Friday, 6 July 2012

കീഴടങ്ങല്‍

                                                 
                                                                 കീഴടങ്ങല്‍  

 ജോസിന്‍റെ ഫോണില്‍  ബെല്‍  അടിച്ചു  കൊണ്ടേ ഇരുന്നു.കുളി മുറിയില്‍ നിന്ന് പാതി തോര്‍ത്തിയ തലയുമായി കിട്ടിയ മുണ്ട് എടുത്തു ഉടുത്തു കൊണ്ട് ജോസ് ഫോണ്‍ എടുത്തു.
"എന്താ മോനെ ഫോണ്‍ എടുക്കാതിരുന്നത്."

ഞാന്‍  കുളിക്കായിരുന്നു അമ്മേ അതാ.
എന്താ അമ്മ ഇപ്പൊ വിളിച്ചത് .രാവിലെ ഞാന്‍ വിളിച്ചു വച്ചതെ അല്ലെ ഉള്ളു.

ഒരു കാര്യം 
ഉണ്ടായിരുന്നു അതാ ഇപ്പൊ വിളിച്ചത് .നമ്മള്‍ കഴിഞ്ഞ ആഴ്ച പോയി കണ്ട പെണ്ണില്ലേ.
ഓ .എന്താ അവളുടെ പേര് .
"അനു" പേര് പറഞ്ഞത് ജോസ് ആയിരുന്നു .. 
ആഹാ അത് തന്നെ ..അവരുടെ വീട്ടില്‍ നിന്ന് വിളിച്ചിരുന്നു..അവര്‍ക്ക് താല്പര്യം ആണെന്ന് .അപ്പച്ചന്‍ നിന്നോട് ചോദിയ്ക്കാന്‍ പറഞ്ഞു ..ഇത് അങ്ങ് ഉറപ്പിച്ചാലോ എന്ന് .
അതാ വിളിച്ചത് ഇപ്പൊ.

"എന്താ നിന്റെ അഭിപ്രായം ?..നിനക്ക് ഇഷ്ടമായില്ലേ ?.."
എനിക്ക് ഇത് വരെ കണ്ടത് എല്ലാം ഇഷ്ടമായിരുന്നല്ലോ അവര്‍ക്കാണ് നമ്മളെ ഇഷ്ടമാവാത്തത് അത് പോലെ തന്നെ ആണ് ഇപ്പൊ അനുവിന്റെ കാര്യവും എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും.ആ തരകേടില്ല എനിക്ക് ഇഷ്ടകേടോന്നും ഇല്ല എന്ന് അവന്‍ മറുപടി പറഞ്ഞു .പുരുഷന്‍ എന്നാ വാക്കിന്റെ  വില കളയാന്‍ പാടില്ലല്ലോ.
അപ്പോള്‍ ഇത് ഉറപ്പിക്കാം അല്ലെ !..എങ്കില്‍ അവരോടു അടുത്ത ആഴ്ച നമ്മള്‍ ബന്ധുകളുമായി വരും എന്ന് പറയാം."
ആ അങ്ങനെ പറഞ്ഞോളു.."അപ്പൊ ശരി ..!!
ഫോണ്‍ കട്ട്‌ ചെയ്തു.

അങ്ങനെ ഞാനും വിവാഹിതന്‍ ആകാന്‍ പോകുന്നു.
ജോസ് ഉടുത്ത മുണ്ട് ഒന്ന് അഴിച്ച് ശരിക്കും ഉടുത്തു.കണ്ണാടിയില്‍ പോയി മുഖം നോക്കി.
"ഞാന്‍ ഒരു സുന്ദരന്‍ തന്നെ എനിക്ക് ചേരില്ലേ ആ പെണ്ണ് "വലിയ തെറ്റില്ല .."അവന്‍ സ്വയം പറഞ്ഞു.

രണ്ടു മൂന്ന്
ആഴ്ചകള്‍ക്കുള്ളില്‍ കല്യാണം വീട്ടുക്കാര്‍ തമ്മില്‍ പറഞ്ഞു ഉറപിച്ചു.ആ ഗാപിനിടയില്‍ ജോസ് അനുവിന്റെ ഫോണ്‍ നമ്പര്‍ മേടിചെടുത്തു.ആദ്യം  എല്ലാ പെണ്‍കുട്ടികളെയും പോലെ അവളും പറഞ്ഞു വേണ്ടാ.വേണ്ടാ വിളികണ്ട.
എന്ന്.അവസാനം ജോസ് അവനെ ഇറക്കി.
"പൂഴികടകന്‍".ശരി എങ്കില്‍ ഇനി ഞാന്‍ വിളികുന്നില്ല എന്തെങ്കിലും ഉണ്ടെങ്കില്‍ എന്നെ വിളിച്ചാല്‍ മതി.
"ഞാന്‍ വക്കുകയാണ്.എന്ന് പറഞ്ഞു അവന്‍ ഫോണ്‍ കട്ട്‌ ചെയ്തു അവനു ഉറപ്പായിരുന്നു അവള്‍ തിരിച്ചു വിളികുമെന്ന്.
പ്രതീക്ഷകള്‍ തെറ്റിയില്ല."പത്തു മിനിറ്റ് കഴിഞ്ഞപോഴേക്കും അവള്‍ തിരിച്ചു വിളിച്ചു.
"ചേട്ടന് എന്നോട് ദേഷ്യം ആയോ ?
എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്.
എനിക്ക് നാണം ആവുന്നുണ്ട്‌ അതാ വിളികണ്ടാ എന്ന് പറഞ്ഞത് അല്ലാതെ ഇഷ്ടം അല്ലഞ്ഞിട്ടോന്നും അല്ല ".
അപ്പച്ചനും അമ്മച്ചിക്കും ഒക്കെ അറിയാം നമ്മള്‍ വിളികുന്നുണ്ട് എന്ന് .
"പിന്നെന്ത നിനക്ക് എന്നോട് സംസാരിച്ചാല്‍.
ഇപ്പോഴേ സംസാരിച്ചു തുടങ്ങിയാലേ കല്യാണം ഒക്കെ ആകുമ്പോഴേക്കും നമ്മള്‍ തമ്മില്‍ ശരിക്കും ഒന്ന് അറിയാന്‍ പറ്റു.
മന്സിലാകുന്നുണ്ടോ നിനക്ക് ? 
ജോസ് പറഞ്ഞു .
ഹ്മം ..മനസിലാകുന്നുണ്ട് .ഇനി എന്നും സംസാരിക്കാം ഞാന്‍ വേണ്ടാ എന്ന് പറയില്ല ...

അങ്ങനെ അവര് സംസാരിച്ചു തുടങ്ങി.

"കല്യാണം ഉറപ്പിച്ച ഏതൊരുവനെയും പോലെ അവനും അവളും അവരുടെതായ ഒരു ലോകവും .." കാര്യങ്ങൾ സെക്കന്റ്‌ കൊണ്ട് നടത്തുന്ന മൊബൈല്‍ കമ്പനികാര് നമ്മുടെ നാട്ടില്‍ ഉള്ളത് കൊണ്ട് സംസാരം മിനിറ്റ്കളിലില്‍ നിന്ന് മണികൂറൂ കളിലേക്ക് മാറാന്‍ അധികം സമയം എടുത്തില്ല .."ഒരു "കന്യകന്‍ " ആയി വളര്‍ന്ന ജോസ് ആദ്യം  ആയി ആണ് ഒരു പെണ്ണിനോട് ഉള്ളു തുറക്കുന്നത് .ഓഫീസിലേക്ക്  പോകാന്‍ ഇറങ്ങുമ്പോഴും വരുമ്പോഴും എല്ലാം അവന്‍ ഫോണിൽ  തന്നെ.
" കുറച്ചു നാള്‍ മുമ്പ് വരെ വിശ്രമ ജീവിതം നയിച്ചിരുന്ന ജോസിന്‍റെ ഫോണ്‍ ഇപ്പോള്‍ അവനെ ശപിച്ചു  തുടങ്ങി.ഇങ്ങനെ പോയാല്‍ കല്യാണം വരെ ഞാന്‍ ഉണ്ടാവില്ല ഫോണ്‍ സ്വയം പറഞ്ഞു.

ഒരു ചെറിയ കാര്യം  പോലും വിടാതെ ആയിരുന്നു അവരുടെ സംസാരം.

"ഇതാണ് ജീവിതം എന്ന് പോലും അവന്‍ ചിന്തിച്ചു തുടങ്ങി "..ആദ്യം  "Love "..പിന്നെ "Life" പിന്നെ പിന്നെ
കുറച്ചു "എരിവും പുളിയും" അങ്ങനെ അവരുടെ സംസാരം മുന്നോട്ട് പോയികൊണ്ടിരുന്നു.

"എന്നോട് എല്ലാ കാര്യവും  പറയില്ലേ ..എന്നോട് പറയാതെ എന്തെങ്കിലും ചേട്ടന്‍ ഇനി ചെയ്യുമോ ?

"ഇല്ല ..നിന്നോട് പറയാതതായി ഒന്നും ഉണ്ടാവില്ല .."
"സത്യം ചെയ്തു
തരണോ ?വേണ്ടാ ..എനിക്ക് വിശാസം ആണ് !!"

അവരുടെ സംസാരം അങ്ങനെ തുടരുന്നു ...ഇത് പ്രണയകാലം ...

അങ്ങനെ കല്യാണം കഴിഞ്ഞു.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം.
ചേട്ടാ.. നമുക്ക് honeymoon ഇന് പോകണ്ടേ ?
ഫ്രണ്ട് ഒക്കെ പോയത് വിദേശ രാജ്യതാ ..
നമുക്കും പോയാലോ?

നീ എന്ത് വിചാരിച്ചു ഞാന്‍ അതിനുള്ള കാശ് ഒക്കെ റെഡി ആക്കി വച്ചിരികുവാണോ ?
അതോ നീ കൊണ്ട് വന്നിടുണ്ടോ ?ഇതിനുള്ള കാശ് വീട്ടില്‍ നിന്ന് .
ഇങ്ങനെ ഒക്കെ ചോദിക്കണം എന്ന് അവനു തോന്നി എങ്കിലും മനസിനെ നിയന്ത്രിച്ചു.
"മോളെ നമുക്ക് അവിടെ ഒന്നും ഇപ്പൊ പോകണ്ടാ ..കുറച്ചു കഴിഞ്ഞു പോകാം.
എല്ലാരും അങ്ങോടു പോയാല്‍ നമ്മുടെ നാട്ടില്‍ ഉള്ള കൊടൈകനാല്‍ ,ootty  ,മുന്നാര്‍ ഒക്കെ ആര് പോകും.
 നാടിനെ വിട്ടു ഒരു കളിക്കും ഞാന്‍ ഇല്ല. നമുക്ക് കൊടൈകനാല്‍ പോയാല്‍ മതി ..ഒരു വിധത്തില്‍ അവന്‍ അവളെ പറഞ്ഞു സമ്മതിപിച്ചു.

 അകലെ ഇരിക്കുന്ന ഏതൊരു വസ്തുവും സ്വന്തം ആകുന്ന വരെ നമ്മളെ മോഹിപിച്ചു കൊണ്ടിരിക്കും ..സ്വന്തം ആയി കഴിഞ്ഞാല്‍ അതിനോടുള്ള താല്പര്യം നമുക്ക് കുറയും  എന്നുള്ള ഒരു പ്രപഞ്ച സത്യം അവന്‍ പെട്ടന്ന് മനസിലാകി !
"വിവാഹം എന്നത് അവനവന്‍ കുഴിക്കുന്ന കുഴിയില്‍ അവനവന്‍ തന്നെ വീഴുന്ന എര്പാടാണ്   എന്ന് " മനസിലാകാന്‍ ജോസിനു അധികം  സമയം വേണ്ടി വന്നില്ല .ചാടണോ വേണ്ടയോ
എന്ന് ആലോചിച്ചു നില്‍കുന്നവനെ വീടുകാരും കൂടുകാരും ബന്ധുകളും എല്ലാം കൂടി തള്ളി ഇടുന്ന പരിപാടി ആണ് വിവാഹം എന്ന് ആരോ പറഞ്ഞത് അവന്‍ ഓര്‍ത്തു.


മാസങ്ങള്‍ കടന്നു പോയി ...മീറ്റിങ്ങിനായി ഒരു ദിവസം ജോസ് തിരുവനതപുരത്തിന് പുറപെട്ടു ..ബസില്‍ കയറി ഒന്ന് മയങ്ങാം എന്ന് കരുതുമ്പോള്‍ ആണ് അനു വിളികുന്നത് .

"ഹലോ ,എന്താ ?
അതെ അതെ ..ഇപ്പൊ വിളിച്ചാല്‍ ആദ്യം  ചോദിക്കുന്നത് ഇതാണ് "എന്താ ?

കല്യാണത്തിന് മുമ്പ് ഞാന്‍ വിളികുമ്പോള്‍ എന്തായിരുന്നു.
"എന്താ വിളിക്കാന്‍ വൈകിയത് ?എത്ര നേരമായി ഞാന്‍ കാത്തിരിക്കുന്നു.എന്നൊക്കെ ആയിരുന്നു.
ഇപ്പൊ ഇങ്ങനെ ...ഞാന്‍ എന്റെ വീട്ടില്‍ വന്നിട്ട് ഇപ്പൊ രണ്ടു ദിവസം ആയി ..വന്ന അന്ന് വിളിച്ചതല്ലാതെ പിന്നെ വിളിച്ചോ  ??

എന്താ ഇത്ര തിരക്ക് ? അനുവിന്റെ പരിഭവങ്ങള്‍ക്ക്
കണക്കില്ലയിരുന്നു ..

ദേഷ്യം വന്നെങ്കിലും സംസാരത്തില്‍ അത് കാണിക്കാതെ ജോസ്  പറഞ്ഞു ഞാന്‍ ഒരു
മീറ്റിങ്ങിനായി trivandrum  വരെ പോകുവാ ഇപ്പൊ ബസില്‍ ആണ് ..
"ഒന്നുമില്ല വെറുതെ വിളിച്ചതാ...ഇപ്പൊ എന്നോട് പഴയ സ്നേഹം ഒന്നും ഇല്ല.എനിക്ക് മനസിലാവനുണ്ട് .

അവള് വീണ്ടും തുടങ്ങി .

എന്ന് മനസില്‍ പറഞ്ഞു കൊണ്ട് .
"ഹലോ ...കേള്‍ക്കുന്നില്ല..ഹലോ .."
പതുക്കെ ഫോണ്‍ കട്ട്‌ ചെയ്തു .ഫോണ്‍ പോക്കറ്റില്‍ ഇട്ടു കൊണ്ട് അവന്‍ വെറുതെ അടുത്ത് ഇരിക്കുന്ന ആളെ നോക്കി ...അയാള്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരികുവാണ്.
"ബസില്‍ ആയതു കൊണ്ടാ കേള്‍ക്കാത്തത് ..ഞാന്‍ വീട്ടില്‍ ചെന്നിട്ടു വിളിക്കാം കുട്ടാ .."
അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തിട്ട് ജോസിനെ നോക്കുന്നു ..കല്യാണം ഉറപ്പിചിരിക്കുവാ.അവള്‍ക്കു ഇപ്പോഴും എന്നോട് സംസാരിക്കണം .എനിക്കും അങ്ങനെ തന്നെ.ജോസ് ഒരു ചെറു ചിരി പാസ്‌ ആകി കൊണ്ട് അവനു കയ്യ് ടുത്തു.എന്തിനാണെന്ന് അവനു മനസിലായില്ല.ഒന്നുമില്ല കല്യാണം അല്ലെ വരുന്നത് ഒരു congrats തന്നതാ ..
"സഹോദരാ നിനക്കും സ്വാഗതം ...".
വിവാഹ   ജീവിതം  ഒരു കീഴടങ്ങല്‍ ആണ് .. 
ഒരു വളവു വീശി എടുത്തു കൊണ്ട് ബസ്‌ മുന്നോട്ട് നീങ്ങി ..... 

                                                                                                          ദിനില്‍ നായര്‍

1 comment:

  1. kollam...kadhakal ore tharathilaayi pokathirikkan shramikku...prayogangal nannaayi

    ReplyDelete