Wednesday, 24 December 2014

കാഴ്ച

കാഴ്ച

പതുക്കെ കണ്ണ് തുറക്കു.ആരോ പറയുന്നത് അവനുകേൾക്കാം.  മങ്ങി മങ്ങി എന്തെക്കെയോ കാണാം.അവൻ കണ്ണുകൾ വലിച്ച് തുറന്നു.പേടിക്കാൻ ഒന്നും ഇല്ല."he is perfectly alright."കുറച്ചു റെസ്റ്റ് എടുത്താൽ മതി.വെള്ളകുപ്പയകാരൻ തിരിഞ്ഞു നടന്നു.

അച്ഛനും അമ്മയും മുന്നിൽ
 നില്കുന്നുണ്ട് .അമ്മ കരച്ചിൽ അടക്കാൻ പാട് പെടുന്നുണ്ട്.അവരുടെ കൂടെ സമപ്രായകാരായ ഒരു സ്ത്രീയും പുരുഷനും അവരുടെ കൂടെ ഒക്കത്ത് ഒരു കുഞ്ഞുമായി ഒരു യുവതിയും ഉണ്ട്.ആ മൂന്നു മുഖങ്ങളിൽ മാത്രം സന്തോഷം.

വാതിലിൽ മുട്ട് കേട്ട് ആരോ ചെന്ന് വാതിൽ തുറന്നു." ഈ കുട്ടിക്കു കൂടി കാണണം എന്ന്.
കയ്യിലും മുഖത്തും മുറിവുകൾ കെട്ടിയ ഒരു സ്ത്രീ രൂപം അടുത്തേക്ക് വന്നു.അത് അവൾ ആയിരുന്നു ലക്ഷ്മി.എനിക്ക് വേണ്ടി മാത്രം ജീവിച്ചവൾ.അവളുടെ കണ്ണുനീർ കാണാൻ കഴിയാതെ അമ്മ സാരി തലപ്പ്‌ കൊണ്ട് മുഖം പൊത്തി.
കൂടി നിന്നവരിൽ ആരോ ഒരാൾ ഒരു ഫോട്ടോ അവനു നൽകി.ഇതാണ് മോനെ നിനക്ക് കണ്ണുകൾ ദാനം ചെയ്ത രഞ്ജിത്.
ആദ്യമായി ആ കണ്ണുകൾ അവനു വേണ്ടി കരഞ്ഞു.ആ കണ്ണുകൾ അവന്റെ പ്രിയപെട്ടവരെ അവസാനം ആയി കാണുകയായിരുന്നു.

     ദിനിൽ നായർ