Thursday 16 August 2012

ഏഴുതാത്ത കഥകള്‍

                                                       ഏഴുതാത്ത കഥകള്‍
സൂര്യാസ്തമയം കാണാന്‍ ഇന്ന് ഒരുപാട് പേരുണ്ട് ..നന്ദിനി കാര്‍ നിര്‍ത്തി പുറത്തേക്കു ഇറങ്ങി ..മണല്‍ പരപ്പിലൂടെ അവള്‍ മുന്നോട്ട് നീങ്ങി ..ഈ കടപ്പുറം അവളുടെ ജീവിതത്തെ ഒരുപാട് സ്വാധിനിച്ചിട്ടുണ്ട് ..കാറ്റില്‍ പറന്നു പോയ ബോള്‍ എടുക്കാനായി ഒരു പെണ്‍കുട്ടി അവളുടെ മുമ്പിലൂടെ ഓടി പോയി ..ബോള്‍ എടുത്തു അവള്‍ തിരിച്ചു അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക്  ഓടി ..അവളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി ..അങ്ങനെ ഒന്ന് ചിരിക്കാന്‍ കഴിഞ്ഞെങ്കില്‍ അവള്‍ വെറുതെ ഓര്‍ത്തു ..ആ മണലില്‍ കടലിനെ നോക്കി അവള്‍ വെറുതെ ഇരുന്നു .. "കടലമ്മ കള്ളി " തീരത്ത് എഴുതി വച്ച് അത് തിര വന്നു മാച്ചു കളയുന്നത് കണ്ടു കൈ കൊട്ടി ചിരിക്കുന്ന കുട്ടികള്‍ ...

ഓര്‍മ്മകള്‍ എന്നും നമ്മളെ
കരയിപ്പിക്കും ...തന്‍റെ ആത്മ കഥ തുടങ്ങിയത് ഈ വരികള്‍ എഴുതി കൊണ്ടാണ് ..ആ ആത്മ കഥക്ക് ആണ് ഞാന്‍ നാളെ അവാര്‍ഡ്‌ വാങ്ങാന്‍ പോകുന്നത് ..ജീവിതത്തിലെ വേദനകള്‍ വെള്ള കടലാസിലേക്ക് പകര്‍ത്തുമ്പോള്‍ ഒരികല്‍ പോലും ഇത് അവള്‍ പ്രതീക്ഷിചിരുനില്ല ..ഉള്ളില്‍ ഒളിപിച്ചിരുന്ന വേദനകള്‍ കുറച്ചെങ്കിലും പുറത്തു കളയണം ..അത്ര മാത്രം ..തന്‍റെ തന്നെ തിരഞ്ഞെടുപ്പാണോ ..വിധി ആണോ ??..ഇങ്ങനെ ഒരു ജീവിതം തനിക്ക് നീട്ടിയത് ..ഈ കഥ എഴുതികൊണ്ടിരുനപ്പോള്‍ അവള്‍ക്കു പലപ്പോഴും തോന്നി എഴുതുന്നത്‌ മുഴുവന്‍ എന്റെ കാഴ്ചപാടുകള്‍ മാത്രം അല്ലെ  എന്ന് ..ചെറുപ്പത്തില്‍ മുതല്‍ എഴുതാനും വായിക്കാനും അവള്‍ കൂടുതല്‍ താല്പര്യം കാട്ടി  ഇരുന്നു ..സ്കൂളില്‍ അതിനു പ്രോത്സാഹനം കിട്ടി എങ്കിലും വീട്ടില്‍ അച്ഛന്‍ അത് ഇഷ്ടപെട്ടിരുനില്ല ..നിന്‍റെ എഴുത്തും കുത്തും അധികം ആവുന്നുണ്ട്‌ ..നിര്‍ത്തിക്കോ ..നീ എഴുതി ഈ തറവാടിനു ഇനി സല്പേര് ഉണ്ടാകി തരണ്ടാ ....അച്ഛന്റെ കല്പനകള്‍ സ്നേഹത്തോടെ എന്നെ അനുസരിപ്പികുക അത് മാത്രം ആയിരുന്നു അമ്മ എന്നും ചെയ്തത് ..."അച്ഛനെ നിനക്കറിയാലോ ..ഇനി എഴുതാനും പിടിക്കാനും ഒന്നും നില്കണ്ടാ ..ഡിഗ്രി കൂടി കഴിഞ്ഞാല്‍ ആലോചികണം എന്ന് പറഞ്ഞിരിക്കുവാ  അച്ഛന്‍ .നമ്മുടെ തറവാടിനു ചേര്‍ന്ന ഒരു ആലോചന വന്നിട്ടുണ്ട് ..പയ്യന്  ടൌണില്‍ ആണ്  ജോലി .ഗവണ്മെന്റ് ജോലികാരന്‍ ..അമ്മ സന്തോഷത്തോടെ പറഞ്ഞു നിര്‍ത്തി ..

ഒരു തണുത്ത കൈ നന്ദിനിയെ തട്ടി വിളിച്ചു ..അമ്മാ..എന്തെങ്കിലും തന്നു സഹായിക്കു ..ഒരു തമിഴത്തി ..ഒക്കത്ത് ഒരു രണ്ടു വയസുകാരി പെണ്‍കുഞ്ഞും ..


ആ കുട്ടി കടപുറത്തു ഓടി നടക്കുന്ന കുട്ടികളെ നോക്കി ഇരിക്കുന്നു ..ബാഗില്‍ നിന്ന് നന്ദിനി നോട്ട് എടുത്തു കൊടുത്തു ..ഇതില്‍ നിന്ന് കുഞ്ഞിനു ഒരു ബോള്‍ വാങ്ങി കൊടുക്ക്‌ ..തമിഴത്തി തലയാട്ടി ..തമിഴത്തി ബോള്‍ വില്കുന്ന കടയിലേക്ക് നീങ്ങുനതും നോക്കി അവള്‍ ഇരുന്നു ..വിവാഹം ...തന്റെ ജീവിതത്തില്‍ സുഗന്ധം വീശും എന്ന് കരുതിയ ദിനങ്ങള്‍ ..എഴുതണം എന്നുള്ള ആഗ്രഹത്തിന് രമേശ്‌ ആദ്യം ഒന്നും പറഞ്ഞിരുന്നില്ല എങ്കിലും ..തന്റെ ഭാര്യ ഒരു അന്തര്‍മുഖി ആണോ എന്ന് അയാള്‍ സംശയിച്ചു ..ഭര്‍ത്താവിന്‍റെ ഇങ്കിതങ്ങള്‍ അനുസരിച്ച് പെരുമാറാന്‍ കഴിയാതെ വരുമ്പോള്‍ ജീവിതത്തില്‍ താളപിഴകള്‍ വരും എന്ന് മനസിലാകാന്‍ അവള്‍ക്കു അതികം സമയം വേണ്ടി വന്നില്ല ..അവളുടെ മനസു കാണാന്‍ ആരും ഉണ്ടായില്ല ..അച്ഛന്‍ ,അമ്മ,ഭര്‍ത്താവ് ..ആരും ....ജീവിതത്തില്‍ അവള്‍ വീണ്ടും തനിച്ചായി ...ജീവിതത്തിലെ ഒറ്റപെടലുകള്‍ അവളിലെ എഴുത്തുകാരിയെ വളര്‍ത്തി ..അവളുടെ കഥകള്‍ക്ക് വായനകാരായി  ..പ്രശസ്തിയിലേക്ക് ഉയരുമ്പോഴും മനസ് മരിക്കുനത് അവള്‍ അറിഞ്ഞു കൊണ്ടിരുന്നു ...ഇന്ന് തന്‍റെ സൃഷിടിക്കു സാഹിത്യ അക്കാദമി അവാര്‍ഡ്‌ ... ഇരുള്‍ മൂടി തുടങ്ങിയിരിക്കുന്നു ..ആളുകള്‍ പിരിഞ്ഞു തുടങ്ങി ..എഴുതാനുള്ള ഒരു വാസന ദൈവം തന്നു ..പക്ഷെ ജീവിതം എന്ന പുസ്തകത്തില്‍ അവള്‍ക്കു ഒന്നും എഴുതാന്‍ കഴിഞ്ഞില്ല .. മനസ് മരിച്ചു കഴിഞ്ഞാല്‍ പിന്നിടുള്ള ജീവിതം എന്ന് പറയുന്നത് ആര്‍ക്കോ വേണ്ടി ആടുന്ന ആട്ടകഥകള്‍ ആണ് ...

പിറ്റേന്ന് പ്രഭാതം ...reception
കൌണ്ടറിലേക്ക് കമ്മിറ്റികാര്‍ എത്തി ..മാടം റൂമില്‍ ഇല്ലേ?ഫോണ്‍ എടുകുന്നില്ല ..മുകളില്‍ റൂം അകത്തു നിന്ന് ലോക്ക് ചെയ്തിട്ടുണ്ട് ..റൂം തള്ളി തുറന്നു ..
കട്ടിലില്‍ കിടക്കുന്ന നന്ദിനി ...കയ്യില്‍ ഒരു ആല്‍ബം ...ജീവിതത്തിന്റെ ഓര്‍മപെടുത്തലുക്കള്‍ ആണ്  ഫോട്ടോസ് ..
"അതെ ..കുറച്ചു മുമ്പായിരുന്നു ഹാര്‍ട്ട്‌ അറ്റാക്ക്‌ ..വിവരം അറിഞ്ഞു ആളുകള്‍ എത്തി തുടങ്ങുന്നു ..എത്രയും പെട്ടന്ന് എത്താന്‍ നോക്ക് ..ഫോണ്‍ കട്ട്‌ ചെയ്തു കമ്മിറ്റി മെമ്പര്‍ സുധാകരന്‍ കൂടി നില്‍കുന്നവരുടെ അടുത്തേക്ക് നീങ്ങി .."അവരുടെ ആത്മ കഥയില്‍ പറഞ്ഞ പോലെ ജീവിതത്തിലെ കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞു..അന്തമായ ആകാശത്തിലേക്ക് അവളുടെ സ്വപങ്ങള്‍ക്ക് നിറവും വെളിച്ചവും നല്‍കുന്ന ആ ലോകത്തേക്ക് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു ..ഭൂമിയില്‍ എന്നെ സ്നേഹിച്ച് തോല്പിച്ച എല്ലാവരോടും മാപ്പ് ..
നന്ദിനി അവരുടെ ആത്മ കഥയില്‍  എഴുതി അവസനിപിച്ച ഈ വാക്കുകള്‍ പോലെ ആ ലോകത്ത് അവര്‍ക്ക് സന്തോഷം ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ..ഏഷ്യ വിഷന്‍ ന്യൂസ്‌ റിപ്പോര്‍ട്ടര്‍ സന്തോഷ്‌ ...


                                                                                             ദിനില്‍ നായര്‍

2 comments:

  1. kollam...
    chilayidathu oru discontinuity undu.. athozhichaal good short story

    ReplyDelete
  2. അന്തമായ ആകാശം ആണോ? അതോ അനന്തമായ ആകാശം ആണോ?..
    കഥ കൊള്ളാം...
    എങ്കിലും വായനക്കാരെ ഏറെ ആകര്‍ഷിക്കുന്ന പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതെ എഴുതാന്‍ ശ്രമിക്കുന്നതാണ് കൂടുതല്‍ നല്ലതെന്ന് എളിയ അഭിപ്രായം കൂടെ പറഞ്ഞോട്ടെ....

    ReplyDelete