Wednesday 24 December 2014

കാഴ്ച

കാഴ്ച

പതുക്കെ കണ്ണ് തുറക്കു.ആരോ പറയുന്നത് അവനുകേൾക്കാം.  മങ്ങി മങ്ങി എന്തെക്കെയോ കാണാം.അവൻ കണ്ണുകൾ വലിച്ച് തുറന്നു.പേടിക്കാൻ ഒന്നും ഇല്ല."he is perfectly alright."കുറച്ചു റെസ്റ്റ് എടുത്താൽ മതി.വെള്ളകുപ്പയകാരൻ തിരിഞ്ഞു നടന്നു.

അച്ഛനും അമ്മയും മുന്നിൽ
 നില്കുന്നുണ്ട് .അമ്മ കരച്ചിൽ അടക്കാൻ പാട് പെടുന്നുണ്ട്.അവരുടെ കൂടെ സമപ്രായകാരായ ഒരു സ്ത്രീയും പുരുഷനും അവരുടെ കൂടെ ഒക്കത്ത് ഒരു കുഞ്ഞുമായി ഒരു യുവതിയും ഉണ്ട്.ആ മൂന്നു മുഖങ്ങളിൽ മാത്രം സന്തോഷം.

വാതിലിൽ മുട്ട് കേട്ട് ആരോ ചെന്ന് വാതിൽ തുറന്നു." ഈ കുട്ടിക്കു കൂടി കാണണം എന്ന്.
കയ്യിലും മുഖത്തും മുറിവുകൾ കെട്ടിയ ഒരു സ്ത്രീ രൂപം അടുത്തേക്ക് വന്നു.അത് അവൾ ആയിരുന്നു ലക്ഷ്മി.എനിക്ക് വേണ്ടി മാത്രം ജീവിച്ചവൾ.അവളുടെ കണ്ണുനീർ കാണാൻ കഴിയാതെ അമ്മ സാരി തലപ്പ്‌ കൊണ്ട് മുഖം പൊത്തി.
കൂടി നിന്നവരിൽ ആരോ ഒരാൾ ഒരു ഫോട്ടോ അവനു നൽകി.ഇതാണ് മോനെ നിനക്ക് കണ്ണുകൾ ദാനം ചെയ്ത രഞ്ജിത്.
ആദ്യമായി ആ കണ്ണുകൾ അവനു വേണ്ടി കരഞ്ഞു.ആ കണ്ണുകൾ അവന്റെ പ്രിയപെട്ടവരെ അവസാനം ആയി കാണുകയായിരുന്നു.

     ദിനിൽ നായർ 

Sunday 10 August 2014

Review:- ഞാൻ സ്റ്റീവ് ലോപ്പെസ്



Review:-
ഞാൻ സ്റ്റീവ് ലോപ്പെസ് :- രാജീവ് രവി എന്നും നമ്മളെ  സിനിമയുടെ മസാല ചേരുവകളിൽ നിന്നും ജീവിത നേര്കാഴ്ചകളിലേക്ക് കൂട്ടി കൊണ്ട് പോയിട്ടേ ഉള്ളു ..അത് തന്നെ ആണ്‌ സ്റ്റീവ് ലോപ്പസും .ഈ സിനിമയിലെ ഒരു കഥാപാത്രം പോലും സിനിമയ്ക്കു വേണ്ടി സൃഷ്ട്ടിക്കപ്പെട്ടതല്ല.സിനിമ കൊണ്ട് ജീവിത കാഴ്ചകൾ പറഞ്ഞു തരുന്നു രാജീവ് രവി .
ഒരു ത്രില്ലർ  മൂടിലേക്ക് പോകാനുള്ള കഥ ഉണ്ടായിരുന്നിട്ടു കൂടി അതിനു മെനക്കെടാതിരുന്നത്  തന്നെ അതിനുള്ള തെളിവാണ് .അല്ലെങ്കിലും സിനിമ അല്ലല്ലോ ജീവിതം !! 
tittle song  (അല്ല  സംഭാഷണ പാട്ട് ) നന്നായി .ഫർഹാൻ,അഹാന ഇവർ നല്ല അഭിനേതാക്കൾ ആണോ എന്ന് ഇവരുടെ അടുത്ത ചിത്രത്തിന് ശേഷം പറയാം .കാരണം ഈ സിനിമയിൽ രാജീവ് രവിയും സന്തോഷ്‌ എച്ചിക്കാനം ഗീതു മോഹൻദാസ്‌ ഇവർ  പറഞ്ഞത് മാത്രംആണ് അവരുടെ അഭിനയം.എങ്കിലും രണ്ടു പേരും മോശം ആകിയില്ല എന്നുള്ളതിന് ഒരു കൈയ്യടി ,വിനായകനും തന്റെ character മനോഹരം ആക്കി .അന്നയും റസൂലും ഇഷ്ടപെട്ടവര്ക്ക് ഒന്നും ആലോചിക്കാതെ ഈ സിനിമയ്ക്കു കയറാം .
ഈ പറഞ്ഞത് ഈ സിനിമ കണ്ടപ്പോൾ എനിക്ക് തോന്നിയതാണ് .

My Rating-4/5

എല്ലാവര്ക്കും ഇങ്ങനെ തോന്നണം എന്നില്ല .കാരണം 
സിനിമ കഴിഞ്ഞു പുറത്തേക്കു ഇറങ്ങിയപ്പോൾ ഗേറ്റ് തുറന്നിട്ടില്ല.സിനിമയ്ക്കു വന്ന ഒരാളുടെ കമന്റ്
 ."കാശും പോയി അതിനക്കത്ത്  കയറ്റി ഇരുത്തി വെറുപ്പിച്ചതും  പോരാഞ്ഞു വീട്ടിൽ പോകാനും സമ്മതിക്കില്ലേ " 

അതുകൊണ്ട് "Its Ur Call"...

Monday 28 July 2014

Age Over.

                          Age Over

സുധാകരൻ നായരുടെ മകൻ രാജീവ് ഇല്ലേ അവൻ IT FIELDൽ  ആണ്.അങ്ങ് ബംഗ്ലൂരിൽ.അഞ്ച് അക്ക ശമ്പളം.അങ്ങനെ ഒക്കെ നാട്ടുകാരും വീട്ടുകാരും അസൂയയോടെ പറഞ്ഞു നടന്നിരുന്ന കാലം അവന്റെ ഓഫീസ് computer സ്ക്രീനിൽ വന്നു പോയി.അടുത്തിരുന്ന ഫോണ്‍ ബെൽ അടിച്ചു .HR ആണ്."യെസ്,thank you!!ഫോണ്‍ കട്ട്‌ ആയി.exit interview നുള്ള കാൾ ആയിരുന്നു.

വയസ് 38 ആയി.ഇതിനിടയിൽ മാറിയത് 4 company.അയാൾ HRന്റെ കാബിനിലേക്ക്‌ നടന്നു.
കണ്ണാടി ചില്ലിൽ അവൻ മുഖം നോക്കി.ഒരു മുടി പോലും നരച്ചിട്ടില്ല.എന്നിട്ടും...കമ്പനിക്ക്‌ ഞാൻ വയസൻ ആയിരിക്കുന്നു.ഈ വര്ഷം ബംഗ്ലുർ ഡിവിഷനിൽ നിന്ന് മാത്രം പുറത്താക്ക പെടാൻ പോകുന്ന  110 പേരിലെ ഒരാൾ ആവാൻ പോകുന്നു ഞാൻ ഇന്ന്..പുതിയ technologyക്ക്‌ മുന്നിൽ പകച്ചു  പോകുന്നുണ്ട്,അധികം നേരം കമ്പ്യൂട്ടറിൽ നോക്കി ഇരിക്കാൻ വയ്യ.കണ്ണിൽ നിന്ന് വെള്ളം വരാൻ തുടങ്ങും പിന്നെ നടുവേദനയും.ഇതെല്ലം ഈ ജോലിയിൽ നിന്ന് ലഭിച്ച ബോണസ് ആണ്.Exit Interview കഴിഞ്ഞു.

കമ്പനിയുടെ അവസാനത്ത ചില്ല്  വാതിലുംതുറന്നുപുറത്തു ഇറങ്ങിയപ്പോൾ വല്ലാത്തൊരു ശൂന്യത അവന് ആദ്യമായി അനുഭവപെട്ടു..

റോഡിനുഅപ്പുറം ഉള്ള കോളേജിൽ "recruitment drive" ബാനർ വലിച്ചു കെട്ടിയിരിക്കുന്നു..

                               ദിനിൽ നായർ

Tuesday 22 July 2014

E1

                                               E1
നിന്റെ നംബർ ഇപ്പോഴെങ്കിലും കിട്ടിയത് നന്നായി അളിയാ നിതിൻ പറഞ്ഞു തുടങ്ങി.എടാ നിതിനെ ഇത് ടെലികോം ഫീൽഡ് ആണ് നിനക്ക് ഇപ്പോൾ ജോലി അത്രക്ക് critical ആണെന്ന്‌ പറഞ്ഞത് കൊണ്ടാണ് ഞാൻ നിന്റെ  resume എന്റെ ബോസ്സിന് കൊടുത്തത്‌ ആ പോസ്റ്റിലേക്ക് എക്സ്പീരിയൻസ് ഇല്ലാത്ത ആളെ company നോക്കുന്നില്ല.ഞാൻ ഒരുപാട് പറഞ്ഞത് കൊണ്ടാണ് നിന്നെ interview വിളിച്ചത്.ഞാൻ തന്ന ബേസിക് notes  നോക്കിയിട്ടില്ലേ അതിൽ എന്തെങ്കിലുമെ ചോദിക്കുഞാൻഎല്ലാംപറഞ്ഞിട്ടുണ്ട്.
"main hoon na "എന്ന മട്ടിൽ നിതിൻ  വിരൽ ഉയർത്തി thumps up കാണിച്ചു.

എങ്കിൽ ചെല്ല് ആ  കാണുന്നതാ മാനേജർ കാബിൻ.ചിലർ വരുമ്പോൾ കാലം വഴി മാറും എന്ന് പറഞ്ഞത് പോലെ അവന്റെ  എതിരെ വന്ന രണ്ടു പേർ വഴി മാറി കൊടുത്തു.മാനേജർ അവനെ കാബിൻ അകത്തേക്ക് വിളിച്ചു.." ഇരിക്കു,വിപിന്റെ ഫ്രണ്ട് ആണല്ലേ ?
അവൻ എല്ലാം  പറഞ്ഞില്ലേ .
പറഞ്ഞുനിതിൻമറുപടിപറഞ്ഞു.
അതുകൊണ്ട് ഞാൻ അതികം ഒന്നും ചോദിക്കുന്നില്ല .
ഒരേ ഒരെണ്ണം മാത്രം 
what u mean by E1?
നിതിൻ ഒന്ന് ചിരിച്ചു എന്നിട്ട് മറുപടി കൊടുത്തു. 
"an integer that can divide by 2 is even".

കണ്ണ് പുറത്തേക്കു തള്ളിയ മാനേജർ  പറഞ്ഞു."ok u can go".
ബാക്കി കാര്യങ്ങൾ ഞാൻ  വിപിനോട് inform ചെയ്യാം..
ഹൃദയ ഭേദഗമായ ആ രംഗത്തിനു തിരശീല വീഴുമ്പോൾ മാനേജർ ഫോണിൽ വിപിന്റെ നംബർ തിരയുക ആയിരുന്നു
                                              ദിനിൽ നായർ

PS:-E1 in telecom means-E1 is the European Standers for Telecommunication Transmission system. It contains 32 time slots. 1 used for signaling and 1 used for synchronizing, the rest 30 nos of time slots are used for traffic (voice/data).

Monday 23 June 2014

           താക്കീത്
കുട്ടി സഖാവ് മുണ്ട് മടക്കി കുത്തി വാഴ തോപ്പിലേക്ക് ചാടി .കൂടെ അണികളും." മോനെ  വാഴ വെട്ടരുത് ഞാൻ ഇത്  വിറ്റതാണ്..ഇനി  ഇവിടെ കൃഷി ചെയ്യില്ല.കുര്യാക്കോസ് ചേട്ടൻ ഓടി വന്ന് പറഞ്ഞു ."  പറഞ്ഞിട്ട് കാര്യം ഇല്ല ചേട്ടാ പാടം നികത്തി  വേറെ  കൃഷി ചെയാൻ ഞങ്ങൾ സമ്മതികില്ല".
പാർട്ടി ആകെ തകർന്നു നിക്കുവാ ഇത് പോലെ  നാടിന്റെ നന്മക്ക് എന്തെങ്കിലും ചെയ്തേ പറ്റു..വെട്ടി നിരത്ത് സഖാഖളെ..

രാത്രി സഖാവിന്റെ വീട്ടിൽ." എന്താ നിങ്ങൾക്ക് ഇന്ന് ഒരു മൌനം ഭാര്യ ഭർത്താവിനോട് ചോദിച്ചു." എന്ത്  പറയാനാ എന്റെ രാധേ കുറെ "പരനാറികൾ" ഞാൻ വില പറഞ്ഞു ഉറപ്പിച്ചിരുന്ന വാഴ കുലകൾ വെട്ടി നശിപ്പിച്ചു.ഒരു 5000 രൂപ എങ്കിലും ലാഭം കിട്ടേണ്ട കച്ചോടം ആയിരുന്നു.അത് പോയി കിട്ടി." നീ പോയി കുളികാനുള്ള വെള്ളം എടുത്തു വക്ക്.രാജൻ എഴുനേറ്റു  മുറിയിലേക്ക് പോയി.നിന്റെ കോളേജ് അഡ്മിഷൻ ഉള്ള  കാശു എങ്ങനെ എങ്കിലും ശെരി ആകാം രാധ സഖാവിന്റെ തോളിൽ  തട്ടി സമാധാനിപ്പിക്കാൻ ശ്രമിച്ചു.നാളെ ചെറുക്കന് കോളേജിൽ കൊടുക്കാൻ കാശ് എവിടുന്ന് ഉണ്ടാക്കും.രാധ ആരോട് എന്നില്ലാതെ പറഞ്ഞു കൊണ്ട് സഖാവിനോട് ചോറ് വേണമോ എന്ന് ചോദിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി.
തല കുംബിട്ടു ഇരുന്ന സഖാവിന്റെ ഫോണ്‍ ചിലച്ചു.
" ഹലോ,നാളെ കുന്നുംപുറം ഭാഗത്ത്‌ ഒരു വെട്ടി നിരത്തൽ ഉണ്ട്.സഖാവ് വേണം അത് തുടങ്ങാൻ .അപ്പൊ നാളെ കാണാം". ഫോണ്‍ കട്ട്‌ ആയി.

" പ്രസ്ഥാനം  വളർന്നത്‌ സാധാരണകാരിലൂടെ ആണ് .പക്ഷേ ഇപ്പോൾ പാർട്ടിയും നേതാകളും ജനങ്ങളിൽ നിന്ന്  അകന്നു പോയി കൊണ്ടിരികുവാണ് അത് അവർ ഇനി എങ്കിലും മനസിലാകി ഇല്ല എങ്കിൽ പാർട്ടി വെറും ഒരു ഓർമ ആകുന്ന കാലം വിദൂരം അല്ല..വിശദം ആയ ചര്ച്ചയിലേക്ക് മടങ്ങി വരാം അതിനു മുൻപ് ഒരു ചെറിയ ഇടവേള.tv യിൽ പരസ്യം വന്നു നിറഞ്ഞു.
                                                                                            ദിനിൽ നായർ