Monday 17 September 2012

ഒരു വൈകുന്നേരം ...

                                                    ഒരു വൈകുന്നേരം 
 അങ്ങ്  മരിച്ചാലോ??
 അല്ലാതെ വേറെ ഇനി എന്താ ചെയ്യുക.
ജീവിതത്തോട് തന്നെ ഭയങ്കരമായ  വെറുപ്പ്‌ ..
 എപ്പോഴും ഒരു  ഒറ്റപെടല്‍ ഫീല്‍ ചെയ്യുന്നു ..
അച്ഛന്‍ ,അമ്മ ,സഹോദരി എല്ലാവരും ഉണ്ട് പക്ഷെ ആരോടും ഇടപഴകാന്‍ കഴിയുന്നില്ല .
ഇപ്പോള്‍ തോന്നിയത് പോലെ ഇനി തോന്നതിരിക്കണേ ദൈവമേ!!
പ്രജിത്ത് എഴുതി കൊണ്ടിരുന്ന ഡയറി  മടക്കി.
കഥകളിലും സിനിമകളിലും ഇത് പോലെ ഒക്കെ ഉള്ള സാഹചര്യങ്ങളില്‍ ജനല്‍ തുറന്നാല്‍ മനോഹരമായ ഒരു കാറ്റ്  വീശാറുണ്ട് .
വീശും എന്ന പ്രതീക്ഷയോടെ അവന്‍ ജനല്‍ തുറന്നു .
കാറ്റിനു  പകരം അവന്‍റെ മൂക്കിലേക്ക് അടിച്ചു കയറിയത് അടുത്ത വീട്ടിലെ ചാള വറക്കുനതിന്റെ ഗന്ധം ആയിരുന്നു .
ഒരിടത്തും സന്തോഷം കണ്ടെത്താന്‍ കഴിയുന്നില്ല ..
എനിക്കെന്തോ  മാനസിക രോഗം ആണെന്നു ആണ് സുനിത പോലും പറയുന്നത് ..
ഇങ്ങനെ പോകുവാണേല്‍ അവള് വിട്ടിട്ടു  പോകും.

"സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ "ഈ താടി വച്ച് പാടേണ്ടി വരുമോ .?
കുറച്ചു നാളായി വളര്‍ത്തുന്ന താടിയില്‍ വെറുതെ തലോടി .
കുറച്ചു സമധാനം വേണം ഇപ്പൊ..എവിടെ പോകും ?
 സമാധാനം എന്ന വാക്കിനു  സമം മദ്യം!!.
അത് വേണ്ട ..
പിന്നെ ഉള്ളത് ബീച് ആണ് അവിടെ പോവാം ..
എഴുത്തുകാരൊക്കെ പറയുന്ന പോലെ ഏകാന്തതയുടെ മാറാപ്പും ചുമന്നു കൊണ്ട് അവന്‍ പുറത്തേക്കു ഇറങ്ങി .

ബീച്ചിലെ മണലില്‍ വെറുതെ അവന്‍ കൈകള്‍ ഓടിച്ചിരുന്നു ..

   
വൈകുനെരത്തെ വെടിവട്ടത്തിനു എത്തിയിടുള്ള പ്രായമായവര്‍ ,കുട്ടികളുമായി എത്തിയിരിക്കുന അച്ഛനമ്മമാര്‍ .
കൂടെ കൊണ്ട് നടക്കാന്‍ ആരുമില്ലാത്തവര്‍ ആണെന്ന് തോന്നുന്നു പട്ടികളുമായി അങ്ങോടും ഇങ്ങോടും നടക്കുന്നു .
പോവണോ ? വേണ്ടയോ ? എന്നാലോചിച്ചു കൊണ്ട് സൂര്യന്‍ പടിഞ്ഞാറ്  തന്നെ ഉണ്ട് .
 ഒറ്റപെടലില്‍ നിന്നുള്ള മോചനദ്രവ്യം ഇവിടെന്നു കിട്ടുമോ ?

"കപ്പലണ്ടി ,കപ്പലണ്ടി ".

മുന്നില്‍ കപ്പലണ്ടിയുമായി ഒരാള്‍ ..
മോനെ ..കപ്പലണ്ടി വേണോ ?
നല്ല ചൂടന്‍ ..ആണ് .
ഒരെണ്ണം വാങ്ങിയേക്കാം ..
ഒരു പ്രത്യേക  സുഖം ആണ് കപ്പലണ്ടിയും കൊറിച്ചു ഇങ്ങനെ വെറുതെ ഇരിക്കുനത് ..  
കപ്പല്ണ്ടിക്കാരനും ആ മണലില്‍ ഇരുന്നു .
ഒരെണ്ണം താ ചേട്ടാ ..പ്രജിത്ത് പറഞ്ഞു .
അയാള്‍ സഞ്ചിയില്‍ നിന്ന് ഒരെണ്ണം എടുത്തു കൊടുത്തു .
ഇന്ന് ഇത് കൊണ്ട് നിര്‍ത്താം ..അയാള്‍ പറഞ്ഞു .
എന്താ ചേട്ടാ ഇനി വില്‍ക്കുന്നില്ലേ?

ഇല്ല മോനെ ..നിര്‍ത്തുവാ .

വീട്ടില്‍ പോകണം ..
ഇന്ന് മോളുടെ പിറന്നാള്‍ ആണ് .
ആ കാണുന്ന കടയില്ലേ ..അയാള്‍ കുറച്ചു ദൂരേക്ക്‌ വിരല്‍ ചൂണ്ടി.
 അവിടത്തെ പൊറോട്ടയും ബീഫും മോള്‍ക്ക്‌ ഒരു പാട് ഇഷ്ടാ..
അവളോട്‌ പറഞ്ഞിട്ടില്ല ..വാങ്ങി കൊണ്ട് ചെല്ലുമ്പോള്‍ അവള്‍ക്കു ഒരു പാട് സന്തോഷം ആവും ..
ഇതൊക്കെ അല്ലെ മോനെ ജീവിതത്തില്‍ ഉള്ളു ..
എന്റെ  വീട്ടില്‍ ആകെ  മൂന്ന് പേരെ ഉള്ളു ..ഞാനും മോളും പിന്നെ എന്റെ ഭാര്യയും ..
എനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം എന്‍റെ മോളോടാ..  
ഞാന്‍ വെള്ളം ഒക്കെ അടിക്കുന്ന ഒരാളാ മോനെ..
പക്ഷെ ഇന്ന് കുടിക്കുനില്ല ..കൊച്ചു അവളുടെ തലയില്‍ കൈ വപ്പിച്ചു എന്നെ കൊണ്ട് സത്യം ചെയ്യിപ്പിച്ചതാ ..
ഇന്ന് കുടിക്കരുതെന്ന്.അവള് ഭയങ്കരിയാ ..അയാള്‍ ചിരിച്ചു .
അതെന്താ ചേട്ടാ?
അവന്‍ ചോദിച്ചു ..
അല്ല അവള്‍ ഒരു ദിവസം എന്നോട് ചോദിക്കുവാ ..
വെള്ളം അടിച്ചാല്‍ അച്ഛന്  എന്ത് കിട്ടും എന്ന് ?
എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല .
മോള് പറഞ്ഞു ചിലപ്പോ അച്ഛന് സന്തോഷം ഉണ്ടാവും .
പക്ഷെ അച്ഛന്  മാത്രം സന്തോഷം..
അമ്മയെയും എന്നെയും കുറിച്ച് അച്ഛന്‍ അപ്പൊ ഓര്‍ക്കാറുണ്ടോ ?
ഞങ്ങള്‍ക്ക് സങ്കടം അല്ലെ ഉണ്ടാവു ..
അതൊന്നു  അച്ഛന്‍ ഓര്‍ത്തിരുന്നെങ്കില്‍   ഇങ്ങനെ ചെയ്യുമോ ?
അച്ഛന് ഞങ്ങളെ ഇഷ്ടമല്ലേ ?
മോള് കൊള്ളാല്ലോ ..ചേട്ടാ ..പ്രജിത്ത് പറഞ്ഞു .
.അതെ ..അതെ അയാള്‍ പറഞ്ഞു ..
ഇപ്പൊ അത് കൊണ്ട് ഞാന്‍ അങ്ങനെ വെള്ളം അടി ഇല്ല മോനെ വല്ലപ്പോഴും .മാത്രം..
അതും അവള്‍ അറിയാതെ ..നാലാം ക്ലാസിലാ അവള്‍ ..

വീടുകാരുടെ സന്തോഷം ആണ് ഏറ്റവും വലിയ സന്തോഷം ..

അവരെ സങ്കടപെടുതിയിട്ടു നമ്മള്‍ എന്ത് നേടിയിട്ടും ഒരു കാര്യവും ഇല്ല .
ചെറുതാണെങ്കിലും അവരുടെ കൂടെ ചിലവിടുന്ന ആ സമയം ഉണ്ടല്ലോ 
അപ്പോഴാണ്‌ നമുക്ക് തോന്നുനത് .
നമ്മള്‍ ജീവിക്കുകയാണെന്ന്.. അല്ലെ ?
അതെ ചേട്ടാ ഇപ്പൊ പറഞ്ഞത് കാര്യം ..
അവന്‍ മനസ്സില്‍ ഓര്‍ത്തു..
എനിക്ക് എന്തിന്റെ കുറവുണ്ടായിട്ടാ ..ഇങ്ങനെ നടക്കുന്നത് ..
അച്ഛനും അമ്മയും എന്തിനെങ്കിലും വിളിച്ചാല്‍ പോലും ഞാന്‍ വീട്ടിലേക്കു പോകാറില്ല ..
അവരെ അന്വേഷിക്കാറില്ല ..ചേച്ചിയുടെ കുട്ടിയെ കണ്ടിട്ടില്ല .. അവരൊക്കെ എത്ര മാത്രം എന്നെ ആഗ്രഹിക്കുനുണ്ടാവും ..അല്ലെ ?
അവനു വല്ലാത്ത കുറ്റബോധം തോന്നി ..
"സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുമ്പോള്‍  അല്ല ..സ്വന്തം ജീവിതം കൊണ്ട് നമ്മളെ സ്നേഹിക്കുനവര്‍ക്ക് സന്തോഷം ഉണ്ടാവുമ്പോള്‍ ആണ് ജീവിതത്തിനു ഒരു അര്‍ഥം ഉണ്ടാവുന്നത് ".
കുറച്ചു മുമ്പ് വരെ താന്‍ കരുതിയിരുന്നത് എന്താണ് ..
"ജീവിതത്തില്‍ നാം ഏറ്റവും കൂടുതല്‍ ഒറ്റപെടുന്ന സമയം എന്ന് പറയുന്നത് ..കോളേജ് കഴിഞ്ഞതിനു ശേഷവും വിവാഹത്തിന് മുന്പും  ഉള്ള  കാലഘട്ടം ആണെന്നു ആണ് "!!..
ഈ തോന്നലുകള്‍ ഒക്കെ ഞാന്‍ തന്നെ ഉണ്ടാകിയതാണ് ..
ഇതൊക്കെ തെറ്റാണു എന്ന് തോന്നിക്കുവാന്‍ ഈ കപ്പലണ്ടിക്കാരന്‍ വേണ്ടി വന്നു ..
നമ്മുടെ മനസിലെ തോന്നലുകള്‍  മാറുന്നത് പുസ്തകം വായിച്ചിട്ടും സിനിമ കണ്ടിട്ടും ഒന്നും അല്ല ഇത് പോലുള്ള ജീവിത യാഥാര്‍ത്യങ്ങള്‍ അറിയുമ്പോഴാണ് ..
എന്താ മോനെ ആലോചിച്ചു ഇരിക്കുന്നത് ..അയാള്‍ തട്ടി വിളിച്ചു ഒന്നുമില്ല ചേട്ടാ ..
എങ്കില്‍ ഞാന്‍ പോണു ..അയാള്‍ എഴുനേറ്റു ..
ചേട്ടാ ..എന്താ? അയാള്‍ ചോദിച്ചു ..
അവന്‍ പോക്കറ്റില്‍ നിന്ന് നൂറു രൂപ എടുത്തു അയാളുടെ കൈയില്‍ കൊടുത്തു .
എന്തിനാ ഇത് ?അയാള്‍ ചോദിച്ചു ..
ഇത് ചേട്ടന്‍റെ മോള്ക്കാ.. ആ കാന്താരിക്ക്..
അവള്‍ക്കു ഇഷ്ടമുള്ള ചോക്ലേറ്റു വാങ്ങി കൊടുക്ക്‌ ..ഇതിന് ..
ഒരു ചേട്ടന്‍ തന്നതാ എന്ന് പറഞ്ഞാ മതി ...
അയാള്‍ അത് വാങ്ങി ചിരിച്ചു ..
ശരി ..പിന്നെ എപ്പോഴെങ്കിലും കാണാം
 ആ കുട്ടിയുടെ പേര് പോലും ചോദിക്കാന്‍ മറന്നു ..
അല്ലെങ്കിലും ഒരു പേരില്‍ എന്തിരിക്കുന്നു ..
തിരിച്ചറിവുകള്‍ അതാണ് വലുത് ..

കയ്യില്‍ ഇരുന്ന കപ്പലണ്ടി കടലാസ് അവന്‍ പല
കഷണങ്ങള്‍ ആയി കീറി  .

അവന്‍ എഴുനേറ്റു മുന്നോട്ട് നടന്നു ..
കയ്യില്‍ ഇരുന്ന കടലാസ് കഷണങ്ങള്‍ അവന്‍ മുകളിലേക്ക് എറിഞ്ഞു .

മഴ പെയുന്ന പോലെ ആ കടലാസ് കഷണങ്ങള്‍ മുകളില്‍ നിന്ന് അവന്‍റെ മേലേക്ക് വീണു .
ഒരു നൂറു ലൈക്‌ എങ്കിലും കിട്ടുമായിരുന്നു അത് ഒരു ഫോട്ടോ ആയിരുന്നെങ്കില്‍ !!!..
ഈ യഥാര്‍ത്ഥ ചിത്രത്തിന് ഒരു ലൈക്‌ എന്തായാലും കിട്ടിയിടുണ്ടാവും.
"ദൈവത്തിന്‍റെ".....

                                                                                                   ദിനില്‍ നായര്‍
                                                                                                         

4 comments:

  1. സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുമ്പോള്‍ അല്ല ..സ്വന്തം ജീവിതം കൊണ്ട് നമ്മളെ സ്നേഹിക്കുനവര്‍ക്ക് സന്തോഷം ഉണ്ടാവുമ്പോള്‍ ആണ് ജീവിതത്തിനു ഒരു അര്‍ഥം ഉണ്ടാവുന്നത്

    good story..... and a good thinking... keep it up

    ReplyDelete