Tuesday, 26 June 2012

സ്ത്രീ =ധനം

                                                സ്ത്രീ =ധനം 
"സ്ത്രീ തന്നെ  ആണല്ലോ ധനം അല്ലെ സുധാകരാ..."എന്ന് പറഞ്ഞു കൊണ്ട് ചെറുകന്റെ അച്ഛന്‍ വായില്‍ കിടന്ന മുറുക്കാന്‍ പുറത്തേക്കു തുപ്പി കളഞ്ഞു ...
നിങ്ങളുടെ കുട്ടിക്ക് എന്താണ് വച്ചാല്‍ കൊടുക്കുക അതിനു ഞങ്ങള്‍ കണക്കു പറയുനില്ല..ഇത്രയും പറഞ്ഞു കൊണ്ട് ഭാസ്കര മേനോന്‍ കസേരയില്‍ വന്നു ഞെളിഞ്ഞിരുന്നു .താന്‍ പറഞ്ഞു വച്ചത് ഒരു വലിയ കാരിയം ആണല്ലോ !.പെണ്ണിനും ചെറുക്കനും ഇഷ്ടപെട്ട സ്ഥിതിക്ക് ഇനി ബാകി ഉള്ള കാരിയങ്ങളിലേക്ക് കടക്കാം എന്ന് പറഞ്ഞു കൊണ്ട് ബ്രോകര്‍  നാരായണന്‍ ചേട്ടന്‍ കയറി ഇടപെട്ടു ..വാതിലിന്റെ മറവില്‍ ചാരി ഹാളില്‍ നടക്കുന്ന കാരിയങ്ങള്‍ എല്ലാം ശ്രധികുന്നുണ്ട്
സ്മിത..അവളെ ഇടകന്നിട്ടു നോക്കി ഇരിക്കുന്നു രമേശ്‌ .."ചെറുക്കന് മുടി അല്പം കുറവാ അല്ലെ ഉഷേടത്തി"നിര്‍മല ചിറ്റ സ്വന്തം സ്വഭാവം കാണിക്കാനായി ഒരു ഡയലോഗ് വിട്ടു ..സ്മിതക്കും അമ്മ ആയ ഉഷക്കും അത് അത്ര സുഖിച്ചില്ല .."മുടി ഒക്കെ ഇപ്പൊ ആര് നോക്കുന്നു .ഇപ്പൊ ഉള്ള പല ചെറുപ്പക്കാര്‍ക്കും  മുടിയും മീശയും ഒക്കെ കുറവാ  ..ഇപ്പൊ സിനിമയില്‍ ഉള്ള പുതിയ ആ നടനെ  കണ്ടിടില്ലേ നിര്‍മലെ നീ .സ്മിതയുടെ അമ്മ അതിനു അങ്ങനെ തട ഇട്ടു ..അപ്പോള്‍ എല്ലാം പറഞ്ഞ പോലെ
അടുത്ത മാസം ആദിയം നിശ്ചയം ..സുധാകരന്‍ പറഞ്ഞ പോലെ മൂന്ന് മാസം കഴിഞ്ഞു കല്യാണം ..എങ്കില്‍ പിന്നെ ഞങ്ങള്‍ അങ്ങ് ഇറങ്ങുവാ..ഇപ്പൊ ഇറങ്ങിയാലെ മഴയ്ക്ക് മുമ്പ് വീട്ടില്‍ എത്താന്‍ പറ്റു..വീടിന്റെ മുറ്റത്തേക്ക്   എല്ലാവരും ഇറങ്ങി വന്നു അവരെ യാത്ര ആക്കി   രമേശിന്റെ കണ്ണ് അപ്പോഴും സ്മിതയില്‍ തന്നെ ഉടക്കി നില്കുവായിരുന്നു ..

സന്ധ്യ മയങ്ങി തുടങ്ങിയപ്പോള്‍ നാരായണന്‍ വീണ്ടും വന്നു ."സുധാകരെട്ടോ ."
എന്താ നാരായണ ..വാ കയറി ഇരിക്ക് .കസേരയില്‍ ഇരുനിട്ടു നാരായണന്‍ പറഞ്ഞു തുടങ്ങി."ചേട്ടന്‍ എന്താ മനസ്സില്‍ കണ്ടിരികുന്നത്‌.നമുക്ക് എത്ര കൊടുക്കാന്‍ പറ്റും "
നാരായണാ ,നിനക്ക് അറിയാല്ലോ ,,"ഞാന്‍ സ്കൂളില്‍ നിന്ന് റിട്ടയേര്‍ഡ്‌ ആയപ്പോള്‍ കിട്ടിയ കുറച്ചു കാശ് ഉണ്ട് ബാങ്കില്‍ പിന്നെ കുറച്ചു സ്വര്‍ണവും .. ഇവള്‍ ഒന്ന് മാത്രം അല്ലല്ലോ എനിക്ക് ഉള്ളത് ഒരു പെണ്ണും ഒരു ആണും കൂടി ബാക്കി ഇല്ലേ" . അതൊക്കെ എനിക്കറിയാം ചേട്ടാ,അവര് വലിയ തറവാട്ടുകാരാ പോരാത്തതിനു ചെറുക്കന്  സെന്‍ട്രല്‍ ഗവണ്മെന്റ് ഉദ്യോഗവും!..ചെറുകന്റെ ചേട്ടന് കിട്ടിയത് എത്ര ആണെന്ന്
അറിയാമോ ? നൂറു  പവനും ഒരു കാറും ആണ് ..അത്രേ എങ്കിലും നമ്മള്‍ കൊടുകണം എന്നെ ഞാന്‍ പറഞ്ഞുള്ളൂ ..

ആ  നോക്കാം എന്ന് പറഞ്ഞു കൊണ്ട് സുധാകരേട്ടന്‍ ചാര് കസേരയിലേക്ക് ചെരിഞ്ഞു ..ചേച്ചിയെ ഞാന്‍ അങ്ങ് ഇറങ്ങുവാ നാരായണന്‍ ഉഷേടതിയോടു യാത്ര പറഞ്ഞു ഇറങ്ങി ..എത്രയാ അവര് പറയുന്നത് എന്ന് വല്ല സൂചനയും നാരായണന്‍ തന്നോ ?? ഉഷ അന്വേഷിച്ചു എത്തി . അവന്‍ പറയുന്നത് ഒരു നൂറെങ്കിലും കൊടുക്കേണ്ടി വരും എന്നാണ് ."എല്ലാം കൂടി നുള്ളി പറക്കിയാല്‍ ഒരു നൂറു ഒപ്പിക്കാം .പിന്നെയും കാശ് വേണം കല്യാണ ചെലവ്
ഡ്രസ്സ്‌ അങ്ങനെ പലതും .എനിക്ക് ഒരു എത്തും പിടിയും കിടുന്നില്ല ".ഇനി ആകെ കൂടി ഉള്ള ഒരു മുതല്‍ എന്ന് പറയുന്നത് ആ എയര്‍പോര്‍ട്ട് ഇന്  അടുത്ത് കിടക്കുന്ന 10  സെന്‍റ് സ്ഥലവും അതിലുള്ള 3  കടമുറിയും ആണ് .എല്ലാത്തിനും എന്തെങ്കിലും വഴി കാണും ..സമധാനം ആയിട്ട് വന്നു അത്താഴം കഴിക്കു ..ഉഷ സമാധാനിപിച്ചു .

കല്യാണ നിശ്ചയം കഴിഞ്ഞു ..സുധാകരനും ഉഷയും കണക്കു കൂട്ടലുകളില്‍ തന്നെ ..ഒന്നും ഒരിടത്തും എത്തുനില്ല.ഇനി ഇപ്പൊ ഒരു വഴിയെ ഉള്ളു .ആ 10  സെന്‍റ് സ്ഥലം പണയം വക്കാം.അല്ലാതെ വേറെ വഴി ഒന്നും ഞാന്‍ കാണുനില്ല എന്ന് പറഞ്ഞു സുധാകരന്‍ പുറത്തേക്കു നോക്കി ഇരുന്നു ..സ്മിതയുടെ മുറിയില്‍ നിന്ന്  അടക്കി പിടിച്ചുള്ള സംസാരം കേള്‍ക്കാം ."ഇപ്പൊ ഇവിടെ എല്ലാരും ഉണ്ട് ഇപ്പൊ പറ്റില്ല.പിന്നെ തരാം ".ഞാന്‍ വയ്ക്കുവാ.വീട്ടില്‍ ഉള്ള എല്ലാവരും അത് കേള്‍ക്കുന്നുടെങ്കിലും   ശ്രധികാത്ത മട്ടില്‍ ഇരുന്നു ..രാത്രി 10 മണി  കഴിഞ്ഞു .സ്മിതയുടെ മുറിയില്‍ ചെറിയ വെളിച്ചം .മൊബൈല്‍ റിംഗ് ചെയുന്നു . രമേശ്‌ ആണ് വിളികുന്നത് .."മോള് ഉറങ്ങിയോ "
"ഇല്ല ,ഞാന്‍ ഇങ്ങനെ ഓരോന്ന് ഓര്‍ത്തു കിടക്കുവായിരുന്നു "
"എന്ത് ഓര്‍ത്ത്? പറ മോളെ "
"ഒന്നും ഇല്ല,നാണത്തോടെ അവള്‍ ചിരിക്കുന്നു "

കുറച്ചു നേരത്തെ സ്നേഹ സംഭാഷണത്തിന്  ശേഷം രമേശ്‌,-"നിനക്ക് എത്ര പവന്‍ തരും എന്നാ അമ്മ പറയുന്നത് "
അങ്ങനെ  ഒന്നും ഇത് വരെ പറഞ്ഞില്ല .ഒന്നും വേണ്ടാ എന്നല്ലേ ചേട്ടന്റെ അച്ഛന്‍ പറഞ്ഞത് പിന്നെ എന്താ ഇപ്പൊ ഇങ്ങനെ ഒരു ചോടിയം ?
ചെറു ചിരിയോടെ രമേശ്‌ ,അതൊക്കെ ഒരു തറവാടിതത്തിനു അച്ഛന്‍ തട്ടി വിട്ടതല്ലേ അല്ലാതെ !
നീ വീട്ടില്‍ പറ  ഒരു 100 പവന്‍ എങ്കിലും വേണം എന്ന് ..
എന്താ ചേട്ടാ ഇപ്പൊ ഇങ്ങനെ ഒക്കെ ..പറയുന്നത് ..വീടിലെ കാരിയങ്ങള്‍ ഒക്കെ ചേട്ടന് അറിഞ്ഞു കൂടെ ?
എനിക്ക് സ്കൂളില്‍ ജോലി കിട്ടാന്‍ വേണ്ടി കുറെ കാശ് അച്ഛന് ചിലാവായി ..ഇനി ഇങ്ങനെ ഓരോ demand  കൂടി ഞാന്‍ പറയുന്നത് എങ്ങനയാ ? എന്റെ താഴെ രണ്ടു പേര് കൂടി ഇല്ലേ അവര്‍ക്കും വേണ്ടേ എന്തെങ്കിലും ഒക്കെ അവള്‍ അല്പം രോഷത്തോടെ സംസാരിച്ചു .എങ്കിലും എനിക്ക് തോന്നുനത് 100  പവന്‍ അച്ഛന്‍ തരും എന്നാണ് ..
മറു തലക്കല്‍ നിന്നും വലിയ സംസാരം ഒന്നും ഉണ്ടായില്ല അന്ന് പിന്നെ ...

പിറ്റേന്ന് വീണ്ടും രമേശ്‌ വിളിച്ചു ..എന്താ ഇന്നലെ ഒന്നും സംസാരിക്കാണ്ട് വച്ചത് സ്മിത പരിഭവം പറഞ്ഞു ..
ഒന്നും ഇല്ല രമേഷിന്റെ ശബ്ദത്തില്‍ ചെറിയ ദേഷ്യം ഉണ്ട് എന്ന് അവള്‍ക്കു മനസിലായി ..
രമേശ്‌ ,എയര്‍പോര്‍ട്ട്  ഇന്‍റെ അടുത്തുള്ള ആ സ്ഥലം എത്ര സെന്‍റ് ഉണ്ട് ?
രമേഷിന്റെ ഈ ചോദിയം അവള്‍ ഒട്ടും പ്രതീക്ഷിച്ചേ ഇല്ല ..ചേട്ടന്‍ എങ്ങനെ അറിഞ്ഞു ഞാള്‍ക്ക് അവിടെ സ്ഥലം ഉണ്ടെന്നു ?
അതൊക്കെ അറിഞ്ഞു .അത് നിന്റെ പേരില്‍ ആകി തരാന്‍ പറയണം കല്യാണത്തിന് മുമ്പ് ..കേട്ടോ ?
സ്മിതയ്ക്ക് അത് ഒട്ടും ഇഷ്ടം ആയില്ല ..ഞാന്‍ അങ്ങനെ ഒന്നും പറയില്ല ചേട്ടന്‍ ഇങ്ങനെ ഓരോന്ന് demand ചെയല്ലേ മോശം ആണ് ..
ചേട്ടനെ കുറിച്ച് ഞാന്‍ ഇങ്ങനെ ഒന്നും അല്ല കരുതിയത്‌ ..ഈ കാലത്ത് ആരെങ്കിലും ഇങ്ങനെ സ്ത്രീധനത്തിന് കണക്കു പറയുമോ ?
അവള്‍ അല്‍പ്പം ദേഷ്യത്തോടെ തന്നെ ആണ് ഇത് ചോദിച്ചത് ..
നീ പിന്നെ എന്താ  വിചാരിച്ചത് നിന്നെ ഒന്നും കിട്ടാതെ ഞാന്‍ എന്റെ വീടിലേക്ക്‌ കെട്ടി എടുക്കും എന്നാണോ ?
ഞങ്ങള്‍ പലതും മുന്നില്‍ കണ്ടു കൊണ്ട് തന്നെ ആണ് ഈ ആലോചനയും ആയി വന്നത് ..നീ വീട്ടില്‍ ആലോചിച്ചു മറുപടി പറ എന്ന് പറഞ്ഞു കൊണ്ട് രമേശ്‌ ഫോണ്‍ കട്ട്‌ ചെയ്തു ..സ്മിത എന്ത് ചെയ്യണം  എന്നറിയാതെ പകച്ചു പോയി ..

അത്താഴം കഴിക്കാന്‍ വിളിച്ചിട്ടും സ്മിത വരാതെ ആയപ്പോള്‍ സുധാകരന്‍ അവളുടെ മുറിയിലേക്ക് ചെന്നു."എന്താ മോളെ സുഖം ഇല്ലേ ?"വന്നപ്പോള്‍ മുതല്‍ നീ കിടകുവാനെന്നനല്ലോ അമ്മ പറഞ്ഞത് ."എന്തെന്കിലം പ്രോബ്ലം ഉണ്ടോ മോള് അച്ഛനോട് പറ ..
കുറച്ചു നേരത്തെ മൌനത്തിനു ശേഷം സ്മിത പറഞ്ഞു ."ഇന്ന് രമേശ്‌ ചേട്ടന്‍ വിളിച്ചിരുന്നു എന്നിട്ട് എന്നോട് പറഞ്ഞു നമ്മുടെ എയര്‍പോര്‍ട്ട് ഇന് അടുത്തുള്ള 10  സെന്‍റ് സ്ഥലം  എന്റെ പേരില്‍ എഴുതാന്‍ അച്ഛനോട് പറയാന്‍ "."അച്ഛാ ,അയാള്‍ക്ക്‌ വേണ്ടത് എന്നെ അല്ല നമ്മുടെ സ്ഥലവും സ്വര്‍ണവും ഒക്കയാ .."കരഞ്ഞു കൊണ്ടാണ് സ്മിത അത് പറഞ്ഞത് ..സുധാകരന്‍ ആകെ തളര്‍ന്നു പോയി .അയാള്‍ ഒരിക്കല്‍ പോലും അവരില്‍  നിന്ന് അത് പ്രതീക്ഷിചിരുനില്ല. മോള് ഇപ്പൊ വന്നു ഭക്ഷണം കഴിക്കു ..ഞാന്‍ ഒന്ന് തിരകട്ടെ എല്ലാം..

പിറ്റേന്ന് രാവിലെ തന്നെ നാരായണന്‍ വീട്ടില്‍ ഹാജര്‍ വച്ചു,,
എന്താ നാരായണ ഇതൊക്കെ ?ആദിയം ഒന്നും വേണ്ടാ പെണ്ണിനെ മാത്രം മതി എന്ന് പറഞ്ഞു .എന്നെ കൊണ്ട് കഴിഞ്ഞിട്ടല്ല  എങ്കിലും 100  പവന്‍ എങ്ങനെ എങ്കിലും നോക്കാം എന്ന് ഞാന്‍ പറഞ്ഞതല്ലേ ?ഇപ്പൊ അവര്‍ക്ക് പുതിയ demand !! സ്ഥലവും വേണം ..ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ ആണെന്ന് കരുതി ഇങ്ങനെ ഉപദ്രവിക്കാമോ ??
അവരെ കുറിച്ച് ഞാന്‍ കൂടുതല്‍ ഒന്നും ആലോചിച്ചില്ല അതാ എനിക്ക് പറ്റിയ തെറ്റ് ..നീ ഇങ്ങനെ ഒരു ബന്ധം കൊണ്ട് വരും എന്ന് ഞാന്‍ കരുതിയും ഇല്ല " ചേട്ടന്‍ എന്തുവാ ഈ പറയുന്നത് ഞാന്‍ അറിഞ്ഞു കൊണ്ട് ചെയ്തതാണോ ഇത് ?നാരായണന്‍ തുടര്‍ന്നു.ഇനിയിപ്പോ മുന്നോട്ടു നമുക്ക് എന്ത് ചെയ്യാന്‍ പറ്റും അത് ആലോചിക്ക് അതാണ് ബുദ്ധി .എന്ത് ആലോചിക്കാന്‍ ?ഒന്നും ആലോചിക്കാന്‍ ഇല്ല ആ സ്ഥലം ഒന്നും കൊടുക്കാന്‍ പറ്റില്ല .ഇനി അത് മാത്രമേ എന്റെ കയ്യില്‍ ഉള്ളു ..
ഇപ്പോള്‍ തന്നെ ഞാന്‍ ആ സ്ഥലം പണയം വച്ചിരികുവാ ഈ കല്യാണം നടത്താന്‍ വേണ്ടി.അത് നടകില്ല എന്ന് തന്നെ അവരോടു പറഞ്ഞേക്ക് ..

സുധാകരന്‍ ചാരു കസേരയില്‍ കിടന്നു മയങ്ങുന്നു ..ഉഷ വന്നു അയാളെ ഉറകത്തില്‍ നിന്ന് ഉണര്‍ത്തി "ഈ ചായ കുടിക്കു ".
മോള് പറയുന്നത് അച്ഛന്‍ ആ സ്ഥലം എഴുതി തരാന്‍ ഒന്നും നോകണ്ടാ..അങ്ങനെ ചെയ്തിട്ട് അവളുടെ കല്യാണം നടകണ്ടാ എന്നാണ് .."എന്‍റെ ഗുരുവായുരപ്പാ എന്തിനാ ഞങളെ ഇങ്ങനെ പരീക്ഷികുനത് "ഉഷ ദൈവത്തെ വിളിച്ചു ..അവര് ചായ കുടിച്ചു കൊണ്ടിരികുനതിനിടയില്‍ സ്മിത സ്കൂളില്‍ നിന്ന് വന്നു .. നാരായണന്‍  അല്ലെ വരുനത്‌ ഉഷ ചോദിച്ചു..അതെ നാരയണേട്ടന്‍ സ്മിത പറഞ്ഞു ..വാ മോളെ നമുക്ക് അകത്തേക്ക് പോകാം ഉഷ മകളെ കൂടികൊണ്ട് അകത്തേക്ക്
പോയി ..

വാ നാരായണാ കയറി ഇരിക്ക് ..എന്തായി അവരോടു കാരിയങ്ങള്‍ പറഞ്ഞോ ?അവര് എന്താ പറഞ്ഞത് .. ഞാന്‍ അവരോടു ഇവിടെന്നു പറഞ്ഞ പോലെ പറഞ്ഞു ..ചെറുക്കനും  ചെറുകന്റെ അച്ഛനും പറയുന്നത് അവര്‍ക്ക് ആ സ്ഥലം വേണം എന്നാണ് ..അവര് അവിടെ എന്തോ ബിസിനസ്‌ ഒക്കെ പ്ലാന്‍ ചെയുന്നുണ്ട് ..വേണേല്‍ സ്വര്‍ണം കുറച്ചു കുറഞ്ഞാലും കുഴപ്പം ഇല്ല പക്ഷെ സ്ഥലം വേണം എന്നാ നിലപാട് .. കൊള്ളാം..അയാള്‍ അന്ന് സ്ത്രീ ആണ് ധനം എന്ന് പറഞ്ഞത് ഇതൊക്കെ കണ്ടാണ്‌ എന്ന് അറിഞ്ഞില്ല ..നാരായണാ ഞാന്‍ ..
സുധാകരേട്ടാ ,കല്യാണം നടത്തുക എന്നത് ഇപ്പൊ നമ്മുടെ ആവശ്യം ആണ് .നിശ്ചയം കഴിഞ്ഞു കല്യാണത്തിന് ഇനി അധികം  സമയം ഇല്ല ..ഇതിന്റെ ഇടയില്‍ നമ്മള്‍ ഇങ്ങനെ വാശി പിടിച്ചു ഇരുന്നാല്‍ നമ്മുടെ കുട്ടിടെ ഭാവി ആണ് പോകുനത് ..അതോര്‍ക്കണം ..

എന്ത് പറയണം എന്നറിയാതെ തല കുമ്പിട്ടു ഇരിക്കുന സുധാകരന്‍ നായര്‍ ..ഇതെല്ലം കേട്ടുകൊണ്ട് സ്മിതയും അമ്മയും ..സ്മിത പുറത്തേക്കു വന്നിട്ട് നാരയനേട്ട,മോള് ഇവിടെ ഉണ്ടായിരുന്നോ ? എന്താ ,മോളെ .. ചേട്ടന്‍ അവരോടു പറഞ്ഞേക്ക് ആ സ്ഥലം കിട്ടിയിട്ട് എന്നെ കല്യാണം കഴികണ്ടാ എന്ന് ..ഇനിയിപ്പോ ആ സ്ഥലം തരാം എന്ന് അച്ഛന്‍ പറഞ്ഞാല്‍ കൂടി അയാളെ കെട്ടാന്‍ ഞാന്‍ ഇല്ല ..ഇന്ന് ഈ സ്ഥലം.. നാളെ വേറെ പലതും ..അതൊക്കെ കൊടുക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ എന്തായിരിക്കും ആ വീട്ടില്‍ എന്‍റെ അവസ്ഥാ .. അത് കൊണ്ട് നാരയണേട്ടന്‍ ഒരു പണി ചെയ്യ് അവര്‍ക്ക് എയര്‍പോര്‍ട്ട് ഇന് അടുത്ത് സ്ഥലം  ഉള്ള വേറെ ആരുടെയെങ്കിലും ആലോചന ശരി  ആകി കൊടുക്ക്‌.
അതാണ് നല്ലത് ..സുധാകരന്‍ നായര്‍ തല ഉയര്‍ത്തി കൊണ്ട് മകളെ നോക്കി ..അവള്  പറഞ്ഞ തീരുമാനം തന്നെ ആണ് എന്റെയും ..
മോളോട് സംസാരിച്ചിട്ടു തീരുമാനിക്കാം എന്ന് കരുതി ഇരികുവായിരുന്നു ഞാന്‍ ..ഇനിയിപ്പോ അതിന്റെ ആവശ്യം ഇല്ല ..ഇതാണ് ഞങ്ങളുടെ തീരുമാനം ചെന്നു പറഞ്ഞേക്ക് അവരോട്..ഇനി എന്നെ വിളികരുത് എന്ന് കൂടി പറഞ്ഞേക്ക് രമേശിനോട് സ്മിത പറഞ്ഞു നിര്‍ത്തി ..
സുധാകരന്‍ നായര്‍ ക്ക് സ്വന്തം മകളെ കുറിച്ച് അഭിമാനം തോന്നി .."സ്ത്രീധനം വേണ്ടാതാ ആരെങ്കിലും ഉണ്ടേല്‍ നമുക്ക് നോക്കാം നാരായണാ .. ".തന്‍റെകമ്മീഷന്‍ ഞാന്‍ തന്നേക്കാം ..പോരേ ..  എങ്കില്‍ നാരായണന്‍ ചെല്ല് എന്ന് പറഞ്ഞു കൊണ്ട് സുധാകരന്‍ മകളുടെ കൂടെ അകത്തേക്ക് പോയി ..

കുറെ മാസങ്ങള്‍ക്ക് ശേഷം നാരായണന്റെ  മാര്യേജ് ബ്യൂറോ ..മകന്റെ biodata കൊടുക്കാന്‍ വന്ന ഒരാള്‍ ..അവിടെ മേശ പുറത്തിരുന്ന  ആല്‍ബം മറിച്ചു നോകിയിട്ടു .. ഈ കുട്ടി കൊള്ളാം ..ഇതിന്റെ details  ഒന്ന് പറ ..നാരയണന്‍ ആല്‍ബം നോകിയിട്ടു. ഇത് നമ്മുടെ സുധാകരന്‍ സര്‍ ഇല്ലേ ...ആ സര്‍ ഇന്‍റെ മോളാ . ചേട്ടന്റെ പയ്യന് പറ്റില്ല .എന്താ കാരിയം അയാള്‍ ചോദിച്ചു .."ഒരു ബന്ധം കല്യാണ നിശ്ചയം കഴിഞ്ഞു മുടങ്ങി പോയതാ ...അത് മാത്രം  അല്ല സ്ത്രീധനം ഒന്നും തടയില്ല ചേട്ടാ .. ".അവര് ഭയങ്കര ആദര്‍ശം ഒക്കെ പറഞ്ഞു ഇരിക്കുവാ ..നമ്മുടെ നാട്ടില്‍ സ്ത്രീധനം കൊടുക്കാതെ ഏതെങ്കിലും ഒരു പെണ്‍കുട്ടിയെ കെട്ടിച്ചു വിടാന്‍ പറ്റുമോ?.അല്ലേല്‍ പിന്നെ പെണ്ണ് വേലി ചാടി പോകണം ..ഇപ്പൊ പിള്ളേര്‍ക്കും ബുദ്ധി വച്ചു..ചാടികുവാണേല്‍ കാശ് ഉള്ള വീടിലെ പിള്ളേരെ മാത്രമേ പയ്യന്മാര് ചാടിക്കു... ..ഇന്നത്തെ കാലത്ത് കാണാന്‍ ഭംഗി മാത്രം ഉണ്ടായിട്ടു എന്ത് കാരിയം അല്ലേ ചേട്ടാ !
"അപ്പോഴാ അവര് സ്ത്രീധനത്തെ എതിര്‍ത് കൊണ്ടിരിക്കുന്നത്..അത് കൊണ്ട് അവരുടെ കാരിയത്തില്‍ ഒരു തീരുമാനം ആയി .." ഇന്നും ആ പെണ്ണ് കെട്ടാ ചരകായിട്ടു അവിടെ ഇരിക്കുനുണ്ട് . ..അയാള്‍ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു നിര്‍ത്തി . "എങ്കില്‍ നമുക്ക് വേറെ നോക്കാം അല്ലേ നാരായണാ" ..പിന്നല്ലാതെ !!  ചേട്ടന്‍ ..ഇത് നോക്ക് !!

                                                                   
ദിനില്‍നായര്‍                                                                            

Sunday, 24 June 2012

അമ്മ..

                                                        അമ്മ
മൊബൈല്‍ ഫോണ്‍ കിടന്നു ചിലക്കുന്ന ശബ്ദം കേട്ടാണ് ശിവരാമന്‍   ഉണര്‍ന്നത് ...ഫോണിലെ അലാറം കട്ട്‌ ചെയ്തു കൊണ്ട് അയാള്‍ സമയം നോക്കി ...
6:00മണി..എഴുനേറ്റു വാതില്‍ തുറന്നു പുറത്തേക്കു നോക്കി ...നല്ല തണുപ്പുള്ള പ്രഭാതം.....വഴിയില്‍ പ്രഭാത  സാവരിക്ക് ഇറങ്ങിയവരുടെ ചെറിയ തിരക്ക് ...
ഭൂമിയുടെ ഭംഗി കൂടുതലായി ആസ്വദിക്കാന്‍ കഴിയുന്നത്‌ പ്രഭാദത്തില്‍ ആണെന്ന് അയാള്‍ക്ക്‌ തോന്നി .....ഒരു ഇളം തെന്നല്‍ അയാളെ  തഴുകി കടന്നു പോയി ...
"ഇന്നെന്താ നീ ഇത്ര നേരത്തെ !!!!"പത്രം എടുക്കാനായി ഗേറ്റ് ഇന്റെ അടുത്ത് നില്‍ക്കുന പ്രഭാകരന്‍ ചേട്ടന്റെ ശബ്ദം ആയിരുന്നു അത് .....ഇങ്ങനെ പോകുവാണേല്‍
ഞാന്‍ നല്ല ഒരു fielder  ആവും ..ചാടി പറന്നു വേണം പേപ്പര്‍ പിടിക്കാന്‍ അല്ലേല്‍ അത് പറന്നു വന്നു ഈ നനഞു കിടക്കുന്ന തറയില്‍ തന്നെ വീഴും ..എത്ര
പറഞ്ഞാലും അവന്‍ പേപ്പര്‍ ഈ ബോക്സില്‍ വക്കില്ല...പ്രഭാകരന്‍ ചേട്ടന്‍ പരാതിയും പറഞ്ഞു അവിടെ നില്‍ക്കുനുണ്ട് ....

ഡ്രസ്സ്‌ ചെയ്തു പുറത്തിറങ്ങി ..വാതില്‍ പൂട്ടി... താഴെ താമസിക്കുന്ന പ്രഭാകരന്‍ ചേട്ടന്‍ പ്രതീക്ഷിച്ച പോലെ തന്നെ പേപ്പറും വായിച്ചു കൊണ്ട് സിറ്റ് ഔട്ടില്‍
ഇരികുന്നുണ്ടായിരുന്നു ..താക്കോല്‍ കൊടുത്തിട്ട് ശിവരാമന്‍  പറഞ്ഞു "ഞാന്‍ ഇന്ന് എത്താന്‍ കുറച്ചു വൈകും..വീട് ക്ലീന്‍ ചെയ്യാന്‍ ആ പയ്യന്‍ വരും ...
താക്കോല്‍ ഇവിടെ കൊടുത്തേക്കാം എന്നാ പറഞ്ഞത് "താക്കോല്‍ വാങ്ങി കയ്യില്‍ വച്ചിട്ട് പ്രഭാകരേട്ടന്‍ "എവിടേക്ക ഇന്ന് നീ "
ഒന്ന് എറണാകുളം വരെ പോകണം "അയാള്‍ യാത്ര പറഞ്ഞു പുറതെകിറങ്ങി..

ഈ watch ലെ    സെക്കന്റ്‌ സൂചിയെക്കളും വേഗത്തില്‍ ആണോ മനുഷ്യരുടെ ജീവിതം മുന്നോട്ടു പോകുന്നത് ...അയാള്‍ സമയം നോക്കി ...
എന്താ എല്ലാവരുടെയും തിരക്ക് ....എല്ലാവരുടെയും തിരക്കുകള്‍ക്ക് കുറച്ചെങ്കിലും കുറവുണ്ടാകുനത് ബാറിലും ദേവാലയത്തിലും എത്തുമ്പോഴാണ് ...
എന്ത് കൊണ്ടാണാവോ അങ്ങനെ ???..തൃശൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന് എറണാകുളതെക്കുള്ള ഒരു K .S .R  .T .C ബസില്‍ കയറി ശിവരാമന്‍  ..
മുന്നോ നാലോ പേര്‍ അവിടവിടെ ആയി ഇരിക്കുന്നു ...ബസ്‌ മുന്നോട്ടെടുത്തു...ശിവരാമന്‍  സ്റ്റാന്‍ഡില്‍ വച്ച് വാങ്ങിയ ന്യൂസ്‌ പേപ്പര്‍ എടുത്തു നിവര്‍ത്തി ...
കണ്ണുകള്‍ പത്രത്തിലെ  ആ തലകെട്ടില്‍ ഉടക്കി ..."ഇന്ന് ലോക മാതൃദിനം "...കൂടെ ഒരു ഫോട്ടോയും ..."കുഞ്ഞിനെ നെഞ്ചോടു  ചേര്‍ത്ത് കെട്ടിയിട്ടു കൊണ്ട് 
മണ്ണ് ചുമന്നു കൊണ്ട് പോകുന്ന ഒരു സ്ത്രീ "പത്രം മടക്കി അയാള്‍ സീറ്റില്‍ ചാരി ഇരുന്നു പുറത്തേക്കു നോക്കി ....വഴിയരികത്തു ഒരു വലിയ flex  ബോര്‍ഡ്‌ ..
സുരേഷ് ഗോപി ചിരിച്ചു കൊണ്ട് നില്കുന്നു .."ഒരു ചോദിയം മതി ജീവിതം മാറാന്‍ "ശരി  ആണ് ...ഒരു ചോദിയം അല്ല ...ഒരു നിമിഷം മതി ജീവിതം മാറാന്‍ ...

കുറെ മാസങ്ങള്‍ക്ക് മുമ്പ് അവിചാരിതമായി പ്യുണ്‍ ചന്ദ്രേട്ടന്‍ എന്റെ മേശപുറത്ത്‌ കൊണ്ട് വന്നു ഒരു കത്ത് വച്ചിട്ട് പറഞ്ഞു "സര്‍ ഇന് ഒരു കത്തുണ്ട്"
എനിക്ക് കത്തോ ?വരാനുള്ള ഒരു സാധ്യതയും ഇല്ല ..കത്തെടുത്തു മറിച്ചു നോക്കി ..കത്ത് എനിക്ക് തന്നെ ആണ് ..
സരസ്വതി  അമ്മ
ശരണാലയം
കൊച്ചി
ഈ മേല്‍വിലാസം ഉള്ള ആരെയും എനിക്ക് പരിചയം ഇല്ലല്ലോ എന്ന് ഓര്‍ത്തു കൊണ്ട് കത്ത് പൊട്ടിച്ചു ...

മോനേ.....അങ്ങനെ വിളിക്കാമോ എന്ന് അറിയില്ല എങ്കിലും ഒരു അമ്മയുടെ സ്വാതന്ത്രിയത്തോടെ ഞാന്‍ അങ്ങനെ വിളികുവാണ്...
എന്റെ പേര് സരസ്വതിഅമ്മ ...കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് മലയാളം വാരികയില്‍ മോന്‍ എഴുതിയ ഒരു കഥ ഞാന്‍ വായിക്കുനത്
മകന്‍ ഉപേക്ഷിച്ചു പോയ ഒരു അമ്മ .അവരുടെ മനസിലൂടെ ആ മകനെ കുറിച്ച് ഓര്‍ക്കുന്ന ഒരു അമ്മയുടെ കഥ ...അത് ഒരു കഥ അല്ല ഒരു സത്യം ആണ്
എന്നെ പോലുള്ള ഒരു പാട് അമ്മമാരുടെ ജീവിതം ആണ് ...വളരെ ഹൃദയ സ്പര്‍ശി ആയി അത് മോന്‍ എഴുതിയിട്ടുണ്ട് ....എഴുത്തിനെ പ്രശംസിച്ചു
ഒരു പാട് ആ അമ്മ എഴുതി എങ്കിലും ആ കത്തിലെ വരികളില്‍ കൂടി എനിക്ക് കാണാന്‍ കഴിഞ്ഞു എല്ലാം ഉള്ളില്‍ ഒതുക്കി കഴിയുന്ന ഒരു അമ്മയെ ...
മോനെ പോലെ ഒരു മകനെ പ്രസവിച്ച ആ അമ്മയ്ക്കും നല്ലത് നേര്‍ന്നു കൊണ്ട് നിര്ത്തുന്നു ..എന്ന് സരസ്വതി അമ്മ ....

ആ കത്തിന് മറുപടി എഴുതാതിരിക്കാന്‍ അയാള്‍ക് കഴിയുമായിരുന്നില്ല ....അന്ന് തന്നെ അതിനുള്ള മറുപടിയും അയാള്‍ എഴുതി ..

പ്രിയപ്പെട്ട അമ്മക്ക് ,

കത്ത് കിട്ടി ...എന്റെ ജീവിതത്തില്‍ ഇത്ര സന്തോഷത്തോടെ ഒരു കത്ത് ഇത് വരെ ഞാന്‍ വായിചിടില്ല ...കാരണം ഉണ്ട് അതിന്..എന്തെന്നാല്‍
ഇത്ര സ്നേഹത്തോടെ എന്നെ ആരും മോനെ എന്ന് വിളിചിടില്ല ..ജീവിതത്തില്‍ ഒറ്റപെടുന്നവന് മാത്രമേ അമ്മയുടെയും ,അച്ഛന്റെയും വില അറിയുള്ളു ...
അത് നല്ല പോലെ മനസിലാകിയിയ്ടുള്ളവനാണ് ഞാന്‍ ...ആരാണ് പറഞ്ഞത് അമ്മ ഒറ്റകാനെന്നു???ഒരു അമ്മയുടെ വാത്സല്യം ഒരു കത്തിലൂടെ എന്നെ
അനുഭവിപിക്കാന്‍ കഴിഞ്ഞ ഈ അമ്മയെ നഷ്ടപെടുത്തിയ ആ മകനാണ് ജീവിതത്തില്‍ ഒറ്റപെട്ടത്‌ .....ആര്‍ക്കും ആരുടേയും പകരകാരന്‍ ആവാന്‍
കഴിയില്ല ..എങ്കിലും ..ഒരു അമ്മയുടെ വാത്സല്യത്തോടെ എന്നെ സ്നേഹിക്കുവാന്‍ അമ്മക്ക് കഴിയുമോ ?...കൂടുതല്‍ എന്തൊകെയോ പറയണം എന്നുണ്ട് ..കഴിയുന്നില്ല ...
അത് കൊണ്ട് നിര്‍ത്തുന്നു...
                                                എന്ന് സ്വന്തം
                                                     മകന്‍ -ശിവരാമന്‍
ഇന്നലെ ഓഫീസില്‍ വീണ്ടും കത്ത് വന്നു ...ആകാംഷയോടെ തുറന്നു നോക്കി ...

മോനെ കാണാന്‍ ഒരു പാട് ആഗ്രഹം ഉണ്ട്..ഇവിടെ വരെ ഒന്ന് വരാമോ ??
                                                                  എന്ന് അമ്മ.....
കത്ത് മടക്കി മേശപുറത്ത്‌ വച്ച് കസേരയില്‍ ചാരി ഇരുന്നു അയാള്‍  ആലോചിച്ചു ..രക്ത ബന്ധങ്ങളെക്കള്‍ വലുതായിരിക്കും ചിലപ്പോള്‍ കര്‍മ ബന്ധങ്ങള്‍ ....

ബസ്‌ എറണാകുളം സ്റ്റാന്‍ഡില്‍ എത്തി ..ചിന്തകള്‍ക്ക് വിട നല്‍ക്കി കൊണ്ട് അയാള്‍ ഉണര്‍ന്നു ..ഒരു നിശ്വാസം പുറപെടുവിച്ചു കൊണ്ട് ബസ്‌ നിന്നു..ബസില്‍ നിന്നു ഇറങ്ങിയ ശിവരാമന്‍  സമയം നോക്കി ..11:30..എന്തൊരു ചൂട് ...സൂര്യന്‍ തന്നെ തന്നെയാണോ ആക്രമിക്കുനത് എന്ന് അയാള്‍ക്ക്‌ തോന്നി ..വിയര്‍പ്പ് തുടച്ചു കൊണ്ട്
അയാള്‍ മുനോട്ടു നടന്നു ..

കുറച്ചു ബുദ്ധി  മുട്ടിയെങ്കിലും അയാള്‍ ശരണാലയം കണ്ടു പിടിച്ചു ...അങ്ങോടു നടകുമ്പോള്‍ ഹൃദയത്തിന്റെ മിടിപ്പ് കൂടുനത് പോലെ തോന്നി..ആദിയം ആയി കാണാന്‍
പോകുകയാണ് അമ്മയെ ...ഒരു വീട് ..അല്ലാതെ  ഒരു സ്ഥാപനം ആണെന് തോന്നില്ല ശരണാലയം കണ്ടാല്‍ ...ശാന്തമായ അന്തരീക്ഷം ...ശരണാലയം നടത്തുന്നത് ലക്ഷ്മി ടീച്ചര്‍ ആണ് ..ഓഫീസിലേക്ക് കടന്നു ചെന്നു..."ഇരിക്ക് ടീച്ചര്‍ നിറഞ്ഞ മനസോടെ പറഞ്ഞു ".. എന്‍റെ പേര് ശിവരാമന്‍  ...ടീച്ചര്‍ ഇന്റെ മുഖത്ത് കണ്ട സന്തോഷത്തില്‍
നിന്നു മനസിലായി ..എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു ..."welcome to  our  home ".ഇത്ര പെട്ടന്ന് കണ്ടുമുട്ടാന്‍ കഴിയും എന്ന് കരുതിയില്ല .."ഞാനാണ് സരസ്വതി അമ്മക്ക്
അഡ്രസ്‌ കൊടുത്തത് .."..ശരിക്കും പറഞ്ഞാല്‍ എങ്ങനെ ജീവികണ്ട  സ്ത്രീ ആണ് അവര് ..ഇപ്പൊ ഇവിടെ ഇങ്ങനെ ..!! ഒന്ന് നിര്‍ത്തിയിട്ടു ടീച്ചര്‍ തുടര്‍ന്നു..
മകന്‍ ഉണ്ടായി കുറച്ചു കഴിഞ്ഞപോഴേക്കും ഭര്‍ത്താവ് ഒരു accident ല്‍ മരിച്ചു പോയി ..പിന്നെ അവര് ജീവിച്ചത് മുഴുവന്‍ മകന് വേണ്ടി ആയിരുന്നു ..ജോലി ഒക്കെ കിട്ടി വിദേശത്തേക്ക് പോയ മകന്‍ അവിടെന്നു തന്നെ കല്യാണം ഒക്കെ കഴിച്ചു അവിടെ settled  ആയി ..പിന്നെ അവനു ഈ അമ്മ ഒരു ശല്യം ആയി തുടങ്ങി അങ്ങനെ ആണ് അവര് ഇവിടെ എത്തിയത് ..ഇവിടെ ഉള്ള ബാകി ഉള്ളവരുടെയും കഥയും ഇതൊക്കെ തന്നെ ആണ് ...കുറെ  പണം അവരുടെ പേരില്‍ നിക്ഷേപിച്ചിട്ട് അവരെ ഇവിടെ ആകിയിട്ടു പോകും ..ഒരമ്മയും മക്കളില്‍ നിന്നു പണം അല്ല തിരിച്ചു പ്രതീക്ഷികുനത് ..ഒരായുസ് മുഴുവന്‍ മക്കള്കായി മാറ്റി  വച്ച് ജീവിച്ച അവരുടെ മനസ് കാണാതെ പോക്കുന്ന ഇവര്‍ എന്ത് നേടാന്‍ ആണ് ..??നേടിയാല്‍ തന്നെ അത് ആര്‍ക്കാണ്??..അവര്‍ ഒരിക്കല്‍ പോലും ഓര്‍കുന്നില്ല ഒരു നാള്‍ തന്റെയും അവസ്ഥ
ഇതായിരിക്കും എന്ന് ....ഞാന്‍ പോയി സരസ്വതി അമ്മയെ കൂടി കൊണ്ടുവരാം ..ശിവരാമന്‍  ആ visitors  റൂമിലേക്ക്‌ ഇരുന്നോളു...

visitors റൂമില്‍ കിടന്ന മാതൃവാണി എടുത്തു അയാള്‍ വെറുതെ മറിച്ചു നോക്കി..."അമ്മ എന്നാ സത്യത്തെ തിരിച്ചു അറിയുമ്പോഴാണ് മകന്‍ അല്ലെങ്കില്‍ മകള്‍
എന്നവാകിനു പൂര്‍ണത ഉണ്ടാകുന്നത് "!!....തണുത്ത വിരലുകള്‍ തന്റെ മൂര്‍ത്ധാവില്‍ തലോടുനതായി അയാള്‍ക്ക് തോന്നി ..അയാള്‍ തിരിഞ്ഞു നോക്കി ..
അക്ഷരങ്ങളിലൂടെ മാത്രം ഞാന്‍ കണ്ട അമ്മ .....സ്വന്തം മകനെ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ തിളങ്ങുന്നുണ്ട് ആ കണ്ണുകള്‍ ...അമ്മ മകനെ കെട്ടി പിടിച്ചു
കൊണ്ട് ആശ്ലേഷിച്ചു ...ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രക്ഷാവലയത്തില്‍ ആണ് ഞാന്‍ നില്കുന്നത് എന്ന് അയാള്‍ തിരിച്ചു അറിഞ്ഞു ....
കുട്ടികാലത്ത് ഒരു പാട് ആഗ്രഹിച്ച ആ മാതൃവാത്സല്യം ഇരട്ടി ആയി അനുഭവിക്കുക ആയിരുന്നു ആ അമ്മയോടൊപ്പം ചിലവിട്ട നിമിഷങ്ങളിലൂടെ അയാള്‍ ...

ആ അമ്മയുടെ കൂടെ ഇരുന്നു ഊണ് കഴിച്ചപോഴും ,അവരുടെ മടിയില്‍ തലവച്ചു കിടന്നു വര്‍ത്തമാനം പറയുമ്പോഴും ആ അമ്മയുടെ മുഖത്ത്  കണ്ട
സന്തോഷം കണ്ടപ്പോള്‍ അയാള്‍ക്ക്‌ തോന്നി .."ദൈവങ്ങള്‍ ഭൂമിയില്‍ ജീവികുന്നത് അമ്മമാരിലൂടെ ആണെന്ന് "...ആ സന്തോഷത്തിനു നമ്മള്‍ കാരണകാരകുമ്പോള്‍
ആണ് നമ്മളൊക്കെ മനുഷ്യത്വം ഉള്ളവര്കുന്നതെന്ന് ...."അവന്റെ തല മുടിയില്‍ തലോടി കൊണ്ട് ഇരിക്കുന അവരോടു അവന്‍ ചോദിച്ചു ...
"എന്‍റെ അമ്മയായി ഇനിയുള്ള കാലം എന്‍റെ കൂടെ വരാമോ എന്ന് "...കുറച്ചു നേരത്തെ മൌനത്തിനു ശേഷം അമ്മ പറഞ്ഞു .."ഈ വാക്കുകള്‍ ഞാന്‍
കേള്‍കാന്‍ ആഗ്രഹിച്ചത്‌ തന്നെ ആണ് ..പക്ഷെ വേണ്ടാ ...കൂടെ വരുനില്ല ...മോന്റെ അമ്മയായി ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും ..ഇനിയുള്ള ജീവിതം
ഇവിടെ തന്നെ എന്ന് ഞാന്‍ ഉറപിച്ചതാണ് ...കുറെ നാള്‍ മുമ്പ് വരെ ഞാന്‍ എല്ലാ ദൈവങ്ങളെയും ശപിചിടുണ്ട് ..പക്ഷെ ഇന്ന് ഞാന്‍ അവരോടൊക്കെ നന്ദി
പറയുകയാണ്‌ ഇത് പോലെ ഒരു മകനെ എനിക്ക് തന്നതിനു ...ഇത് പോലെ ഉള്ള കുറെ നിമിഷങ്ങള്‍ മാത്രം മതി ഇനി ഈ അമ്മക്ക് ...അയാളുടെ നെറ്റിയില്‍
ചുംബിച്ചു കൊണ്ട് അമ്മ അത് പറയുമ്പോള്‍ ആ മനസ് ഒന്ന് പിടഞ്ഞോ ???

വെയില്‍ പതുക്കെ പിന്മാറി തുടങ്ങി ..അന്ന് ശരണാലയത്തില്‍ നിന്നു ഇറങ്ങുമ്പോള്‍ അയാള്‍ക് തോന്നി ഞാന്‍ അനാഥന്‍ അല്ല എന്ന് ...തന്നെ കാത്തിരിക്കുന്ന ഒരു അമ്മ
ഇവിടെ ഉണ്ട് ..തന്നെ മാത്രം കാത്തിരിക്കുന്ന ഒരു അമ്മ ...തന്‍റെ മാത്രം അമ്മ !..ഒരു കാര്‍ മുന്നില്‍ വന്നു നിര്‍ത്തി ."Excuse me ..ചേട്ടാ ...ശരണാലയത്തിന്‍റെ administrative  office ഏത് ഭാഗത്താണെന്ന്
പറയാമോ ?".  നേരെ ചെന്നിട്ടു വലത്തോട്ട്  പോയാല്‍ മതി.അയാള്‍ക്ക്‌  വഴി പറഞ്ഞു കൊടുത്തു കൊണ്ട് ശിവരാമന്‍   മുന്നോട്ടു നടന്നു.."കാറില്‍ വന്ന ആള്‍ വണ്ടി നിര്‍ത്തി പുറത്തേക്കു ഇറങ്ങി .."അമ്മേ ഇറങ്ങു ഇതാണ് സ്ഥലം ..."


                                                                                    ദിനില്‍ നായര്‍

Wednesday, 20 June 2012

യാത്രാമൊഴി !!!!

                                                               യാത്രാമൊഴി


അകലെ മായുന്ന സന്ധ്യേ ....
ഏകനായി നില്‍പൂ ഞാനിവിടെ ...
ഇനിയെന്ന് കാണുമെന്നറിയാതെ..
വഴി പിരിയുന്നു നാമിവിടെ ..
ചിറകൊടിഞ്ഞ ശലഭങ്ങളായ് ..
എന്‍ കനവുകള്‍ ..
വഴി തെറ്റി വന്നൊരു കിളിപോല്‍..
പറന്നകന്നു നീയെന്‍ മനസിന്‍റെ-
കൂട്ടില്‍ നിന്ന് ....
പിന്നിട്ട കാലത്തിന്‍റെ ഓര്‍മകളില്‍
ഒരു ഏകാന്ത  പഥികന്‍ ആയി നില്‍പൂ ഞാന്‍  ..
സ്വപ്നങ്ങള്‍ ജീവിതം അല്ലന്നറിയാന്‍
വൈകിയ വേളയില്‍ നേരുന്നു
കണ്ണീരിന്‍ നനവുള്ള ...
എന്‍ യാത്രാമൊഴി .....

                       ദിനില്‍ നായര്‍

Saturday, 16 June 2012

ഒരു നുള്ളും ഒരു ചെമ്പരത്തി പൂവും !!!

              ഒരു നുള്ളും ചെമ്പരത്തി പൂവും !!!
എന്‍റെ സ്കൂള്‍ ജീവിതത്തിലെ കഥയാണ് ഇത് ."പണികള്‍ പലവിധം ഉലകില്‍ സുലഭം " എന്ന് പറഞ്ഞു കേട്ടിടില്ലേ ? ഇല്ലെങ്കില്‍ ഇപ്പോള്‍ കേട്ടോളു!അങ്ങനെ ഒരു പണി കിട്ടിയ എന്‍റെ ഒരു കൂട്ടുകാരന്റെ കഥയാണ് ഇത് . അതിന്റെ കാരണക്കാരൻ ഞാനും!

ഏഴാം ക്ലാസ്സില്‍ നിന്ന് ജയിച്ച എന്നെ എവിടെ ചേര്‍ക്കും എന്നുള്ള ആലോചനയില്‍ ആയിരുന്നു അച്ഛനും അമ്മയും ..
എന്താണെന്ന് അറിയില്ല ഞാന്‍ ഒരു തല തിരിഞ്ഞ സന്താനം ആണ് എന്ന് അവര്‍ക്ക് പണ്ടേ തോന്നി കാണും അതായിരിക്കും എന്നെ ഒന്ന് മുതല്‍ ഏഴു വരെ പഠിപ്പിച്ചത് ഒരു മഠം വക സ്കൂളില്‍ ആയിരുന്നു .അവസാനം ചരിത്ര പ്രധാനം ആയ തീരുമാനം അവര് എടുത്തു എന്നെ വളയന്‍ചിറങ്ങര ഹൈസ്കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചു .

അങ്ങനെ ആ സുവര്‍ണ മുഹൂര്‍ത്തം വന്നു ചേര്‍ന്നു.സ്കൂളിലേക്ക് പുതിയ ബുക്കും ബാഗും ഒക്കെ ആയി ഞാന്‍ വിട്ടടിച്ചു പോയി.
സ്കൂള്‍ കൊള്ളാം!ഒന്നാം ദിവസം ഒരു നനഞ്ഞ  പടക്കം പോലെ ആയിരുന്നു നല്ല മഴ ആകെ  നനഞ്ഞു കുളിച്ചു.. രണ്ടു മൂന്ന് ദിവസങ്ങള്‍ അങ്ങനെ കടന്നു പോയി .അവസാനം ടൈം ടേബിള്‍ കിട്ടി.പഠിക്കാനുള്ള ആഗ്രഹം അപ്പോഴേക്കും എന്നെ കീഴടക്കി കഴിഞ്ഞു!കുറച്ചു വലുതായപ്പോൾ ആണ് എനിക്ക് അന്ന് അങ്ങനെ തോന്നിയിരുന്നത് ഒരു അസുഖം ആയിരുന്നു എന്ന് മനസിലായത്. മെഡിക്കല്‍ മെഡിക്കൽ സയൻസിൽ അതിനെ "INITIAL FLERY" എന്ന് പറയും. സ്കൂളിലേക്ക് ചെല്ലുമ്പോള്‍ എല്ലാവര്ക്കും തോന്നുന്ന ഒന്നാണ് ഇത് .പഠിച്ചു എല്ലാരേയും അങ്ങ് ഞെട്ടിചെക്കാം എന്ന്.ഭയങ്കര  വായന,  പഠിപ്പിക്കുന്നത്‌   അന്ന് തന്നെ വീട്ടില്‍ പോയി പഠിക്കുക, ഹോം വര്‍ക്ക്‌ ചെയ്യുക തുടങ്ങിയവ ആണ് ഇതിന്റെ ലക്ഷണം.!

ടൈം ടേബിള്‍ നോക്കി. ആകെ രണ്ടു ദിവസമേ എനിക്ക് ഏറ്റവും ഇഷ്ടപെട്ട വിഷയം ഉള്ളു. ഡ്രില്‍ അഥവാ P.T .പിന്നെ ഉള്ളത് തുന്നല്‍ ,ചിത്ര രചന തുടങ്ങിയ അഭ്യാസ മുറകള്‍ ആണ്.ഞങ്ങളെ ചിത്ര രചന പഠിപ്പിച്ചിരുന്നത് തങ്കപ്പൻ സാർ ആയിരുന്നു .മുടി രണ്ടു വശത്തെക്കായി ഈരി വച്ച് നല്ല തേച്ച ഷര്‍ട്ട്‌ ഇട്ടു വരുന്ന സാറിനെ ഇരുട്ടത്ത്‌ തിരിച്ചറിയണമെങ്കില്‍ സാർ  ഒന്ന് ചിരിക്കണം.അത്രയ്ക്ക് ഗാരണ്ടീ കളര്‍ ആണ്.സാറിന്റെ നുള്ള് പാനിപട്ട് യുദ്ധം പോലെ പ്രശസ്തം ആയിരുന്നു .അത് കൊണ്ട് എല്ലാവരും നല്ല വരപിസ്റ്റ് ആകാന്‍ നോക്കിയിരുന്നു .

അങ്ങനെ ചിത്ര രചന ക്ലാസ്സ്‌ വന്നു.സാറിന്റെ  പ്രധാനപെട്ട  പടങ്ങളില്‍ ഒന്നായിരുന്നു ചെമ്പരത്തി പൂവ്.എന്താണാവോ സാറിനു അതിനോട് ഇത്ര താല്പര്യം!രാജ രവി വര്‍മ യുടെ കൈ വഴക്കത്തോടെ സാർ  അത് ബോർഡിൽ പകര്‍ത്തി. എല്ലാവരോടും വരച്ചു തുടങ്ങി കൊള്ളാനുംപറഞ്ഞു.ഞാനും തുടങ്ങി വര.!ഒരു SCALE  വച്ച് നേരെ ഒരു വര വരയ്ക്കാന്‍ നോക്കിയാൽ പോലും നേരെ ആവാത്ത ഞാന്‍ ആണ് ചെമ്പരത്തി വരയ്ക്കാന്‍ നോക്കുന്നത് .ഇടയ്ക്കിടയ്ക്ക് സാർ  എല്ലാവരെയും നോക്കും അപ്പോഴെല്ലാം ഞാന്‍ പെൻസിലിന്റെ മുന കൂട്ടുന്നത്‌ പോലെ അഭിനയിക്കും.റബ്ബര്‍ എടുത്തു ഡ്രായിംഗ് ബുക്കിൽ ചില പരിപാടികളും നടത്തും.

അങ്ങനെ അന്നത്തെ പീരീഡ്‌ കഴിഞ്ഞു ബെല്‍ അടിച്ചു. "അടുത്ത ക്ലാസ്സില്‍ എല്ലാവരും വരച്ചു കൊണ്ട് വരണം 
ഞാൻ  നോക്കും" ..
ഇത്രയും പറഞ്ഞു കൊണ്ട് സാർ  സ്റ്റാഫ്‌ റൂമിലേക്ക്‌ വച്ച് പിടിച്ചു .കൂടെ ഉള്ളവര്ക്ക് മിട്ടായി ഓഫര്‍ ഒക്കെ കൊടുത്തു ചെമ്പരത്തി ആണ് എന്ന് തോന്നുന്ന ഒരു പടം ഞാന്‍ റെഡി ആക്കി വച്ചു.അങ്ങനെ വീണ്ടും ഡ്രായിംഗ്  ക്ലാസ്സ്‌ .വരപിസ്റ്റു പിള്ളേര് ബുക്ക്‌ ആയിട്ട് സാറിന്റെ  അടുത്തേക്ക് ഓടി .തുടക്കത്തിലേ പറഞ്ഞ INITIAL FLERY എനിക്ക് കലശല്‍  ആയതു കൊണ്ട് ഇരുന്നിരുന്നത്
ഫസ്റ്റ് ബെഞ്ചില്‍ ആയിരുന്നു .ഞാന്‍ എന്തോ സംഭവം ആണെന്ന് തെറ്റി ധരിച്ചു എന്‍റെ കൂടെ ഇരിക്കാന്‍ മൂന്ന് പേരും കൂടെ ഉണ്ടായിരുന്നു.ഞാന്‍ എന്റെ ചെമ്പരത്തി  പൂവ് കണ്ടിട്ട് ഇത് ചെവിയില്‍ വച്ചു കൊണ്ട് നടക്കേണ്ടി വരുമോ എന്ന് ടെന്‍ഷന്‍ അടിച്ചു ഇരിക്കുന്നു . അപ്പോഴാണ്‌ അടുത്ത് ഇരിക്കുന്ന അരുണിന്റെ പരുങ്ങല്‍ ഞാന്‍ ശ്രദ്ധിച്ചത് .

"ഞാന്‍ ഇന്ന് ഡ്രായിംഗ്  ബുക്ക്‌ കൊണ്ട് വന്നിട്ടില്ല  അത് സാറിന്റെ  അടുത്ത് പറഞ്ഞാല്‍ നുള്ളി തൊലി പൊളിക്കും സാർ വിഷമത്തോടെ അരുണ്‍ പറഞ്ഞു".


പെട്ടന്നാണ് എന്‍റെ ഉള്ളിലെ ബുദ്ധിമാനായ മലയാളി ഉണര്ന്നത്.എനിക്ക് പകരം ഈ ഡ്രായിംഗ്  ബുക്ക്‌ നീ കൊണ്ട് പോയി കാണിച്ചോ .അപ്പൊ സാറിനു  സംശയം തോന്നില്ല .
അവന്‍ എന്നെ ഒന്ന് നോക്കി ഒരു മഹാനെ നോക്കുന്നത്  പോലെ...അവനു അപ്പൊ തോന്നി കാണും ഇത്രയും നല്ല ഒരു കൂടുകാരന്റെ കൂടെ ആണല്ലോ ഞാന്‍ പഠിക്കുന്നത്.സന്തോഷത്തോടെ അവന്‍ സമ്മതിച്ചു.അങ്ങനെ ഡ്രായിംഗ്  ബുക്ക്‌ എന്ന താലം ഞാന്‍ അവനു കൈ മാറി .അവന്‍ ആ ഡ്രായിംഗ്  ഒന്ന് നോക്കുക പോലും  ചെയ്യാതെ പോകാന്‍ റെഡി ആയി .

അടുത്ത ആള് സാറിന്റെ  അടുത്തേക്ക് വരുന്നതിനു മുമ്പ് അവന്‍ ഓടി ചെന്നു.സാർ  ബുക്ക്‌ വാങ്ങി തുറന്നു നോക്കി .കുറച്ചു നേരം അതിലേക്കു നോക്കിയിട്ട് അവന്റെ മുഖത്തേക്ക് നോക്കി സാർ.  സച്ചിന്റെ മുഖത്ത് ഒക്കെ കാണുന്ന ഒരു എളിമ ഇല്ലേ അതാണ്‌ അപ്പൊ അവന്റെ മുഖത്ത്.

ഇതാണോടാ ചെമ്പരത്തി?
ആഫ്രിക്കയില്‍ ഉണ്ടാകുന്ന ചെമ്പരത്തി ആണോ ഇത് ?

അപ്പോഴാണ്‌ അരുണ്‍ ആ ചിത്ര കാവ്യത്തിലേക്ക് നോക്കുനത് .അവന്റെ കണ്ണ് തള്ളി വെളിയില്‍ വരുന്നത് ഞാന്‍ കണ്ടു.
ഇങ്ങനെ ആണോ വരക്കുന്നത് എന്ന് പറഞ്ഞു കൊണ്ട് തങ്കപ്പൻ  സാർ  അവന്റെ തുടയില്‍ പിടി മുറുക്കി .ഇന്നത്തെ ഇരയെ കിട്ടിയ സന്തോഷം ആ മുഖത്ത് ഉണ്ട് .വെറും നാല് അര അടി പൊക്കം മാത്രം ഉണ്ടായിരുന്ന അരുണിന്റെ  പൊക്കം അപ്പൊ  അഞ്ചു അടി ആയതു പോലെ തോന്നി എനിക്ക്.

അവന്റെ കണ്ണില്‍ കൂടെ അപ്പോള്‍ പറന്നു പോയ പൊന്നിച്ച എന്‍റെ ചെവിയില്‍ ഒന്ന് വട്ടം ഇട്ടു പറഞ്ഞിട്ടു ദൂരേക്ക്‌ പറന്നു പോയി .പോയി മാറ്റി വരച്ചിട്ടു വാടാ എന്ന് പറഞ്ഞു സാർ ബുക്ക്‌ അവന്റെ കയില്‍ കൊടുത്തിട്ട് ഓടിച്ചു അവനെ.കലങ്ങിയ കണ്ണും ആയി  വന്ന അവന്‍ ഒന്നും മിണ്ടിയില്ല .

അവന്റെ മനസ്സില്‍ തോന്നി കാണും 
വഴിയില്‍ കൂടി പോയ പണി വെറുതെ ഏണി കയറി പിടിച്ചല്ലോ ഞാന്‍ എന്ന് .  കുറച്ചു ദിവസത്തിനുള്ളില്‍  ആ പിണക്കം മാറി എങ്കിലും ഇപ്പോഴും  അതിന്റെ കുറ്റബോധം   എന്‍റെ മനസ്സില്‍ ഉണ്ട്.ഇപ്പോള്‍ അരുണ്‍ എവിടയാണോ എന്തോ അറിയില്ല .പ്രിയപ്പെട്ട കൂട്ടുകാരാഒരു മലയാളി മറ്റൊരു മലയാളിയെ സഹായിക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിൽ അതില്‍ ഒരു ചതി കാണും എന്ന വലിയ  തത്വം നിനക്ക് അന്ന്  മനസിലായി കാണും ഇല്ലേ .
ചെമ്പരത്തി പൂക്കൾ കാണുമ്പോള്‍ എല്ലാം എനിക്ക് അവനെ ഓര്‍മ വരും ആ നുള്ളും. പലരുടെയും ഓര്‍മകളില്‍ പല പല പൂക്കള്‍ക്കും സ്ഥാനം ഉണ്ടാകും .എന്‍റെ സ്കൂള്‍ ജീവിതത്തിലെ ഒരു ഓര്‍മയ്ക്ക്  നിറം നല്‍കുന്നത് ആ ചെമ്പരത്തി പൂവാണ്.

ആത്മാര്‍ഥമായ ക്ഷമ   അരുണിനോട് ചോദിച്ചു  കൊണ്ട് ഞാന്‍ നിര്‍ത്തുന്നു .... 

                                                               
ദിനില്‍നായര്‍  
                                                                                                                                    

Friday, 15 June 2012

സൈക്കിള്‍

                      സൈക്കിള്‍ 
ഇന്ന് രാവിലെ അവന്‍ നേരത്തെ എഴുനേറ്റു....അമ്മെ എഴുനേക്ക്....എന്നിട്ട് വാതില്‍ തുറക്ക് ...പേപ്പര്‍ വരാറായി...കണ്ണന്‍ കുലുക്കി
വിളിച്ചപോഴാണ് മാലതി എഴുനെക്കുനത് ..എന്താ മോനെ ..ഇന്ന് നീ ഇത്ര നേരത്തെ എഴുനെട്ടത്‌ ...അല്ലെങ്കില്‍ ഞാന്‍ വന്നു നിന്നെ കുത്തി പൊക്കണം അല്ലോ ??
അമ്മെ ഇന്നത്തെ പേപ്പര്‍ ഇന്റെ കൂടെ അല്ലെ ബാലഭുമി വരുന്നത് ..അതില്‍ ഇത്തവണ ഒരു മാസം മുമ്പ് ഞാന്‍ അയച്ചു കൊടുത്ത പദപ്രശ്നം ഇല്ലേ ...
അതിന്റെ വിജയികളുടെ ലിസ്റ്റ് ഉണ്ട്..ഒന്നാം സമ്മാനം സൈക്കിള്‍ ആണ് ...അവന്‍ അത് പറയുമ്പോള്‍ ആ മുഖത്തെ സന്തോഷം കണ്ടു മാലതി
അവനെ കെട്ടി പിടിച്ചു നെറ്റിയില്‍ ഒരു ഉമ്മ കൊടുത്തിട്ട് അവന്റെ തലയില്‍ തടവി പറഞ്ഞു .."മോന് കിട്ടും ഒന്നാം സമ്മാനം "...
എത്ര നാളായി ഞാന്‍ അമ്മയോട് പറയുന്നു എനിക്ക് ഒരു സൈക്കിള്‍ വാങ്ങി തരാന്‍ ...ഇത് വരെ വാങ്ങി തന്നിടില്ല ...അത് പറയുമ്പോള്‍ അവന്റെ മുഖത്ത് ഒരു സങ്കടം
ഉണ്ടായിരുന്നു ..കുട്ടികള്‍ക്ക് എന്തറിയാം .....കണ്ണന്റെ അച്ഛന്റെ മരണത്തിനു ശേഷം ജീവിതം എങ്ങനയാണ്‌ മുന്നോട്ടു കൊണ്ട് പോകുന്നത് എന്ന് എനിക്ക് മാത്രമേ അറിയ്യു!!

മാലതി എഴുനേറ്റു വാതില്‍ തുറന്നു ..കണ്ണന്‍ ഓടി വരാന്തയില്‍ പോയി ഇരുന്നു ..:"മോനെ പുറത്തു പോയി ഇരികണ്ട നല്ല തണുപ്പുണ്ട് ..പേപ്പര്‍ വരുമ്പോള്‍
അമ്മ പോയി എടുത്തു കൊണ്ട് വരാം എന്ന് പറഞ്ഞു അവര്‍ അടുക്കള യിലേക്ക് പോയി ..ആ കുഞ്ഞു രണ്ടു കണ്ണുകള്‍ പത്രകാരനെയും പ്രതീക്ഷിച്ചു പുറത്തേക്കു
നോക്കി ഇരുന്നു ...കുറച്ചു നേരത്തിനുള്ളില്‍ പേപ്പര്‍ വന്നു ..അവന്‍ ഓടി മുറ്റത്തിറങ്ങി ..പേപ്പര്‍ എടുത്തു കൊണ്ട് തിരിച്ചു ഓടി വന്നു പേപ്പര്‍ മാറ്റി വച്ച്  ബാലഭുമി കയ്യില്‍
എടുത്തു ...ആകാംഷയോടെ അവന്‍ ഓരോ പേജ് ഉം മറച്ചു ..അവന്റെ മുഖം വാടുനത് കണ്ടു കൊണ്ടാണ് മാലതി കണ്ണന്‍ ഉള്ള പാലുമായി വന്നത് ..
"ഇല്ല അമ്മെ എനിക്ക് സമ്മാനം ഇല്ല അത് അവന്‍ പറയുമ്പോള്‍ അവന്റെ ശബ്ധാദം ഇടറി ഇരുന്നു ...സാരമില്ല പോട്ടെ മോനെ ...മോന്‍ ഈ പാല് കുടിക്കു ...
എനിക്ക് വേണ്ടാ ..മോന്‍ സങ്കടപെടണ്ടാ ...നമുക്ക് എന്തെങ്കിലും വഴി ഉണ്ടാകാം ..
"അമ്മ വെറുതെ പറയുന്നതാണ് ...എന്നെ പറ്റിക്കാന്‍..."..
അല്ല ഇത് അമ്മ വെറുതെ പറയുനതല്ല ഇത്തവണ അമ്മ വാങ്ങി തരും അമ്മയുടെ മുത്തിന് സൈക്കിള്‍ ....
എപ്പോ വാങ്ങി തരും അവന്‍ ചോദിച്ചു ...ഉടനെ വാങ്ങാം ഇപ്പൊ മോന്‍ ഈ പാല് കുടിക്കു ...ഇല്ല
അമ്മ പറ എപ്പോ വാങ്ങി തരും എന്ന് "
രണ്ടു ആഴ്ച്ചകുള്ളില്‍ വാങ്ങാം സത്യം ..മതിയോ !!! ഇനി പാല് കുടിക്കു ..ഹ്മം മതി അവന്‍ സന്തോഷത്തോടെ പാല് ഒറ്റ വലിക്കു കുടിച്ചു തീര്‍ത്തു
കണ്ണനെ സ്കൂളില്‍ ആകിയിട്ടു മാലതി ജോലിക്ക് പോയി ..
ഒരു ചെറിയ പ്രൈവറ്റ് സ്ഥാപനത്തില്‍ ആണ് ജോലി ..കിട്ടുന്ന ശബളം  ചിലവിനു തന്നെ തികയുന്നില്ല ...
ഇനി എങ്ങനെ മോന് സൈക്കിള്‍ വാങ്ങും ??? ആരോടെങ്കിലും കടം വാങ്ങിയല്ലോ ??
മാലതിയുടെ സുഹൃത്താണ് രമണി ...അവളോട്‌ ചോദിക്കാം മാലതി തീരുമാനിച്ചു ..ഉച്ചക്ക് ഭക്ഷണം കഴികുനതിന്ടയില്‍ മാലതി എല്ലാം രമനിയോടു പറഞ്ഞു
മോന്റെ വലിയ ഒരു ആഗ്രഹമാ ഒരു സൈക്കിള്‍ ..എങ്ങനെയെങ്കിലും അത് വാങ്ങി കൊടുകണം ..
അവന്‍റെ എല്ലുകള്‍ക്ക് ബലക്ഷയം ആണ് ..പെട്ടന് അവന്‍ കുഴഞ്ഞു വീഴും .. മോന് കുറെ നാള്‍ ഹോസ്പിറ്റലില്‍ ആയിരുന്നു ..ഇപ്പോഴും മോന്‍ മരുന്ന് കഴികുന്നുന്ടെങ്കിലും
വലിയ വിത്യാസം ഒന്നും ഇല്ല വേദന കുറവുണ്ടെന്ന് മാത്രം  ...
ഡോക്ടര്‍ പറഞ്ഞത് operation ചെയ്യണം ചെയ്താലും എത്രത്തോളം വിജയം ആയിരിക്കും എന്ന് പറയാനും വയ്യ എന്നാണ് ഡോക്ടര്‍ പറഞ്ഞതു..ഒരു നല്ല തുക തന്നെ
വേണം operation  ചെയ്യാന്‍ ..അതിനു പോലും എനിക്ക് കഴിയുനില്ല പാവം എന്റെ മോന്‍ എന്ന് പറഞ്ഞു കൊണ്ട് മാലതി പൊട്ടി കരഞ്ഞു ....
രമണി അവളെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു നീ കരയാതെ സമാധാനം ആയിട് ഇരിക്ക് ദൈവം ഒരു വഴി കാണിച്ചു തരും ...
നീ വിഷമികണ്ട സൈക്കിള്‍ വാങ്ങാനുള്ള തുകക്ക് ഒരു വഴി ഉണ്ട് നീ എന്റെ കൂടെ ചേര്‍ന്ന ചിട്ടി ഇല്ലേ ...അത് ഇത്തവണ എങ്ങനെയെങ്കിലും ഞാന്‍
നിനക്ക് പിടിച്ചു തരാം ..നീ മോനോട് പറഞ്ഞോളു..സൈക്കിള്‍ വാങ്ങും എന്ന് എന്തിനാ അവനെ സങ്കടപെടുതുനത് ...

ഞാന്‍ വാങ്ങി കൊണ്ട് വന്നോളാം...നീ കണ്ണ് തുടക്കു ..വാ ജോലി ചെയ്യാനുണ്ട് ...
അന്ന് വൈകിട്ട് ജോലി കഴിഞ്ഞു വന്ന മാലതി കണ്ണനെ വാരി എടുത്തു മടിയില്‍ വച്ചിട്ട് ഉമ്മ കൊടുത്തിട്ട് പറഞ്ഞു
മോന്‍ ആഗ്രഹിച്ച പോലെ ഉള്ള ഒരു സൈക്കിള്‍ വാങ്ങാന്‍ അമ്മ രമണി ചേച്ചിയോട് പറഞ്ഞിട്ടുണ്ട് ..ഒരു ആഴ്ചകുള്ളില്‍ മോന്‍ അതു കിട്ടും..
"അമ്മ സത്യം ആണോ പറയണത് ..ആ കുഞ്ഞു കണ്ണുകള്‍ വികസിച്ചു ...അതെ മാലതി തലയാട്ടി ..കണ്ണന്‍ അമ്മയെ കെട്ടിപിടിച്ചു കവിളത്
ഒരു ഉമ്മ കൊടുത്തു ...

രാത്രി കിടന്നപോഴും ഒക്കെ അവന്‍ സൈക്ലിനെ പറ്റി തന്നെ ആയിരുന്നു സംസാരം ...
"അപ്പൊ അമ്മ എന്ത് വാങ്ങി കൊണ്ട് വരാന്‍ പറഞ്ഞാലും ഞാന്‍ ഓടി പോയി വാങ്ങി കൊണ്ടുവരാട്ടോ ..
ഒപ്പം പഠിക്കുന്ന എല്ലാവര്ക്കും സൈക്കിള്‍ ഉണ്ട് അവര് എല്ലാവരും സൈക്ലില്‍ ആണ് സ്കൂളില്‍ പോകുനത് ഇനി എനിക്ക് പോകാം ....
tution  പോകുന്നതും ഒക്കെ പിന്നെ സൈക്ലില്‍  തന്നെ എന്ത് രസമ അത് അല്ലെ അമ്മെ ...."
അതെ മോന്‍ ഇപ്പൊ ഉറങ്ങു ...വാ അമ്മയെ കെട്ടിപിടിച്ചു ഉറങ്ങാം ...


ഒരു മാസത്തിനു ശേഷം .....
മാലതിയുടെ വീട്ടില്‍ ഒരു പുതിയ സൈക്കിള്‍ ഇരികുനുണ്ടായിരുന്നു ...ആ സൈക്കിള്‍ ഏറെ ആഗ്രഹിച്ച കണ്ണനും അവിടെ ഉണ്ട് ..
പക്ഷെ ആ സൈക്കിള്‍ അവനു സ്വന്തം ആകുനതിനു മുമ്പ് തന്നെ അവന്‍ അസുഖം വന്നു ഹോസ്പിറ്റലില്‍ ആയി .ഇപ്പോള്‍ അവന്‍റെ രണ്ടു കാലുകളുടെയും
ചലന ശേഷി നഷ്ടപെട്ടു..ഇനി അത് തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷ ഇല്ല എന്നാണ് ഡോക്ടര്‍ പറഞ്ഞത് ..ഇനി ഇത് എനിക്ക് ചവിട്ടാന്‍ കഴിയില്ല എങ്കിലും
ഇത് കണ്ടുകൊണ്ടു ഇരിക്കല്ലോ എന്ന് പറഞ്ഞു അവന്‍ തന്നെ ആണ് അത് റൂമില്‍ വക്കണം എന്ന് വാശി പിടിച്ചത് ...സൈക്കിള്‍ നോക്കി കിടക്കുന്ന
കണ്ണന്‍റെ കണ്ണില്‍ നിറഞ്ഞ  കണ്ണ് നീര്‍ കാണാന്‍ കഴിയാതെ വാതിലിന്റെ അരികില്‍ പുറത്തേക്കു നോക്കി നിന്ന മാലതിയുടെ കണ്ണുകള്‍ കണ്ടത് പുറത്തു റോഡില്‍
സൈക്കിള്‍ ചവിട്ടി സ്കൂളില്‍ പോകുന്ന കണ്ണന്‍റെ കൂടുകാരെ ആണ് .........
                                                                                                                  ദിനില്‍ നായര്‍

Thursday, 14 June 2012

ഒരു പരീക്ഷണം

                           ഒരു ചെറുകഥ

റെയില്‍വേ സ്റ്റേനിലേക്ക് ഓടി അണച്ചാണ് അയാള്‍ ചെന്നത് ..വേഗം തന്നെ ടിക്കറ്റ്‌  എടുത്തു അയാള്‍ അകത്തു കയറി ..ഇന്നെന്തോ ട്രെയിനില്‍ തിരക്ക്
തീരെ കുറവാണല്ലോ ???മനസ്സില്‍ ഓര്‍ത്തു കൊണ്ട് ഒരു സീറ്റില്‍ പോയി ഇരുന്നു ...പതുക്കെ മനസിന്റെ റണ്‍വേയില്‍ കൂടി സ്വപ്നത്തിന്റെ ഫ്ലൈറ്റ് പറക്കാന്‍ തുടങ്ങി
അതങ്ങനെ പറന്നു പോയി കൊണ്ടിരികുംബോഴായിരുന്നു "excuse me വിനീത് അല്ലെ !!!"ഫ്ലൈറ്റ് ക്രാഷ് ലാന്‍ഡ്‌ ചെയ്തു കൊണ്ട് അയാള്‍ കണ്ണ് തുറന്നു..ഒരു പെണ്‍കുട്ടി..
പെട്ടന്ന് തന്നെ മനസിലേക്ക് ആ പേര് ഓടിയെത്തി സൌമ്യ ....ഒരികളും പ്രതീക്ഷികതാ ഒരു കണ്ടുമുട്ടല്‍ ആയിരുന്നു അത് .....

അവള്‍ക്കു ഒരു മാറ്റവും ഇല്ല...ദൈവം ആണ്കുട്ടികളോട് മാത്രം ആണോ ഇങ്ങനെ ക്രൂരത കാന്നികുന്നത്.പെണ്‍കുട്ടികളുടെ അഴകിനു ഒരു പോറല്‍ പോലും
ഇല്ല...അവള്‍ കൂടുതല്‍ സുന്ദരി ആയിരിക്കുന്നു അയാള്‍ തന്റെ കഷണ്ടി കയറി താമസം തുടങ്ങിയ തലയില്‍ തടവികൊണ്ട്‌ മനസ്സില്‍ ഓര്‍ത്തു ...അവള്‍ അമ്മയുടെ നാട്ടില്‍ പോയിട്ട് തിരിച്ചു പോകുകയാണ് ..അവളോട്‌ സംസാരിച്ചു ഇരികുനതിനിടയില്‍ അയാളുടെ മനസ് കോളേജ് ജീവിതത്തിലേക്ക് മുങ്ങാംകുഴി ഇട്ടു പോയി ഒരു നല്ല നീന്തലുകാരനെ പോലെ .....
സ്വന്തം ആകണം എന്ന് അന്ന് മനസ്സില്‍ ആഗ്രഹിച്ച ഒരു പെണ്‍കുട്ടി ആയിരുന്നു അവള്‍..അവളോട്‌ അത് തുറന്നു പറഞ്ഞപ്പോള്‍ ശമ്പളം കൂടണം എന്ന് മാനേജ്‌മന്റ്‌ ഇനോട്
പറഞ്ഞ അവസ്ഥ ആയിരുന്നു ..നിഷ്കരുണം അവള്‍ അത് നിരസിച്ചു ...അതില്‍ പിന്നെ കോളേജില്‍ വച്ച് തമ്മില്‍ സംസരിക്കാരില്ലയിരുന്നു ..ഒരു വട്ടം കൂടി പിന്നെ
തമ്മില്‍ സംസാരിച്ചു fairwell day!!!

അന്ന് അവള്‍ പറഞ്ഞു നിന്നെ ഞാന്‍ വേരുതിടല്ല അന്ന് ഞാന്‍ ഇഷ്ടം അല്ല എന്ന് പറഞ്ഞതു ..ആരോടും പറയാതെ ഞാന്‍ മനസില്‍ കൊണ്ട് നടക്കുന്ന ഒരു കാര്യം  ഉണ്ട്
അതു ഇപ്പോഴെങ്കിലും ഞാന്‍ നിന്നോട് പറയണം അല്ലെങ്കില്‍ അതു നിന്നോട് ഞാന്‍ ചെയുന്ന ഏറ്റവും വലിയ ക്രൂരത ആയിരിക്കും അത് ..ഒരു ക്ലാസ്സ്‌ മേറ്റ്‌ എന്നതില്‍ ഉപരി
 എനിക്ക് നിന്നെ ഇഷ്ടമായിരുന്നു .പക്ഷെ ആ ഇഷ്ടത്തിന് നീ വിചാരിക്കുന്ന ഒരു നിറം ഉണ്ടോ ..എനിക്കതറിയില്ല..  അവള്‍ അത് പറയാന്‍ തുടങ്ങിയപോഴേക്കും
fairwell ഇന്റെ തിരകിലേക്ക് എല്ലാവരും കൂടി വലിച്ചു കൊണ്ട് പോയി ...കുറെ ദിവസം അതു ഒരു വിഷമം ആയി മനസില്‍ കിടന്നു ..പിന്നെ ജീവിത തിരകിനിടയില്‍ എപ്പോഴോ അതു
മറവിയില്‍ പോയി വിശ്രമിച്ചു ....

ഇപ്പോള്‍ വീണ്ടും ....ആ രഹസ്യത്തിന്റെ ഉടമ എന്റെ മുന്പില്‍ ...അവളോട്‌ ചോദിച്ചു അന്ന് നീ പറയാതെ പോയ ആ കാര്യം  എന്താണ് ???

കുറെ നേരത്തിന്റെ മൌനത്തിനു ശേഷം അവള്‍ പറഞ്ഞു ഞാന്‍ അത് പറയാം എനിക്ക് തോന്നുന്നു ഇപ്പോഴാണ് അതു പറയാനുള്ള സമയം എന്ന് ..നിനക്ക് എന്നെ സഹായിക്കാന്‍
 
കഴിയുമോ ???അയാള്‍ ഒന്നും പറയാതെ അവള്‍ പറയുന്നത് കേട്ടിരുന്നു ..നാളെ ഒരു ദിവസം എനിക്ക് വേണ്ടി നീ നീക്കി വെക്കാമോ ???അവളുടെ അപേക്ഷ തള്ളി കളയാന്‍
കഴിഞ്ഞില്ല കാരണം ഇപ്പോഴും അവളോടുള്ള ഇഷ്ടം മനസ്സില്‍ കൊണ്ട് നടകുവാനല്ലോ !!!!അവര്‍  യാത്ര പറഞ്ഞു പിരിഞ്ഞു .....

അന്ന് രാത്രി മുഴുവന്‍ അവന്റെ മനസ്സില്‍ അവള്‍ ആയിരുന്നു ..തകര്‍ന്നു പോയ സ്വപ്നഗള്‍ക്ക്  ചിറക്ക്‌ വയ്ക്കുന്ന പോലെ അയാള്‍ക് തോന്നി ..പിറ്റേ ദിവസം പതിവിലും കൂടുതല്‍ അയാള്‍
കണ്ണാടിയുടെ മുന്പില്‍ നിന്ന് ഒരുങ്ങി .....പറഞ്ഞ സ്ഥലത്ത് തന്നെ അവള്‍ നില്കുനുണ്ടായിരുന്നു ...അപ്പോള്‍ അവളുടെ മുഖത്ത് വിരിഞ്ഞ മന്തസ്മിതതിനെ ഉപമികാന്‍ കഴിയുമായിരുന്നില്ല
നമ്മുക്ക് അടുത്തുള്ള കോഫി shop- ലേക്ക് പോകാം ....എന്ന് പറഞ്ഞു കൊണ്ട് അവള്‍ അങ്ങോടു നീങ്ങി ..

അവിടെ ആ രണ്ടു പേരെയും നോക്കി കൊണ്ട് ഒരു മുഖം പുഞ്ചിരി കുനുണ്ടായിരുന്നു  ...ആ മുഖടിന്റെ അടുത്തേക്ക് അവര്‍ കൂടുതല്‍ അടുത്തു..അവള്‍ അയാളെ അവനു പരിചയപെടുത്തി ,,,
എന്നിട്ട് അവള്‍ അവനോടു പറഞ്ഞു ഇത് സതീഷ്‌ ....എന്റെ ഭാവിഭാര്‍താവ് അല്ല പണ്ടേ അവന്‍ എന്റെ ആണ് എന്ന് പറഞ്ഞു കൊണ്ട് അവര്‍ തമ്മില്‍ തമ്മില്‍ നോക്കി ചിരിച്ചു .....

അടുത്തുള്ള റെയില്‍ പാളത്തില്‍ കൂടെ പാഞ്ഞു പോയ ഒരു ട്രെയിനിന്റെ ശബ്ദം മാത്രമേ അയ്യാള്‍  അപ്പോള്‍ കേട്ടുള്ളൂ !!!! ഇതായിരുന്നു അന്ന് മുതല്‍ ഞാന്‍ നിന്നോട് പറയാന്‍ ഇരുന്ന കാര്യം  ....
ഈ  relation വീട്ടില്‍ എതിര്പാണ്...ഞങ്ങള്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ തീരുമാനിച്ചു ..അതിനു എന്റെ ഭാഗത്ത്‌ നിന്ന് ഒരു സാക്ഷി ആയി  നിനക്ക് ഒപ്പിടാന്‍ പറ്റുമോ ?????please....... ?

സ്വന്തം പ്രണയം തിരസ്കരിക്കപെടുനതിന്റെ ദുഃഖം മനസില്‍ നിറയുമ്പോഴും അവളുടെ അഭ്യര്‍ത്ഥന തള്ളി കളയാന്‍ കഴിഞ്ഞില്ല അവന്..

                       കണ്ണ് നിറഞ്ഞു തുളുംബ്ബുനത് മറക്കാനായി അയാള്‍ കര്ചിഏഫ് എടുത്തു മുഖം തുടച്ചു ..പിന്നെയും കുറെ എന്തൊകെയോ അവള്‍ പറഞ്ഞു ...
അതൊന്നും അയാള്‍ കേട്ടില്ല ...ബില്‍ കൊടുകാനായി അവര്‍ എഴുനേറ്റു ...അവരെ നോക്കി ഇരുന്ന ആ  മിഴികളിലെ കാഴ്ച്ചയെ  കണ്ണ് നീര്‍ വന്നു  മറച്ചു.....


"അന്നും ഇന്നും എന്നും പെണ്ണിന്റെ ചുണ്ടില്‍ വിരിയുന്ന ചിരിയില്‍ ഒരു മരണം  പതിയിരിപ്പുണ്ട്...
ഏതെങ്കിലും ഒരു പുരുഷന്‍റെ ആത്മാര്‍ത്ഥ സ്നേഹത്തിന്‍റെ മരണം "
പണ്ട് ഇവിടെയോ കണ്ടു മറന്ന ഒരു വാചകം ഉണ്ട്
                                                                                  "സ്വപങ്ങള്‍ ജീവിതം അല്ല എന്നറിയാന്‍ വൈകിയ 
                                                                                   വൈകിയ വേളയില്‍ നേരുന്നു കണ്ണീരിന്‍ നനവുള്ള
                                                                                    എന്‍ യാത്രാമൊഴി  "