Tuesday, 3 July 2012

ജപ്തി...

                                                                 ജപ്തി    

    കുട എടുത്തിട്ട് ഇറങ്ങിയത്‌ നന്നായി അയാള്‍ സ്വയം പറഞ്ഞു ..നല്ല മഴകുള്ള കോളുണ്ട്‌ ..ബാങ്കിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ നല്ല വെയില്‍ ആയിരുന്നു ..   അയാള്‍ മുന്നോട്ടു നടന്നു ..ഒരു അവധി കൂടി കിട്ടും എന്ന് കരുതി ആണ് പോയത് ..ഇനി അത് നടക്കില്ല എന്ന് മാനേജര്‍ തുറന്നു പറഞ്ഞു ..ഈ മാസം അവസാനത്തോട് കൂടി ആ മണ്ണും ,വീടും കൂടി എന്റെ അല്ലാതാവും ...അല്ലെങ്കിലും ആര്‍ക്കു വേണ്ടി ആണ് ഇനി അത് ഞാന്‍ കാത്തു വക്കേണ്ടത് ...ജീവിതത്തില്‍ കൂടെ ഉണ്ടായിരുന്നവള്‍ക്ക് വേണ്ടി ആണ് അത് പണയം വച്ചത് ...എന്ത് ഫലം ഉണ്ടായി ??.അവളെ അടക്കിയ മണ്ണ് ആയതു കൊണ്ട് മാത്രം ആണ് ജപ്തി ഒഴിവാകാന്‍ പറ്റുമോ എന്ന് നോക്കിയത്   ..


അവള് പോയി ..അല്ലേലും അവള്‍ക്കു കൂടുതല്‍ ഇഷ്ടം ദൈവത്തിനെ തന്നെ ആയിരുന്നു ..എന്ത് വിഷമം വന്നാലും സന്തോഷം വന്നാലും അവള്‍ വിളിച്ചിരുന്നത്‌ ദൈവത്തിനെ ആയിരുന്നു ..തന്നെ അല്ലല്ലോ ?? ...വഴിയിലൂടെ പോകുന്ന സൈക്ലിന്റെ ബെല്‍ അയാളെ ഓര്‍മകളില്‍ നിന്ന് ഇടയ്കിടെ ഉണര്‍ത്തി കൊണ്ടിരുന്നു ..ജീവിതത്തില്‍ ഒറ്റക്കായി പോകുന്നതിന്റെ വിഷമം അയാള്‍ ഇന്ന് നന്നായി അനുഭവികുന്നുണ്ട്‌ ....ഞാന്‍ നിന്നെ സ്നേഹിക്കാന്‍ ആയി വരുന്നുണ്ട് എന്ന് ഭൂമിയെ  അറിയിച്ചു കൊണ്ട് ചെറിയ ഒരു മഴ പെയ്തു തുടങ്ങി ..അയാള്‍ കുട  നിവര്‍ത്തി ...
വീടിനെ ലക്‌ഷ്യം ആക്കി  നടന്നു ..നടത്തത്തിനു വേഗത തീരെ ഇല്ല ..അവളുടെ മരണം മനസിനെ മാത്രം അല്ല ശരീരത്തെയും തളര്ത്തിയിരിക്കുന്നു എന്ന് അയാള്‍ മനസിലാക്കി  ..പണ്ട് അലക്കി തേച്ച മുണ്ടും ഷര്‍ട്ടും മാത്രം ആണ് ഞാന്‍ ധരിച്ചിരുന്നത് ..അത് അവള്‍ക്കു നിര്‍ബന്ധം ആയിരുന്നു ...അയാള്‍ തന്റെ ഷര്‍ട്ട്‌ലേക്കും
മുണ്ടിലെക്കും കണ്ണോടിച്ചു ...ആകെ ചുളിഞ്ഞു അഴുകായിരിക്കുന്നു ...അവള് പോയതില്‍ പിന്നെ ഒരു പാത്രം കഞ്ഞി പോലും മനസ് നിറഞ്ഞു കഴിച്ചിട്ടില്ല ...ഒരു പാട് സ്ഥലങ്ങള്‍ കാണാന്‍ അവള്‍ ആഗ്രഹിച്ചിരുന്നു ...കൂടുതലും അമ്പലങ്ങള്‍ ആയിരുന്നു ...ഒരു കാറ്റ്  അയാളെയും കുടയേയും തഴുകി കടന്നു പോയി ..കുടയ്ക്ക് അതിന്റെ കൂടെ പോകണം എന്നുണ്ടായിരുന്നു അയാള്‍ വിട്ടില്ല ..കുട അയാള്‍ മുറുക്കെ പിടിച്ചു ...  


ഗേറ്റ് തുറന്നു അയാള്‍ വീടിലേക്ക്‌ പ്രവേശിച്ചു ..ഗേറ്റ്  ഒന്ന് കരഞ്ഞെങ്കിലും മഴയുടെ താളത്തില്‍ അലിഞ്ഞു പോയി ...മുറ്റത്ത്‌ കൂടി കരിയിലകള്‍ ഒഴുകി  നടന്നു ..സമയം അഞ്ചു മണി കഴിഞ്ഞിട്ടേ ഉള്ളു എങ്കിലും ഒരു രാത്രിയുടെ പ്രദീതി ..കുട മടക്കി വരാന്തയില്‍ വച്ച് അയാള്‍ താക്കോല്‍ എടുത്തു വാതില്‍ തുറന്നു .."അയാളുടെ  മനസ് പോലെ തന്നെ അകത്തും വലിയ ഇരുട്ട് ...".അയാള്‍ അകത്തു കയറി ലൈറ്റ് ഇട്ടു ..മുറിയില്‍ പ്രകാശം പരന്നു...മുറിയില്‍  തൂകിയിരിക്കുന അവളുടെ
ഫോട്ടോയിലേക്ക്‌ നോക്കി അയാള്‍  കുറെ നേരം നിന്നു...തോളത്ത് കിടന്നിരുന്ന തുണി സഞ്ചിയില്‍ നിന്നു കുറെ പേപ്പര്‍ എടുത്തു അയാള്‍ പുറത്തു വച്ചു..അലമാരയില്‍ നിന്നു രണ്ടു ജോഡി തുണി എടുത്തു അയാള്‍ സഞ്ചിയില്‍ ഇട്ടു ..കുറെ നേരത്തെ ആലോചനക്കു ശേഷം അയാള്‍ ഫോണ്‍ എടുത്തു ഏതോ ഒരു നമ്പര്‍ dail  ചെയ്തു

"ഹലോ സര്‍...ഇത് ഞാന്‍ ആണ് പ്രഭാകരന്‍ നായര്‍ ..ഞാന്‍ വിളിച്ചത് ഒരു കാരിയം അറിയിക്കാന്‍ ആണ് ..
ഞാന്‍ ഒരു യാത്ര പോകാന്‍  പോകുകയാണ് ...ജപ്തി നടപടികളുമായി നിങ്ങള്‍ വരുമ്പോള്‍ എന്നെ ഇവിടെ കാണില്ല .നിങ്ങള്ക്ക് ഒരു തടസം ആവണ്ട എന്ന് കരുതി ആണ് ഞാന്‍ പറഞ്ഞിട്ട് പോകാം  എന്ന് കരുതിയത്‌ "


അല്ല ,അത് കൊണ്ട് ഒന്നും അല്ല ഞാന്‍ പോകുന്നത് ...ഇപ്പോള്‍ എനിക്ക് തോന്നുന്നു അതിനുള്ള സമയം ആയെന്ന് ...ഒരു തീര്‍ത്ഥാടനം .."

അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു ..വാതില്‍ പൂട്ടി അയാള്‍ പുറത്തേക്കു ഇറങ്ങി ..മഴ മാറിയിരിക്കുന്നു ..ആകാശം ചെറുതായിട്ട് ചിരിക്കുനുണ്ട് ...

"അവള്‍ ജപ്തി ചെയ്തു കൊണ്ട് പോയ
മനസുമായി
അയാള്‍ മുന്നോട്ടു നടന്നു ...."


                                                                                                               ദിനില്‍ നായര്‍
 

                                                                                   

No comments:

Post a Comment