Saturday, 14 July 2012

ചിത ...

                                                       ചിത
കിഴക്കേ തൊടിയില്‍ ചിത കത്തികൊണ്ടിരുന്നു..
വീടിന്റെ മുറ്റത്തും അകത്തുമായി ബന്ധുകളും അയല്‍ക്കാരും നാട്ടുകാരും.
എല്ലാവരുടെയും മുഖത്തും വിഷാദം തളം കെട്ടി നിന്നിരുന്നു ..

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മരണം ആയിരുന്നു അമ്മയുടേത്.
."ഈ മഴക്കാറ് കണ്ടപ്പോള്‍ ഞാന്‍ കരുതിയത്‌ ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടാവും എന്നാണ് .."
തോളത്ത് കിടന്ന തുണി എടുത്തു വായുവില്‍ ചുഴറ്റി കാറ്റ് കൊണ്ടുകൊണ്ട്  ശേഖരന്‍ അമ്മാവന്‍ മുറ്റത്ത്‌ കിടന്ന കസേരയിലേക്ക് ഇരുന്നു ..
അവന്‍  പുതച്ചിരുന്ന തോര്‍ത്തില്‍ നിന്നും അപ്പോഴും വെള്ളം വാര്‍ന്നു പോകുണ്ടായിരുന്നു ..
"മോനെ അനന്താ..എന്തിനാ വെറുതെ നീ അങ്ങോടു തന്നെ നോക്കി നില്കുന്നത് നീ ഇങ്ങു വാ ..അമ്മിണി വലിയമ്മ വന്നു അവനോടു ചേര്‍ന്ന് നിന്നിട്ട് പറഞ്ഞു.

"അവര്‍ അവനെ അവിടെ നിന്ന് കൊണ്ടുപോകാനായി അവന്റെ കൈയില്‍ പിടിച്ചു .."ഞാന്‍ ഇപ്പൊ വരാം..വലിയമ്മ പോയിക്കോ ..
അനന്തന്‍ പറഞ്ഞു ..

അവര്‍ ഉടുത്തിരുന്ന സെറ്റില്‍ കണ്ണ് തുടച്ചിട്ടു തിരിഞ്ഞു നടന്നു ..
"ആ കിഴക്കേ തൊടി ..അമ്മക്ക് വളരെ ഇഷ്ടം ആയിരുന്നു അവിടം. ചെറുപ്പത്തില്‍ തന്നെയും അനിയത്തിയെയും എടുത്തു കൊണ്ട്  അമ്മ അവിടെ നില്കുമായിരുന്നു.
തൊടിയുടെ അറ്റത്ത്‌ ഒരു ചെറിയ തോട് ഒഴുകുന്നുണ്ട് .
അതിനപ്പുറം പാടം..അവന്‍ മനസ്സില്‍ ഓര്‍ത്തു ആ കാഴ്ച .
പലപ്പോഴും അമ്മ അവിടെ പോകുമായിരുന്നു .
കാലം മാറി മറിഞ്ഞപ്പോള്‍ അമ്മ അവിടെ പോയി നിന്നിരുന്നത് വീട്ടില്‍ ചെറിയ വഴക്കുകള്‍ ഉണ്ടാകുമ്പോള്‍ ആയിരുന്നു .മിക്കതിനും കാരണം ഞാനും. അമ്മ ഇപ്പോള്‍ ഒരു ഓര്‍മയായി എന്ന് അയാള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല
"അവിടെ ദൂരെ അമ്മ നില്കുന്നുണ്ടോ ?
 തന്നോട് വഴക്കിട്ട്.അവന്‍ കണ്ണുകള്‍ മുറുക്കി അടച്ചു .വീണ്ടും വലിയമ്മ വിളിച്ചപോഴാണ് അവന്‍ കണ്ണ് തുറന്നത്

നീ പോയി ആ മുണ്ടും തോര്‍ത്തും മാറ്റി വാ .വലിയമ്മ അവനോടു പറഞ്ഞു.

"നല്ല സ്നേഹം ഉള്ളവള്‍ ആയിരുന്നു  ജാനകി ..ഇങ്ങനെ ഒരു വിധി അവള്‍ക്കു ഉണ്ടാകും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതി ഇല്ല .
തൊടിയില്‍ ഒന്ന് തട്ടി വീണതെ ഉള്ളു .പിന്നെ അവള്‍ ആശുപത്രിയില്‍ ആണെന്ന ഞാന്‍ അറിഞ്ഞത് .
അല്ലേലും എല്ലാവരുടെയം അവസ്ഥ ഇത്രേ ഉള്ളു ".അയല്‍വക്കത്തുള്ള മറിയമ ചേടത്തിയും ഖദിജ ഇത്തയും തമ്മില്‍ പറഞ്ഞു .
നല്ല തലവേദന എടുക്കുന്നതായി അവനു തോന്നി .മുറിയില്‍ കയറി അവന്‍ മുണ്ടും തോര്‍ത്തും മാറ്റി അഴയില്‍ കിടന്ന മുണ്ടെടുത്ത് ഉടുത്തു.
അവന്‍ കട്ടിലില്‍ കിടന്നു .അവന്റെ മനസ്സില്‍ മുഴുവന്‍ അമ്മ ആയിരുന്നു.
എത്ര വലിയ വിഷമങ്ങള്‍ ജീവിതത്തില്‍ ഉണ്ടായാലും ആ വിഷമങ്ങള്‍ മറക്കാന്‍ അമ്മയുടെ അടുത്ത് ഇരുന്നാല്‍ മതിയായിരുന്നു .
അമ്മ നെറുകയില്‍ കൈയോടിച്ചു കൊണ്ട് വിഷമികണ്ട മോനെ എന്ന് ഒന്നു പറഞ്ഞിരുന്നെങ്കില്‍ !.

വര്‍ഷങ്ങള്‍ക്കു മുമ്പ് കളിച്ചു കൊണ്ടിരുന്നപ്പോള്‍ താന്‍ തള്ളിയിട്ടു അനിയത്തി സുജ വട്ടം കെട്ടിയിടില്ലാത്ത കിണറ്റില്‍ ചാടി പോയപ്പോള്‍ അച്ഛനും പണിക്കാരും എല്ലാം ചാടി അവളെ രക്ഷപെടുത്തി.
 എങ്കിലും എല്ലാവരുടെയും മുമ്പില്‍ താന്‍ ഒരു കുറ്റവാളി ആയതു പോലെ തോന്നി അവന്.
അച്ഛന്‍ വഴക്ക് പറഞ്ഞപ്പോള്‍ കരഞ്ഞു കൊണ്ട് അമ്മയുടെ അടുത്തേക്ക് ഓടണം എന്ന് തോന്നിയാതാണ് അമ്മ വഴക്ക് പറയുമോ എന്ന് ഓര്‍ത്തു പോയില്ല .
"നീ എന്തിനാ മോനെ സങ്കടപെടുന്നത് .സാരമില്ല നിനക്ക് അറിയാതെ പറ്റിയതല്ലേ .
എന്റെ മോന്‍ വിഷമിക്കാതെ വന്നു ഭക്ഷണം കഴിക്കു എന്ന് പറഞ്ഞു അമ്മ വന്നു അടുത്ത് ഇരുന്നു .
തന്നെ ചേര്‍ത്ത് പിടിച്ചു നെറ്റിയില്‍ ഒരു ഉമ്മ തന്നു .
അത്രയും നേരം ഉണ്ടായിരുന്ന ആ സങ്കടം എല്ലാം അപ്പോള്‍ മാറി .
ഓര്‍മ്മകള്‍ മനുഷ്യരെ വല്ലാതെ വേട്ടയാടും .
അനന്തന്‍ നെറ്റിയില്‍ വെറുതെ തലോടി ...

അവന്‍ മുറിയില്‍ നിന്ന് പുറത്തേക്കു ഇറങ്ങി .
ഹാളില്‍ കിടക്കുന്ന ചാര് കസേരയില്‍ ഒരു കല്‍ പ്രതിമയെ പോലെ അച്ഛന്‍

അമ്മ കിടന്ന മുറിയിലേക്ക് അവന്‍ പോയി .
അച്ഛന്‍ ഒന്നും പറയാതെ വെറുതെ കിടക്കുന്നു .
 ഇരുപത്തെട്ടു വര്‍ഷത്തെ കൂട്ടാണ് അച്ഛന് നഷ്ടമായത് .അച്ഛനോട് ഒന്നും പറയാന്‍ അവന് തോന്നിയില്ല .
അമ്മയുടെ മണം, ആ ശബ്ദം ,,എല്ലാം അവിടെ തന്നെ ഉണ്ട് ..
അതൊരു വല്ലാത്ത അവസ്ഥ തന്നെ ആയിരുന്നു .
ആദ്യമായി ശമ്പളം കിട്ടിയപ്പോള്‍ താന്‍ അമ്മക്ക് വാങ്ങി കൊടുത്ത സാരി .
എല്ലാം അവിടെ തന്നെ ഉണ്ട് .അതില്‍ വെറുതെ കൈയോടിച്ചു .
അത് ഉടുക്കുമ്പോള്‍ അമ്മ കൂടുതല്‍ സുന്ദരി ആയിരുന്നു .
ദൈവം ഇത്ര ക്രൂരനാണോ ?
അമ്മ എന്ന രണ്ടു അക്ഷരത്തിന്‍റെ ഉള്ളില്‍ ആണ് ഒരു വീടും അവിടത്തെ സന്തോഷവും കുടി കൊള്ളുന്നത്‌ ..

"എനിക്കൊന്നിനും  വയ്യാ ശേഖരാ ..
എല്ലാം നീ അനന്തനോട് ചോദിച്ചിട്ട് തീരുമാനിക്ക് "
അച്ഛന്റെ ശബ്ദം ആണല്ലോ അത് ..അവന്‍ ഓര്‍ത്തു ..
എങ്കില്‍ ചേട്ടന്‍  കിടന്നോള് ഞങ്ങള്‍ ചെയ്തോളാം.
മോനെ അനന്താ .അമ്മാവന്‍ വിളിച്ചു ..നീ എവിടാ ?
ഞാന്‍ ഇവിടെ ഉണ്ട് ..അവന്‍ മുറിയില്‍ നിന്ന് പുറത്തേക്കു വന്നു .
നീയും ഇങ്ങനെ സങ്കടപെട്ടു ഇരുന്നല്ലോ ..
നീ വേണ്ടേ എല്ലാം ചെയ്യാന്‍ "

"കര്‍മം ചെയണം സഞ്ചയനം അതിന്റെ സമയം നോക്കണം .
നീ ഇങ്ങു വാ ."
അമ്മാവന്‍ അവനെ വിളിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി .
സന്ധ്യ മയങ്ങി തുടങ്ങി .
ഇന്നലെ വരെ ഈ വീടിന്‍റെ വിളക്കായിരുന്ന അമ്മ .
ഇന്ന് ഇപ്പോള്‍ ഒരു പിടി ചാരം ....
ആ ചെറിയ ഇരുട്ട് പോലും അവനെ ഭയപെടുത്തി ..
മോനേ.....അവന്‍ തിരിഞ്ഞു നോക്കി ..
ചിത അപ്പോഴും കത്തുന്നുണ്ടായിരുന്നു......

                                                                                                          ദിനില്‍ നായര്‍No comments:

Post a Comment