Monday, 30 July 2012

വികാര ജീവി ....

                                                          വികാര ജീവി 
ഈ കഥയില്‍ പറയുന്ന ആളുടെ പേര് വിജയ്‌ ..നല്ല മലയാളത്തില്‍ പറഞ്ഞാല്‍ വിജയന്‍ ..ഇവന്‍റെ കോളേജ് ജീവിതം ഏത് കാലഘട്ടത്തില്‍ ആയാലും വലിയ കുഴപ്പം ഇല്ല..
കാരണം ഇപ്പോള്‍ ഈ പറയുന്നതില്‍ കൂടുതല്‍ ഒന്നും സംഭവിക്കാന്‍ ഇല്ല ..വികാരങ്ങള്‍ വിരിയാത്ത ഒരു മുഖം കാണുന്നത് ഇവനെ കാണുമ്പോള്‍ ആണ് എന്ന് പലരും വിജയനോട് പറഞ്ഞു ..
അത് കേട്ടപോഴും വിജയന്‍റെ മുഖത്ത് ഒന്നും വന്നില്ല ..ഒരു ഈച്ച വന്നു പോയി എന്നതല്ലാതെ ...!!..അങ്ങനെ അവന്‍ കോളേജില്‍ പഠിക്കുന്നു ..വര്‍ഷം രണ്ടു കടന്നു പോയി ..അപ്പോഴാണ്‌ അവനു കൂടുതല്‍ മനസിലായത് എങ്ങനെ എങ്കിലും ഒരു വികാര ജീവി ആവണം..


ഒരു ദിവസം രാവിലെ ഉണര്‍ന്ന വിജയന്‍ ഉറക്കെ പറഞ്ഞു എന്നിലും വികാരങ്ങള്‍ ഉണ്ടെന്നു ഞാന്‍ തെളിയിക്കും ..ഭിത്തിയില്‍ തട്ടി അത് തിരിച്ചു വന്നില്ല ..ഭിത്തി നാണിച്ചു പോയി കാണും ..

കുറെ നേരത്തെ ആലോചനക്കു ശേഷം വിജയന്‍ തീരുമാനിച്ചു ..ഇപ്പോള്‍ തെളിയിക്കാന്‍ പറ്റിയ ഏറ്റവും നല്ല വികാരം പ്രണയം ആണ് .."പ്രണയം എന്നത് ഒരു വികാര കടല്‍ ആണ് ..അതിന്റെ മറുകര ആരും കണ്ടിട്ടില്ല ..കാരണം ചാടിയവന്‍ ഒക്കെ മുങ്ങി ചത്തിട്ടെ ഉള്ളു "...ഞാനും പ്രണയിക്കും.. പ്രണയം എന്ന വികാരം എന്റെ മനസ്സില്‍ ഉണ്ടെന്നു കൂടുകാരെങ്കിലും അറിയണം വിജയന്‍ മനസ്സില്‍ ഉറപ്പിച്ചു ..ഏറ്റവും നല്ല സഹായി സുഹൃത്തായ വല്ലഭന്‍ തന്നെ .."വല്ലഭനു പുല്ലും ആയുധം "..പലപ്പോഴായി പ്രണയ കടലില്‍  ചാടി  മുങ്ങിയിട്ട് കിട്ടിയ ബോട്ടിന് കര പിടിച്ചവന്‍ ആണ് വല്ലഭന്‍ .. വല്ലഭാ എനിക്ക്
പ്രണയിക്കണം ..ഇന്ന് മുതല്‍ ..വല്ലഭന്റെ കണ്ണ് നിറഞ്ഞു പോയി ..വികാര നിര്‍ഭരമായ രംഗം ..അവന്റെ ആഗ്രഹം കെട്ട് അടങ്ങുന്നതിനു മുമ്പേ പ്രണയിപ്പിക്കാം എന്ന് കരുതി അവര്‍ നേരെ പോയി കലാലയത്തിലേക്ക് ...

ആരെ പ്രണയിക്കും ..?വിജയന്‍റെ  മുഖത്ത് നോക്കിയിട്ട് ഒരു പെണ്‍കുട്ടിയെ ചൂണ്ടി കാണിക്കാന്‍ വല്ലഭനു കഴിഞ്ഞില്ല ..അവനെ ചതിച്ച പല  കാമുകിമാര്‍ അവിടെ ഉണ്ടെങ്കിലും വല്ലഭന്‍ അത് ചെയ്തില്ല  ..കാരണം ഇന്ന് വിജയന്‍ അവരോടു ആരോടെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞാല്‍ നാളെ അവള്‍ തിരിച്ചു വല്ലഭനെ പ്രണയിക്കും ...അവസാനം വിജയന്‍ ചൂണ്ടി കാണിച്ചു ജൂനിയര്‍ പെണ്‍കുട്ടി ..റാഗ് ചെയ്തു പ്രണയം പറയാം ..വിജയന്‍ തന്നെ എല്ലാം പ്ലാന്‍ ചെയ്തു ..അവന്‍ എന്ത് പറയും എന്ന് മാത്രം ആണ് വല്ലഭനു സംശയം ഉണ്ടായുള്ളൂ ..

കുട്ടി ഇവിടെ വരൂ !!..കുറച്ചു പേടിയോടെ പെണ്‍കുട്ടി അടുത്ത് വന്നു ...എന്താ പേര് ?..വിനീത ..എന്ത് പേരാണ്.. ഇത് വിജയന്‍ തേരട്ട പല്ല് കാട്ടി അവളെ ഭയപെടുത്തി ..കുട്ടി ഇപ്പൊ ഫ്രീ ആണോ ..?..എന്താ ചേട്ടാ ..ഒന്നുമില്ല..ഫ്രീ ആണേല്‍ നമുക്ക് കുറച്ചു പഞ്ചാര അടിക്കാം ..
അച്ഛന്‍ എന്ത് ചെയ്യുന്നു ?
പുറത്താണ് ..കുറെ നാള്‍ ആയി വന്നിട്ട് ...പെണ്‍കുട്ടി തിരിച്ചു പറഞ്ഞു ..
കുറെ നാള്‍ ആയെങ്കില്‍ പ്രവാസി ലോകത്തില്‍ ഒരു പരസ്യം കൊടുക്ക്‌ ..ചിലപ്പോള്‍ തിരിച്ചു വരും ..വീണ്ടും തേരട്ട പല്ല് പുറത്തു വന്നു ...
ആ പെണ്‍കുട്ടിയുടെ മുഖത്ത്  ഭയാനകം എന്ന ഒരു വികാരം കണ്ണും തള്ളി പുറത്തു വന്നു നിന്നത്  വല്ലഭന്‍ കണ്കുളിര്‍ക്കെ കണ്ടു ..

രണ്ടു ദിവസത്തിന് ശേഷം കാന്റീന്‍ ..വിനീത കൂടെ അവളുടെ ബോയ്‌ ഫ്രണ്ട് ...അല്ലേല്‍ ആ കുട്ടിക്ക് രക്ഷ ഇല്ല എന്ന് അവള്‍ക്കു മനസില്ലായി കാണും വല്ലഭന്‍ മനസ്സില്‍ പറഞ്ഞു ..
ഇവിടെ വരൂ ..അവര്‍ രണ്ടു പേരും വന്നു ..നീ പോയിക്കോളു ..വിനീത തിരിച്ചു പോയി ..രാഹുല്‍ നല്ല പേര് ..നീ രണ്ടു ചായ വാങ്ങി കൊണ്ട് വാ വല്ലഭന്‍ പറഞ്ഞു ..
എന്തിനാ ?അവന്‍ ചോദിച്ചില്ല എങ്കിലും അവന്റെ മുഖത്ത് ഉണ്ട് അത്!! ..വല്ലഭന്‍ അവന്റെ അടുത്തേക്ക് നീങ്ങി ..നിനക്ക് അവള്‍ ഇത്ര പെട്ടെന്ന് സെറ്റ് ആവാന്‍ കാരണം ഞങള്‍ ആണ് ..എങ്ങനെ എന്ന് നീ ചോദിയ്ക്കാന്‍ നില്കണ്ടാ ..പോയി ചായ വാങ്ങി കൊണ്ട് വാടാ ..
അവന്‍ വാങ്ങി കൊണ്ട് വന്ന ചായ കുടിച്ചു കൊണ്ടിരുന്നപ്പോള്‍ വല്ലഭന്‍ വിജയനോട് ചോദിച്ചു ..നിനക്ക് ഒരു സങ്കടം പോലും ഇല്ലേ ?..ഇതും ചീറ്റി പോയതില്‍ ?
ചായ മൊത്തി കുടിച്ചിട്ട് വിജയന്‍ പറഞ്ഞു .."ഇല്ല..കാരണം ഞാന്‍ നിര്‍വികാരന്‍ ആണല്ലോ ?..നിര്‍വികാര പര ബ്രഹ്മം ...".അവന്‍റെ തേരട്ട പല്ലുകള്‍ വീണ്ടും പുറത്തേക്കു വന്നു ..


                                                                                            ദിനില്‍ നായര്‍

No comments:

Post a Comment