Thursday 6 September 2012

കളിപ്പാവ ...

                                                    കളിപ്പാവ 

ഇവളുടെ ഒരു കാര്യം !!.എന്ത് പറഞ്ഞാലും അനുസരിക്കില്ല .സുധീര്‍ ഓടി ചെന്ന് മാളുവിനെ പിടിച്ചു പൊക്കി ..ഒന്ന് വട്ടം കറങ്ങി .അവള്‍ മോണ കാട്ടി ചിരിച്ചു .നിന്‍റെ അമ്മ കാരണം എന്‍റെ ഓഫീസില്‍ പോക്ക് ഒക്കെ ഇന്ന് തെറ്റും ..നിന്നെ ഇനി പ്ലേ സ്കൂളില്‍ ആക്കിയിട്ടു വേണം എനിക്ക് പോകാന്‍ .അയാള്‍ പറഞ്ഞതൊന്നും അവള്‍ കേട്ടില്ല ..അയാളുടെ തോളില്‍ കിടന്നു അവള്‍  ചിരിച്ചു .മാളുവിന്‍റെ ബാഗും തന്‍റെ ലാപ്ടോപ്പും എടുത്തു അയാള്‍ കാറില്‍ കയറിയപ്പോഴാണ് ഓര്‍ത്തത്‌ ഇന്ന് ഗ്യാസ് വരും.അവള്‍ പ്രത്യേകം  പറഞ്ഞിട്ട് പോയതാണ് മറക്കാതെ ബുക്ക്‌ കൊടുക്കണം  സെക്യൂരിറ്റി സുകുമാരന്‍ ചേട്ടന്‍റെ കയ്യില്‍ എന്ന് .കാറ്റടിച്ചാല്‍ വീഴും എന്നാ മട്ടിലാണ് സുകുമാരന്‍ ചേട്ടന്‍ ..പണ്ട് മുതലേ ഈ ഫ്ലാറ്റിലെ സെക്യൂരിറ്റി ആണ് ..എല്ലാവരോടും വലിയ സ്നേഹവും അത് കൊണ്ടാണ് ഇപ്പോഴും ഇവിടെ നിര്‍ത്തുന്നത് ..പേരിനു ഒരു സെക്യൂരിറ്റി .."സാറേ ,ഞാന്‍ എടുത്തു വചോളാം.കാശും ബുക്കും വാങ്ങി പോക്കറ്റില്‍ ഇട്ടു കൊണ്ട് സുകുമാരന്‍ പറഞ്ഞു .മാളു എന്ത്യേ ? സാറേ "..രണ്ടു പേരും വലിയ കൂട്ടാണ്‌.വണ്ടിയില്‍ ഉണ്ട് ..സമയം വൈകി .ഞാന്‍ പോട്ടെ അവന്‍ വേഗം ചെന്ന് കാറില്‍ കയറി

മോഡേണ്‍ ജീവിതത്തിന്റെ സൃഷ്ടിയായ ഫ്ലാറ്റില്‍ നിന്ന് അയാളുടെ കാര്‍ മുന്നോട്ടു നീങ്ങി ..തിരക്കുള്ള റോഡ്‌ .
വാഹനങ്ങളുടെ എണ്ണത്തിന് ഒപ്പിച്ച് കുഴികളും .."അമ്മ എന്താ അച്ഛാ ഇന്ന് നേരത്തെ പോയത് ? എനിക്ക് അമ്മയുടെ ഒപ്പം പോകുന്നതാ ഇഷ്ടം ."ഊവാ ..അല്ലേലും ഇപ്പൊ മോള്‍ക്ക്‌ അമ്മയെ ആണ് കൂടുതല്‍ ഇഷ്ടം .എനിക്കറിയാം ..സുധീര്‍ സങ്കടം കാട്ടി ..എനിക്ക് അച്ഛനെയും ഇഷ്ടാ ..അവള്‍ അയാളുടെ കയ്യില്‍ ഒരു ഉമ്മ കൊടുത്തു ..കൈ കൊണ്ട് അയാള്‍ അവളുടെ മൂര്‍ദ്ധാവില്‍ തലോടി .

ഈ സിഗ്നല്‍ .ഇതും കഴിഞ്ഞു മോളെ സ്കൂളില്‍ ആകിയിട്ടു ഞാന്‍ എപ്പോ ഓഫീസില്‍ എത്താനാ..ഇന്നത്തെ കാര്യം  പോക്കാണ് അവന്‍ മനസ്സില്‍ പറഞ്ഞു ..റേഡിയോ
ശബ്ദം അയാള്‍ കുറച്ചു ഉയര്‍ത്തി .ഒരു പെണ്ണ് കിടന്നു എന്തൊക്കെയോ ചോദിക്കുനുണ്ട് അതിനു മറുപടി പറയാന്‍ പറ്റിയ കുറെ പേര് ഫോണും വിളിക്കുനുണ്ട് ..അവനു ദേഷ്യം വന്നു ..വിന്‍ഡോ ഗ്ലാസില്‍ മുട്ട് കേട്ടാണ് അയാള്‍ നോക്കിയത് .ഒരു തമിഴത്തി  .വാരി ചുറ്റിയിരിക്കുന്ന മുഷിഞ്ഞ സാരി .സാരിയിലെ പൂക്കളുടെ നിറം മങ്ങി പോയിരിക്കുന്നു .നന്നായി മുറുക്കുനത് കൊണ്ടാവാം ചുണ്ടുകള്‍ ചുവന്നിരിക്കുന്നു .ഒരു കൈയില്‍ കുറെ കളിപ്പാട്ടങ്ങള്‍ .ഇടതു കയ്യില്‍ ഒരു കൊച്ചു പെണ്‍കുട്ടി തൂങ്ങി  പിടിച്ചു നില്‍ക്കുന്നുണ്ട് .മൂന്നോ നാലോ വയസ് പ്രായം കാണും.ചെമ്പിച്ച മുടി ഈരി കെട്ടി സുന്ദരി ആയിടുണ്ട് അവള്‍.

കളിപ്പാവ
സാര്‍ ..കീ കൊടുത്താല്‍ പോതും കൈ  കൊട്ടും ....ചെല്ലകുട്ടി പാര് " തമിഴത്തി ആ പാവക്കുട്ടി  മാളുവിന്‍റെ നേര്‍ക്ക്‌ നീട്ടി .അത്ഭുതത്തോടെയും സന്തോഷത്തോടെയും മാളു അത് വാങ്ങാനായി കൈകള്‍ ഉയര്‍ത്തി ."വേണ്ടാ  ഇതൊന്നും വേണ്ടാ.സുധീര്‍ പറഞ്ഞു ."കൊളുന്ത ആശയാല്‍ ഇരുക്കുനത് പാരംഗ സാര്‍ അമ്പതു രൂപ  താന്താ പോതും "    തമിഴത്തി പരുപരുത്ത ശബ്ദത്തില്‍ പറഞ്ഞു ...വേണ്ടാ എന്ന് നിങ്ങളോട്  പറഞ്ഞതല്ലേ പൊകൂ ..സുധീര്‍ വിന്‍ഡോ ഗ്ലാസ്‌ ഉയര്‍ത്തി ..വാടിയ മുഖത്തോടെ മാളു പറഞ്ഞു ..ഇതാ ഞാന്‍ പറഞ്ഞത് എനിക്ക് അമ്മയുടെ കൂടെ പോണതാ ഇഷ്ടം എന്ന് ..അവള്‍ പിണങ്ങി  തിരിഞ്ഞിരുന്നു ..ഗ്ലാസ്സിനു പുറത്തു ആ കൊച്ചു പെണ്‍കുട്ടി മാളുവിനെ തന്നെ നോക്കി നിന്നു.കയിലിരുന്ന പാവകുട്ടിയെ തലോടി കൊണ്ട് ആ പെണ്‍കുട്ടിയും തമിഴത്തിയും റോഡ്‌ മുറിച്ചു കടന്നു പോയി .ഈ സിഗ്നല്‍ ഒന്ന് വീണിരുന്നെങ്കില്‍ പോകാമായിരുന്നു സുധീര്‍ സിഗ്നല്‍ നോക്കി ഇരുന്നു

മാളു വിന്‍ഡോ ഗ്ലാസ്‌  താഴ്ത്തുന്നത് കണ്ടാണ്‌ സുധീര്‍ അങ്ങോടു നോക്കിയത് ..ആ കൊച്ചു പെണ്‍കുട്ടി അവള്‍ വീണ്ടും വന്നിരിക്കുന്നു ..കയ്യില്‍ അവളുടെ കളിപാവയും .അവള്‍ അത് മാളുവിന്‍റെ നേര്‍ക്ക്‌ നീട്ടി ."സ്നേഹത്തിനു വലിപ്പ ചെറുപ്പങ്ങള്‍ ഇല്ല..വര്‍ഗ വര്‍ണ വിവേചനങ്ങള്‍  ഇല്ല എന്നൊക്കെ ആണല്ലോ നമ്മള്‍ ചെറുപ്പം മുതല്‍ പഠിച്ചു വന്നത് പക്ഷെ ഇപ്പൊ അങ്ങനെ ഒക്കെ നടക്കുനുണ്ട് എന്ന് സന്ദീപിന് തോന്നുനുണ്ടോ ?..റേഡിയോ  പെണ്ണ് പുലമ്പി കൊണ്ടിരുന്നു ..  ആ പാവ മാളുവിനു നല്‍കിയിട്ട് അവള്‍ മാളുവിന്‍റെ കൈകളില്‍ വെറുതെ തലോടി.. .
പുഞ്ചിരിക്കുന്ന  ആ കൊച്ചു പെണ്‍കുട്ടിയുടെ മുഖം സുധീറിന്റെ മനസിലേക്ക് ഇടിച്ചു കയറി ..ദൂരെ ഇതെല്ലം കണ്ടു കൊണ്ട് ആ തമിഴത്തി ."കണ്ണേ  വാ തമിഴത്തി ആ കൊച്ചു പെണ്‍കുട്ടിയെ കൈ കാട്ടി വിളിച്ചു ..

റോഡ്‌ മുറിച്ചു ഓടി പോയ ആ കൊച്ചു പെണ്‍കുട്ടിയെ ഏതോ ഒരു വാഹനത്തിന്‍റെ വേഗത കാര്‍ന്നെടുക്കുമ്പോള്‍ തെറിച്ച ചോര കാറിന്‍റെ ഗ്ലാസില്‍ പടം വരച്ചപ്പോള്‍ മാളു അറിയാതെ കരഞ്ഞു .

എന്താണ് നടക്കുനതു എന്നറിയാതെ പാവകളെ താഴെ ഇട്ടു മുന്നോട്ടു  ഓടി വരുന്ന തമിഴത്തിയും ആ കൊച്ചു പെണ്‍കുട്ടിയുടെ പുഞ്ചിരിക്കുന്ന മുഖവും മുന്നില്‍ തെളിഞ്ഞ പച്ച വെളിച്ചത്തെ അയാളുടെ കണ്ണുകളില്‍ നിന്നു മറച്ചു ....


                                                                                      ദിനില്‍ നായര്‍  

 

    
                                                                         

2 comments:

  1. കൊള്ളാം......ശുഭപര്യവസായിയായി എഴുതാന്‍ ശ്രമിച്ചുകൂടെ.....

    ReplyDelete