Friday 10 May 2013

റിവ്യൂ :- നേരം

                              റിവ്യൂ :- നേരം 

 

നേരം ....നല്ല നേരം !!!!!
 
"ലോക സിനിമ ചരിത്രത്തിൽ പുതുമകൾ ഒന്നും ഇല്ലാത്ത ആദ്യ മലയാള ചിത്രം "നേരം " എന്ന ഫ്ലെക്സ്  ബോർഡ് കണ്ടപ്പോഴേ തോന്നിയിരുന്നുഈ സിനിമയിൽ എന്തെങ്കിലും കാണും എന്ന് . പ്രതീക്ഷ തെറ്റിച്ചില്ല .വളരെ നല്ല ഒരു entertainer  ആണ് ചിത്രം .

അൽഫോൻസ് പുത്രെൻ എന്ന സംവിധായകന്റെ മാത്രം ചിത്രം അല്ല ഇത് .ഈ സിനിമയിൽ സഹകരിച്ചിരിക്കുന്ന എല്ലാവരുടെയും നല്ല നേരം തുടങ്ങാൻ പോകുന്നു എന്ന് ഈ സിനിമ കണ്ടു കഴിയുമ്പോൾ നമുക്ക് തോന്നും .രാജേഷ്‌ മുരുകൻറെ സംഗീതവും ബാക്ക് ഗ്രൌണ്ട് സ്കോറും നന്നായിട്ടുണ്ട് . ടൈറ്റിൽ കാർഡിൽ മുതൽ ഈ സിനിമ  നമ്മളെ രസിപ്പിച്ചു തുടങ്ങും .ഇത് വരെ ഒരു സിനിമയിൽ പോലും കാണാത്ത ഒരു dedication  ഉണ്ട്ഇതിൽ .പറഞ്ഞു അതിന്റെ രസം കളയുന്നില്ല.Action- കോമഡി ഫിലിം എന്ന ലേബലിൽ ആണ് നേരം പുറത്തു വന്നിരിക്കുന്നത് .രചന,എഡിറ്റിംഗ് തുടങ്ങിയവ നിർവഹിച്ചിരിക്കുന്നത് അൽഫോൻസ് തന്നെ ആണ് .സംവിധായകൻ തന്നെ എഡിറ്റർ ആയതിന്റെ ഗുണം സിനിമയിൽ കാണാം .

നിവിൻ പൌളി(മാത്യു ),നസ്രിയ (ജീന) ഇവരുടെ പ്രേമം ,വില്ലാൻ മഹി (വട്ടി രാജാ) പിന്നെ മാത്യു ന്റെ ഫ്രണ്ട് ,രണ്ടു ചെറിയ കള്ളന്മാരും ആണ് ഈ സിനിമയിലെ പ്രഥാന കഥാപാത്രങ്ങൾ .പലപ്പോഴും കണ്ടു പോയ കഥ ആണെങ്കിലും അതിന്റെ അവതരണ മികവാണ് ഈ സിനിമയുടെ വിജയം .
ഷമ്മി തിലകന്റെ പോലീസ്,മനോജ്‌ .കെ .ജയൻ.ഉള്ള കുറച്ചു സമയം കൊണ്ട് ഇവർ രസിപ്പികുന്നുണ്ട് .ജീനയുടെഅപ്പൻ ജോണി  കുട്ടി(ലാലു അലക്സ്‌ ),മാത്യു വിന്റെ അളിയൻ(ജോജോ ),മനോജ്‌ .കെ .ജയന്റെ അനിയൻ  എല്ലാവരും കഥാപാത്രങ്ങളോട് നീതി പുലർത്തി.

പോസിറ്റിവ്സ് ഇത് ഒരു കോപ്പി അടി സിനിമ ആണെന്ന് തോന്നുന്നില്ല .അത് തന്നെ ഒരു വലിയ പോസിറ്റിവ് അല്ലെ !!!.സിനിമയുടെ സെക്കന്റ്‌ ഹാഫ്.  പിസ്താ സൊങ്ങ് .സിനിമ കഴിഞ്ഞു ഇറങ്ങുമ്പോൾ ഒരിക്കലും കാശ് പോയി എന്ന നഷ്ട ബോധം തോന്നില്ല .ഡബിൾ മീനിങ്ങ് ഇല്ലാത്ത സംഭാഷണം .
"നമ്മുടെ നല്ല നേരം ..ഒരു നല്ല സിനിമ കാണാം .."


നഗറ്റിവ്:അങ്ങനെ കാര്യം ആയിട്ട് ഒന്നും പറയാൻ ഇല്ല .പൊട്ടി ചിരിപ്പിക്കുന്ന കോമഡി ഒന്നും ഇല്ല .

അൽഫോൻസ് പുത്രന്റെ "നേരം " തെളിഞ്ഞു .

റേറ്റിംഗ് :4/5


                                                                                                  ദിനിൽ നായർ

Tuesday 7 May 2013

റിവ്യൂ -മുംബൈ പോലീസ്

                                                            റിവ്യൂ -മുംബൈ പോലീസ്
 
 
ഈ വര്ഷം മലയാളത്തിൽ ഇറങ്ങിയ  ത്രില്ലെർ ജെനുസിൽ പെട്ട സിനിമകളിൽഒരു  നല്ല ചിത്രം ആണ്  Rosshan  Andrrews സംവിധാനം ചെയ്ത മുംബൈ പോലീസ്.  ഈ സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് ബോബി -സഞ്ജയ്‌ ടീം ആണ് .നിര്മാണം നിഷാദ് ഹനീഫ .പേര് സൂചിപ്പിക്കുന്ന പോലെ തന്നെ  ഒരു പോലീസ് സ്റ്റോറി ആണ് ഈ സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്  . എറണാകുളം ACP  ആന്റണി മോസെസ്(പ്രിഥ്വിരാജ്) സുഹൃത്തും മട്ടാഞ്ചേരി ACP ആയിരുന്ന ആര്യൻ ജോണ്‍ ജേക്കബിന്റെ (ജയസൂര്യ )കൊലപാതകം അന്വേഷിക്കുന്നു .ഒടുവിൽപരാതിയ കണ്ടു പിടിക്കുന്ന ആന്റണി ആ വിവരം കമ്മിഷണർ ആയ ഫര്ഹാൻ (രഹമൻ ) വിളിച്ചു പറയുന്നു .പ്രതിയെ കുറിച്ച് പറയുന്നതിന് മുമ്പ്ആന്റണി സഞ്ചരിച്ചു കൊണ്ടിരുന്ന കാർമറിയുന്നു .ആ അപകടത്തിൽ  ആന്റണിയുടെ ഓര്മ നഷ്ടമാകുന്നു.ഓര്മ നഷ്ടപെട്ട ആന്റണി മോസേസ് വീണ്ടും ആ കേസ് അന്വേഷിക്കുന്നതും കുറ്റവാളിയെ കണ്ടെത്തുന്നതും ആണ് മുംബൈ പോലീസ്
 
ബോബി-സഞ്ജയ്‌ എഴുതിയ തിരക്കഥയോട് നീതി പുലര്ത്തി സംവിധയകാൻ .ട്രാഫിക്‌ ,അയാളും ഞാനും തമ്മിൽ തുടങ്ങിയ ചിത്രങ്ങളിൽകണ്ട പോലെ തന്നെപ്രക്ഷേകരെ രണ്ടു മണിക്കൂർഇരുപത്തഞ്ചു മിനിറ്റ് പിടിച്ചിരുത്താൻ അവര്ക്ക് കഴിഞ്ഞു .അതിനു മഹേഷ്‌ നാരായണിന്റെ എഡിറ്റിംഗ് ,ദിവാകാറിന്റെ cinematography എല്ലാംRosshan  Andrrews  നെ ഒരുപാട് സഹായിച്ചിട്ടുണ്ട് .ഏറ്റവും അധികം എടുത്തു പറയേണ്ടത് ആന്റണി മോസേസ് എന്നാ കഥാപാത്രത്തെ അവതരിപ്പിക്കാൻ പ്രിഥ്വിരാജ് കാണിച്ച ധൈര്യം ആണ് .കുഞ്ചൻ അവതരിപ്പിച്ച സുധാകരൻ എന്ന പോലീസുകാരൻ കുഞ്ചന് ലഭിച്ച ഒരു നല്ല കഥാപാത്രം ആണ് .കേരള സമൂഹം ഈ സിനിമയുടെ ക്ലൈമാക്സ്‌ എങ്ങനെ സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഈ സിനിമയുടെ ബോക്സ്‌ ഓഫീസ് വിധി .ഒരു നല്ല ത്രില്ലെർ സിനിമ കാണണം എന്ന് ആഗ്രഹം ഉള്ള ആരും ഈ സിനിമ മിസ്സ്‌ ചെയരുത് .

 കുറ്റങ്ങൾ പറയാതെ ഒരു സിനിമയുടെയും റിവ്യൂ എഴുതി നിര്ത്തരുത് എന്നുള്ളതുകൊണ്ട് എഴുതുന്നു .ജയസൂര്യയുടെ കഥാപാത്രത്തെ കൊല്ലാനുള്ള പ്ലാനിങ്ങും അതിനു ഉപയോഗിച്ച തോക്ക് എല്ലാം എവിടുന്ന് ലഭിച്ചു എന്നുള്ളത് ഒക്കെ പെട്ടന്ന് വിശ്വസിക്കാൻ കഴിയില്ല ."നമ്മൾ മലയാളി അല്ലെ ".എങ്കിലും അനാവശ്യമായ ഒരു കഥാപാത്രത്തെ പോലും ഉള്കൊള്ളികാതെ വ്യക്തമായ കഥ ഉള്ള ഒരു സിനിമ മലയാളത്തിനു സമ്മാനിച്ചു എന്ന് മുംബൈ പോലീസ് എന്ന സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഉറപ്പിക്കാം .

ബോബി-സഞ്ജയ്‌ ഇവരെ ശ്രദ്ധിച്ച് തുടങ്ങാം ..വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളുമായി ഇവർമലയാള സിനിമയിൽ വരും കാലങ്ങളിൽ നിറഞ്ഞു നില്ക്കും ..  
                                                       
                                                                                   ദിനിൽ നായർ