Monday 24 December 2012

Review:-ടാ തടിയാ.

Review:-ടാ തടിയാ.
സാള്‍ട്ട് ന പെപ്പെര്‍ ,22FK തുടങ്ങിയ രണ്ടു ഹിറ്റ്‌ ചിത്രങ്ങള്‍ക്ക് ശേഷം അഷിഖ് അബു സംവിധാനം ചെയ്ത ചിത്രം ആണ് ഡാ തടിയാ .ആന്റോ ജോസഫ്‌ നിര്‍മാണം,കഥ തിരക്കഥ ദിലീഷ് നായര്‍ ,അഭിലാഷ് ,ശ്യാം പുഷ്കരന്‍ .ഡാ തടിയാ പേര് പോലെ തന്നെ ഒരു തടിയന്റെ കഥ ആണ് .ലൂക്ക്‌ ജോണ്‍ പ്രകാശിന്റെ (ശേഖര്‍ മേനോന്‍ ) കഥ .ശരീരം പോലെ തന്നെ വിശാലമായ ഒരു മനസിന്‌ ഉടമ ആണ് ലൂക്കാച്ചന്‍ .

കൊച്ചിയുടെ മേയര്‍ ആയിരുന്നു ലൂകച്ചന്റെ വല്യപ്പച്ചന്‍ .സ്വന്തമായി ഒരു പാര്‍ട്ടി  ഉണ്ട് .പ്രകാശ്‌ കോണ്‍ഗ്രസ്‌ .ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കുന്നത് മക്കളായ ജോണ്‍ പ്രകാശും (മണിയന്‍ പിള്ള രാജു ) ജോസ് പ്രകാശും (ഇടവേള ബാബു ) ആണ് .ലൂകച്ചന്റെ ആകെ ഉള്ള ഒരു സഹോദരന്‍ ആണ് ജോസ് പ്രക്ശിന്റെ മകനായ സണ്ണി (ശ്രീനാഥ് ഭാസി ).22FK യില്‍ കണ്ട വൈപ്പിന്‍  കരകാരന്‍ ബോണി അന്ന് നമ്മളെ ചിരിപ്പിചെങ്കില്‍ ഇതില്‍ ശ്രീനാഥ് ഭാസി നമ്മളെ ശരിക്കും ഞെട്ടിക്കും ..ലൂക്കച്ചന്റെ ബാല്യകാല സഖി ആയ ആന്‍ മേരി താടികാരന്‍(ആന്‍ അഗസ്റ്റിന്‍) വരവും ലൂക്കാച്ചന്റെ പ്രേമവും അതില്‍ നിന്ന് ലൂക്കാ പഠിച്ച പാഠങ്ങളും ആണ് ആണ് ഡാ തടിയാ ..

തടി പലരുടെയും ജീവിതത്തില്‍ പ്രശ്നങള്‍ ഉണ്ടാകിയിട്ടുണ്ട് ..അവിടെ ആണ് ഈ സിനിമയുടെ പ്രസക്തി .തടി ഉള്ളവരെ നമ്മള്‍ എന്നും തമാശയോടെ മാത്രമേ കണ്ടിട്ടുള്ളു .അവരുടെ മനസിന്‌ നേരെ പിടിച്ച ഒരു കണ്ണാടി ആണ് ഈ സിനിമ .ഒരു നിമിഷം പോലും നമ്മളെ ബോര്‍ അടിപ്പിക്കാതെ ഒരു തടിയന്റെയും അവന്റെ ജീവിതവും തമാശയോടെ അവതരിപ്പിച്ചു ആഷിഖ് അബു ..ഒരു റൊമാന്റിക്‌ കോമഡി സിനിമയില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്‌ .ആ അവസാന രംഗത്തില്‍  ലൂക്കാച്ചന്‍  നടന്നു പോകുന്ന രംഗം കുറെ നാള്‍ മനസ്സില്‍ കിടക്കും .ശേഖര്‍ മേനോന്‍ വളരെ നന്നായി തന്നെ ലൂക്കാച്ചന്‍  ആയി അഭിനയിച്ചിട്ടുണ്ട് ..നിവിന്‍ പോളി  കിട്ടിയ വില്ലന്‍ വേഷം  വലിയ തെറ്റ് ഇല്ലാതെ അഭിനയിച്ചു .ഇടവേള ബാബുവിന്റെ "അതും ശരി  ആണ് " ചിരി ഉണര്‍ത്തും .ലൂക്കാച്ചന്റെ  അമ്മുമ്മ ആയി വന്ന അരുന്ധതി നാഗ് നന്നായി .അഭിനയിച്ച ആരെയും മോശം പറയാന്‍ ഇല്ല ..

ബിജിബാലിന്റെ ബാക്ക് ഗ്രൌണ്ട് സ്കോറും ,ഷൈജു ഖാലിദിന്റെ ക്യാമറയും എല്ലാം ഈ ചെറിയ ചിത്രത്തെ കൂടുതല്‍ മിഴിവുള്ളതും പ്രകാശം പരത്തുകയും  ചെയ്തു .ലൂക്കാച്ചന്റെ  ബാല്യവും ,ലൂക്കാച്ചന്‍   കണ്ട മിക്കി മോസും രസം ആയിട്ടുണ്ട്‌ .സിനിമ കഴിയുമ്പോള്‍ അറിയാതെ ഈ തടിയനെ നമ്മള്‍ സ്നേഹിച്ചു പോകും .നമ്മള്‍ എന്താണോ അങ്ങനെ തന്നെ ആയിരിക്കുക എന്ന് ഈ സിനിമ നമുക്ക് പറഞ്ഞു തരുന്നുണ്ട് .ലൂക്കാച്ചന്റെ വില്ലനുമായുള്ള ഇടി അത് വേണമായിരുന്നോ ?ഒരു നെഗറ്റീവ് ആയി തോന്നിയത് അതാണ് .
.
ലൂക്കാച്ചന്റെ മേഘരൂപന്‍ എന്നെ വിട്ടു പോകുന്നില്ല.. ഇത് പോലെ തന്നെ ആയിരിക്കും ഈ സിനിമ കാന്നുന്ന എല്ലാവരിലും എന്ന് എനിക്ക് ഉറപ്പുണ്ട് .കൂടുകാരന്‍ തടിയന്‍ ആണോ ?എങ്കില്‍ ഒന്ന് കെട്ടി പിടിച്ചു നോക്കു.!!.ധൈര്യമായി പോയി കൊള്ളൂ  തടിയനെ കാണാന്‍ .."പ്രകാശം പരക്കും ".ജീവിതത്തിലും മനസിലും ..ഇപ്പോഴത്തെ ട്രെന്‍ഡ് എന്താണെന്ന് മനസിലായോ ?.ഇത് തന്നെ ."ടാ തടിയാ "..
.congrats : ആഷിഖ് അബു ആന്‍ഡ്‌ ടീം 

My  Rating : 4/5 

                                                                                                                       ദിനില്‍ നായര്‍


Saturday 22 December 2012

Review:-കര്‍മയോദ്ധ



Review:-കര്‍മയോദ്ധ
 സംവിധാനത്തിന് പുറമേ ഇത്തവണ നിര്‍മാണത്തിലും കൈ വച്ചു മേജര്‍ രവി കര്‍മയോദ്ധ എന്ന ചിത്രത്തിലൂടെ.അത് മാത്രം ആണ് മേജര്‍ രവിക്ക് ഈ സിനിമ കൊണ്ട് ഉണ്ടാകുന്ന എക്സ്പീരിയന്‍സ് ..മുഴുവന്‍ കാശും കയില്‍ നിന്ന് കളഞ്ഞില്ല മേജര്‍ ..കഥയിലുള്ള വിശ്വാസം ആയിരിക്കും കാരണം !!ഒരു കൂട്ടാളി ഉണ്ട് ഹനീഫ് മുഹമ്മദ്‌ ..ക്രിസ്മസ് റിലീസ് ആയി  മേജര്‍ ഒരുക്കിയ മോഹന്‍ലാല്‍ ചിത്രം ആണ് കര്‍മയോദ്ധ .

 ഇന്ന് നമ്മുടെ  സമൂഹത്തില്‍ പ്രസക്തമായ ഒരു വിഷയം ആയ പെണ്‍കുട്ടികളുടെ തിരോധാനം അത് അന്വേഷിക്കാന്‍  ആയി എത്തുന്ന encounter  specialist  ആയ Mad  maddy  അഥവാ മാധവ മേനോന്‍ (മോഹന്‍ലാല്‍ ).ഇത്രയും ഒക്കെ കേള്‍ക്കുമ്പോള്‍ ഒരു സാധാരണ മലയാളി പ്രേക്ഷകനില്‍ ഉണ്ടാകുന്ന ആവേശം ആളി കത്തിക്കാന്‍ മേജര്‍ രവിക്കും കൂടുകാര്‍ക്കും കഴിഞ്ഞില്ല .. കഥയിലേക്ക്‌ കൂടുതല്‍ കടക്കുന്നില്ല ..കാരണം എടുത്തു പറയത്തക്ക ഒന്നും ഇതില്‍ ഇല്ല .ചില രംഗങ്ങള്‍ കണ്ടാല്‍ നമുക്ക് തോന്നും Mad Maddy  നേകാള്‍   ബുദ്ധി ബിനീഷ് കൊടിയേരിക്കും കൂടുകാര്‍ക്കും ഉണ്ടെന്ന് ..ജനാര്‍ദ്ദനന്‍ അവതരിപ്പിക്കുന മുത്തച്ഛന്‍ കഥാപാത്രം ഉപദേശം ആയി കൊച്ചു മോളോട് പറഞ്ഞ കാര്യങ്ങള്‍ ഒരു നാടക  ഡയലോഗ് ആയി പോയെങ്കിലും പറഞ്ഞതില്‍ കാര്യം ഉണ്ട് ..ആ ഒരു രംഗത്തിനു മേജര്‍ക്ക് ഒരു ക്ലാപ്പ് ..

ഈ സിനിമ ഒരു investigation ത്രില്ലെര്‍ ആണെന്ന് ഓര്മ പെടുത്തുന്നത് ഇതിലെ ബാക്ക് ഗ്രൌണ്ട് സ്കോര്‍ ആണ്.ക്ലാപ്സ് -ജെഫ്രി ജോനാഥാന്‍ ..ഡോണ്‍ മക്സ് നന്നയി എഡിറ്റ്‌ ചെയ്തു വിട്ടിട്ടുണ്ട് ..പ്രദീപ്‌ നായരുടെ ക്യാമറയും മോശമാക്കിയില്ല ..സഹ നടി നടന്മാര്‍  മോശം ആകിയില്ല .തട്ടി കൊണ്ട് പോയ ഏഴു പേരില്‍ രണ്ടു പേരെ മാത്രം ആണ് Maddy  രക്ഷ പെടുത്തിയത്.ബാകി ഉള്ളവര്‍ എവിടെ പോയി .!!ആരോടാ ഈ ചോദ്യങ്ങള്‍ ??.ചിലപ്പോള്‍ മറന്നു പോയതാവാം ..അല്ലെങ്കില്‍ ഇനിയും ഈ പണി തുടരും എന്നല്ലേ Maddy  പറഞ്ഞിരിക്കുനത് ..അപ്പൊ അന്വേഷിക്കാന്‍ ആയിരിക്കും !


ഈ സിനിമയുടെ നല്ല വശങ്ങള്‍:മോഹന്‍ലാല്‍ ,ബാക്ക് ഗ്രൌണ്ട് സ്കോര്‍ ,വില്ലന്‍ (പേര് അറിയില്ല ക്ഷെമിക്കുക ),റിയാസ് ഖാനെയും കൊണ്ട് കോളനിയുടെ പുറത്തേക്കു വരുന്ന രംഗം ..മുരുകന്‍ കാട്ടകടയുടെ കണ്ണട എന്ന കവിത വീണ്ടും കേള്‍ക്കാന്‍ പറ്റി.ഇതൊക്കെ ആണ് ആകെ ഉള്ള ചില ആശ്വാസങ്ങള്‍ ..

 മേജര്‍ രവിയുടെ കാണ്ഡഹാര്‍ കണ്ടവര്‍ക്ക് ഈ സിനിമ വലിയ ഒരു ആശ്വാസം ആയിരിക്കും ..അവര്‍ക്ക് മേജറിനെ ചീത്ത വിളിക്കാതെ ഇറങ്ങി പോകാം.മോഹന്‍ലാല്‍ ഫാന്‍സിനു കൈ അടിക്കാം ..
My  Rating :2.2/5.



                                                                        ദിനില്‍ നായര്‍