആണ് ..കാശിനു ശരീരം വില്കുന്നവള്‍..!!ചായ കുടിച്ചു അവര്‍ പോയി ..അവളുടെ മുല്ല പൂവിന്റെ സുഗന്ധം അവനെ മത്തു പിടിപിച്ചു ..

അവള്‍ അവന്‍റെ ചായ കടയിലെ ഒരു നിത്യ സന്ദര്‍ശക ആയി ..ഓരോ ചായയിലും അവന്‍റെ പ്രണയം അവള്‍ അറിഞ്ഞു ..പകല്‍ സമയങ്ങളിലും അവള്‍ അവിടെ വന്നു പോയികൊണ്ടിരുന്നു ..
ഒരു ഭ്രാന്തന്‍ പ്രണയം !!"ഞാന്‍ നിന്നെ കെട്ടട്ടെ !!നിന്റെ ശരീരത്തില്‍ മാത്രം ആണ് എല്ലാവരും സ്പര്ശിചിട്ടുള്ളത്..മനസ്സില്‍ ആരും തോട്ടിടില്ല എന്ന്
എനിക്കറിയാം ..അത് കൊണ്ടാണ് ചോദിക്കുനത് ഞാന്‍ കെട്ടട്ടെ നിന്നെ !!!"
കൈ കൊണ്ട് അവള്‍ എന്തോ ആങ്ക്യം കാണിച്ചു അവനു ഒന്നും മനസിലായില്ല ..അവള്‍ എഴുനേറ്റു പോയി ..അവന്‍ അവളെ നോക്കി നിന്നു ..
"നീ പറഞ്ഞതാ ശരി ..പലരും പണി കഴിയുമ്പോള്‍ പറഞ്ഞ കാശ് തരില്ല ..അവനൊക്കെ അവന്‍റെ കഴിവ് നമ്മുടെ ദേഹത്ത് കാണിച്ചിട്ട് പോകും  നാറികള്‍ "കാശ് എങ്കിലും തന്നിട്ട് പോയി കൂടെ ..
നിന്റെ കൂടെ ഞാന്‍ മൂന്ന് പേരെ വിടാം കൂടെ ഉണ്ടായിരുന്ന ചെമ്പന്‍ മുടിക്കാരനോട് സരോജം പറഞ്ഞു .."നീ ഞാന്‍ പറഞ്ഞ കാശ് തരണം "
ഖബൂല്‍ ..ഇന്നാ ചേച്ചി പറഞ്ഞ കാശ് ..സരോജത്തിന്റെ കണ്ണുകള്‍ തിളങ്ങി ..

മഴ പെയ്തിട്ടു എത്ര നാളായി !! സഹിക്കാന്‍ പറ്റാത്ത ഉഷ്ണം ..അവന്‍ ഷര്‍ട്ട്‌ന്‍റെ  കോളര്‍ പിടിച്ചു പുറകോട്ടു വലിച്ചു അവള്‍ അവന്‍റെ കടയുടെ മുന്നില്‍ വന്നു നിന്നു .. അവളെ കണ്ടതും തോളത്തു കിടന്ന മുഷിഞ്ഞ തോര്‍ത്ത്‌ എടുത്തു അവന്‍ മുഖം തുടച്ചു ..കൈ കൊണ്ട് മുടി മാടി ഒതുക്കി .. ഒരു ചായ !!! അവള്‍ കൈ കൊണ്ട് ആങ്ക്യം കാണിച്ചു.. ഊതി ഊതി അവള്‍ ആ ചായ കുടിച്ചു ..പുതിയ സാരി ആണ് അവള്‍ ഉടുതിരിക്കുനത് ..പുതിയ ചെരുപ്പ് ..സരോജം വാങ്ങി കൊടുത്തതാവും അല്ലാതെ ഇവള്‍ എവിടുന്ന് വാങ്ങാന്‍ ??
ചായ ഗ്ലാസ്‌ അവനു കൊടുത്തിട്ട് ബ്ലൌസിന്‍റെ ഉള്ളില്‍ നിന്നു കാശ് എടുത്തു കൊടുത്തു ..കൂടെ ഒരു കുറിപ്പും ..അവന്‍ അത് തുറന്നു നോക്കി ..എന്തോ എഴുതി ഇരിക്കുന്നു അതില്‍.. അവനു ഒന്നും മനസിലായില്ല !!നടന്നു നീങ്ങുനതിനിടെ പല വട്ടം അവള്‍ അവനെ നോക്കി ..അവന്‍ ആ കുറുപ്പിലും അവളെയും മാറി മാറി നോക്കി ...

ആറ് മണി കഴിയുമ്പോഴേക്കും porter  കുമാരേട്ടന്‍ വരും ചായ കുടിക്കാന്‍ ..കുമാരേട്ടനെ കൊണ്ട് വായിപ്പിക്കാം  അവന്‍ മനസില്‍ ഉറപിച്ചു ..അഞ്ചു മണിയുടെ മുംബൈ എക്സ്പ്രസ്സ്‌ വന്നു നിന്നു ...പതിവിലും കൂടുതല്‍ തിരക്കാണ് ട്രെയിനില്‍ ..ആളുകള്‍ ട്രെയിനിലേക്ക്‌ ഇടിച്ചു കയറി കൊണ്ടിരിക്കുന്നു ..ഒരു മിന്നായം പോലെ അവള്‍ അതില്‍ കയറുന്നത് അവന്‍ കണ്ടു ..അവള്‍ ഇത് എങ്ങോട്ടാ പോകുന്നത് അവന്‍ മനസ്സില്‍  ചോദിച്ചു ..കരഞ്ഞു കൊണ്ട് ട്രെയിന്‍ സ്റ്റേഷന്‍ വിട്ടു പോയി ..ആറ് മണി
കഴിഞ്ഞപോഴേക്കും കുമാരേട്ടന്‍ എത്തി ..
തലയില്‍ കെട്ടിയ തോര്‍ത്ത്‌ എടുത്തു കുടഞ്ഞു കൊണ്ട് അയാള്‍ വിളിച്ചു ..ഡാ മോനെ ഒരു ചായ ...
ചേട്ടാ ഇതൊന്നു
വായിക്കാമോ ? അവന്‍ ആ കുറിപ്പ് കുമാരന്‍റെ നേരെ നീട്ടി ..
അയാള്‍ ആ പേപ്പര്‍  വാങ്ങി വായിച്ചു
"എന്നെ ഇന്ന് ബോംബക്ക് കൊണ്ട് പോകുകയാണ് ..എന്‍റെ മനസ് തൊട്ടതു നിങ്ങള്‍ മാത്രം ആണ് ..നിങ്ങള്‍ക്കും അങ്ങനെ ആണെങ്കില്‍ കൂടെ വരാന്‍ ഞാന്‍
തയ്യാറാണ് ..
ട്രെയിന്‍ വരുന്നത് വരെ ഞാന്‍ നിങ്ങളെ പ്രതീക്ഷിക്കും ..ഒരു രക്ഷപെടലിനു വേണ്ടി അല്ല ..ജീവിക്കാനുള്ള ഒരു ആഗ്രഹം കൊണ്ടാണ് !!."
"ആരാ നിനക്ക് ഇത് തന്നിട്ട് പോയത് ?? ആകാംഷയോടെ കുമാരന്‍ ചോദിച്ചു ..അതൊന്നും
കേള്‍ക്കാതെ അവന്‍ പുറത്തേക്കു ഇറങ്ങി ഓടി .."
നല്ല ഒരു മഴ റെയില്‍
പാളത്തിനെയും അവനെയും നനയിച്ചു കൊണ്ട് പെയ്തു തുടങ്ങി ..."

                                                                                                        ദിനില്‍ നായര്‍

2 comments: