Tuesday 8 January 2013

റിവ്യൂ :-അന്നയും റസൂലും

റിവ്യൂ :-അന്നയും റസൂലും 
 
രാജീവ്‌ രവിയുടെ സംവിധാനത്തില്‍ പുറത്തു വന്ന അന്നയും റസൂലും ഒരു പ്രണയ കാവ്യം ആണ് എന്ന് നമുക്ക് തീര്‍ത്തു പറയാം .എല്ലാ പ്രണയ കഥയിലും ഉള്ള പോലെ പ്രണയം ,വിരഹം മരണം ഇതൊക്കെ തന്നെ ആണ് ഈ സിനിമയുടെയും കഥ .പക്ഷെ ഈ സിനിമ  നമുക്ക് പ്രിയപെട്ടതാവുന്നത് രാജീവ്‌ രവി എന്നാ സംവിധായകന്റെ മികവില്‍ ആണ് .

സണ്ണി wayne അവതരിപ്പിക്കുന്ന  കഥാപാത്രത്തിന്റെ കണ്ണിലൂടെ ആണ് അന്നയുടെയും റസൂല്‍ന്റെയും  കഥ തുടങ്ങുന്നത് .റസൂല്‍ എന്നാ കഥാപാത്രം അവതരിപ്പിച്ചത് ഫഹദ് ഫാസില്‍ ആണോ എന്ന് സംശയിച്ചു പോകും .അത്രയും തന്മയത്തത്തോടെ ഫഹദ് ഫാസില്‍ റസൂല്‍ ആയി മാറി .കൂടുതല്‍ ആയി ഒന്നും സംസാരിക്കാതെ തന്നെ അന്ന(ആന്ടിയ) നമ്മുടെ മനസിലേക്ക് ആഴ്നിറങ്ങും . അവളുടെ ദുഖവും  പ്രണയവും എല്ലാം നമ്മളെ അവളിലേക്ക്‌ അടുപ്പിക്കും .ഈ സിനിമയില്‍ ഏറ്റവും മനോഹരം ആയിരിക്കുന്നത് എല്ലാ കഥാപാത്രങ്ങള്‍ക്കും  അവരുടെതായ ഒരു വ്യക്തിത്തം ഉണ്ട് ..ബോട്ടില്‍ യാത്ര ചെയുന്നവരും എല്ലാവരും ..ആരെയും നമുക്ക് മറക്കാന്‍ പറ്റില്ല ..
 
അന്നയും റസൂലും സിനിമ എന്നതില്‍ കൂടുതല്‍ ഒരു ജീവിത അനുഭവം ആകുനത്തിനു സന്തോഷ്‌ എച്ചിക്കാനത്തിന്റെ തിരകഥ വളരെ അധികം സഹായിച്ചിട്ടുണ്ട് .ടാക്സി ഡ്രൈവര്‍ ആയ രസൂലിന്റെ സുഹൃത്തുക്കള്‍ ആയി അഭിനയിച്ച ഷൈന്‍ ടോം ചാക്കോ (അബു),കോള്‍,അബുവിന്റെ ഭാര്യ എല്ലാവരും അവരവരുടെ കഥാപാത്രങ്ങളെ ഭംഗി ആക്കി .രസൂലിന്റെ സഹോദരന്‍ ആയി ആഷിഖ് അബു അഭിനയിച്ചിരിക്കുന്നു .പാസ്‌ പോര്ടിനു വേണ്ടി പോലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങുന്ന ആഷിഖ് അബുവിന്റെ കഥാപാത്രത്തിലൂടെ ചിലതൊക്കെ പറയാതെ പറയുന്നുണ്ട് സംവിധായകന്‍ .മധു നീലകണ്ടന്റെ ക്യാമറയെ എത്ര പ്രശംസിച്ചാലും മതി ആവില്ല .കൊച്ചിയെ  ഇത്ര ,മനോഹരമായി  വേറെ ഒരു സിനിമയിലും കണ്ടിട്ടില്ല .ദ്രശ്യങ്ങള്‍ കൊണ്ടാണ് ഈ സിനിമ കൂടുതലായി നമ്മളോട് സംവതിക്കുന്നത് .

ഈ സിനിമയിലെ പാടുകള്‍ എല്ലാം കഥയോട് ചേര്‍ന്ന് നില്‍ക്കുന്നു .ഇപ്പോള്‍ ഉള്ള സിനിമ പാടുകളില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്നു ഇതിലെ ഗാനങ്ങള്‍ .ഈ സിനിമയ്ക്കു മൂന്നു മണിക്കൂര്‍ നമ്മളെ പിടിച്ചിരുത്താന്‍   കഴിയുമോ  എന്ന് സംശയം ഉണ്ട് .മന്ത ഗതിയിലുള്ള കഥയുടെ പോക്ക് ചിലപ്പോള്‍ നമ്മളെ മുഷിപ്പിക്കും . ന്യൂ generation  എന്നും പറഞ്ഞു മലയാളികള്‍ കണ്ടു കൊണ്ടിരുന്ന സിനിമയ്ക്കു എതിരെ പിടിച്ച ഒരു കണ്ണാടി ആണ് അന്നയും റസൂലും .അത് കൊണ്ട് തന്നെ ഇത് മലയാളികള്‍ എങ്ങനെ സ്വീകരിക്കും എന്ന് കണ്ടു തന്നെ അറിയണം .

 രാജീവ്‌ രവി എന്ന സംവിധായകനെ അടയാള പെടുത്തുന്നു അന്നയും റസൂലും ..ഈ സിനിമ കാണാതിരിക്കരുത് ..ഇത് എന്റെ മാത്രം അഭിപ്രായം  ആണ് ..
Rating :4/5
വാല്‍കഷ്ണം :അന്നയും റസൂലും പരസ്പരം കെട്ടി പിടിക്കുന്ന ഒരു രംഗത്തില്‍ theatril  കേട്ട ഒരു കമന്റ്‌ ."അയ്യോ ചേട്ടാ നാണം ആവുന്നു ..ഇപ്പൊ വേണ്ടാ ".ഇങ്ങനെ കമന്റ്‌ പറയുന്ന സമൂഹത്തെ തോല്‍പ്പിക്കാന്‍ അന്നക്കും റസൂലിനും കഴിയട്ടെ ..!!

 
                                                             ദിനില്‍ നായര്‍


No comments:

Post a Comment